» » സഹജീവിസ്‌നേഹത്തിന്റെ മാതൃകയുമായി ശൃംഗേരി ശാരദാ ക്ഷേത്രം

സഹജീവിസ്‌നേഹത്തിന്റെ മാതൃകയുമായി ശൃംഗേരി ശാരദാ ക്ഷേത്രം

Written By: Elizabath

സഹജീവികളോടുള്ള സ്‌നേഹത്തിന്റെ മാതൃകയുമായി നമ്മുടെ മുനേനില്‍ ഉയര്‍ന്നു നില്‍ക്കുന്ന ക്ഷേത്രമാണ് ശൃംഗേരി ശാരദാ ക്ഷേത്രം. ആദിശങ്കരാചാര്യരുടെ നാലാമത്തെ മഠം സ്ഥിതി ചെയ്യുന്ന ശൃംഗേരിയില്‍ പരമശിവന്‍ ശങ്കരാചാര്യര്‍ക്ക് സമ്മാനിച്ച ചന്ദ്രമൗലീശ്വര ലിംഗമാണ് ഇവിടെയുള്ളത്.

ശൃംഗേരി ശാരദാ ക്ഷേത്രം

ശൃംഗേരി ശാരദാ ക്ഷേത്രം

ശങ്കരാചാര്യരുടെ നാലുമഠങ്ങളില്‍ പ്രശസ്തമാണ് കര്‍ണ്ണാടകയിലെ ചിക്കമംഗളൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ശൃംഗേരി ശാരദാ ക്ഷേത്രം. എട്ടാം നൂറ്റാണ്ടിലാണിത് സ്ഥാപിക്കുന്നത്.

PC:Vivek Urs

സഹജീവികളോടുള്ള സ്‌നേഹത്തിന്റെ മാതൃക

സഹജീവികളോടുള്ള സ്‌നേഹത്തിന്റെ മാതൃക

ശൃംഗേരി ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനു പിന്നല്‍ ഒരു കഥയുണ്ട്.
വിവിധ സ്ഥലങ്ങളില്‍ മഠങ്ങള്‍ സ്ഥാപിച്ചതിനു ശേഷം നാലാമത്തെ മഠത്തിനു പറ്റിയ സ്ഥലമന്വേഷിച്ച് അദ്ദേഹം യാത്രചെയ്യുകയായിരുന്നു. യാത്രയില്‍ കര്‍ണ്ണാടകയിലെ ചിക്കമമംഗളുരുവിനു സമീപമെത്തിയ അദ്ദേഹം തുംഗഭദ്ര നദിയില്‍ വിശ്രമത്തിനിരുന്നു. പെട്ടന്നാണ് അദ്ദേഹം ഒരു അത്ഭുത കാഴ്ച കണ്ടത്. ഒരു മൂര്‍ഖന്‍ പാമ്പ് പത്തിവിടര്‍ത്തി ചൂടില്‍ നിന്നും തവളയെ രക്ഷിക്കുന്നു. ശത്രുക്കളായി കഴിയേണ്ടവര്‍ പോലും സഹജീവികളെ സംരക്ഷിക്കുന്നതു കണ്ട അദ്ദേഹംഅവിടെത്തെന്നെ ക്ഷേത്രം സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

PC:Wikipedia

ചന്ദനംകൊണ്ടുള്ള വിഗ്രഹം

ചന്ദനംകൊണ്ടുള്ള വിഗ്രഹം

കാശ്മീരിലെ ശാരദാ ദേവിയുടെ ചന്ദനം കൊണ്ടുള്ള വിഗ്രഹമാണ് ശങ്കരാചാര്യര്‍ ആദ്യം ഇവിടെ സ്ഥാപിച്ചത്. . പിന്നീട് 1916ല്‍ പുനപ്രതിഷ്ഠ നടത്തിയതിനുശേഷം സ്വര്‍ണ്ണവിഗ്രഹമാണ് ഇവിടെയുള്ളത്.

PC:Shyam Hegde

നാലുകൈകളുള്ള ശാരദാദേവി

നാലുകൈകളുള്ള ശാരദാദേവി

പീഠത്തിലിരിക്കുന്ന ശാരദാദേവിക്ക് നാലു കൈകളാണുള്ളത്. താഴെയുള്ള കൈകളില്‍ ഒന്നില്‍ ഗ്രന്ഥവും അടുത്തതില്‍ ചിന്മുദ്രയിലുള്ള വരദഹസ്തവും മുകളിലെ കൈകളില്‍ ഒന്നില്‍ മണിമാലയും അടുത്തതില്‍ ഗദയുടെ മൊട്ടുപോലെയുള്ള രൂപവുമാണ്.

PC: Official Site

ദ്രാവിഡ വാസ്തുവിദ്യ

ദ്രാവിഡ വാസ്തുവിദ്യ

ദ്രാവിഡ വാസ്തുവിദ്യയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച മനോഹരമായ നിര്‍മ്മിതിയാണ് ഇവിടുത്തെ ക്ഷേത്രം.

PC:Shyam Hegde

ശാരദാ ക്ഷേത്രം

ശാരദാ ക്ഷേത്രം

വിദ്യയുടെ ദേവതയായ സരസ്വതിയെയാണ് ഇവിടെ ആരാധിക്കുന്നത്. തൊട്ടടുത്തു തന്നെയാണ് കരിങ്കല്ലില്‍ തീര്‍ത്ത അത്ഭുതമെന്ന് വിശേഷിപ്പിക്കാവുന്നവിദ്യാശങ്കര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 12 സ്തൂപങ്ങളില്‍ പണിതിട്ടുള്ള ഈ ക്ഷേത്രത്തിന് ഒരു പ്രത്യേകതയുണ്ട്. പന്ത്രണ്ട് രാശികളെ സൂചിപ്പിക്കുന്ന 12 തൂണുകളാണ് ഇവിടുത്തെ പ്രത്യേകത.

PC:Wikipedia

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കര്‍ണ്ണാടകയിലെ ചിക്കമംഗളുരുവില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ തുംഗാ നദിക്കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മംഗളുരുവില്‍ നിന്ന് 105 കിലോമീറ്ററും ബെംഗളുരുവില്‍ നിന്ന് 303 കിലോമീറ്ററും ഉഡുപ്പിയില്‍ നിന്ന് 80 കിലോമീറ്ററും ഷിമോഗയില്‍ നിന്ന് 80 കിലോമീറ്ററും അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.

Please Wait while comments are loading...