Search
  • Follow NativePlanet
Share
» »ലഡാക്കിലെത്തി പണികിട്ടാതിരിക്കാൻ

ലഡാക്കിലെത്തി പണികിട്ടാതിരിക്കാൻ

യാത്ര എവിടേക്കാണെങ്കിലും തീരുമാനിക്കുമ്പോൾ തന്നെ അറിയേണ്ട കുറേയേറെ കാര്യങ്ങളുണ്ട്. പോകുന്ന നാടിന്റെ സ്വഭാവവും ഭൂമിശാസ്ത്രവും മാത്രമല്ല, അവിടെ പെരുമാറേണ്ട രീതികൾ വരെ ഒന്നു നോക്കിവെച്ചെങ്കിൽ മാത്രമേ പോയപോലെ തന്നെ തിരിച്ചെത്തുന്ന കാര്യത്തിൽ ഉറപ്പുപറയുവാൻ സാധിക്കൂ!
യാത്ര ഏതു നാട്ടിലേക്കാണെങ്കിലും ഭക്ഷണത്തിൽ തുടങ്ങി വസ്ത്രത്തിലും പെരുമാറ്റരീതിയിലും ഡ്രൈവിങ്ങിലും ഒക്കെ കുറേയധികം കാര്യങ്ങള്‍ അറിയുവാനുണ്ട്. കഴിഞ്ഞ ദിവസം ലഡാക്കിലെത്തി മദ്യപിച്ച് പോലീസ് കേസായ മലയാളികളുടെ കഥ ഇതിനൊരുദാഹരണമാണ്. ഇതാ ലഡാക്ക് യാത്രയിൽ ശ്രദ്ധിക്കേണ്ട, അവിടെ എത്തുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങൾ വായിക്കാം...

ലഡാക്കിലൊഴിവാക്കാം ഈ കാര്യങ്ങൾ

ലഡാക്കിലൊഴിവാക്കാം ഈ കാര്യങ്ങൾ

വെറുതെ ഒരു തോന്നലിനിറങ്ങി എന്തും ചെയ്യാം എന്നു കരുതി വരേണ്ട ഒരു നാടല്ല ലേയും ലഡാക്കും. മറ്റേതു നാടിനെയും പോലെ തന്നെ സംസ്കാരത്തിനും ആതിഥ്യത്തിനും ഒക്കെ അതിന്റെതായ മര്യാദ കൊടുക്കുന്ന ഈ നാട് തിരിച്ചും അത് സഞ്ചാരികളിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.
PC:Reflectionsbyprajakta

പ്ലാനില്ലാതെ പുറപ്പെടരുത്

പ്ലാനില്ലാതെ പുറപ്പെടരുത്

ലഡാക്കിലേക്ക് ഒരു യാത്ര പുറപ്പെടുമ്പോൾ അത് കൃത്യമായ ഒരു പ്ലാനോടു കൂടി മാത്രമായിരിക്കണം. ഈ പ്രദേശത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും ഭൂമിശാസ്ത്രത്തെക്കുറിച്ചും ആളുകളെപ്പറ്റിയും വായിച്ചും പോയവരോട് ചോദിച്ചും ഒക്കെ കൃത്യമായ ഒരു ധാരണ മനസ്സിലുണ്ടാക്കി വയ്ക്കണം. നാട്ടിൽ നിന്നും പുറപ്പെടുന്ന അന്നു മുതൽ തിരികെ എത്തുന്ന ഓരോ ദിവസത്തെപ്പറ്റിയും- അന്ന് എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും കാണേണ്ടതെന്നും-കൃത്യമായി പ്ലാൻ ചെയ്യുവാൻ മറക്കരുത്. പിന്നെ ഇവിടെ എത്തിയാൽ എവിടെ താമസിക്കണമെന്നും എവിടെയൊക്കെ പോകണമെന്നും മുൻകൂട്ടി തീരുമാനിക്കുക. അതിൽ നിന്നും കഴിവതും മാറാതിരിക്കുക. മറ്റു ട്രാവൽ ഡെസ്റ്റിനേഷനുകളിൽ നിന്നും വ്യത്യസ്തമായ ഒന്നാണ് ലഡാക്ക് എന്ന ചിന്തയിൽ മാത്രം മുന്നോട്ട് പോവുക.

PC:wikipedia

അക്യൂട്ട് മൗണ്ടൻ സിക്നെസ് അവഗണിക്കാതിരിക്കുക

അക്യൂട്ട് മൗണ്ടൻ സിക്നെസ് അവഗണിക്കാതിരിക്കുക

ഉയരങ്ങളിലേക്കുള്ള യാത്രകളിൽ ഏറ്റവും അധികം ബാധിക്കുന്ന അസുഖങ്ങളിൽ ഒന്നാണ് അക്യൂട്ട് മൗണ്ടൻ സിക്നെസ്. എന്നാൽ ഇതിന്റെ പിടിയിൽ പെടുന്നതുവരെ മിക്കവരും ഇതിനെക്കുറിച്ച് അജ്ഞരാണെന്നതാണ് മറ്റൊരു കാര്യം. സമുദ്ര നിരപ്പിൽ നിന്നും ഏഴായിരം അടി മുകളിലേക്കുള്ള ഇടങ്ങളിൽ എത്തുമ്പോൾ ഓക്സിജന്റെ പ്രഷർ കുറയുകയും ശരീരത്തിന് ആവശ്യമായ ഓക്സിജൻ ശ്വസിച്ചെടുക്കുവാൻ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യും. ഇതിൻറെ പല ലക്ഷണങ്ങളും ശരീരം കാണിക്കുകയും ചെയ്യും. തലവേദന, ശ്വാസതടസ്സം, തലകറക്കം, ബേധക്ഷയം, ഉറക്കമില്ലായ്മ തുടങ്ങിയവയാണ് ഇതിൻരെ ലക്ഷണങ്ങൾ. പെടട്ന്ന് ചികിത്സ കിട്ടിയില്ലെങ്കിൽ അത് മരണത്തിലേക്ക് വരെ നീങ്ങാൻ സാധ്യതയുണ്ട്. ഒന്നെങ്കിൽ ആവശ്യത്തിന് റെസ്റ്റ് എടുത്ത ശേഷം യാത്ര തുടരുകയോ കൂടുതലാണെങ്കിൽ ആശുപത്രിയിൽ പോവുകയോ ചെയ്യുക.

ലഡാക്കിലേക്കാണോ?? എങ്കിൽ ഇതൊന്ന് വായിക്കാം!!ലഡാക്കിലേക്കാണോ?? എങ്കിൽ ഇതൊന്ന് വായിക്കാം!!

PC:Sistak

റോഡുകളെ അമിതമായി വിശ്വസിക്കാതിരിക്കുക

റോഡുകളെ അമിതമായി വിശ്വസിക്കാതിരിക്കുക

പലയിടങ്ങളിലും, പലതരത്തിലുള്ള റോഡുകളിലൂടെയും യാത്ര ചെയ്ത് പരിചയമുണ്ടെന്ന് പറഞ്ഞാലും ലഡാക്കിലെ വഴികളെ കണ്ണുംപൂട്ടി വിശ്വസിക്കരുത്. ചിലയിടങ്ങളിൽ ഇതാണോ വഴി എന്നു തോന്നിപ്പിക്കുന്ന രീതിയിലാണ് ഇവിടുത്തെ വഴികളുള്ളത്.വളരെയധികം ശ്രദ്ധിച്ചില്ലെങ്കിൽ അപകടത്തിലേത്തായിരിക്കും എത്തിച്ചേരുക. ചിലയിടങ്ങളിൽ ഒരു വശം കുത്തനെയുള്ള കൊക്കകളായിരിക്കും. എവിടെയാണെങ്കിലും വളരെ ശ്രദ്ധാപൂർവ്വം മാത്രം യാത്ര ചെയ്യുക.

PC:Archit Mehta

 ഓടിച്ചെത്താനാവില്ല

ഓടിച്ചെത്താനാവില്ല

നമ്മുടെ നാട്ടിലെപോലെ അഞ്ഞൂറ് കിലോമീറ്ററൊക്കെ ഒരു ദിവസം പിന്നിടുന്നതോർത്ത് അത് ലഡാക്കിൽ പരീക്ഷിക്കുവാൻ നിന്നാൽ പണി പാളും. സമയവും ദൂരവും ഒരിക്കലും ലഡാക്ക് യാത്രയിൽ കയ്യിൽ നിൽക്കുന്ന ഒന്നല്ല. നല്ല കണ്ടീഷനിൽ കിടക്കുന്ന വഴിയാണെങ്കിലും ഒരു പരിധിയിലധികം വേഗത ഒഴിവാക്കുക. ഇവിടെ ഒരു ദിവസം 150-200 കിലോമീറ്റർ ദൂരം പിന്നിടുന്ന രീതിയിൽ യാത്രകൾ പ്ലാൻ ചെയ്യാം..

PC:Christopher Michel - Ladakh

മദ്യപാനം അപകടം

മദ്യപാനം അപകടം

മദ്യപിക്കുന്നത് അപകടമാണെന്ന് അറിയാമെങ്കിലും ലഡാക്കിലെ തണുപ്പിൽ ഒരുമിച്ചുള്ള ആഘോഷത്തിൽ അറിയാതെയെങ്കിലും 'കുപ്പി' കയറിവരാറുണ്ട്. എന്നാൽ ഇവിടെ ഏറ്റവും അധികം പണികിട്ടുന്നത് മദ്യപിച്ച് ഇറങ്ങുമ്പോളാണ് എന്നതാണ് യാഥാർഥ്യം. ഇവിടെ എത്തി കുടിക്കുന്നത് ഒരു തെറ്റല്ലെങ്കിലും അത് കഴിഞ്ഞ് വണ്ടിയെടുക്കാതിരിക്കുവാനും അവിടുത്തെ ആളുകളുടെയടുത്ത് സംസാരിക്കാതിരിക്കുവാനും ശ്രദ്ധിക്കാം.

PC:Ville Hyvönen

കുട്ടികളുണ്ടെങ്കിൽ

കുട്ടികളുണ്ടെങ്കിൽ

ല‍ഡാക്ക് യാത്രയിൽ കുട്ടികളെയും ഒപ്പംകൂട്ടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം എന്നു പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ഓരോരോ കാഴ്ചകൾ കാണുമ്പോളും മറ്റൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് പോകുവാന്‍ അവർ ശ്രമിച്ചെന്നിരിക്കും.
അപകടങ്ങൾ മുൻകൂട്ടി പ്രവചിക്കാനാവില്ലാത്തതിനാൽ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക. തണുപ്പും മഞ്ഞുവീഴ്ചയും ഒക്കെ പരിചയമില്ലാത്ത കുട്ടികളാണെങ്കിൽ അവരുടെ ആരോഗ്യ കാര്യത്തിലും ഭക്ഷണത്തിലും പ്രത്യേക ശ്രദ്ധ പുലർത്തുക.

PC:123shob123

തടാകത്തിലിറങ്ങാതിരിക്കുക

തടാകത്തിലിറങ്ങാതിരിക്കുക

പാൻഗോങ് ലോ ലേക്ക് മുതൽ എട്ടോളം തടാകങ്ങൾ ലഡാക്കിലും പരിസരത്തുമായി കാണാം. ഇവിടെ പോകുന്നതിനും ഫോട്ടോ എടുക്കുന്നതിനും പ്രത്യേക വിലക്കുകൾ ഒന്നുമില്ലെങ്കിലും തടാകത്തിൽ ഇറങ്ങാതിരിക്കുവാൻ ശ്രദ്ധിക്കുക. നമ്മൾ കരുതുന്നതിലും ആഴമേറിയതും തണുപ്പുള്ളതുമായിരിക്കും ഇവിടം.

ഹിമാലയക്കാഴ്ചകൾ ആറു ദിവസം കൊണ്ട് കാണാം... ഒപ്പം ഒരു കിടിലൻ ട്രക്കിങ്ങുംഹിമാലയക്കാഴ്ചകൾ ആറു ദിവസം കൊണ്ട് കാണാം... ഒപ്പം ഒരു കിടിലൻ ട്രക്കിങ്ങും

PC:dipak123

ഇന്നർലൈൻ പെർമിറ്റ് മേടിക്കുക

ഇന്നർലൈൻ പെർമിറ്റ് മേടിക്കുക

ലഡാക്കിലെത്തുന്നതുവരെ ഇന്നർലൈൻ പെർമിറ്റിൻരെ ആവശ്യമില്ലെങ്കിലും മുന്നോട്ടേയ്ക്കുള്ള യാത്രകളിൽ ഇത് ആവശ്യമാണ്. നുബ്രാ വാലിയും പാൻഗോങ് സോ തടാകവും ഒക്കെ കാണാനിറങ്ങുമ്പോൾ ഇന്നർലൈൻ പെർമിറ്റ് ആവശ്യമായി വരും. ഇവിടെ മിക്കയിടങ്ങളിലെയും ചെക് പോസ്റ്റുകളിൽ ഇത് ചോദിക്കുകയും ചെയ്യും.

താഴ്വരയിലെ ഇരട്ട തടാകവും മലയിടുക്കിലെ പച്ചതടാകവും...ഇതും ലഡാക്കാണ്!!താഴ്വരയിലെ ഇരട്ട തടാകവും മലയിടുക്കിലെ പച്ചതടാകവും...ഇതും ലഡാക്കാണ്!!

അന്യഗ്രഹ ജീവികൾ അതിഥികളായി എത്തുന്ന അതിർത്തി...തർക്കം തീരാതെ ഇന്ത്യയും ചൈനയുംഅന്യഗ്രഹ ജീവികൾ അതിഥികളായി എത്തുന്ന അതിർത്തി...തർക്കം തീരാതെ ഇന്ത്യയും ചൈനയും


PC: Rajat Tyagi

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X