Search
  • Follow NativePlanet
Share
» »43 മണിക്കൂറിൽ 2267 കിലോമീറ്റർ...മൈസൂരിൽ നിന്നും ഉദയ്പൂർ വരെ... ഇത് പൊളിക്കും!!

43 മണിക്കൂറിൽ 2267 കിലോമീറ്റർ...മൈസൂരിൽ നിന്നും ഉദയ്പൂർ വരെ... ഇത് പൊളിക്കും!!

മൈസൂരിൽ നിന്നും രാജസ്ഥാനിലെ ഉദയ്പൂരിലേക്കുള്ള ഹംസഫർ എക്പ്രസ് ചരിത്ര പ്രേമികളായ സഞ്ചാരികൾക്ക് പരീക്ഷിക്കുവാൻ പറ്റിയ ഒരു യാത്രയാണ്.

ഏറ്റവും ചിലവ് കുറഞ്ഞ് എളുപ്പം എത്തിച്ചേരണമെങ്കിൽ ഒരൊറ്റ വഴിയേ നമ്മുടെ നാട്ടിലുള്ളൂ. അത് ട്രെയിനാണ്. വളരെ കുറഞ്ഞ ചിലവിൽ ഗ്രാമീണ ഇന്ത്യയെ കണ്ടുകൊണ്ടുള്ള കാഴ്ചകളുംഅനുഭവങ്ങളും ഒക്കെ നല്കുന്ന ട്രെയിൻ യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. അങ്ങനെ ട്രെയിനിനെയും യാത്രകളെയും ഇഷ്ടപ്പെടുന്നവർക്ക് പോകുവാൻ പറ്റിയ നിരവധി ട്രെയിനുകളും സ്ഥലങ്ങളുമുണ്ട്. അത്തരത്തിൽ ഒന്നാണ് പാലസ് ക്വീൻ ഹംസഫർ എക്സ്പ്രസ്. കർണ്ണാടകയിലെ മൈസൂരിൽ നിന്നും രാജസ്ഥാനിലെ ഉദയ്പൂരിലേക്കുള്ള ഹംസഫർ എക്പ്രസ് ചരിത്ര പ്രേമികളായ സഞ്ചാരികൾക്ക് പരീക്ഷിക്കുവാൻ പറ്റിയ ഒരു യാത്രയാണ്. ഹംസഫറിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാനായി വായിക്കാം

പാലസ് ക്വീൻ ഹംസഫർ എക്സ്പ്രസ്

പാലസ് ക്വീൻ ഹംസഫർ എക്സ്പ്രസ്

വിനോദ സഞ്ചാര രംഗത്തും യാത്രികർക്കും കൂടുതൽ സൗകര്യങ്ങളും എളുപ്പത്തിലുള്ള യാത്രയും നല്കുക എന്ന ലക്ഷ്യത്തിലാണ് ഹംസഫർ എക്സ്പ്രസ് തുടങ്ങിയത്.
തെക്കേ ഇന്ത്യയിൽ നിന്നും പടിഞ്ഞാറൻ ഇന്ത്യയിലേക്കുള്ള യാത്രകൾ വേഗത്തിലും എളുപ്പത്തിലുമാകും എന്നതാണ് ഹംസഫറിന്റെ പ്രത്യേകത.

മൈസൂരിൽ നിന്നും ഉദയ്പൂരിലേക്ക്

മൈസൂരിൽ നിന്നും ഉദയ്പൂരിലേക്ക്

കർണ്ണാടകയിലെ മൈസൂരിൽ നിന്നും രാജസ്ഥാനിലെ ഉദയ്പൂരിലേക്കാണ് ഹംസഫർ എക്സ്പ്രസ് സഞ്ചരിക്കുക. ഇതിനിടയിലുള്ള നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുക, ദീർഘ ദൂര യാത്രികർക്ക് മികച്ച സൗകര്യങ്ങൾ നല്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.

PC:Abhinav Phangcho Choudhury

അഞ്ച് സംസ്ഥാനങ്ങളിലൂടെ

അഞ്ച് സംസ്ഥാനങ്ങളിലൂടെ

2018 ഫെബ്രുവരി 19ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഫ്ലാഗ് ഓഫോടുകൂടി മൈസൂരിൽ നിന്നുമാണ് പാലസ്ക്വീൻ ഹംസഫറിന്റെ ആദ്യ യാത്ര ആരംഭിച്ചത്. കർണ്ണാടക, മാഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഇത് കടന്നു പോകുന്നത്.
മാണ്ഡ്യ , കെഎസ്ആർ ബെംഗളുരു, ദേവ്നഗ്രെ , ഹുബ്ബാളി, ബെലഗാവി, മിറാജ് ജംങ്ഷൻ, പൂനെ ജംങ്ഷൻ, വസായ് റോഡ്, സൂററ്റ്, വഡേധര ജംങ്ഷൻ, ററ്റ്ലാം ജംങ്ഷൻ, ചിറ്റോർഗഡ് എന്നീ 14 സ്റ്റേഷനുകളിലാണ് പാലസ് ക്ലീനിന് സ്റ്റോപ് ഉള്ളത്.

347 സ്റ്റേഷനുകളിലൂടെ

347 സ്റ്റേഷനുകളിലൂടെ

14 സ്റ്റേഷനുകളിൽ മാത്രമേ സ്റ്റോപ് ഉള്ളുവെങ്കിലും അതിനിടയിൽ 347 ഇന്‍റർമീഡിയേറ്റ് സ്റ്റേഷനുകളിലൂടെ പാലസ് ക്വീൻ ഹംസഫർ എക്സ്പ്രസ് കടന്നു പോകുന്നുണ്ട്. മൈസൂർ ജംങ്ഷനും ഉദയ്പൂർ സിറ്റിക്കും ഇടയിലായാണ് ഈ സ്റ്റേഷനുകൾ ഉള്ളത്.

2267 കിലോമീറ്റർ

2267 കിലോമീറ്റർ

ഏകദേശം 43 മണിക്കൂർ കൊണ്ട് 2267 കിലോറ്ററാണ് ട്രെയിൻ പിന്നിടുന്നത്.

പാലസ് ക്വീൻ ഹംസഫർ എക്സ്പ്രസ് ഷെഡ്യൂൾ

പാലസ് ക്വീൻ ഹംസഫർ എക്സ്പ്രസ് ഷെഡ്യൂൾ

വീക്കിലി ഷെഡ്യൂൾ അനുസരിച്ച് ട്രെയിൻ നമ്പർ 19667 എല്ലാ തിങ്കളാഴ്ചയും രാത്രി 9.00 (റെയിൽവേ സമയം 21.00) ന് ഉദയ്പൂരിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ ബുധനാഴ്ച വൈകിട്ട് 4.25 ന് (റെയിൽവേ സമയം 16.25) ന് മൈസൂരിൽ എത്തും.
അതുപോലെ ട്രെയിൻ നമ്പർ 19668 എല്ലാ വ്യാഴാഴ്ചയും മൈസൂരിൽ നിന്നും പുലർച്ചെ 6.15ന് പുറപ്പെട്ട് ശനിയാഴ്ച ഉച്ചയ്ക്ക് 1.40ന് ഉദയ്പൂർ സിറ്റിയിലെത്തും.

PC:Abhinav Phangcho Choudhury

പ്രത്യേകതകകൾ

പ്രത്യേകതകകൾ

19 കോച്ചുകളിൽ 16 എണ്ണവും മുഴുവനായും എയർ കണ്ടീഷൻ നടത്തിയതാണ്. എല്ലാ കോച്ചുകളും ത്രീ ടയർ സ്ലീപ്പറായാണ് തയ്യാറാക്കിയിരിക്കുന്നത്. എല്ലാ കോച്ചുകളിലും ടീ/കോഫീ മേക്കർ മെഷീനുകൾ. പൊട്ടിക്കാൻ കഴിയാത്ത തരത്തിലുള്ള കണ്ണാടികൾ, ബേബി ഡയപ്പർ ചേഞ്ചിംഗ് പാഡുകൾ, ഫയർ ആൻഡ് സ്മോക് ഡിറ്റക്ടേഴ്സ് തുടങ്ങിയവ ഉണ്ടാകും. കൂടാതെ മൊബൈൽ, ലാപ്ടോപ്പ് ചാർജിങ് പോയിന്‍റുകളും സൗകര്യപ്രദമായ രീതിയിലുള്ള സീറ്റിഗം സംവിധാനങ്ങളും ബെഡ് കിറ്റുകളും ഒരുക്കിയിട്ടുണ്ട്.

ജിപിഎസും എൽഇഡിയും

ജിപിഎസും എൽഇഡിയും

എല്ലാ കോച്ചിന്റെയും അവസാനം ഒരു ജിപിഎസ് ബേസ്ഡ് പാസ‍്ചർ ഇന്‍ഫോർമേഷൻ സിസ്റ്റം ഉണ്ടായിരിക്കും. വിവിധ സ്റ്റോപ്പുകളെക്കുറിച്ചും ട്രെയിനിന്റെ വേഗതയെക്കുറിച്ചും ഒക്കെ ഇവിടെ നിന്നും വിവരങ്ങൾ ലഭ്യമാകും. കൂടാതെ ഊർജ്ജസംരക്ഷണത്തിനായി എൽഇഡി ബൾബുകളാണ് മിക്കയിടങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. സിസിടിവി ക്യാമറകളും കോച്ചുകളിൽ ഉണ്ട്.

കഴിയാറായില്ലേ 2018..ഇനിയും വൈകിയിട്ടില്ല! ഈ സ്ഥലങ്ങൾ കാണാതെങ്ങനെ യാത്ര അവസാനിപ്പിക്കും?!കഴിയാറായില്ലേ 2018..ഇനിയും വൈകിയിട്ടില്ല! ഈ സ്ഥലങ്ങൾ കാണാതെങ്ങനെ യാത്ര അവസാനിപ്പിക്കും?!

കല്യാണപ്പാർട്ടികൾ കോടികൾ മുടക്കിയെത്തുന്ന ഉദയ്പൂരിലെ കൊട്ടാരങ്ങൾ കല്യാണപ്പാർട്ടികൾ കോടികൾ മുടക്കിയെത്തുന്ന ഉദയ്പൂരിലെ കൊട്ടാരങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X