Search
  • Follow NativePlanet
Share
» »ചിദംബര രഹസ്യം തേടി യാത്ര പോകാം

ചിദംബര രഹസ്യം തേടി യാത്ര പോകാം

By Maneesh

തിരുച്ചിറപ്പള്ളിയില്‍ നിന്ന് അതിരാവിലെ തന്നെ ചിദംബരത്തിലേക്ക് തിരിക്കുന്നതാണ് നല്ലത്. ഏകദേശം 168 കിലോമീറ്റര്‍ യാത്ര ചെയ്യണം തിരുച്ചിറപ്പള്ളിയില്‍ നിന്ന് ചിദംബരത്ത് എത്താന്‍. കാറില്‍ ആണെങ്കില്‍ ഏകദേശം രണ്ടര മണിക്കൂര്‍.

തിരുച്ചിറപ്പ‌ള്ളി യാത്രയേക്കുറിച്ച് വായിക്കാംതിരുച്ചിറപ്പ‌ള്ളി യാത്രയേക്കുറിച്ച് വായിക്കാം

ബുധനാഴ്ച ദിവസങ്ങളില്‍ പുലര്‍ച്ചെ നാലു പത്തിന് രാമേശ്വരം വാരണാസി എക്സ്പ്രസ് ഉണ്ടാകും. രാവിലെ ഏഴരയോടെ ചിദംബരത്ത് എത്താം. അല്ലെങ്കില്‍ അതിരാവിലെ തന്നെ ധാരളം ബസുകളും ചിദംബരത്തേക്കുണ്ട്.

ചിദംബരത്തില്‍ കാലുകുത്തുമ്പോള്‍, മനസില്‍ ഓര്‍ക്കുക. നിങ്ങള്‍ പഞ്ചഭൂത സ്ഥലങ്ങളില്‍ രണ്ടാമത്തെ സ്ഥലവും കീഴടക്കിയിരിക്കുന്നു. പഞ്ചഭൂതങ്ങളില്‍ ആകാശത്തെ പ്രതിനിധീകരിക്കുന്ന നടരാജര്‍ ക്ഷേത്രമാണ്‌

ചിദംബരത്തിലേ ഏറ്റവും വലിയ പ്രത്യേകത. ശിവലിംഗ പ്രതിഷ്ഠ ഇല്ലാത്താ അപൂര്‍വം ശിവക്ഷേത്രങ്ങളില്‍ ഒന്നാണ്‌ ഇത്. ആകാശത്തിന്‍റെ പ്രതിനിധാനമായ ശിവനെ ഇവിടെ പൂജിക്കുന്നത് ശൂന്യനായിട്ടാണ്‌. ചിദംബര രഹസ്യം എന്നാണ്‌ ഇത് അറിയപ്പെടുന്നത്.

നടരാജവിഗ്രഹത്തിന് അടുത്തായിട്ടാണ് ചിദംബര രഹസ്യം. തിരശീലകൊണ്ട് മറച്ചനിലയിലാണിതുള്ളത്. തിരശീലമാറ്റുമ്പോള്‍ കൂവളമാലയാണ് കാണാന്‍ കഴിയുക. സര്‍വ്വവ്യാപിയായ ഈശ്വരനെ ശൂന്യമായിട്ടാണ് ഇവിടെ സങ്കല്‍പ്പിച്ചിരിക്കുന്നത്. എവിടെയും ദൈവമുണ്ടെന്നുള്ള സങ്കല്‍പ്പത്തിലാണ് ശൂന്യമായ സ്ഥലത്ത് മാലചാര്‍ത്തുന്നത്.

ഷോപ്പിങ് പ്രിയമുള്ളവര്‍ക്കും ചിദംബരത്ത് ഒട്ടേറെ വൈവിധ്യങ്ങളുണ്ട്. പരമ്പരാഗത കരകൗശല വസ്തുക്കള്‍, ആഭരണങ്ങള്‍ എന്നിങ്ങനെ പലതും ചിദംബരത്ത് വാങ്ങാന്‍ കിട്ടും

ക്ഷേത്രക്കു‌ളം

ക്ഷേത്രക്കു‌ളം

ചിദംബര ക്ഷേത്രത്തിന് മുന്നിലെ വിശാലമായ കുളം
Photo Courtesy: Karthik Easvur

ഗോപുരം

ഗോപുരം

ചിദംബരം ക്ഷേത്രത്തിന്റെ പ്ര‌ധാന ഗോപുരങ്ങളില്‍ ഒന്ന്

Photo Courtesy: Gabriele Giuseppini

ശില്‍പ്പങ്ങള്‍

ശില്‍പ്പങ്ങള്‍

നടരാജ ക്ഷേ‌ത്ര ‌ചുമരിലെ ശില്‍പ്പങ്ങള്‍

Photo Courtesy: Gabriele Giuseppini

രഥം

രഥം

നടരാ‌ജ ക്ഷേത്രത്തിലെ ര‌ഥം
Photo Courtesy: Gabriele Giuseppini

ക്ഷേത്രക്കാ‌ഴ്ച

ക്ഷേത്രക്കാ‌ഴ്ച

ചിദംബര നടരാ‌ജ ക്ഷേത്രത്തിലെ ഒരു കാഴ്ച

Photo Courtesy: Gabriele Giuseppini

വീട്

വീട്

ചിദംബരത്തിലെ സാധരണ വീടുകളില്‍ ഒന്ന്

Photo Courtesy: BishkekRocks

ശയന പ്രദക്ഷിണം

ശയന പ്രദക്ഷിണം

ചിദംബര ക്ഷേത്രത്തിന് സമീ‌പം ശയന പ്രദക്ഷിണം നടത്തുന്ന ഒരു ഭക്ത‌ന്‍

Photo Courtesy: Jean-Pierre Dalbéra from Paris, France

തൂണുകള്‍

തൂണുകള്‍

ചിദംബര ക്ഷേത്രത്തിന് ഉള്ളിലെ തൂണുകള്‍

Photo Courtesy: Ryan

വഴിവാണിഭക്കാര്‍

വഴിവാണിഭക്കാര്‍

ചി‌ദംബരത്തിലെ വഴി വാണിഭക്കാര്‍. ഒരു പഴയ ചി‌‌ത്രം
Photo Courtesy: Ryan

‌തെരുവ്

‌തെരുവ്

ചിദംബരത്തിലെ ഒരു തെരുവ്
Photo Courtesy: Ryan

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X