Search
  • Follow NativePlanet
Share
» »തേക്കടിയിലെത്തി...ഇനിയെന്ത്?

തേക്കടിയിലെത്തി...ഇനിയെന്ത്?

താ തേക്കടിയിലെത്തിയാല്‍ ഉറപ്പായും പരീക്ഷിക്കേണ്ട കാര്യങ്ങള്‍ നോക്കാം..

By Elizabath

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് തേക്കടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകളെത്തുന്ന ഇവിടം കാണാന്‍ തേക്കടി തടാകം മാത്രമല്ല എന്ന കാര്യം പലര്‍ക്കും അറിയില്ല. ഇന്ത്യയിലെ മികച്ച ഇക്കോ ടൂറിസം മേഖലയായ ഇവിടെ എത്തിയാല്‍ ചെയ്യാന്‍ കഴിയുന്ന ധാരാളം കാര്യങ്ങളുണ്ട്.
തേക്കടിയില്‍ എന്തു ചെയ്യണമെന്ന സഞ്ചാരികളുടെ കണ്‍ഫ്യൂഷന്‍ മാറ്റാന്‍ ഇതാ തേക്കടിയിലെത്തിയാല്‍ ഉറപ്പായും പരീക്ഷിക്കേണ്ട കാര്യങ്ങള്‍ നോക്കാം..

ബോട്ടിങ്ങ്

ബോട്ടിങ്ങ്

തേക്കടിയിലെത്തുന്ന സഞ്ചാരികള്‍ ഭൂരിഭാഗം പേരും ബോട്ടിങ് എന്ന ആശയം മുന്നില്‍ കണ്ടു വരുന്നവരായിരിക്കും. രാവിലെ ആറു മണി മുതല്‍ വൈകിട്ട് 3.30 മണി വരെയാണ് ഇവിടെ ബോട്ടിങ്ങിനു സൗകര്യമുള്ളത്.

PC:Pratheesh mishra

പെരിയാര്‍ നാഷണല്‍ പാര്‍ക്ക്

പെരിയാര്‍ നാഷണല്‍ പാര്‍ക്ക്

കടുവകളുടെ സംരക്ഷണത്തിനായി മാറ്റി വെച്ചിരിക്കുന്ന പെരിയാര്‍ നാഷണല്‍ പാര്‍ക്ക് തേക്കടിയിലെ മറ്റൊരു സ്ഥലമാണ്. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഇവിടം സഞ്ചാരികള്‍ ഉറപ്പായും സന്ദര്‍ശിച്ചിരിക്കേണ്ട ഒന്നാണ്.

PC:Manoj Karingamadathil

പെരിയാര്‍ ടൈഗര്‍ ട്രക്കിങ്ങ്

പെരിയാര്‍ ടൈഗര്‍ ട്രക്കിങ്ങ്

കാട്ടില്‍ പോയി കടുവകളെ കാണാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ ഒന്നാണ് പെരിയാര്‍ ടൈഗര്‍ ട്രക്കിങ്ങ്. കടുവകളെ അതിന്റെ ആവാസ വ്യവസ്ഥയില്‍ പോയി കാണാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

PC:Rahulsharma photography

ബാംബൂ റാഫ്റ്റിങ്

ബാംബൂ റാഫ്റ്റിങ്

തേക്കടിയില്‍ എത്തിയാല്‍ ആളുകള്‍ ഉറപ്പായും പരീക്ഷിക്കുന്ന സംഗതികളിലൊന്നാണ് ബാംബൂ റാഫ്റ്റിങ്. ഏകദേശം മൂന്ന് മണിക്കൂറെടുക്കുന്ന ഈ റാഫ്റ്റിങ്ങില്‍ തേക്കടിയുടെ മുഴുവന്‍ കാഴ്ചകളും കാണാം.

PC:Simeen23

ആനപ്പുറത്തേറാം

ആനപ്പുറത്തേറാം

വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കു സമീപം കാണപ്പെടുന്ന പുതിയ ആകര്‍ഷണമാണ് ആനപ്പുറത്തുള്ള സഫാരി. കുട്ടികളെയും കൂട്ടിയുള്ള യാത്രയാണെങ്കില്‍ ഇത് ഏറെ രസകരമായിരിക്കും

PC: Yathin S Krishnappa

ചെല്ലാര്‍കോവില്‍

ചെല്ലാര്‍കോവില്‍

തേക്കടിയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ചെല്ലാര്‍കോവില്‍ തേക്കടി സന്ദര്‍ശിക്കുന്നവര്‍ ഒരിക്കലും വിട്ടുപോകാന്‍ പാടില്ലാത്ത സ്ഥലമാണ്. ട്രക്കിങ്, ടൂര്‍, എന്നിവയുള്ള ഇവിടെ ഗ്രാമീണരാണ് എല്ലാത്തിനും നേതൃത്വം നല്കുന്നത്.


PC: Jaseem Hamza

ചെല്ലാര്‍കോവില്‍ വെള്ളച്ചാട്ടം

ചെല്ലാര്‍കോവില്‍ വെള്ളച്ചാട്ടം

ചെല്ലാര്‍ കോവിലിലെ പ്രധാനപ്പെട്ട മറ്റൊരാകര്‍ഷണമാണ് ഇവിടുത്തെ വെള്ളച്ചാട്ടം. കേരളത്തില്‍ നിന്നും ഉത്ഭവിച്ച് തമിഴ്‌നാടാട്ടില്‍ പതിക്കുന്ന വെള്ളച്ചാട്ടം എന്നൊരു പ്രത്യേകതയും ഇതിനുണ്ട്.

PC: Ben3john

രാമക്കല്‍മേട്

രാമക്കല്‍മേട്

രാമന്റെ കാല്‍പ്പാട് പതിഞ്ഞ സ്ഥലം എന്നറിയപ്പെടുന്ന രാമക്കല്‍മേട് സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കാറ്റില്‍ നിന്നും വൈദ്യുതി ഉദ്പാദിപ്പിക്കുന്ന വിന്‍ഡ് എനര്‍ജി ഫാമാണ് ഇവിടുത്തെ ആകര്‍ഷണം.

PC: Arshad.ka5

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X