Search
  • Follow NativePlanet
Share
» »തേനിന്റെ നിറത്തിലുള്ള മധുകേശ്വരനെ ആരാധിക്കുന്ന ഇടം

തേനിന്റെ നിറത്തിലുള്ള മധുകേശ്വരനെ ആരാധിക്കുന്ന ഇടം

കർണ്ണാടകയിലെ ക്ഷേത്ര നഗരമായ ബനവാസിയിൽ സ്ഥിതി ചെയ്യുന്ന മധുകേശ്വര ക്ഷേത്രത്തിന്റെ വിശേഷങ്ങൾ

By Elizabath Joseph

ക്ഷേത്രങ്ങളുടെ കഥ പറയുക എന്നത് അന്ത്യമില്ലാത്ത ഒന്നാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും മാത്രമല്ല , അവതാരങ്ങൾ വരെ വ്യത്യസ്തമായ ആയിരക്കണക്കിന് ക്ഷേത്രങ്ങളാണ് നമ്മുടെ രാജ്യത്തുള്ളത്. അത്തരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളെയും ഭക്തരെയും മാത്രമല്ല, ചരിത്രപ്രേമികളെയും കൂടി ആകർഷിക്കുന്ന ഒരു ക്ഷേത്രമുണ്ട്. കർണ്ണാടകയിലെ ഏറ്റവും പഴയ ക്ഷേത്രമെന്ന പേരിനർഹമായ മധുകേശ്വര ക്ഷേത്രം. കർണ്ണാടകയിലെ ക്ഷേത്ര നഗരമായ ബനവാസിയിൽ സ്ഥിതി ചെയ്യുന്ന മധുകേശ്വര ക്ഷേത്രത്തിന്റെ വിശേഷങ്ങൾ

കന്നട ക്ഷേത്രങ്ങളിലൂടെയൊരു തീര്‍ഥയാത്രകന്നട ക്ഷേത്രങ്ങളിലൂടെയൊരു തീര്‍ഥയാത്ര

എവിടെയാണ് മധുകേശ്വര ക്ഷേത്രം

എവിടെയാണ് മധുകേശ്വര ക്ഷേത്രം

കര്‍ണ്ണാടകയിലെ ഷിമോഗ ജില്ലയുടെയും ഉത്തരകര്‍ണ്ണാടക ജില്ലയുടെയും അതിര്‍ത്തിയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന പ്രശസ്ത ക്ഷേത്രമാണ് മധുകേശ്വര ക്ഷേത്രം. കര്‍ണ്ണാടകയിലെ ഏറ്റവും പഴയ ക്ഷേത്രങ്ങളിലൊന്നായ ഇത് കര്‍ണ്ണാടകയുടെ പുരാതന ക്ഷേത്ര നഗരമായ ബനവാസിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

മധുകേശ്വര്‍ ക്ഷേത്രം

മധുകേശ്വര്‍ ക്ഷേത്രം

കര്‍ണ്ണാടകയിലെ ഏറ്റവും പഴയ ശിവക്ഷേത്രമാണ് മധുകേശ്വര ക്ഷേത്രം, ശിവനെ ഇവിടെ മധുകേശ്വരന്‍ എന്ന പേരിലാണ് ആരാധിക്കുന്നത്. കര്‍ണ്ണാടകയിലെ ഏറ്റവും പഴയ രാജവംശമായ കാദംബ വംശത്തിലെ മയൂര ശര്‍മ്മനാണ് ഈ ക്ഷേത്രം നിര്‍മ്മിക്കുന്നത്. ചാലൂക്യന്‍മാരുടെ കടന്നു വരവു വരെ കര്‍ണ്ണാടക ഏഅകദേശം പൂര്‍ണ്ണായും കാദംബ വംശത്തിന്റെ കൈവശമായിരുന്നു.

PC:Karthickbala

ക്ഷേത്രനിര്‍മ്മാണങ്ങളുടെ ആദ്യരൂപം

ക്ഷേത്രനിര്‍മ്മാണങ്ങളുടെ ആദ്യരൂപം

ക്ഷേത്രകലകളും ക്ഷേത്രങ്ങളും വ്യാപകമായി വരുന്ന കാലത്ത് നിര്‍ മ്മിക്കപ്പെട്ടതാണ് മധുകേശ്വര്‍ ക്ഷേത്രം. അതുകൊണ്ടു തന്നെ ക്ഷേത്ര നിര്‍മ്മാണത്തിന്റെ ഏറ്റവും ലളിതമായ മാതൃകകളാണ് ഇവിടെ കാണുവാന്‍ സാധിക്കുക. ശി്‌ല്പങ്ങളിലും തൂണുകളിലും ഒക്കെ ഏറെ ലളിതമായ അലങ്കാരങ്ങളും നിര്‍മ്മാണങ്ങളുമാണ് കാണുവാന്‍ സാധിക്കുക. കര്‍ണ്ണാടകയും ദക്ഷിണേന്ത്യയും ഭരിച്ച നാലു വ്യത്യസ്തങ്ങളായ ഭരണാധിപന്‍മാരുടെ നിര്‍മ്മാണങ്ങള്‍ ഇവിടെയുണ്ട്.

PC:Karthickbala

നാലു വ്യത്യസ്ത ഭരണാധികാരികള്‍

നാലു വ്യത്യസ്ത ഭരണാധികാരികള്‍

ക്ഷേത്രം നിര്‍മ്മിച്ചതും ശ്രീകോവിലില്‍ ശിവനെ പ്രതിഷ്ഠിച്ചതും ആദ്യ രാജവംശമായ കാദംബ വംശമാണ്. മയൂര ശര്‍മ്മന്‍ എന്നു പേരായ രാജാവായിരുന്നു ഈ നിര്‍മ്മാണങ്ങള്‍ക്കു പിന്നില്‍. പിന്നീട് വന്ന ചാലൂക്യ വംശജരാണ് ശ്രീ കോവിലിനു മുന്നിലുള്ള സങ്കല്‍പ ണ്ഡപം നിര്‍മ്മിച്ചത്. ഏഴാം നൂറ്റാണ്ടില്‍ ശ്രീ കോവിലിനു മുന്നില്‍ സ്ഥിതി ചെയ്യുനന സങ്കല്‍പ മണ്ഡപം ചാലൂക്യ വംശത്തിന്റെ സംഭാവനയാണ്. നന്ദിയുടെ പ്രതിമയാവട്ടെ ഹലൈബീഡ് ശൈലിയില്‍ ഹൊയ്സാല വംശജര്‍ നിര്‍മ്മിച്ചതാണ്. ഇവിടുത്തെ നന്ദിയുടെ പ്രത്യേകത അതിന്റെ വലുപ്പം മാത്രമല്ല, ഒരു കണ്ണു കൊണ്ട് ശിവനെയും മറു കണ്ണുകൊണ്ട് പാര്‍വ്വതിയെയും നോക്കുന്ന രീതിയിലാണ് നന്ദിയെ ഇവിടെ സൃഷ്ടിച്ചിരിക്കുന്നത്. ഒറ്റക്കല്ലിലാണ് ഈ കൂറ്റന്‍ നന്ദിയെ പണികഴിപ്പിച്ചിരിക്കുന്നത്.

PC:Karthickbala

പേരുവന്ന വഴി

പേരുവന്ന വഴി

മധുകേശ്വര ക്ഷേത്രത്തിന് ആ പേരു കിട്ടിയതകിനു പിന്നില്‍ വലിയൊരു കഥയുണ്ട്. കര്‍ണ്ണാടകയിലെ തന്നെ ഏറ്റവും മനോഹരമായ ശിവലിംഗമാണിതെന്നാണ് ഭക്തര്‍ പറയുന്നത്. ശിവലിംഗം രൂപകല്പന ചെയ്തതിനു ശേഷം ഇത പിന്നീട് ഉരച്ചു മിനുസപ്പെടുത്തയത്രെ. അങ്ങനെ കാട്ടു തേനിന്റെ നിറം ഇവിടുത്തെ ശിവലിംഗത്തിനു കൈ വന്നു. പിന്നീട് ഈ ക്ഷേത്രം ആ കാട്ടു തേനിന്റെ നിറമുള്ള ശിവലിംഗത്തിന്റെ പേരില്‍ അറിയപ്പെടുകയായിരുന്നു. അങ്ങനെയാണ് മധുകേശ്വര ക്ഷേത്രം എന്ന് ഇതിനു പേരു വന്നത്.
മധു എന്നു പേരുള്ള ഒരു അസുരന്‍ പൂജിക്കാന്‍ ഉപയോഗിച്ചിരുന്നതാണ് ഈ ശിവലിംഗമെന്നും ഒരു കഥയുണ്ട്.

PC:Dineshkannambadi

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ബെംഗളുരുവില്‍ നിന്നും 374 കിലോ മീറ്റര്‍ അകലെയാണ് ഈ പുരാതന ക്ഷേത്ര നഗരം സ്ഥിതി ചെയ്യുന്നത്. കാടുകളാലും ഗ്രാമങ്ങളാലും ചുറ്റപ്പെട്ടു കിടക്കുന്ന ബനവാസിയെ ചുറ്റി വരദ നദിയും ഒഴുകുന്നുണ്ട്.
വിമാന മാര്‍ഗ്ഗം വരുന്നവര്‍ക്ക് ഇവിടെ എത്തിച്ചേരുവാന്‍ അടുത്തുള്ള വിമാനത്താവളം 100 കിലോ മീറ്റര്‍ അകലെയുള്ള ഹൂബ്ലി വിമാനത്താവളമാണ്. ഗോവയില്‍ നിന്നും ഇവിടേക്ക് വരുന്നവര്‍ക്ക് ഡബോലിം വിമാനത്താവളത്തെ ആശ്രയിക്കാം. ഇത് 245 കിലോമീറ്റര്‍ അകലെയാണ്.
ഹവേരി(70 കിമീ), കുംതാ (80 കിമീ),കര്‍ാര്‍ (105), ഷിമോഗ(112കിമീ) എന്നിവയാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷനുകള്‍.
ബസിനു വരുന്നവര്‍ക്ക് തൊട്ടടുത്തുള്ള സിര്‍സിയാണ് വലിയ പട്ടണം. മധുകേശ്വരറില്‍ നിന്നും 22 കിലോമീറ്റര്‍ സിര്‍സിയിലേക്കും ബനവാസിയില്‍ നിന്നും 23 കിലോമീറ്ററുമാണ് ദൂരം.

ബനവാസിയുടെ കഥ

ബനവാസിയുടെ കഥ

കര്‍ണ്ണാടകയുടെ ചരിത്രവും സംസ്‌കാരവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതാണ് പുരാതനമായ ബനവാസിയുടെ കഥ. ഉത്തര കര്‍ണ്ണാടകത്തിലെ കാദംബ രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന ഇവിടം കര്‍ണ്ണാടകയിലെ പഴയ നഗരങ്ങളിലൊന്നുകൂടിയാണ്.
2005 ല്‍ നടന്ന ഖനന പ്രവര്‍ത്തനങ്ങളില്ഡ തകിടില്‍ നിര്‍മ്മിച്ച, കന്നഡ എഴുത്തുകളുള്ള നാണയങ്ങള്‍ ഇവിടെ നിന്നും ലഭിച്ചിരുന്നു. അതനുസരിച്ച് തരിത്രകാരന്‍മാരുടെ അഭിപ്രായപ്രകാരം ഇവിടെ അഞ്ചാം നൂറ്റാണ്ടില്‍ നാണയങ്ങള്‍ അടിച്ചിരുന്ന ഒരു കമ്മട്ടം പ്രവര്‍ത്തിച്ചിരുന്നു എന്നാണ്. കന്നഡയില്‍ ലിഖിതങ്ങളുള്ള നാണയം ആദ്യമായി കണ്ടെത്തുന്നതും ഇവിടെ നിന്നാണ്. അതി പുരാതനമായ കന്നഡ ലിപിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
മാത്രമല്ല ബാനവാസിക്ക് ഇനിയും പ്രത്യേകതകളുണ്ട്. കന്നഡയിലെ ഏറ്റവും പഴയ കവി, അതായത് കന്നഡയിലെ ആദികവി എന്നറിയപ്പെടചുന്ന ആദികവി പംപാ കന്റെ ഇതിഹാസങ്ങള്‍ ഇവിടെ വെച്ചായിരുന്നുവത്രെ രചിച്ചിരുന്നത്. അക്കാലത്ത് ഇവിടം ഭരിച്ചിരുന്ന ഒട്ടേറെ രാജവംശങ്ങളുടെ തലസ്ഥാനമായും ഇവിടം പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദ്യരാജവംശമായിരുന്ന കാദംബവംശം രണ്ടു നൂറ്റാണ്ടോളം കാലമാണ് ഇവിടം ഭരിച്ചത്.

PC:Dineshkannambadi

യക്ഷഗാനത്തിന്റെ തലസ്ഥാനം

യക്ഷഗാനത്തിന്റെ തലസ്ഥാനം

കര്‍ണ്ണാടകയുടെ ഒരു സാംസ്‌കാരിക പരിഛേദനം തന്നെ ഇവിടെ കാണാന്‍ സാധിക്കും,
കര്‍ണ്ണാടകയിലെ് പ്രസിദ്ധ കലയായ യക്ഷഗാനത്തിന്റെ കേന്ദ്രമാണ് ഇവിടം.യക്ഷഗാനത്തിനു വേണ്ട ആടയാഭരണങ്ങളും മറ്റും നിര്‍മ്മിച്ചു വില്‍ക്കുന്ന ഒട്ടേറെ കടകള്‍ ഇവിടെയുണ്ട്.
PC:Hegades

കാദംബോത്സവം

കാദംബോത്സവം

കര്‍ണ്ണാടക സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇവിടുത്തെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കായി വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന ഒരു വലിയ കൂട്ടായ്മയും ആഘോഷവുമൊക്കയാണ് കാദംബോത്സവം എന്ന പേരില്‍ അറിയപ്പെടുന്നത്. നാടോടി നര്‍ത്തകല്‍, നാടക സംഘങ്ങള്‍, ശാസ്ത്രീയ സംഗീതജ്ഞര്‍, ചിത്രം വക്കാര്‍, തുടങ്ങിയര്‍ ഒന്നു ചേരുന്ന സമയമാണിത്.

PC:Dineshkannambadi

സമീപത്തെ ആകര്‍ഷണങ്ങള്‍

സമീപത്തെ ആകര്‍ഷണങ്ങള്‍

ഗുഡാവി പക്ഷി സങ്കേതം, ജോഗ് വെള്ളച്ചാട്ടം, ഹൊന്നെമരാഡു, യാന, സിര്‍സി തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.

PC:Nikhilb239

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X