ചരിത്രപരമായ ആശ്ചര്യങ്ങളും പ്രകൃതിദത്തമായ സുന്ദരദൃശ്യങ്ങളുമൊക്കെ ഒത്തൊരുമിച്ച് നിലകൊള്ളുന്ന ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടക. ഇവിടുത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളായ മൈസൂർ, ഹംപി തുടങ്ങിയവയൊക്കെ ഏതൊരു വിനോദ സഞ്ചാരികളുടേയും ഓർമ്മയിൽ കുറിച്ചിട്ട സ്ഥലങ്ങളാണെന്ന കാര്യവും നമുക്കറിയാം
ഗഡാഗ് ജില്ലയിലെ ദംബൽ എന്ന സ്ഥലത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ.. ക്രിസ്തു കാലഘട്ടത്തിനു മുൻപേ നിലവിലുണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്ന ഒരു സ്ഥലം കൂടിയാണ് ഇതെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ...? അതിനുതകുന്ന ശക്തമായ തെളിവുകളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപാണ് ഈ സ്ഥലം സ്ഥാപിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു..
നിങ്ങൾ ഒരു ചരിത്രസ്മാരക അന്വേഷിയാണെങ്കിൽ, ഈ അത്ഭുതകരമായ ഒരു ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് വന്നെത്താനായി ഒരിക്കലും മടി കാണിക്കേണ്ടതില്ല. ഇത് തീർച്ചയായും ഏവർക്കുമൊരു അവിശ്വസനീയമായ സ്ഥലമായിരിക്കും. അങ്ങനെയെങ്കിൽ ഗഡാഗ് ജില്ലയിലെ ദാമ്പലിലേക്ക് ഒരു യാത്രയ്ക്ക് തുടക്കമിട്ടാലോ..? പഴയകാലത്തെക്കുറിച്ചും ദാമ്പൽ ദേശത്തെക്കുറിച്ചും അവിടേക്ക് എങ്ങനെ എത്തിച്ചേരാം എന്നതിനെക്കുറിച്ചും കൂടുതൽ അറിയാം...
ദംബൽ സന്ദർശിക്കാൻ അനുയോജ്യമായ സമയം
ദംമ്പൽ ഗ്രാമത്തെ കുറിച്ച് ചിലത്
ഇവിടത്തെ ആകർഷണങ്ങളും ഇവിടെ എത്തിയാൽ ചെയ്യേണ്ട കാര്യങ്ങളും
ദാമ്പലിലെ ചുറ്റുപാടുകൾ എപ്പോഴും മനോഹരവും ശാന്തവുമാണ്. ഫോട്ടോഗ്രാഫിയുടെ അനന്തസാധ്യത ഇവിടെ എവിടെയും പ്രകടമാണ്. ഇവിടുത്തെ അനശ്വരമായ പ്രകൃതിദൃശ്യങ്ങളെ ചിത്രങ്ങളായി ഒപ്പിയെടുക്കാൻ കഴിയുകയെന്നത് എല്ലാ പ്രകൃതിസ്നേഹികളുടെയും സന്തോഷിപ്പിക്കുന്ന ഒരു കാര്യമാണ് . പുരാതനമായ ഒരു ഗ്രാമമെന്ന നിലയിൽ ഇവിടെ വന്നെത്തുമ്പോൾ നിങ്ങൾക്ക് തദ്ദേശീയരായ നാട്ടുകാരിൽ നിന്ന് രസകരമായ പല കഥകളും കേൾക്കാൻ കഴിയും... അപ്പോൾ പിന്നെ എന്തു പറയുന്നു .....? കർണാടകയുടെ മനോഹരമായ ഭൂപ്രകൃതിയുടെ വരുതിയിൽ മറഞ്ഞിരിക്കുന്ന ഈ സ്ഥലത്തിന്റെ സൗന്ദര്യത്തെ പരിവേഷണം ചെയ്യാനായി ഇപ്പോൾ തന്നെ യാത്ര പുറപ്പെടുകയല്ലേ...?



Click it and Unblock the Notifications















