» » 100,8 ശിവക്ഷേത്രങ്ങളില്‍ ഒന്നാമനായ നിഗൂഢക്ഷേത്രം

100,8 ശിവക്ഷേത്രങ്ങളില്‍ ഒന്നാമനായ നിഗൂഢക്ഷേത്രം

Written By: Elizabath

ഇന്ത്യയിലെ പ്രശസ്തമായ 10,08 ശിവക്ഷേത്രങ്ങളില്‍ 108 എണ്ണമാണ് ഏറെ പ്രശസ്തവും ആളുകള്‍ക്കിടയില്‍ അറിയപ്പെടുന്നതും. അതില്‍ പതിനെട്ടെണ്ണം ഏറെ പ്രത്യേകതകളുള്ളതാണെന്നും കരുതപ്പെടുന്നു. ഈ പതിനെട്ടെണ്ണത്തില്‍ മുന്‍പന്തിയിലെത്തുന്ന ക്ഷേത്രത്തിന്റെ പ്രത്യേകതകള്‍ അത്രയെളുപ്പം പിടികിട്ടുന്നതല്ല. അത്തരത്തില്‍ ഒരുപാട് പ്രത്യേകതകളും നിഗൂഢതകളുമുള്ള ശിവക്ഷേത്രമാണ് ആദിശങ്കരാചാര്യര്‍ പ്രതിഷ്ഠ നടത്തിയ തമിഴ്‌നാട്ടിലെ വിരിഞ്ഞിപുരത്തിലെ ശ്രീ മാര്‍ഗ്ഗബന്ദേശ്വരര്‍ ക്ഷേത്രം.
ഇവിടുത്തെ നിഗൂഢതകള്‍ ചിലര്‍ ദൈവത്തിന്റെ കഴിവായി പറയുമ്പോള്‍ അവിശ്വാസികള്‍ ഇതിനെ വിശദീകരിക്കാന്‍ ശാസ്ത്രത്തെ കൂട്ടുപിടിക്കുന്നു. ഇങ്ങനെ ധാരാളം അത്ഭുതങ്ങളുള്ള ശ്രീ മാര്‍ഗ്ഗബന്ദേശ്വരര്‍ ക്ഷേത്രത്തെ അറിയാം.

 ദൈവമോ ശാസ്ത്രമോ??

ദൈവമോ ശാസ്ത്രമോ??

ദൈവത്തിന്റെ കളിയാണോ അതോ ശാസ്ത്രത്തിന്റെ വികൃതിയാണോ എന്നു മനസ്സിലാകാത്ത നിരവധി കാര്യങ്ങള്‍ ഈ ക്ഷേത്രത്തിലുണ്ട്.

സൂര്യഘടികാരം

സൂര്യഘടികാരം

സൂര്യഘടികാരത്തെക്കുറിച്ച് നമ്മള്‍ പലരും കേട്ടിട്ടുണ്ടെങ്കിലും അതിലും കൃത്യമായ ഒന്ന് സൂര്യന്റെ അയനത്തെ അനുസരിച്ച് നമ്മുടെ പൂര്‍വ്വികന്‍മാര്‍ ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.

 പ്രവര്‍ത്തനം

പ്രവര്‍ത്തനം

സൂര്യന്റെ നിഴല്‍ വീഴുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഇതിന്റെ രീതി വളരെ എളുപ്പമാണ്. ഒരു കല്ലിന്റെ മുകളില്‍ അര്‍ധവൃത്താകൃതിയില്‍ 12 ഭാഗങ്ങളായി കല്ലിനെ വിഭജിച്ചിരിക്കുകയാണ്. അതിന്റെ നേരേ നടുവില്‍ വരുന്ന സ്ഥലത്ത് ഒരു കമ്പ് എടുത്തു വച്ചാല്‍ അതിന്റെ നിഴല്‍ വീഴുന്നിടത്തെ സമയം നോക്കിയാല്‍ യഥാര്‍ഥ സമയം അറിയാന്‍ കഴിയും.

ആറുഭുജങ്ങളുള്ള കിണര്‍

ആറുഭുജങ്ങളുള്ള കിണര്‍

ആറുവശങ്ങളുള്ള വ്യത്യസ്തമായ ഒരു കിണറും ഇവിടെ കാണാന്‍ സാധിക്കും. ഇപ്പോള്‍ അത് നാശമായി പുല്ലുകള്‍ വളര്‍ന്ന് വന്നു മൂടിയ നിലയിലാണെങ്കിലും ആളുകള്‍ ഇതന്വേഷിച്ച് ഇപ്പോഴും എത്താറുണ്ട്.

സിംഹതീര്‍ഥം

സിംഹതീര്‍ഥം

ഇവിടുത്തെ മറ്റൊരു പ്രത്യകതയാണ് സിംഹതീര്‍ഥ എന്ന പേരിയറിയപ്പെടുന്ന തീര്‍ഥക്കുളം. വലിയൊരു സിംഹം ഇരിക്കുന്ന ആകൃതിയില്‍ തയ്യാറാക്കിയിരിക്കുന്ന ഇതിന്റെ ഉള്ളില്‍ വെള്ളമുള്ള ഒരു ചെറിയ കുളം കാണാന്‍ സാധിക്കും. ഇതിലെ ജലത്തിനും പ്രത്യേകതകള്‍ ഉണ്ടെന്ന് പറയപ്പെടുന്നു.

കുട്ടികളില്ലാത്ത ദമ്പതിമാരെത്തുന്നയിടം

കുട്ടികളില്ലാത്ത ദമ്പതിമാരെത്തുന്നയിടം

കുട്ടികളില്ലാത്ത ദമ്പതിമാര്‍ സിംഹതീര്‍ഥത്തിലെ വെള്ളത്തില്‍ കുളിച്ചാല്‍ കുട്ടികളുണ്ടാവും എന്ന് വിശ്വസിച്ച് ഇവിടെയെത്താറുണ്ട്. കാര്‍ത്തിക മാസത്തിലെ ശനി, ഞായര്‍ ദിവസങ്ങളിലാണ് അതിനായി ഇവിടെ എത്തേണ്ടത്.

ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്തയിടം

ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്തയിടം

ആര്‍ക്കിയോളജിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടുത്തെ കാര്യങ്ങളെക്കുറിച്ച് പഠിക്കാനായി എത്തിയിട്ടുണ്ടെങ്കിലും അവര്‍ക്കൊന്നും വിശദീകരിക്കാനായിട്ടില്ല. ആയിരക്കണക്കിന് വര്‍ഷം മുന്‍പ് നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിലെ കാര്യങ്ങള്‍ ചുരളഴിയാരഹസ്യമാണ്.

ചിത്രപ്പണിയുള്ള തൂണുകള്‍

ചിത്രപ്പണിയുള്ള തൂണുകള്‍

നൂറുകണക്കിന് തൂണുകളുള്ള ഇവിടുത്തെ ഒരോ തൂണും ഒന്നിനൊന്ന് വ്യത്യസ്തമാണ്. ഓരോന്നിലെയും കൊത്തുപണികള്‍ വരെ മറ്റൊന്നില്‍ നിന്നും മാറിനില്‍ക്കുന്നു എന്ന് കാണാന്‍ സാധിക്കും.

ശില്പങ്ങള്‍

ശില്പങ്ങള്‍

ക്ഷേത്രത്തിനു ചുറ്റും വിവിധ രൂപത്തിലുള്ള ധാരാളം ശില്പങ്ങള്‍ കാണാന്‍ സാധിക്കും. അസാമാന്യ ഭംഗിയോടെയാണിവ ഓരോന്നും നിര്‍മ്മിച്ചിരിക്കുന്നത്.

മണ്ഡപത്തിനുള്ളിലെ മണ്ഡപം

മണ്ഡപത്തിനുള്ളിലെ മണ്ഡപം

സാധാരണ ക്ഷേത്രങ്ങളിലെ മണ്ഡപങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ഇവിടെ. മണ്ഡപത്തിനുള്ളില്‍ കൊത്തുപണികള്‍ നിറഞ്ഞ മറ്റൊരു മണ്ഡപം കൂടി നമുക്കു കാണാം.

 അത്ഭുത പനമരം

അത്ഭുത പനമരം

സാധാരണ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു പനമരം ക്ഷേത്രത്തിന്റെ സമീപത്ത് കാണാന്‍ സാധിക്കും. ഒരു വര്‍ഷം പൂക്കുമ്പോള്‍ പനങ്കായകള്‍ക്ക് വെളുത്ത നിറമാണെങ്കില്‍ അടുത്ത വര്‍ഷം അതിന് കറുത്ത നിറമായിരിക്കുമത്രെ.

അത്ഭുത രുദ്രാക്ഷം

അത്ഭുത രുദ്രാക്ഷം

ഇവിടുത്തെ ക്ഷേത്രത്തിലെ കോവിലിന്റെ ഉള്ളിലായി തനിയെ വളര്‍ന്ന ഒരു രുദ്രാക്ഷച്ചെടി ഉണ്ടെന്നാ് വിശ്വാസം. എന്നാല്‍ അത് എങ്ങനെ ശ്രീകോവിലിന്റെ ഉള്ളില്‍ വന്നുവെന്നോ എങ്ങനെ വളര്‍ന്നുവെന്നോ ആര്‍ക്കും അറിയില്ല.

 ടൈം മെഷീന്‍

ടൈം മെഷീന്‍

കഥകളില്‍ മാത്രം നമ്മള്‍ കേട്ടു പരിചയിച്ച ടൈം മെഷീന്‍ ഈ ക്ഷേത്രത്തില്‍ ഉണ്ടെന്ന് പലരും വിശ്വസിക്കുന്നുണ്ടത്രെ. മനുഷ്യബുദ്ധിക്ക് അംഗീകരിക്കാന്‍ പറ്റാത്ത പലകാര്യങ്ങളും ഉള്ള ഈ ക്ഷേത്രം ടൈംമെഷീനിലേക്കുള്ള പ്രവേശന കവാടമാണത്രെ. ഇതില്‍ എത്രത്തോളം അടിസ്ഥാനമുണ്ടെന്ന് വ്യക്തമല്ല.

ചോള ക്ഷേത്രം

ചോള ക്ഷേത്രം

പതിമൂന്നാം നൂറ്റാണ്ടില്‍ ചോള രാജാക്കന്‍മാരാല്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ തിരുവിരിഞ്ഞിയിലാണ് സ്ഥിതി ചെയ്യുന്നത്.

Read more about: temples tamil nadu

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...