കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പുൽമേടുകൾ...ഇടയ്ക്കിടെ മാത്രം ഒറ്റപ്പെട്ടു കാണുന്ന വിടർന്നു വിരിഞ്ഞുനിൽക്കുന്ന മരങ്ങൾ... ഇനിയും ദൂരേക്ക് നോട്ടമെത്തിയാൽ മഞ്ഞിനിടയിലൂടെ ഒരു പർവ്വതതപ്പു കാണാം... അത് കിളിമഞ്ചാരോ കൊടുമുടി... ഇത്രയും വിശേഷണങ്ങൾ തന്നെ അധികമാണ് ടാൻസാനിയ എന്ന രാജ്യത്തിന്. ആഫ്രിക്കയുടെ മേൽക്കൂ എന്നറിയപ്പെടുന്ന കിളിമഞ്ചാരോ മാത്രമല്ല ടാൻസാനിയയെ ലോകത്തിനു മുന്നിൽ അടയാളപ്പെടുത്തുന്നത്...
ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയമായ സഫാരി ലക്ഷ്യസ്ഥാനങ്ങളിലൊന്നായ ടാൻസാനിയയിൽ ഈ സഫാരി ഒരു തവണയെങ്കിലും ആസ്വദിക്കുക എന്ന ലക്ഷ്യത്തിലാണ് ഭൂരിഭാഗം സഞ്ചാരികളും എത്തുന്നത്. ഇവിടുത്തെ വന്യജീവി സമ്പത്തിന്‍റെ വൈവിധ്യം ലോകത്തെ എന്നും അത്ഭുതപ്പെടുത്തിയിട്ടേയുള്ളു. അതിന്‍റെ പരിപാലനത്തിനായുള്ള ഇവരുടെ മാതൃക ലോകം കണ്ടുപഠിക്കേണ്ടതു തന്നെയാണ്.. കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ലോകത്തിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമായി മാറുവാൻ ഈ ആഫ്രിക്കൻ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതാ ടാൻസാനിയയെക്കുറിച്ചുള്ള രസകരമായ വിശേഷങ്ങൾ വായിക്കാം
Cover Image: Chema Photo

കിഴക്കേ ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യം
ടാൻസാനിയെക്കുറിച്ചുള്ള വിശേഷങ്ങൾ ഭൂപ്രകൃതിയിൽ നിന്നും വലുപ്പത്തിൽ നിന്നും തന്നെ തുടങ്ങാം. യുണൈറ്റഡ് റിപബ്ലിക് ഓഫ് ടാൻസാനിയ കിഴക്കേ ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമാണ്. കെനിയയയും ഉഗാണ്ടയും മൊസാംബികും ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ടാൻസാനിയ അതിര്‍ത്തി പങ്കിടുന്നു. വന്യജീവികളുടെ വൈവിധ്യലും സമ്പന്നമായ സംസ്കാരവും സഫാരിയുമാണ് ടാൻസാനിയയെ എന്നും ലോകത്തിനു മുന്നിൽ വ്യത്യസ്തമാക്കുന്നത്. തലസ്ഥാനമായ ഡോഡോമാ ടാൻസാനിയയുടെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.

ടാൻസാനിയ എന്നാൽ ദേശീയോദ്യാനങ്ങൾ
ടാൻസാനിയ എന്ന പേരുകൾക്കുമ്പോള്‍ തന്നെ മനസ്സിലെത്തുന്ന ആ കാഴ്ചകൾ തന്നെയാണ് ഇവിടെ കാണുവാനുമുള്ളത്. ലോകത്തിലെതന്നെ ഏറ്റവും മികച്ച ദേശീയോദ്യാനങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നു. അതിലേറ്റവും പ്രസിദ്ധവും ഏറ്റവുമധികം ആളുകൾ എത്തിച്ചേരുന്നതുമായ ഇടം സെരെൻഗെറ്റി ദേശീയോദ്യാനമാണ്. 'സെറെങേതി നാഷണൽ പാർക്ക്' എന്നുമിതിനെ പറയുന്നു. യുനസ്കോയുടെ ലോകപൈതൃക സ്ഥാനങ്ങളിലൊന്നായ ഇവിടെ ഒരു മില്യണിലധികം മൃഗങ്ങൾ വസിക്കുന്നു എന്നാണ് കരുതപ്പെടുന്നത്. പുതിയ പുൽമേടുകൾ തേയി സീബ്ര ഉൾപ്പെടെയുള്ള മൃഗങ്ങൾ ദേശാന്തരഗമനം നടത്തുന്ന സ്ഥലം കൂടിയാണിത്. സിലൂസ് ഗെയിം റിസർവ്, നോറംഗോറ ക്രേറ്റർ എന്നിങ്ങനെ നിരവധി വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾ വേറെയുമുണ്ട്. രാജ്യത്തിന്റെ മുപ്പത് ശതമാനം ഭൂപ്രകൃതിയും വന്യജീവി സങ്കേതങ്ങളോ അല്ലെങ്കിൽ സംരക്ഷിത പ്രദേശങ്ങളോ ആണ്.

പത്തു ലക്ഷത്തിലധികം വരുന്ന മൃഗങ്ങളുടെ മഹാ ദേശാടനം
സെരെൻഗറ്റി ദേശീയോദ്യാനം ലോകപ്രസിദ്ധമായ ഗ്രേറ്റ് വൈൽഡ്ബീസ്റ്റ് മൈഗ്രേഷൻ അഥവാ ദേശാന്തരഗമനത്തിന് പ്രസിദ്ധമാണ്. ഓരോ വർഷവും 1.5 മില്യണിലധികം വരുന്ന വെള്ളത്താടിയുള്ള വൈൽഡ്ബീസ്റ്റുകളുടെയും 250,000 ത്തിലധികം സീബ്രകളുടേയും, നിരവധി നൈൽ മുതലകളുടേയും തേൻകരടികളുടേയും ദേശാടനം ഇവിടെ നടക്കുന്നു. വേനൽക്കാലത്ത് കെനിയയിലേക്കും മസായി മാരയിലേക്കുമാണ് പുതിയ മേച്ചിൽപ്പുറങ്ങൾ തേടി ഇവ ദേശാടനം നടത്തുന്നത്
PC:Swanepoel

നോറംഗോറ ക്രേറ്റർ
ടാൻസാനിയയിലെ ഏറ്റവും മനോഹരമായ കാഴ്ചകൾ ആസ്വദിക്കുവാൻ പറ്റിയ സ്ഥലമാണ് നോറംഗോറ ക്രേറ്റർ. റൊങ്കോറോ സംരക്ഷണ മേഖല എന്നുമിതിനെ വിളിക്കുന്നു. ലോകപൈതൃക സ്ഥാനമായ ഇവിടം വന്യജീവി സഫാരിക്കും സ്പോട്ടിങ്ങിനും എല്ലാം പേരുകേട്ടതാണ്. നാച്വറൽ സഫാരി ഡെസ്റ്റിനേഷൻ ആയ ഈ താഴ്വര വളരെ ഫലഭൂയിഷ്ടമാണെന്നു മാത്രമല്ല, ചരിത്രമനുസരിചച് ഒരു അഗ്നിപർവ്വത സ്ഫോടത്തിന്റെ ഫലമായാണ് രൂപപ്പെടുന്നതും. ആഫ്രിക്കയുടെ ഏഴ് അത്ഭുതങ്ങളിലൊന്നായും ഇതിനെ കണക്കാക്കുന്നു. ഇവിടുത്തെ ജൈവവൈവിധ്യവും സവിശേഷമാംവിധം പ്രാധാന്യമർഹിക്കുന്നു. സിംഹം, കാട്ടുപോത്ത്, ആന,പുള്ളിപ്പുലി, കാണ്ടാമൃഗം എന്നിവയുടെ വലിയ സാന്ദ്രത ഇവിടെയുണ്ട്, ഒപ്പംതന്നെ ഒട്ടകപക്ഷി, സീബ്ര, ഹിപ്പോ, ചീറ്റപ്പുലി, വൈൽഡ്ബീസ്റ്റ് എന്നിവയെയും ഇവിടെ കാണാം.
PC:Ben Preater

ലോകത്തിന്‍റെ മേൽക്കൂരയായ കിളിമഞ്ചാരോ
ലോകത്തിന്‍റെ മേൽക്കൂര എന്നറിയപ്പെടുന്ന കിളിമഞ്ചാരോയാണ് ടാൻസാനിയയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള പർവതവും ലോകത്തിലെ ഏറ്റവും ഉയർന്ന് ഒറ്റയ്ക്ക് നില്‍ക്കുന്ന സ്വതന്ത്ര പർവതവുമായ മൗണ്ട് കിളിമഞ്ചാരോ യഥാർത്ഥത്തിൽ ഒരു നിഷ്ക്രിയ അഗ്നിപർവ്വതമാണ്. സമുദ്രനിരപ്പിൽ നിന്ന് 5,895 മീറ്റർ (19,341 അടി) ഉയരവും അടിത്തട്ടിൽ നിന്ന് ഏകദേശം 4,900 മീറ്ററും (16,000 അടി) ആണ് ഇതിനുള്ളത്. ഇവിടുത്തെ സ്വാളിഹി ഭാഷയില്‍ കിളിമ ഞ്ചാരോ എന്ന വാക്കിനര്‍ത്ഥം തിളങ്ങുന്ന മലനിര എന്നാണ്. കിളിമഞ്ചാരോ കയരുവാൻ പോകുന്നവരെല്ലാം അതിന്റെ മുകളിൽ എത്താറുള്ളതിനാൽ ഓരോ മനുഷ്യന്റെയും എവറസ്റ്റ് എന്നാണിതിനെ വിളിക്കുന്നത്,
PC:Sergey Pesterev
ഒറ്റയ്ക്കു നില്‍ക്കുന്ന കിളിമഞ്ചാരോ!! ആഫ്രിക്കയുടെ മേല്‍ക്കൂരയുടെ വിശേഷങ്ങള്‍

വ്യത്യസ്ത രുചികൾ
വളരെ വ്യത്യസ്തമായ രുചികളുടെ പേരിലും ടാന്‍സാനിയ അറിയപ്പെടുന്നു. സുഗന്ധദ്രവ്യങ്ങളുടെ ഉപയോഗം തന്നെയാണ് ഇവിടുത്തെ രുചിയെ വേറിട്ടുനിർത്തുന്നത്. തേങ്ങ, വെളുത്തുള്ളി, മഞ്ഞൾ, ഏലക്കായ് എന്നിവ ഇവിടുത്തെ പരമ്പരാത വിഭവങ്ങളിൽ ധാരാളമായി ചേർക്കാറുണ്ട്.
PC:Paul Abraham
യാത്ര ചെയ്യാം...ഭക്ഷണം കഴിക്കാം.... ലോകത്തിലെ രുചിനഗരങ്ങളിലൂടെ!

ബാവ്ബാബ് മരങ്ങൾ
ടാൻസാനിയയുടെ മറ്റൊരു പ്രത്യേകത ഇവിടെ ടരാന്‍ഗിരെ ദേശീയോദ്യാനത്തിൽ കാണുന്ന ബാവ്ബാബ് മരങ്ങൾ (Baobab Trees) ആണ്. ഏകദേശം ആയിരത്തോളം വർഷം ഈ മരങ്ങൾ ജീവിക്കും എന്നാണ് വിശ്വാസം. കണ്ടെത്തിയതിൻ ഏറ്റവും പ്രായംചെന്ന ബാവ്ബാബ് മരം സൗത്ത് ആഫ്രിക്കയിൽ ആണുള്ളത്. ഏകദേശം ആറായിരത്തോളം വർഷം പഴക്കമാണ് ഇതിനുള്ളത്.

ടാൻസാനിയ സഫാരി
വന്യജീവി സങ്കേതങ്ങൾക്കുള്ളിലൂടെയും പാർക്കുകളിലൂടയും വാഹനങ്ങളിലുള്ള യാത്രയാണ് ഇവിടുത്തെ സഫാരി. ഏറ്റവും മികച്ച രീതിയിലുള്ള വൈൽഡ് ലൈഫ് സ്പോടിങ് ആണ് ഇവിടുത്തെ സഫാരികളുടെ ആകര്‍ഷണം. തുറസ്സായ പ്രദേശങ്ങളിലൂടെ സുരക്ഷിതമായി പോകുന്ന യാത്രയിൽ ആന, സിംഹം, കടുവ, പുലി, ചീറ്റ. കാട്ടുപോത്ത്, സീബ്ര തുടങ്ങി ഒട്ടനേകം മൃഗങ്ങളെ കാണാം. ഒരു വന്യജീവി സങ്കേതത്തിൽ മാത്രമായോ അല്ലെങ്കിൽ നിങ്ങളുടെ യാത്രയുടെ രീതിയും സമയവും അനുസരിച്ച് രണ്ടും മൂന്നും ഇടങ്ങള്‍ ചേർത്ത് പാക്കേജായോ എല്ലാം സഫാരികൾ നടത്തുവാൻ സാധിക്കും.
സഫാരികളില്‍ ശ്രദ്ധിക്കാം...വസ്ത്രത്തിന്റെ നിറം മുതല്‍ കൂടെയുള്ള ആളുകള്‍ വരെ..അറിയാം ഈ കാര്യങ്ങള്‍

സാനിബാർ ബീച്ചുകള്‍
ടാൻസാനിയയിലെ കരക്കാഴ്ചകളോളം തന്നെ ഭംഗിയുണ്ട് ഇവിടുത്തെ കടൽക്കാഴ്ചകൾക്കും. സാനിബാർ ബീച്ചുകള്‍ അതിൻറെ മനോഹാരിതയ്ക്ക് പ്രസിദ്ധമാണ്. പഞ്ചസാര തരികൾ പോലെ വെളുത്ത മണലും നീലനിറത്തിലുള്ള വെള്ളവും ആണ് ഇവിടെയുള്ളത്. കരയിൽ വളർന്നു നിൽക്കുന്ന മരങ്ങൾ പ്രദേശത്തിന്റെ ദൃശ്യത്തെ എടുത്തുകാണിക്കുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്.
PC:Med J
ചീറ്റകള്‍ ഇന്ത്യയിലേക്കെത്തുന്നു!! വേഗതയിലെ രാജാക്കന്മാരെ കാണുവാന്‍ ഈ ഇടങ്ങള്‍