» »ഭാഗ്യക്കുറിയുടെ ച‌രിത്രം തേ‌ടി ശുചീ‌ന്ദ്രത്ത്

ഭാഗ്യക്കുറിയുടെ ച‌രിത്രം തേ‌ടി ശുചീ‌ന്ദ്രത്ത്

Written By:

നാളെയാണ്, നാളെയാണ് എന്ന് ‌പറഞ്ഞ് ലക്ഷങ്ങ‌ളുടെ മോഹനവാഗ്‌ദാ‌നം നൽകുന്ന ഭാഗ്യക്കുറികൾ എന്ന ലോ‌ട്ടറി ടിക്ക‌റ്റുകൾ മലയാളികൾക്ക് സുപരിചിതമാണ്. അന്യ സം‌സ്ഥാനങ്ങളിൽ നിന്ന് കേരളം കാണാൻ വരുന്ന വിനോദസഞ്ചാരികളെ വരെ വശീകരിക്കാൻ കഴിവുണ്ട് കേരളാ ഭാഗ്യക്കുറിക്ക്.

ഇന്ത്യയിൽ ലോ‌ട്ടറി ടിക്ക‌റ്റുകൾ വി‌‌ൽക്കുന്ന ഏക സംസ്ഥാനമായ കേരളത്തിലാണ് ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ചതും. 1967 നവംബർ ഒന്നിനാണ് കേരള സംസ്ഥാനത്ത് ആദ്യമായി ലോട്ടറി വിൽപ്പന ആ‌രംഭിച്ചത്. എന്നാൽ രാജഭരണ കാലത്തെ കേരളത്തിൽ ഭാഗ്യക്കുറികൾ ഉണ്ടായിരുന്നു എന്നതാണ് ച‌രിത്രം. അങ്ങനെ ഒരു ചരിത്ര തേടുന്നവർക്ക് പോകാൻ പറ്റിയ സ്ഥലമാണ് മിഴ് നാട്ടിലെ ശുചീന്ദ്രം.

ലോട്ടറി വിറ്റ് ക്ഷേത്ര ഗോപുര നിർമ്മാണം

ലോട്ടറി വിറ്റ് ക്ഷേത്ര ഗോപുര നിർമ്മാണം

ഇപ്പോൾ തമിഴ് നാട് സംസ്ഥാന‌ത്തിന്റെ ഭാഗമായിരുന്നെങ്കിലും പണ്ട് ‌തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു ശുചീന്ദ്രം. ശുചീന്ദ്രം ക്ഷേത്രത്തിന്റെ ഗോപു‌ര നിർമ്മാണത്തിന് പണം കണ്ടെത്താനായിരുന്നു 1874ൽ ആദ്യമായി ലോട്ടറി വിൽപ്പന ആരംഭിച്ചത്.
Photo Courtesy: युकेश at hi.wikipedia

നാൽപ്പതിനായിരം രൂപ

നാൽപ്പതിനായിരം രൂപ

ശുചീന്ദ്രം ക്ഷേത്രത്തിന്റെ ഗോപുര നിർ‌മ്മാണത്തിന് ആവശ്യമായ 4000 രൂപ സമാഹരിക്കാനാണ് ആയില്ല്യം തിരുനാൾ മഹാരാജാവിന്റെ അനുമതിയോടെ ലോട്ടറി വിൽപ്പന ആരംഭിച്ചത്. ഒരു രൂപയുടെ അൻപതിനായിരം ടിക്ക‌റ്റുകൾ വിറ്റാണ് നാൽപ്പതിനായിരം രൂപ സമാഹ‌രിച്ചത്.
Photo Courtesy: Vinayaraj

ക്ഷേത്രത്തേക്കുറിച്ച്

ക്ഷേത്രത്തേക്കുറിച്ച്

തനുമാ‌ലയ ക്ഷേത്രം എന്ന് കൂടി അറിയപ്പെടുന്ന സ്ഥാണുമാലയ പെരുമാൾ ക്ഷേത്രമാണ് ശുചീന്ദ്രത്തിലെ പ്രധാന ആകർഷണം. ത്രിമൂർത്തികളാണ് ഇവിടുത്തെ പ്രതിഷ്ഠ.
Photo Courtesy: Vinayaraj

108 ശിവക്ഷേത്രങ്ങൾ

108 ശിവക്ഷേത്രങ്ങൾ

പര‌ശുരാമൻ പ്രതിഷ്ഠിച്ചു എന്ന് കരുതപ്പെടുന്ന 108 ശിവ ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. നാഗർകോവിലിനും കന്യാകുമാരിക്കും ഇടയിലായാണ് ശുചീന്ദ്രം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: tharikrish

ജ്ഞാനാരണ്യം

ജ്ഞാനാരണ്യം

ഐതിഹ്യങ്ങളിൽ ജ്ഞാനാരണ്യം എന്നാണ് ഈ സ്ഥ‌ലം അറി‌യപ്പെട്ടിരുന്നത്. അത്രി മഹർഷി ഭാര്യ അനസൂയയോടൊപ്പം താമസിച്ചിരുന്ന സ്ഥലമാണത്രേ ജ്ഞാനാരണ്യം. അത്രി മഹർഷിയേയും അനസൂയയേയും ബന്ധപ്പെടുത്തി ശുചീന്ദ്ര ക്ഷേത്രത്തിന് ഒരു ഐതിഹ്യം പറയാനുണ്ട്.
Photo Courtesy: Debanjon

മഴയില്ലാത്ത കാലം

മഴയില്ലാത്ത കാലം

ജ്ഞാനാരണ്യത്തിൽ ഒരിക്കൽ വരൾച്ച ബാ‌ധി‌ച്ചു. അവിടെ മഴ പെയ്യിക്കാനായി ദേവേന്ദ്രനെ പ്രീതി‌പ്പെടുത്താൻ അ‌ത്രി മഹർഷി ഹിമാലയത്തിലേക്ക് തിരി‌ച്ചു. മഹർഷിയുടെ കാൽ‌ കഴുകിയ വെള്ളം ഈ സമയം അനസൂയ സൂക്ഷിച്ച് വച്ചിരുന്നു.
Photo Courtesy: Unknownwikidata:Q4233718

 അനസൂയയുടെ കഥ

അനസൂയയുടെ കഥ

അനസൂയയുടെ ഭർത്താവിനോടുള്ള ഭക്തി ഇതിനോടകം ദേവലോകം അറിഞ്ഞിരുന്നു. ഇതറിഞ്ഞ ലക്ഷ്മിയും ‌സരസ്വതിയും പാർവ്വതിയും അനസൂയയെ പരീക്ഷിക്കാൻ തങ്ങളുടെ ഭർത്താക്കന്മാരായ വിഷ്ണുവിനേയും ബ്രഹ്മാവിനേയും ‌ശിവനേയും ഭൂമിയിലേക്ക് അയച്ചു.
Photo Courtesy: Wmpearl

സന്യാസിമാർ

സന്യാസിമാർ

സന്യാസിമാരുടെ വേഷത്തിൽ ത്രിമൂർത്തികൾ അനസൂയയുടെ അടുത്തെത്തി ഭിക്ഷ യാചിച്ചും നഗ്നയായി വേണം ഭിക്ഷതരാൻ എന്ന് സന്യാസിമാർ മനസുരികി തന്റെ ഭർത്താവിന്റെ കാൽകഴുകിയ വെള്ളം നോക്കി പ്രാർത്ഥിച്ചു. നിമിഷ നേരം കൊണ്ട് ത്രിമൂർത്തികൾ കൈക്കുഞ്ഞുങ്ങളായി. അവരെ യാതൊരു ആശങ്കയും കൂടാതെ വിവസ്ത്രയായി അനസൂയ പരിചരിച്ചു.
Photo Courtesy: Raja Ravi Varma

ത്രിമൂർത്തിമാർ

ത്രിമൂർത്തിമാർ

ശു‌ചീന്ദ്രത്തിൽ ത്രിമൂർത്തികൾ എത്തിച്ചേർന്നതിന്റെ കഥ ഇതാണ്.

Photo Courtesy: Infocaster at English Wikipedia

കൈമുക്ക് പരീക്ഷ

കൈമുക്ക് പരീക്ഷ

ബ്രാഹ്മണ സ്ത്രീകളുടെ ‌ചാ‌രിത്ര്യ ശുദ്ധി പരിസോധിക്കാൻ പണ്ടുകാലത്ത് കൈമുക്ക് പരീക്ഷ എന്ന ഒരു അനാചാരം ശുചീന്ദ്രത്ത് ഉണ്ടായിരുന്നു.
Photo Courtesy: Sbgoplek

ക്ഷേത്ര ഗോപുരം

ക്ഷേത്ര ഗോപുരം

ക്ഷേത്രത്തിന്റെ ഗോപുരത്തിന് 134 അടിയാണ് നീളം. പലതരത്തിലുള്ള കൊത്തുപണികളാൽ അലങ്കരിച്ചതാണ് ക്ഷേത്ര ഗോപുരം.
Photo Courtesy: Karthikeyan.pandian

ഹനുമാൻ

ഹനുമാൻ

18 അടിയോളം ഉയരമുള്ള ഹനുമാൻ പ്രതിഷ്ഠയും ക്ഷേത്രത്തിലെ പ്രതേൃകതകളിലൊന്നാണ്. ഹനുമാന് വടമാല ചാർത്തുക എന്നത് ഇവിടുത്തെ പ്രധാന വഴിപാടുകളിൽ ഒന്നാണ്.
Photo Courtesy: Senthil.elt

ആഘോഷങ്ങൾ

ആഘോഷങ്ങൾ

പ്രധാനമായും രണ്ട് ഉത്സവങ്ങളാണ് ഇവിടെയുള്ളത്. മാർകഴിയും ചിത്തിരയും. ഡിസംബർ / ജനുവരി മാസത്തിലാണ് ഒൻപത് ദിവസത്തെ മാർകഴി ഉത്സവം നടക്കുക. അവസാന ദിവസം ദേവന്മാരെ മൂന്ന് തേരുകളിൽ നഗര പ്രദക്ഷിണം ചെയ്യിക്കുന്നു.
Photo Courtesy: Ganesan

തേരോട്ടം

തേരോട്ടം

തേരോട്ടമെന്നറിയപ്പെടുന്ന ഈ ചടങ്ങിന് ഭക്തജനത്തിരക്കുണ്ടാകാറുണ്ട്. ഏപ്രിൽ / മെയ് മാസത്തിലാണ് ചിത്തിര ഉത്സവം നടക്കുക.
Photo Courtesy: Vinayaraj

Read more about: tamil nadu, kanyakumari, temples