Search
  • Follow NativePlanet
Share
» »ആയിരത്തിഅഞ്ഞൂറ് കിലോ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത തമിഴ്‌നാടിന്റെ സുവര്‍ണ്ണ ക്ഷേത്രം

ആയിരത്തിഅഞ്ഞൂറ് കിലോ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത തമിഴ്‌നാടിന്റെ സുവര്‍ണ്ണ ക്ഷേത്രം

ആയിരത്തിഅഞ്ഞൂറോളം കിലോ സ്വര്‍ണ്ണമുപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന തവിഴ്‌നാട്ടിലെ സുവര്‍ണ്ണ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍ അറിയാം.

By Elizabath

സുവര്‍ണ്ണ ക്ഷേത്രമെന്നാല്‍ നമുക്കെല്ലാവര്‍ക്കും പഞ്ചാബിലെ സുവര്‍ണ്ണ ക്ഷേത്രമാണ്. സിക്ക് മതക്കാരുടെ ആത്മീയ തലസ്ഥാനമായ പഞ്ചാബിലെ അമൃത്സറില്‍ സ്ഥിതി ചെയ്യുന്ന സുവര്‍ണ്ണ ക്ഷേത്രം മാത്രമല്ല സ്വര്‍ണ്ണത്തില്‍ തീര്‍ത്തിരിക്കുന്ന ക്ഷേത്രം എന്നറിയുമോ?
ആയിരത്തിഅഞ്ഞൂറോളം കിലോ സ്വര്‍ണ്ണമുപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന തമിഴ്‌നാട്ടിലെ സുവര്‍ണ്ണ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍ അറിയാം.

തമിഴ്‌നാട്ടിലെ അത്ഭുതം

തമിഴ്‌നാട്ടിലെ അത്ഭുതം

തമിഴ്‌നാട്ടിലെ വെല്ലൂരിന് സമീപം തിരുമലൈക്കൊടി എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ശ്രീപുരം ഗോള്‍ഡന്‍ ക്ഷേത്രം അഥവാ ശ്രീലക്ഷ്മി നാരായണി ക്ഷേത്രമാണ് തമിഴ്‌നാട്ടിലെ സുവര്‍ണ്ണക്ഷേത്രം എന്നറിയപ്പെടുന്നത്.

PC:Dsudhakar555

100 ഏക്കറിലെ വിസ്മയം

100 ഏക്കറിലെ വിസ്മയം

തിരുമലൈക്കൊടി മലയടിവാരത്തിനു താഴെ നൂറേക്കറോളം വരുന്ന സ്ഥലത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:Dsudhakar555

സമ്പത്തിന്റെ ദേവതയ്ക്കായി സുവര്‍ണ്ണ ക്ഷേത്രം

സമ്പത്തിന്റെ ദേവതയ്ക്കായി സുവര്‍ണ്ണ ക്ഷേത്രം

സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയായ മഹാലക്ഷ്മി അഥവാ ശ്രീ ലക്ഷ്മി നാരായണിക്കാണ് ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്.

PC:Dsudhakar555

സ്വര്‍ണ്ണം പൂശിയ ക്ഷേത്രം

സ്വര്‍ണ്ണം പൂശിയ ക്ഷേത്രം

ശ്രീപുരം സ്പിരിച്വല്‍ പാര്‍ക്കിന് ഉള്ളിലായാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടുത്തെ പ്രധാന ക്ഷേത്രമാണ് സ്വര്‍ണ്ണം പൂശിയിരിക്കുന്നത്. കൂടാതെ ക്ഷേത്രചുവരിലെ ശില്പങ്ങളും ഗോപുരവും അര്‍ഥമണ്ഡപവുമാണ് സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞിരിക്കുന്നത്.

PC:Dsudhakar555

ആയിരത്തിഅഞ്ഞൂറ് കിലോ സ്വര്‍ണ്ണം

ആയിരത്തിഅഞ്ഞൂറ് കിലോ സ്വര്‍ണ്ണം

ഏകദേശം ആയിരത്തിഅഞ്ഞൂറ് കിലോയൊളം സ്വര്‍ണ്ണം കൊണ്ടാണ് ഇവിടുത്തെ പ്രധാനഭാഗങ്ങള്‍ സ്വര്‍ണ്മം പൂശിയിരിക്കുന്നത്. സ്വര്‍ണ്ണം പൂശിയ ചെമ്പ് തകിടുകളിലാണ് ഇവിടുത്തെ ശില്പവേലകള്‍ ചെയ്തിരിക്കുന്നത്. വേദങ്ങളില്‍ നിന്നുള്ള ഭാഗങ്ങളാണ് ഇവിടെ ശില്പങ്ങളായി തീര്‍ത്തിരിക്കുന്നത്.

PC:Dsudhakar555

ശ്രീചക്രത്തിന്റെ രൂപത്തില്‍

ശ്രീചക്രത്തിന്റെ രൂപത്തില്‍

പച്ചനിറഞ്ഞ കാടുകള്‍ക്ക് നടുവിലായി ശ്രീ ചക്രത്തിന്റെ രൂപത്തില്‍ മാറ്റിയെടുത്തിരിക്കുന്ന സ്ഥലത്താണ് ക്ഷേത്രവും മറ്റു കാര്യങ്ങളുമുള്ളത്. ഏകദേശം 1.8 കിലോമീറ്റര്‍ നീളത്തിലാണിത്.

PC:Dsudhakar555

സന്ദര്‍ശിക്കാന്‍

സന്ദര്‍ശിക്കാന്‍

രാവിലെ എട്ടു മുതല്‍ വൈകിട്ട് എട്ടുമണിവരെയാണ് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഇതുനുള്ളില്‍ കടക്കണമെങ്കില്‍ കര്‍ശനമായി ചില കാര്യങ്ങള്‍ പാലിക്കേണ്ടതുണ്ട്. പാന്റ്‌സ്, മിഡി തുടങ്ങിയവ ഇവിടെ അനുവദനീയമല്ല. കൂടാതെ മൊബൈല്‍ ഫോണ്‍, ക്യാമറ എന്നിവയൊന്നും അകത്ത് പ്രവേശിപ്പിക്കാന്‍ പാടില്ല.

PC:Ag1707

വെല്ലൂരിലെ മറ്റു കാഴ്ചകള്‍

വെല്ലൂരിലെ മറ്റു കാഴ്ചകള്‍

നിരവധി ടൂറിസ്റ്റ് ആകര്‍ഷണങ്ങളുണ്ട് വെല്ലൂരില്‍. ഗ്രാനൈറ്റ് കൊണ്ട് ഉണ്ടാക്കിയിട്ടുള്ള കോട്ടകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ക്ലോക്ക് ടവര്‍, ഗവണ്‍മെന്റ് മ്യൂസിയം, ഫ്രഞ്ച് ബംഗ്ലാവ്, മുത്തുമണ്ഡപം തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് പ്രധാന കാഴ്ചകള്‍.

PC: Bhaskaranaidu

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ബാംഗ്ലൂരില്‍ നിന്ന് 212 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വെല്ലൂരിലേക്ക് ചെന്നൈയില്‍ നിന്ന് 211 കിലോമീറ്റര്‍ ആണ് ദൂരം. വെല്ലൂര്‍ നഗരത്തില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയുള്ള തിരുമലക്കോടിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X