» »പോണ്ടിച്ചേരിയിലെത്തിയാല്‍ എന്തൊക്കെ ചെയ്യാം

പോണ്ടിച്ചേരിയിലെത്തിയാല്‍ എന്തൊക്കെ ചെയ്യാം

Written By: Elizabath

ഫ്രഞ്ച് കോളനിയായിരുന്ന പോണ്ടിച്ചരി പഴമയുടെ അടയാളങ്ങള്‍ പേറുന്ന ഒരിടമാണ്. കാലത്തിന്റെ ശേഷിപ്പുകള്‍ ഇനിയും മായാതെ നില്‍ക്കുന്ന ഇവിടെ അടയാളങ്ങള്‍ കണ്ടെത്താനായി ധാരാളം യാത്രികര്‍ എത്താറുണ്ട്.

എന്നാല്‍ മിക്കവര്‍ക്കും പോണ്ടിച്ചേരിയിലെത്തിയാല്‍ എന്താണ് ചെയ്യേണ്ടതെന്നോ എവിടെയാണ് പോകേണ്ടതെന്നോ അറിയില്ല.

പോണ്ടിച്ചേരി സന്ദര്‍ശിച്ചാല്‍ വിട്ടുപോകാതെ പോകേണ്ട കുറച്ചിടങ്ങളുണ്ട്. മറക്കാതെ ചെല്ലേണ്ട കുറച്ച് സ്ഥലങ്ങളും.

പേപ്പര്‍ ഫാക്ടറി സന്ദര്‍ശിക്കാം

പേപ്പര്‍ ഫാക്ടറി സന്ദര്‍ശിക്കാം

പോണ്ടിച്ചേരി യാത്രയുടെ ഓര്‍മ്മയ്ക്കായി ഒന്നും വാങ്ങിയില്ിലെങ്കില്‍ നേരെ പേപ്പര്‍ ഫാക്ടറിയിലേക്ക് പോകാം.അറബിന്ദോയുടെ ആശ്രമത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ കാത്തിരിക്കുന്നത് ഒട്ടേറെ ആകര്‍ഷണീയങ്ങളായ വസ്തുക്കളാണ്. കൈകൊണ്ട് നിര്‍മ്മിച്ച ഒട്ടേറെ കരകൗശല വസ്തുക്കളും ഇവിടെ വില്പ്പനയ്ക്കുണ്ട്.

PC: jared

സ്വയം വെളിച്ചമാകാന്‍ അറബിന്ദോ ആശ്രമം

സ്വയം വെളിച്ചമാകാന്‍ അറബിന്ദോ ആശ്രമം

ശാന്തമായ ഒരിടത്തിരുന്ന് ഉള്ളിലെ ചിന്തകളെ പുറത്തേക്കിട്ട് ഒന്നുമറിയാത ഇരിക്കാന്‍ താല്പര്യമുണ്ടോ? പോണ്ടിച്ചേരിയില്‍ സമാധാനം ആഗ്രഹിച്ച് എത്തുന്നവര്‍ പോകുന്ന ഒരിടമാണ് ഇവിടുത്തെ ഈ ആശ്രമം. ശ്രീ അരബിന്ദോയുടെയും മദറിന്റെയും ശവകുടീരങ്ങള്‍ സ്ഥിതി ചെയ്യുന്ന ഈ ആശ്രമങ്ങള്‍ തേടി ധാരളം ആളുകള്‍ ഇവിടെ എത്താറുണ്ട്.

PC: Aravind Sivaraj

കടലലകളില്‍...

കടലലകളില്‍...

ഇന്ത്യയിലെ മികച്ച ബീച്ചുകള്‍ സ്ഥിതി ചെയ്യുന്ന ഒരിടം കൂടിയാണ് പോണ്ടിച്ചേരി. പാരഡൈസ് ബീച്ച്,സെറിനിറ്റി ബീച്ച് തുടങ്ങിയവ അവയില്‍ ചിലതു മാത്രമാണ്.

PC: Rafimmedia

ഫ്രഞ്ച്-തമിഴ് രുചികളറിയാം

ഫ്രഞ്ച്-തമിഴ് രുചികളറിയാം

ബേക്കറികള്‍ കൊണ്ടും മധുര പലഹാരങ്ങള്‍ വില്‍ക്കുന്ന കടകള്‍കൊണ്ടും നിറഞ്ഞ ഒരു നഗരം കൂടിയാണ് പോണ്ടിച്ചേരി. തനതായ ഫ്രഞ്ച് രുചികളുടെ ഒരു വലിയ ശേഖരം ഇവിടുത്തെ കടകളില്‍ കാണാം.

PC: ShenXin

കാലം അവശേഷിപ്പിച്ച കെട്ടിടങ്ങള്‍

കാലം അവശേഷിപ്പിച്ച കെട്ടിടങ്ങള്‍

പോണ്ടിച്ചേരിയുടെ മറ്റൊരു ആകര്‍ഷണമാണ് ഇവിടുത്തെ കഴിഞ്ഞ കാലത്തിന്റെ ശേഷിപ്പുകളായി നിലകൊള്ളുന്ന പഴയ കെട്ടിടങ്ങള്‍. ഇവിടുത്തെ ചില ഹോട്ടലുകള്‍ക്കു പോലും പഴയ ഫ്രഞ്ച് കെട്ടിടങ്ങളുടെ രൂപമാണ്. നഗരത്തിലൂടെ നടക്കുമ്പോള്‍ വഴിയില്‍ കാണുന്ന പല കെട്ടിടങ്ങളും കഴിഞ്ഞ കാലത്തിന്റെ പെരുമയുയര്‍ത്തുന്നവയാണ്.

PC: Aravind Sivaraj

Read more about: pondicherry tamil nadu beaches

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...