ബാംഗ്ലൂർ ഒരു ഐ ടി നഗരമായി ഉയർന്ന് വന്നപ്പോളാണ് കർണാടക ടൂറിസത്തിന്റെ കാലം തെളിഞ്ഞത്. കർണാടകയിലെ പല സ്ഥലങ്ങളും ജനത്തിരക്കുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളായി വികസിച്ചിരിക്കുകയാണ് ഇപ്പോൾ. ടൂറിസം വകുപ്പിന്റേ പ്രവർത്തനങ്ങൾ കൂടാതെ വനം വകുപ്പിന്റേയും പുരാവസ്തുവകുപ്പിന്റേയും കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് ഈ നേട്ടത്തിന് കാരണം.
വേനലിൽ ചൂടിലും സഞ്ചാരികളുടെ എണ്ണം കുറയാതിരിക്കാനുള്ള പ്രവർത്തനങ്ങളാണ് കർണാടക ടൂറിസം വകുപ്പിന്റേയും മറ്റു വകുപ്പുകളുടേയും നേതൃത്വത്തിൽ നടക്കുന്നത്. സഞ്ചാരികൾക്ക് വേനൽക്കാലത്ത് ചെയ്യാൻ പറ്റിയ നിരവധി ആക്റ്റിവിറ്റികൾ കർണാടകയിൽ ഒരുക്കിയിട്ടുണ്ട്.
വേനൽക്കാലത്ത് കർണാടകയിൽ എത്തുന്ന എല്ലാത്തരം സഞ്ചാരികൾക്കും വൈവിധ്യമായ തരത്തിലുള്ള ആക്റ്റിവിറ്റികളാണുള്ളത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കും മധുവിധു ആഘോഷിക്കാൻ എത്തുന്നവർക്കും സുഹൃത്തുക്കളോടൊപ്പം എത്തുന്നവർക്കുമൊക്കെ പറ്റിയ നിരവധി ആക്റ്റിവിറ്റികൾ കർണാടകയിലുണ്ട്.
വേനൽക്കാലത്ത് കർണാടകയിൽ എത്തിയാൽ ത്രില്ലടിക്കാനുള്ള ചില ആക്റ്റിവിറ്റികൾ നമുക്ക് കാണാം.
പ്രകൃതിയിലൂടെ ഒരു യാത്ര
Photo Courtesy: Avoid simple2 at English Wikipedia
സാവൻദുർഗ
പ്രകൃതിഭംഗി ആസ്വദിക്കാം
Photo Courtesy: Vipul Singhania
നന്ദിഹിൽസ്
വന്യജീവികളെ കാണാൻ കാടുകയറാം
കാട്ടുപാതയിലൂടെ കാറോടിക്കാം
റിവർ റാഫ്റ്റിംഗ്
ട്രെക്കിംഗ്
തടിയന്റെമോൾ



Click it and Unblock the Notifications














