Search
  • Follow NativePlanet
Share
» »ഇവിടെ ശി‌വന്റെ ഭാര്യയല്ല പാര്‍വതി!

ഇവിടെ ശി‌വന്റെ ഭാര്യയല്ല പാര്‍വതി!

By Maneesh

പഞ്ചഭൂത സ്ഥലങ്ങള്‍ എന്ന് അറിയപ്പെടുന്ന അഞ്ച് സ്ഥലങ്ങളില്‍ ഒരു സ്ഥലമാണ് തിരുവാണൈക്കാവ്. തമിഴ്നാട്ടി‌ലെ തിരുച്ചിറപ്പ‌ള്ളിക്ക് അടുത്താണ് ഈ സ്ഥലം. കേരളത്തില്‍ നിന്ന് പുറപ്പെടുന്നവര്‍ക്ക് എളുപ്പം എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലമാണ്‌ തിരുച്ചിറപ്പള്ളിയെന്ന ട്രിച്ചി. കേരളത്തില്‍ നിന്ന് ബസിലോ ട്രെയിനിലോ ട്രിച്ചിയില്‍ എത്താം.

 Tamil Nadu Temple Tour - Travel To Thiruvanaikaval Read Malayalam Travel Guide

Photo Courtesy: Laks316

തിരുച്ചിറപ്പള്ളിയില്‍ നിന്ന് തിരുവാണൈകാവലിലേക്ക്

തിരുച്ചിറപ്പള്ളിയില്‍ നിന്ന് ഏകദേശം 51 കിലോമീറ്റര്‍ ദൂരം ഉണ്ട് തിരുവാണൈക്കാവലിലേക്ക്. നിരത്തുകളില്‍ അധികം തിരക്കില്ലാത്ത സമയം ആണങ്കില്‍ ഏകദേശം ഒന്നേകാല്‍ മണിക്കൂറിനുള്ളില്‍ ഇവിടെ എത്തിച്ചേരാം. തിരുവാണൈക്കവലിലാണ്‌ ജംബുകേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പഞ്ചഭൂതങ്ങളില്‍ ഒന്നായ ജലത്തെയാണ്‌ ഇവിടെ പ്രതിനിധാനം ചെയ്യുന്നത്.

 Tamil Nadu Temple Tour - Travel To Thiruvanaikaval Read Malayalam Travel Guide

Photo Courtesy: Ilya Mauter

പാര്‍വതിയുടെ ഗുരുവായ ശിവന്‍

ശിവന്‍റെ ഒരു അവതാരമാണ് ജംബുകേശ്വരന്‍. ശ്രീ അഖിലാണ്ഡേശ്വരിക്കൊപ്പമാണ് ഇവിടെ ശിവന്‍ ആരാധിക്കപ്പെടുന്നത്. ഇവിടെ പഞ്ചഭൂതസ്ഥലം എന്ന വിശുദ്ധ ജലപൊയ്കയുമുണ്ട്. ഇതില്‍ കുളിച്ചാല്‍ ഭൗതികവും മാനസികവുമായ എല്ലാ പാപങ്ങളും നീങ്ങി മോക്ഷം കിട്ടുമെന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ ശിവലിംഗത്തിനടിയിലായി ഒരു ഉറവയുമുണ്ട്.

 Tamil Nadu Temple Tour - Travel To Thiruvanaikaval Read Malayalam Travel Guide
Photo Courtesy: Hari Prasad Nadig

അഖിലാണ്ടേശ്വരി ക്ഷേത്രം

ജംബുകേശ്വര ക്ഷേത്രത്തിന് എതിര്‍വശത്തായാണ് അഖിലാണ്ടേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജംബുകേശ്വര പ്രതിഷ്ഠയ്ക്ക് അഭിമുഖമായിട്ടാണ് അഖിലാണ്ടേശ്വരി പ്രതിഷ്ഠയും നടത്തിയിട്ടുള്ളത്. ജംബുകേശ്വരന്‍(ശിവന്‍) ഗുരുവായും അഖിലാണ്ടേശ്വരി(പാര്‍വതി) ശിഷ്യ ആയിട്ടുമാണ് ഇവിടെ കുടികൊള്ളുന്നത്. അതിനാല്‍ ഉപദേശ സ്ഥലം എന്നും ഈ സ്ഥലം അറിയപ്പെടുന്നു. മറ്റു ക്ഷേത്രങ്ങളിലെ പോലെ ശിവ - പാര്‍വതിമാര്‍ ഭാര്യ ഭര്‍ത്താക്കന്മാരായിട്ടല്ല ഇവിടെ കുടികൊള്ളുന്നത് എന്നതാണ് ഈ ക്ഷേത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

 Tamil Nadu Temple Tour - Travel To Thiruvanaikaval Read Malayalam Travel Guide

Photo Courtesy: Hari Prasad Nadig

സി വി രാമന്റെ വീട്

തിരുച്ചിറപ്പള്ളിയില്‍ രാവിലെ എത്തുകയാണെങ്കില്‍ രാവിലെ തന്നെ ഈ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണ്. സമയം കിട്ടുകയാണെങ്കില്‍ പ്രശസ്ത ശാസ്ത്രജ്ഞനും നോബല്‍ സമ്മാന ജേതാവുമായ സി വി രാമന്‍റെ വീടും സന്ദര്‍ശിക്കാവുന്നതാണ്. തിരുവാണൈക്കാവല്‍ നഗരത്തിലാണ് അദ്ദേഹത്തിന്‍റെ വീട് സ്ഥിതി ചെയ്യുന്നത്.

മറ്റു കാഴ്ചകള്‍

തുടര്‍ന്ന് വൈകുന്നേരത്തോടുകൂടി തിരുച്ചിറപ്പള്ളിയില്‍ തിരിച്ചെത്താം. കഴിയുമെങ്കില്‍ വിരലിമലൈ മുരുഗന്‍ ടെമ്പിള്‍, റോക്ഫോര്‍ട്ട് ടെമ്പിള്‍, ശ്രീ രംഗനാഥ സ്വാമി ക്ഷേത്രം, സമയപുരം മാരിയമ്മന്‍ ക്ഷേത്രം, എരുമ്പീശ്വര്‍ ക്ഷേത്രം, വയലൂര്‍ മുരുഗന്‍ ക്ഷേത്രം, വെക്കാളിയമ്മന്‍ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും സന്ദര്‍ശിക്കം. രാത്രി തിരുച്ചിറപ്പള്ളിയില്‍ തങ്ങുന്നതാണ് ഉചിതം. തിരുച്ചിറ‌പ്പ‌‌ള്ളിയില്‍ താമസിക്കാന്‍ നിരവധി ഹോട്ടലുകള്‍ ലഭ്യമാണ്.

പഞ്ചഭൂത സ്ഥലങ്ങളിലൂടെ യാത്ര ചെ‌യ്യാംപഞ്ചഭൂത സ്ഥലങ്ങളിലൂടെ യാത്ര ചെ‌യ്യാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X