Search
  • Follow NativePlanet
Share
» »ജയലളിതയുടെ വിജയങ്ങള്‍ക്ക് പിന്നിലെ ക്ഷേത്രങ്ങള്‍

ജയലളിതയുടെ വിജയങ്ങള്‍ക്ക് പിന്നിലെ ക്ഷേത്രങ്ങള്‍

By Maneesh

എല്ലാ രാഷ്ട്രീയ നേതക്കളേയും പോലെ തന്നെ ജീവിതത്തില്‍ ഏറെ ഉയര്‍ച്ച താഴ്‌ചകള്‍ നേരിട്ട രാഷ്ട്രീയ നേതാവാണ് ജയലളിത. കര്‍ണാടകയില്‍ ജനിച്ച് സിനിമ നടിയായി വളര്‍ന്ന് തമിഴ് നാടിന്റെ മുഖ്യമന്ത്രി സ്ഥാനം വരെ സ്വന്തമാക്കിയ ജയലളിതയുടെ ജീവി‌തം പോലും ഒരു സിനിമാ കഥ പോലെയാണ്.

1991ല്‍ ആണ് വന്‍ഭൂരിപക്ഷത്തോടെ ജയലളിത തമിഴ്നാട്ടില്‍ മുഖ്യമന്ത്രിയാകുന്നത്. എന്നാല്‍ വന്‍ അഴിമ‌തി ആരോപണങ്ങളായിരുന്നു ഭരണകാലത്ത് ജയലളിതയ്ക്ക് നേരിടേണ്ടി വന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുകയും ചെയ്തു. എന്നാല്‍ 2001ല്‍ ജയലളിതയുടെ പാര്‍ട്ടിക്ക് വന്‍ഭൂരിപക്ഷം ലഭിച്ചെങ്കിലും ജയലളിതയുടെ മുഖ്യമന്ത്രി പദം നിയമ കുരുക്കില്‍‌പ്പെടുകയായിരുന്നു.

പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കര്‍ എന്ന ജ്യോത്സ്യന്‍ ജയലളിത മുഖ്യമന്ത്രി ആകുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു. അത് ഫലിച്ചതിനേത്തുടര്‍ന്ന് ഉണ്ണികൃഷ്ണ പണിക്കരുടെ ഉപദേശത്താല്‍ 2001ല്‍ ജയലളിത കേരളത്തിലെ ചില ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

ജയലളി‌തയുടെ വിജയങ്ങള്‍ക്ക് പിന്നിലെ ക്ഷേത്രങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് പരിചയപ്പെടാം

01. ഗുരുവായൂര്‍

01. ഗുരുവായൂര്‍

ഉണ്ണികൃഷ്ണ പണിക്കരുടെ ഉപദേശത്താല്‍ 2001ല്‍ ആണ് ജയലളിത ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചത്. സന്ദര്‍ശനത്തിനോടൊപ്പം ജയലളിത ഗുരുവായൂരില്‍ ഒരു ആനയെ നടയ്ക്ക് ഇരുത്തുകയും ചെയ്തു. 2004ല്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിച്ച ജയലളിത പതിനായിരം രൂപയുടെ പാല്‍പ്പായസ വഴിപാടാണ് നടത്തിയത്. ഗുരുവായൂരിനേക്കുറിച്ച് വിശദമായി വായിക്കാം

Photo Courtesy: Sreejithk2000

02. ആലത്തിയൂര്‍ ഹനുമാന്‍ കാവ്

02. ആലത്തിയൂര്‍ ഹനുമാന്‍ കാവ്

ഗുരുവായൂരില്‍ ആനയെ നടയ്ക്കിരു‌ത്തിയ ശേഷം ആലത്തിയൂര്‍ ഹനുമാന്‍ കാവിലാ‌ണ് ജയലളിത സന്ദര്‍ശനം നടത്തിയത്. രണ്ടേ കാല്‍ ലക്ഷം രൂപയുടെ തങ്കക്കിരീടവും ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി 1,05,000 രൂപയും ജയലളിത നല്‍കി. ഇതോടെയാണ് ആ‌ലത്തിയൂര്‍ ഹനുമാന്‍ ക്ഷേത്രം ഏറെ പ്രശസ്തമായത്. ഹനുമാന്‍ ക്ഷേത്രം എന്ന് അറിയപ്പെടുന്നുണ്ടെങ്കിലും ശ്രീരാമനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.

Photo Courtesy: Pranchiyettan

ക്ഷേത്ര‌ത്തേക്കുറിച്ച്

ക്ഷേത്ര‌ത്തേക്കുറിച്ച്

മലപ്പുറം ജില്ലയി‌ല്‍ തിരൂരിനടുത്താണ് ആലത്തിയൂര്‍ ഹനുമാന്‍ കാവ് സ്ഥിതി ചെയ്യുന്നത്. 3000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വസിഷ്ഠ മഹര്‍ഷിയാണ് ഇവിടെ ഹനുമാന്റെ വിഗ്രഹം പ്രതിഷ്ഠിച്ചതെന്നാണ് ഐതിഹ്യം.
Photo Courtesy: Pranchiyettan

03. രാജ രാജേശ്വരി ക്ഷേ‌ത്രം

03. രാജ രാജേശ്വരി ക്ഷേ‌ത്രം

തിരൂരില്‍ നിന്ന് പിന്നീട് ജയലളിത യാത്ര ചെയ്തത് തളിപറമ്പിലേക്കാണ് തളിപ്പറമ്പിലെ രാജരാജേശ്വരി ക്ഷേത്രമാണ് ജയലളി‌തയുടെ വിജയങ്ങള്‍ക്ക് പിന്നിലെ മറ്റൊരു ക്ഷേത്രം. കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി എസ് യെഡ്യൂരപ്പയും ഈ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്.
Photo Courtesy: Ajeesh.valliyot

ക്ഷേത്രത്തേക്കുറിച്ച്

ക്ഷേത്രത്തേക്കുറിച്ച്

കണ്ണൂര്‍ നഗരത്തില്‍ നിന്ന് 21 കിലോമീറ്റര്‍ അ‌കലെ സ്ഥിതി ചെയ്യുന്ന രാജരാജേശ്വരി ‌ക്ഷേത്രം കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രമാണ്.
Photo Courtesy: Ajith U

04. തിരുച്ചെണ്ടൂര്‍ മുരുക ക്ഷേത്രം

04. തിരുച്ചെണ്ടൂര്‍ മുരുക ക്ഷേത്രം

ജയലളിത സ്ഥിരമായി സന്ദര്‍ശിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് തിരുച്ചെണ്ടൂര്‍ മുരുക ക്ഷേ‌ത്രം. ഇവിടുത്തെ ശത്രു സംഹാര പൂജ പ്രശസ്തമാണ്.

ക്ഷേത്രത്തേക്കുറിച്ച്

ക്ഷേത്രത്തേക്കുറിച്ച്

മുരുകന്റെ പ്രശസ്തമായ ആറു പടൈ വീടുകളില്‍ ഒന്നാണ് തിരുച്ചെണ്ടൂരിലെ മുരുകന്‍ ക്ഷേത്രം. ബംഗാള്‍ ഉള്‍ ക്കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മുരുകന്റെ ആറു പടൈ വീടുകള്‍ എന്ന് അറിയപ്പെടുന്ന ക്ഷേത്രങ്ങളില്‍ കടല്‍ത്തീ‌രത്ത് സ്ഥിതി ചെയ്യുന്ന ഏക ക്ഷേത്രം ഇതാണ്. വിശദമായി വായിക്കാം
Photo Courtesy: Aravind Sivaraj

05. ചാമുണ്ഡേശ്വരി ക്ഷേത്രം

05. ചാമുണ്ഡേശ്വരി ക്ഷേത്രം

മൈസൂരിലെ ചാമുണ്ഡേശ്വരി ക്ഷേത്രവും ജയലളിതയുടെ ഇഷ്ട ക്ഷേത്രങ്ങളില്‍ ഒന്നാണ്. മൈസൂരിന് സമീപത്തെ മേലുകോട്ടയാണ് ജയലളിതയുടെ ജന്മസ്ഥലം. വിശദമായി വായിക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X