കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം
വിദ്യാദേവതയെ ആരാധിക്കുന്ന ഭക്തരുടെ പ്രിയ ക്ഷേത്രമാണ് കര്‍ണ്ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കൊല്ലൂരില്‍ സ്ഥിതി ചെയ്യുന്ന കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം. ഇവിടുത്തെ ദേവി മൂകാംബികയുടെ വിഗ്രഹം ആദിശങ്കരന്‍ പ്രതിഷ്ഠിച്ചതാണെന്നാണ് വിശ്വാസം.
PC:Rojypala
ദിവസവും എഴുത്തിനിരുത്തുന്ന ക്ഷേത്രം
വിജയദശമിക്ക് മാത്രമല്ല, വര്‍ശം മുഴുവനും ഇവിടെ എഴുത്തിനിരുത്താന്‍ സാധിക്കുമെന്നതാണ് കൊല്ലൂരിന്റെ പ്രത്യേകത.
PC:Yogesa
വിദ്യയില്‍ ഒന്നാമനാകാന്‍
കൊല്ലൂര്‍ ക്ഷേത്രത്തില്‍ എഴുത്തിനിരുത്തുന്ന കുട്ടികള്‍ വിദ്യയില്‍ ഉന്നതരംഗത്ത് എത്തുമെന്നും കലാരംഗത്ത് അരങ്ങേറ്റം നടത്തുന്നവരെ പ്രശസ്തമാക്കുമെന്നും വിശ്വാസമുണ്ട്.
PC:Yogesa
നവരാത്രി കാലത്തെ ദര്‍ശനം
മൂകാംബികയില്‍ നവരാത്രികാലത്ത് ദര്‍ശനം നടത്തുന്നത് ഏറ്റവും പുണ്യകരമായിട്ടാണ് അറിയപ്പെടുന്നത്.ഇവിടെ നിന്നും പ്രാര്‍ഥിക്കുന്ന കാര്യങ്ങള്‍ നടക്കുമെന്നാണ് വിശ്വാസം.
PC: Vinayaraj
കോട്ടയം പനച്ചിക്കാട് ക്ഷേത്രം
വിദ്യയ്ക്കും അറിവിനും ഐശ്വര്യത്തിനുമായി ആളുകള്‍ എത്തിച്ചേരുന്ന മറ്റൊരു പ്രശസ്ത ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ പനച്ചിക്കാട് മഹാവിഷ്ണു-സസ്വതി ക്ഷേത്രം.
ദക്ഷിണ മൂകാംബിക എന്ന പേരിലാണ് ഇവിടം അറിയപ്പെടുന്നത്.
PC:Official Site
ദിവസവും വിദ്യാരംഭം
കൊല്ലൂര്‍ ക്ഷേത്രത്തിലേപോലെ തന്നെ ഇവിടെയും ദിവസവും വിദ്യാരംഭം ഉണ്ട്. വിജയദശമി നാളില്‍ അഭൂതപൂര്‍വ്വമായ തിരക്ക് ഇവിടെ അനുഭവപ്പെടും. ഈ വര്‍ഷം സെപ്റ്റംബര്‍ 30ന് രാവിലെ നാലു മണിക്ക് പൂജയെടുപ്പോടെ വിദ്യാരംഭത്തിന് തുടക്കമാവും.
PC:Official Site.
ആവണംകോട് സരസ്വതി ക്ഷേത്രം
കേരളത്തിലെ പ്രധാനപ്പെട്ട വിദ്യാരംഭ ക്ഷേത്രങ്ങളിലൊന്നാണ് എറണാകുളത്ത് സ്ഥിതി ചെയ്യുന്ന ആവണംകോട് സരസ്വതി ക്ഷേത്രംം. നൂറ്റെട്ടു ദുര്‍ഗ്ഗാലയങ്ങളില്‍ ഒന്നാമതാണെങ്കിലും ഇവിടെ സരസ്വതി ദേവിയാണ് കുടികൊള്ളുന്നത്. വിജയദശമി നാളില്‍ ഒട്ടേറെ ആളുകള്‍ ഇവിടെ എത്താറുണ്ട്.
PC:Ranjith Siji
ശിവഗിരി ശാരദാ ക്ഷേത്രം
ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ശിവഗിരി ശാരദാ ക്ഷേത്രം വര്‍ക്കലയ്ക്ക സമീപം ശിവഗിരിയിലാണ് സ്ഥിതി ചെയ്യുന്നത്. 1912ലാണ് ഗുരു ഇവിടെ പ്രതിഷ്ഠ നടത്തുന്നത്. ചരിത്രപ്രാധ്യാന്യമുള്ള ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ വെള്ളത്താമരയിലിരിക്കുന്ന സരസ്വതിയാണ്.
PC:Youtube
ടിവി പുരം സരസ്വതി ക്ഷേത്രം
കേരളത്തിലെ ഏക സ്വയംഭൂ സരസ്വതി ക്ഷേത്രമെന്ന് കരുതപ്പെടുന്ന ടിവി പുരം സരസ്വതി ക്ഷേത്രം പ്രസിദ്ധമായ വൈക്കം ക്ഷേത്രത്തിന് 5 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. എല്ലാ സമയവും സരസ്വതി ഭാവത്തിലുള്ള ഈ ക്ഷേത്രത്തില്‍ എന്നും കുട്ടികളെ എഴുത്തിനിരുത്താം.
PC: Official Page
ആറ്റുകാല്‍ ഭഗവതി ക്ഷേത്രം
തിരുവനന്തപുരം ജില്ലയിലെ പ്രശസ്ത ക്ഷേത്രമായ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ ആറ്റുകാലമ്മ എന്നറിയപ്പെടുന്ന ഭഗവതിയാണ് പ്രതിഷ്ഠ. പൊങ്കാലയ്ക്കു പേരു കേട്ട ഈ ക്ഷേത്രത്തില്‍ കുട്ടികളെ എഴുത്തിനിരുത്താനായി ധാരാളം ആളുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്താറുണ്ട്.
PC:Vijayakumarblathur
ചോറ്റാനിക്കര ദേവി ക്ഷേത്രം
എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ഭഗവതി ക്ഷേത്രം വിദ്യാരംഭത്തിന് ഏറെ പ്രസിദ്ധമായ ക്ഷേത്രമാണ്. വെള്ളവസ്ത്രത്തില്‍ പൊതിഞ്ഞ് വിദ്യാദേവിയായ സരസ്വതിയായി പ്രഭാതത്തില്‍ ഇവിടെ ദേവിയെ ആരാധിക്കുന്നു. എറണാകുളത്തു നിന്നും 15 കിലോമീറ്റര്‍ അകലെയായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
PC:Ssriram mt
പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രം
കണ്ണൂര്‍ ജില്ലയിലെ പ്രശസ്തമായ ക്ഷേത്രമാണ് പള്ളിക്കുന്ന് മൂകാംബികാ ക്ഷേത്രം. സരസ്വതി ക്ഷേത്രമായ ഇവിടം കൊല്ലൂര്‍ മൂകാംബികയ്ക്കു ശേഷം പ്രസിദ്ധമായ മൂകാംബിക ക്ഷേത്രം കൂടിയാണ്. നവരാത്രിയും എഴുത്തിനിരുത്തും ഇവിടുത്തെ പ്രധാനപ്പെട്ട പരിപാടികളാണ്.
PC:RajeshUnuppally