» »ദേശീയോദ്യാനത്തിനു നടുവിലെ വിഷ്ണുവിന്റെ അനന്തശയനം!!

ദേശീയോദ്യാനത്തിനു നടുവിലെ വിഷ്ണുവിന്റെ അനന്തശയനം!!

Written By: Elizabath Joseph

കേട്ടിട്ട് അത്ഭുതം തോന്നുന്നുണ്ടോ? ഒരു ദേശീയോദ്യാനത്തിന് നടുവില്‍ എങ്ങനെയാണ് വിഷ്ണുവിന്റെ അനന്തശശയന പ്രതിമ വന്നത് എന്നതിനെക്കുറിച്ച്...ഇതുമാത്രമല്ല, പ്രത്യേകതകളും അപൂര്‍വ്വതകളും ധാരാളമുണ്ട് ശേഷ്ശയ്യ എന്നറിയപ്പെടുന്ന ഈ വിഷ്ണുപ്രതിമയ്ക്ക്..മധ്യപ്രദേശിലെ ബാന്ധവ്ഗഡ് ദേശീയോദ്യാനത്തില്‍ സ്ഥിതി ചെയ്യുന്ന ശേഷ്ശയ്യ പ്രതിമയുടെയും വിശേഷങ്ങള്‍...

എവിടെയാണിത്?

എവിടെയാണിത്?

65 അടി നീളത്തില്‍ ശേഷനാഗത്തിന്റെ പുറത്ത് വിശ്രമിക്കുന്ന വിഷ്ണുവിന്റെ പ്രതിമ എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്നറിയുമോ? മധ്യപ്രദേശിലെ ബാന്ധവ്ഗഡ് ദേശീയോദ്യാനത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രതിമ വൈഷ്ണവ ഭക്തര്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ്. മധ്യപ്രദേശിലെ പ്രധാന നദികളിലൊന്നായ ചരണ്‍ഗംഗ നദി ഇവിടെ ഈ വിഷ്ണു പ്രതിമയുടെ പാദങ്ങളില്‍ നിന്നുമാണ് ഉദ്ഭവിക്കുന്നത് എന്നാണ് വിശ്വാസം. ഇവിടെ ഒരു ജലാശയത്തിനു നടുവിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ശേഷ് ശയ്യ

ശേഷ് ശയ്യ

65 അടി നീളത്തില്‍ കിടക്കുന്ന രൂപത്തിലാണ് ഇവിടെ വിഷ്ണുവിന്റെ പ്രതിമ കാണാന്‍ സാധിക്കുക. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്നാല്‍ ഏഴു ഫണങ്ങളുള്ള ശേഷന്‍ നാഗത്തിന്റെ പുറത്ത് ഒരുക്കിയിരിക്കുന്ന ശയ്യയില്‍ ആണ് വിഷ്ണു വിശ്രമിക്കുന്നത് എന്നാണ്. അനന്തശയനന്‍ എന്നും ഈ രൂപത്തിനെ വിളിക്കാറുണ്ട്.

PC: BluesyPete

കാല്‍നടയായി മാത്രം

കാല്‍നടയായി മാത്രം

മധ്യപ്രദേശിലെ ബാന്ധവ്ഗഡ് ദേശീയോദ്യാനത്തില്‍ ആണല്ലോ ഈ പ്രതിമ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ദേശീയോദ്യാലതത്തിലാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഇവിടെ എത്തണമെങ്കില്‍ കാല്‍നടയായി സഞ്ചരിച്ച് മാത്രമേ എത്തിച്ചേരാന്‍ സാധിക്കൂ. ബാന്ധവ്ഗര്‍ കുന്നിന്റെ മുകളിലായായാണ് ഈ പ്രതിമ ഉള്ളത്.

PC: Prithwiraj Dhang

പാദങ്ങളില്‍ നിന്നും ഉത്ഭവിക്കുന്ന നദി

പാദങ്ങളില്‍ നിന്നും ഉത്ഭവിക്കുന്ന നദി

നിര്‍മ്മാണത്തിലെ ഭംഗിയും സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പ്രത്യേകതയും മാത്രമല്ല ശേഷ്ശയ്യയുടെ പ്രത്യേകത. ഏറെ കാല്പനികമായ രൂപത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രതിമ കാഴ്ചയില്‍ ഏറെ ആകര്‍ഷകമാണ്. ഈ പ്രതിമയുടെ കാല്പാദങ്ങളില്‍ നിന്നാണ് പുണ്യനദി എന്ന് കരുതപ്പെടുന്ന ചരണ്‍ഗംഗ ഉദ്ഭവിക്കുന്നത് എന്നും കരുതപ്പെടുന്നു. അതിനാല്‍തന്നെ ഈ നദിയെ പവിത്രമായാണ് ആളുകള്‍ കണക്കാക്കുന്നത്.

PC: BluesyPete

പുണ്യസ്ഥലം

പുണ്യസ്ഥലം

സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പ്രത്യേകതകള്‍ കൊണ്ടു തന്നെ വിശ്വാസികള്‍ക്കിടയില്‍ പ്രത്യേകിച്ച്, വൈഷ്ണവ വിശ്വാസികള്‍ക്കിടയില്‍ ഏറെ പ്രശസ്തമായ സ്ഥലമാണ്. കാല്‍നടയായി മാത്രമേ ഇവിടെ എത്തിപ്പെടാന്‍ സാധിക്കുകയുള്ളു. എന്നാലും നൂറുകണക്കിന് വിശ്വാസികളും ചരിത്രകാരന്‍മാരും ഒക്കെ ഇവിടെ സന്ദര്‍ശിക്കാറുണ്ട്. ദീപാവലിയാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമായി ആചരിക്കുന്നത്. ഇതിനായി നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അന്നേ ദിവസം ഇവിടെ ആളുകള്‍ എത്തിച്ചേരും.

PC:BluesyPete

സാഹസികത നിറഞ്ഞ യാത്ര

സാഹസികത നിറഞ്ഞ യാത്ര

കാടിനു നടുവില്‍ സ്ഥിതി ചെയ്യുന്ന ഇവിടേക്കുള്ള യാത്ര ഏറെ സാഹസികത നിറഞ്ഞതാണ്.

PC:Sanju71821

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മധ്യപ്രദേശിലെ ബാന്ധവ്ഗഡ് ദേശീയോദ്യാനത്തിലാണ് ശേഷ്ശയ്യ പ്രതിമ സ്ഥിതി ചെയ്യുന്നത്. ഭോപ്പാലില്‍ നിന്നും ഇവിടേക്ക് 453 കിലോമീറ്ററും ജബല്‍പൂരില്‍ നിന്നും 181 കിലോമീറ്ററുമാണ് ദൂരം. കാട്‌നി റെയില്‍വേ സ്റ്റേഷനാണ് ഇവിടെ ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. നാഗ്പൂരാണ് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്.

ബാന്ധവ്ഗഡ് ദേശീയോദ്യാനം

ബാന്ധവ്ഗഡ് ദേശീയോദ്യാനം

മധ്യപ്രദേശിലെ ഉമാരിയ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ബാന്ധവ്ഗഡ് ദേശീയോദ്യാനം 1968 ലാണ് നിലവില്‍ വന്നത്. ഉമേറിയ, ജബല്‍പൂര്‍ എന്നീ ജില്ലകളിലായി 450 ചരുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന ദേശീയോദ്യാനമാണിത്. വിധ്യ പര്‍വ്വത നിരകളുടെ ഭാഗമായ ഈ സ്ഥലത്തിന്റെ ഉയരമേറിയ കുറച്ച് ഭാഗങ്ങല്‍ പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ്.

PC: Swaroop Singha Roy

രാജാക്കന്‍മാരുടെ കളിസ്ഥലം

രാജാക്കന്‍മാരുടെ കളിസ്ഥലം

ചരിത്രപരമായി ഏറെ പ്രത്യേകതകള്‍ ഉള്ള സ്ഥലമാണ് ബാന്ധവ്ഗഡ്. ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെടുന്നതിനു മുന്‍പേ ഇവിടം രാജഭരണത്തിനു കീഴിലായിരുന്നു. അക്കാലത്ത് ഇവിടം രാജാക്കന്‍മാര്‍ക്ക് വേട്ടയാടാനായി സംരക്ഷിക്കപ്പെട്ടിരുന്ന സ്ഥലമായിരുന്നു.

PC: Ishan.chourasia.2001

കടുവ സംരക്ഷണ കേന്ദ്രം

കടുവ സംരക്ഷണ കേന്ദ്രം

വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍് ആക്ട് പ്രകാരം 1972 ലാണ് ഇവിടം പ്രൊജക്ട് ടൈഗര്‍ ആക്ടിന്റെ കീഴില്‍ കടുവ സംരക്ഷണ കേന്ദ്രം ആയി പ്രഖ്യാപിക്കുന്നത്. ബംഗാള്‍ കടുവകളെയാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. എന്നാല്‍ ആനകളെയും സന്ദര്‍ശകരെയും അക്രമിക്കുന്ന കടുവകളാണ് ഇവിടെ ഉള്ളതിനാല്‍ ഇവിടെ എത്തുന്നവര്‍ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതാണ്.

PC:Seemaleena

ജൈവവൈവിധ്യം

ജൈവവൈവിധ്യം

450 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ഈ ദേശീയോദ്യാനത്തില്‍ ഏറെ സമ്പന്നമായ ജൈവവൈവിധ്യമാണ് ഉള്ളത്. നിരവധി പക്ഷികളും മൃഗങ്ങളുെം അപൂര്‍വ്വമായ സസ്യങ്ങളും ഒക്കെ ഇവിടെ കാണാന്‍ സാധിക്കും.

PC:ibyendu Ash

മൂന്നു സോണുകള്‍

മൂന്നു സോണുകള്‍

ബാന്ധവ്ഗഡ് ദേശീയോദ്യാനത്തെ മൂന്ന് ഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. തല, മഗ്ദി, കിതൗലി എന്നിവയാണ് മൂന്നു സോണുകള്‍. ജൈവവൈവിധ്യത്തിന്റെ കാര്യത്തിലും കടുവകളുടെ എണ്ണത്തിലും തല സേണാണ് മുന്നിട്ട് നില്‍ക്കുന്നത്.

PC:JP Bennett -

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...