Search
  • Follow NativePlanet
Share
» »താജ്മഹലിനെപ്പോലും തോൽപ്പിക്കുന്ന തമിഴ്നാട്ടിലെ സപ്താത്ഭുതങ്ങൾ

താജ്മഹലിനെപ്പോലും തോൽപ്പിക്കുന്ന തമിഴ്നാട്ടിലെ സപ്താത്ഭുതങ്ങൾ

ലോകത്തിലെ സ്പാതത്ഭുതങ്ങളെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ കാണില്ല. നമ്മുടെ സ്വന്തം താജ്മഹലും ചന്ദ്രനിൽ നിന്നു നോക്കിയാൽ പോലും കാണുന്ന ചൈനയിലെ വന്മതിലും മാച്ചുപിച്ചുവും ഒക്കെയാണ് അത്ഭുതം സൃഷ്ടിക്കുന്ന നിർമ്മിതികൾ. നമ്മുടെ നാട്ടിലും ഇത്തരം അത്ഭുതങ്ങളുണ്ട്. ശ്രാവണബലഗോളയിലെ ഗോമതേശ്വരനും ഹംപിയിലെ കല്ലിൽ തീർത്ത നിർമ്മിതികളും കല്ലുകളില്‌‍ സ്നേഹം കൊത്തി ഖജുരാഹോയും ഒക്കെ ഇതിലുൾപ്പെടും. എന്നാല്‍ ഈ പട്ടിക പൂർത്തിയാകണമെങ്കിൽ കൂട്ടിച്ചേർക്കുവാൻ കുറച്ചധികം കാര്യങ്ങളുണ്ട്. തമിഴ്നാട്ടിലെ പുരാതനമായ ക്ഷേത്രങ്ങൾ മുതൽ ചെട്ടിനാട് കൊട്ടാരം വരെ ഈ പട്ടികയിൽ ഉൾപ്പെടുത്താം. ഇതാ തമിഴ്നാട്ടിലെത്തുന്ന സഞ്ചാരികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഏഴ് അത്ഭുതങ്ങൾ പരിചയപ്പെടാം...

മീനാക്ഷി ക്ഷേത്രം , മധുര

മീനാക്ഷി ക്ഷേത്രം , മധുര

കാലത്തിനെയും കാലഘട്ടത്തെയും വെല്ലുവെളിച്ചുകൊണ്ട് ഉയർന്നു നിൽക്കുന്ന മഹത്തായ ഒരു നിർമ്മിതിയാണ് തമിഴ്നാട് മധുരയിലെ മീനാക്ഷി ക്ഷേത്രം. ഓരോ ദിവസവും ആയിരക്കണക്കിന് വിശ്വാസികൾ എത്തിച്ചേരുന്ന ഈ ക്ഷേത്രം മധുരയിൽ വൈഗാ നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം മൂവായിരത്തി അഞ്ഞൂറിലധികം വർഷം പഴക്കമുള്ള ഈ ക്ഷേത്രം പതിനഞ്ച് ഏക്കർ സ്ഥലത്തായാണ് നിലകൊള്ളുന്നത്. അഞ്ച് കവാടങ്ങളും പത്ത് ഗോപുരങ്ങളും ദ്രാവിഡ ശില്പ കലകളും പൊൻതാമരക്കുളവും ഒക്കെയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

ആയിരം കൽമണ്ഡപവും ഇവിടെ കാണാം.

മീനാക്ഷി ക്ഷേത്രത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് ചിത്തിര ഉത്സവം അഥവാ തിരുകല്യാണം. സുന്ദരേശന്റെയും മീനാക്ഷിയുടെയും മധുരയില്‍ നടന്ന കല്യാണം ഭൂമിയില്‍ നടന്ന ഏറ്റവും വലിയ ആഘോഷമായിരുന്നുവത്രെ. സര്‍വ്വ ചരാചരങ്ങളും പങ്കെടുത്ത ഈ വിവാഹത്തിന്റെ ഓര്‍മ്മയാണ് തിരുകല്യാണം എന്ന പേരില്‍ അനുസ്മരിക്കുന്നത്.

21 വർഷമെടുത്തു നിർമ്മിച്ച ഏറ്റവും നീളം കൂടിയ റെയില്‍-റോഡ്‌ പാലം

PC: MADHURANTHAKAN JAGADEESAN

മദ്രാസ് സർവ്വകലാശാലയിലെ സെനറ്റ് ഹൗസ്

മദ്രാസ് സർവ്വകലാശാലയിലെ സെനറ്റ് ഹൗസ്

തമിഴ്നാട്ടിലെ അത്ഭുതങ്ങളുടെ പട്ടികയിൽ കൂട്ടുവാൻ പറ്റിയ മറ്റൊന്നാണ് മദ്രാസ് സർവ്വകലാശാലയിലെ സെനറ്റ് ഹൗസ്. തമിഴ്നാട്ടിൽ കണ്ടിരിക്കണ്ട ഒരു ചരിത്രക്കാഴ്ച തന്നെയാണ് ചെന്നൈയിലെ ഈ സെനറ്റ് ഹൗസ്. 19-ാം നൂറ്റാണ്ടിൽ ലോകം കണ്ട ഏറ്റവും മികച്ച ആർകിടെക്റ്റുകളിൽ ഒരാളായിരുന്ന റോബർട്ട് ഫെലോസ് സിഷോമാണ് ഇത് രൂപകല്പന ചെയ്തതും നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചതും. ഇൻഡോ-സാര്‍സനിക് വാസ്തുവിദ്യയുടെ അസാധാരണമായ മിശ്രിതം ഇവിടെ കാണാം. വ്യത്യസ്ത നിറങ്ങളുളള നാല് ഗോപുരങ്ങളും ഇതിന്റെ ഭാഗമായുണ്ട്. ഗ്രേറ്റ് വാൾ ഓഫ് സെനറ്റും ഇവിടുത്തെ ആകർഷണമാണ്.

കാനാട്കാത്തൻ ചെട്ടിനാട് പാലസ്

കാനാട്കാത്തൻ ചെട്ടിനാട് പാലസ്

ചെട്ടിനാട് സംസ്കാരത്തിന്റെ ശേഷിപ്പുകളിൽ ഒന്നാണ് കാനാട്കാത്തൻ ചെട്ടിനാട് പാലസ്. തമിഴ്നാട്ടിലെ കാരക്കുടിയിൽ നിന്നും 10 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇത് തമിഴ്നാട്ടിലെ ഒരു കാലത്തെ സമ്പന്നതയുടെ അടയാളം പറയുന്ന ഇടം കൂടിയാണ്.വ്യാപാരത്തിലൂടെ തിളങ്ങി നിന്ന ചെട്ടിയാർ സമുദായക്കാരുടെ വാസസ്ഥലങ്ങൾ അന്നും ഇന്നും കാണേണ്ട കാഴ്ച തന്നെയാണ്. കാരക്കുടിയിലെ 74 ഗ്രാമങ്ങളിലായി പരന്നു കിടക്കുന്ന ചെട്ടിനാട്ടിൽ യൂറോപ്യൻ മാതൃകിൽ നിർമ്മിച്ചിരിക്കുന്ന ഭവനങ്ങളാണ് പ്രധാന ആകർഷണം. കൊട്ടാര സദൃശ്യമായി, നൂറിലധികം മുറികളും ഇറക്കുമതി ചെയ്ത ഗൃഹോപകരണങ്ങളും ആഡംബര വസ്തുക്കളും ഒക്കെക്കൊണ്ട് അതിമനോഹരമാണ് ഇവിടുത്തെ ഭവനങ്ങൾ. പണ്ടത്തെ പകിട്ടൊന്നും അവകാശപ്പെടുവാനില്ലെങ്കിലും സംരക്ഷിക്കപ്പെടുന്ന ഭവനങ്ങളും ഇവിടെയുണ്ട്.

PC:Joelsuganth

മഹാബലിപുരത്തെ ശില്പങ്ങൾ

മഹാബലിപുരത്തെ ശില്പങ്ങൾ

അതിപുരാതന തുറമുഖമായ മഹാബലിപും ശില്പങ്ങള്‍ കൊണ്ട് പ്രസിദ്ധമാണ്. നിർമ്മാണം പൂർത്തിയാക്കിയതും പാതിവഴിലായതും ഒക്കൊയായി ആയിരക്കണക്കിന് ശില്പങ്ങളാണ് മാമല്ലപുരം എന്ന മഹാബലിപുരത്ത് കാണുവാൻ സാധിക്കുക. യുനസ്കോയുടെ പൈതൃക സ്മാരകങ്ങളില്‍ ഉൾപ്പെടുന്ന ഇവിടുത്തെ നിർമ്മിതികളെല്ലാം പാറയിൽ തീർത്തവയാണ്. പല്ലവ രാജവംശത്തിലെ രാജാക്കന്മാർ കണ്ടെത്തി വികസിപ്പിച്ച ഇവിടം പല്ലവ കലകളുടെ അടയാളം സൂക്ഷിക്കുന്ന ഇടം കൂടിയാണ്. വ്യത്യസ്ത തരത്തിലുള്ള ഒട്ടേറെ ശില്പങ്ങളും നിർമ്മിതികളും ഇവിടെ കാണാം. തിരുക്കടൽ മല്ലൈ, വരാഹ ഗുഹാ ക്ഷേത്രം, തീരക്ഷേത്രം , പഞ്ച രഥങ്ങൾ തുടങ്ങിയവയാണ് ഇവിടുത്തെ പ്രസിദ്ധമായ ശില്പങ്ങൾ.

PC:Arshiar

തിരുച്ചിറപ്പള്ളി റോക്ക്ഫോർട്ട് ക്ഷേത്രം

തിരുച്ചിറപ്പള്ളി റോക്ക്ഫോർട്ട് ക്ഷേത്രം

പാറകളുടെ നാടായ തിരുച്ചിറപ്പള്ളിയിലെ തിരുച്ചിറപ്പള്ളി റോക്ക് ഫോർട്ട് ക്ഷേത്രമാണ് തമിഴ്നാട്ടിലെ മറ്റൊരു അത്ഭുതം. ഹിമാലയത്തേക്കാൾ പഴക്കമുള്ള പാറകളും അത് തുരന്ന് നിർമ്മിച്ച ക്ഷേത്രവും കോട്ടയുമാണ് ഇതിനെ പ്രസിദ്ധമാക്കുന്നത്. പാറയുടെ മുകളിൽ കോട്ടയുടെ ആകൃതിയിലാണ് ഇവിടുത്തെ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പാറക്കോട്ടെ കോവിൽ എന്നാണ് ഇത് അറിയപ്പെടുന്നത്. മൂന്നു ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. 183 മീറ്റര്‍ ഉയരമുള്ള ഈ പാറയുടെ ഉള്‍വശം തുരന്ന് നിർമ്മിച്ച ക്ഷേത്രങ്ങൾ ഇന്ന് തമിഴ്നാടിന്റെ അഭിമാനം കൂടിയാണ്.

PC:RUPESH MAURYA

കല്ലണ അണക്കെട്ട്

കല്ലണ അണക്കെട്ട്

ലോകത്തിൽ ഇന്നും ഉപയോഗത്തിലിരിക്കുന്ന ഏറ്റവും പഴയ അണക്കെട്ട് തമിഴ്നാട്ടിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടു കൂടിയായ കാവേരി നദിയിലെ കല്ലണ ഇന്നും നിലനിൽക്കുന്ന ഒരു അത്ഭുത നിർമ്മിതിയാണ്. ഒന്നാം നൂറ്റാണ്ടിൽ കരികാല ചോളൻ നിർമ്മിച്ച ഇത് വെറും കല്ലുകൾ മാത്രം കൂട്ടിവെച്ച് നിർമ്മിച്ച ഒന്നാണ്. സാധാരണ അണക്കെട്ടുകളേപ്പോലെ മലകളും കുന്നുകളും ഒന്നും ഇതിന്റെ ഇടയിലില്ല. 19-ആം നുറ്റാണ്ടിൽ ഈ ഡാം പുനരുദ്ധരിച്ച് കഴിഞ്ഞ് ദ ഗ്രേറ്റ് ഗ്രാൻഡ് ഡാം എന്നാണിത് അറിയപ്പെടുന്നത്.

PC:Beckamrajeev

ബൃഹദീശ്വര ക്ഷേത്രം

ബൃഹദീശ്വര ക്ഷേത്രം

നിര്‍മ്മാണത്തിലെ വ്യത്യസ്തത കൊണ്ട് ലോകമെങ്ങും പ്രസിദ്ധമായ ക്ഷേത്രമാണ് തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ആ ക്ഷേത്രം നിത്യേജ പൂജകൾ നടക്കുന്ന ഒരു ക്ഷേത്രം കൂടിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രമായ ഇത് ബിഗ് ടെമ്പിൾ എന്നും അറിയപ്പെടുന്നുണ്ട്. 81 ടണ്‍ ഭാരമുള്ള ഒറ്റക്കല്ലില്‍ നിര്‍മ്മിച്ചതാണ് ഇവിടുത്തെ ക്ഷേത്രത്തിന്റെ മകുടം. ഗോപുരത്തിനു മുകളില്‍ സ്ഥിതി ചെയ്യുന്ന മകുടത്തിന്റെ നിഴല്‍ നിലത്ത് വീഴില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഉച്ച സമയത്തുള്ള നിഴലാണ് താഴെ വീഴാത്തത്. വര്‍ഷത്തില്‍ ഏതു ദിവസമായാലും ഉച്ച് നേരത്ത് ഇവിടുത്തെ നിഴല്‍ നിലത്ത് വീഴില്ല എന്നാണ് വിശ്വാസം. പൂർണ്ണമായും കരിങ്കല്ലിൽ നിർമ്മിച്ച ക്ഷേത്രം കൂടിയാണിത്. ഭരതനാട്യത്തിലെ 108 കരണങ്ങളില്‍ 81 എണ്ണത്തിന്റെയും ശില്പാവിഷ്‌കാരം ഇവിടെ കാണാം. നാട്യശാസ്ത്രത്തില്‍ ഭരതമുനി വിവരിച്ചിരിക്കുന്ന കരണങ്ങളാണ് ഇവിടെ ശില്പരൂപത്തില്‍ കൊത്തിയിരിക്കുന്നത്.

PC:Ramon prem

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X