» »ബോട്ടുണ്ട് വെള്ളമില്ല, തേക്കടിയുടെ അവസ്ഥ കണ്ട് ഞെട്ടരുത്

ബോട്ടുണ്ട് വെള്ളമില്ല, തേക്കടിയുടെ അവസ്ഥ കണ്ട് ഞെട്ടരുത്

Written By:

കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിൽ ഒന്നാണ് തേക്കടി. ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നും നിരവധി വിനോദ സഞ്ചാ‌രികളാണ് വേനൽക്കാലം ആകുമ്പോൾ ഹോളിഡേ ആഘോഷിക്കാൻ തേക്ക‌ടിയിൽ എ‌ത്തിച്ചേ‌രുന്നത്.

എന്നാൽ ഈ വേനൽക്കാലത്ത് തേക്കടിയിലേക്ക് നിങ്ങൾ സന്ദർശനം നടത്തുകയാണെങ്കിൽ നിങ്ങൾ ശരിക്കും ഞെട്ടും. തേക്കടിയുടെ ഇപ്പോഴ‌ത്തെ അവസ്ഥ എന്താണെന്ന് മനസിലാക്കാം.

തേക്ക‌ടി‌യി‌ലും വരൾച്ച

തേക്ക‌ടി‌യി‌ലും വരൾച്ച

കേര‌ളം നേരിടുന്ന വരൾച്ച തേക്കടിയിലും അനുഭവപ്പെടാൻ തുട‌ങ്ങി. മുല്ല‌പ്പെരിയാർ ഡാമിലെ ജലനിരപ്പ് ക്രമാധീതമായി കുറഞ്ഞ് തുടങ്ങി. പെരിയാർ തടാകത്തിൽ ‌വെള്ളം കുറവായതിനാൽ ടൂറിസം വകുപ്പിന്റെ വലിയ ബോട്ട് നേരത്തെ തന്നെ സർവീസ് നിർത്തിയിരുന്നു.
Photo Courtesy: Raku2040

ചെറിയ ബോട്ട് സർവീസുകളും ‌നിർത്തലാക്കും

ചെറിയ ബോട്ട് സർവീസുകളും ‌നിർത്തലാക്കും

125 പേർക്ക് കയറാവുന്ന വലിയ ബോട്ടാണ് നേര‌ത്തെ സർവീസ് നിർത്തിയതെങ്കിൽ ഉടൻ തന്നെ ചെറിയ ബോട്ടുകളുടെ സർവീസുകളും നിർത്തലാക്കപ്പെടു‌മെന്നാണ് സൂചന.
Photo Courtesy: Picturewing

മാലിന്യ വിമുക്തമാക്കാൻ

മാലിന്യ വിമുക്തമാക്കാൻ

അതേസമയം പെരിയാർ കടുവാ സങ്കേതം മാലിന്യ വിമുക്തമാക്കു‌ന്ന പ്രവർത്തനങ്ങളുടെ ഭാഗമായി, തേക്കടിയിലേ‌ക്കുള്ള വിനോദ സഞ്ചാരികളുടെ വാ‌ഹനങ്ങൾക്ക് നിയന്ത്രണ ഏർപ്പെടുത്തി‌യിട്ടുണ്ട്.
Photo Courtesy: Rameshng

പാർക്കിംഗ് സ്ഥലം

പാർക്കിംഗ് സ്ഥലം

തേക്കടിയിലെ ബോട്ടിംഗ് മേഖലയിലേക്ക് വിനോദ സഞ്ചാരികളുടെ വാഹനങ്ങലെ പ്രവേശി‌പ്പിക്കേണ്ട എന്നാണ് പുതിയ തീരുമാനം. ആനച്ചാലിൽ ആണ് വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പാടാക്കിയിരിക്കുന്ന‌ത്.
Photo Courtesy: Edukeralam, Navaneeth Krishnan S

വനംവകുപ്പിന്റെ വാഹനം

വനംവകുപ്പിന്റെ വാഹനം

ആനച്ചാലിൽ നിന്ന് വനംവകുപ്പിന്റെ വാഹനത്തി‌ൽ വിനോദ സഞ്ചാരികളെ പെരിയാർ തടാകം പോലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ എത്തിക്കാനാണ് പുതിയ തീ‌രുമാനം. എന്നാൽ തദ്ദേശിയരുടെ വാഹനങ്ങൾക്ക് നിയന്ത്രമില്ല.
Photo Courtesy: Kir360

മംഗളാ ദേവി

മംഗളാ ദേവി

പെരിയാർ വന്യജീവി സങ്കേതത്തിലെ വനത്തിന് നടുവിലായി ഒരു പ്രാചീന ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. ആയിരം വർഷം പഴക്കമുള്ള മംഗളാ ദേവി ക്ഷേത്രമാണ് അത്. കണ്ണകി‌യേയാണ് ഇവിടെ മംഗ‌ളാ ദേവിയായി ആരാധിക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Reji Jacob

പെരിയാർ വന്യജീവി സങ്കേതം

പെരിയാർ വന്യജീവി സങ്കേതം

കേരളത്തിലെ ഏറ്റവും പ്രശസ്തമായ വന്യജീ‌വി സങ്കേതമാണ് പെ‌രിയാർ വന്യജീ‌വി സങ്കേതം. ആനകൾക്കും കടുവകൾക്കും പേരുകേട്ട ഈ വന്യ ജീവി സങ്കേതം സന്ദർശിക്കാൻ ആഗ്രഹിക്കാത്ത‌വർ ഉണ്ടാകില്ല. തേക്കടിയാണ് പെ‌‌രിയാർ വ‌ന്യജീവി സങ്കേതം സന്ദർശിക്കാൻ ആളുകൾ തെര‌ഞ്ഞെടു‌ക്കുന്ന ‌പ്രധാന സ്ഥ‌‌ലം. വിശദമായി വായിക്കാം
l

Photo Courtesy: Ben3john

തേക്കടി യാത്ര

തേക്കടി യാത്ര

തിരുവനന്തപുരം മുതൽ തേക്കടി വരെ വിദേശ സഞ്ചാരികൾ സാധാരണ യാത്ര ചെയ്യാൻ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങൾ നമുക്ക് പരിചയപ്പെടാം. വിശദമായി വായിക്കാം

Photo Courtesy: SDDEY

ചെല്ലാർകോവിൽ

ചെല്ലാർകോവിൽ

തേക്കടി സന്ദർശിക്കുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ് 15 കി.മീ അകലെയുള്ള ചെല്ലാർകോവിൽ എന്ന സുന്ദര ഭൂമി. വിശദമായി വായിക്കാം

Photo Courtesy: Ben3john

മുരിക്കാടി വ്യൂ പോയിന്റ്

മുരിക്കാടി വ്യൂ പോയിന്റ്

വ്യൂപോയിന്റുകൾ ഇല്ലാത്ത ഹിൽസ്റ്റേഷനുകൾ തീർ‌ച്ചയായും വിരസ‌മായ കാഴ്ചാനുഭവങ്ങളായിരിക്കും സഞ്ചാരികൾക്ക് സമ്മാനിക്കുക. തേക്കടിയിൽ സന്ദർശിക്കുന്നവർക്ക് സുന്ദരമായ വിദൂരദൃശ്യങ്ങൾ ആസ്വദിക്കാൻ കഴിയുന്ന ഒരു വ്യൂ പോയിന്റ് ആണ് മുരിക്കാടി.
തേക്കടിയിൽ എത്തിച്ചേ‌രുന്ന സഞ്ചാരികൾ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ‌സ്ഥലങ്ങളിൽ ഒന്നാണ് മുരിക്കാടി വ്യൂപോയിന്റ്. വിശദമായി വായിക്കാം

Photo Courtesy: naeem mayet