Search
  • Follow NativePlanet
Share
» »നന്ദി പറയാം,സഞ്ചാരിയാണെന്നു മറക്കാതിരിക്കാം, നടക്കുവാന്‍ പഠിക്കാം...ഇവയാണ് ആ ഗുണങ്ങള്‍

നന്ദി പറയാം,സഞ്ചാരിയാണെന്നു മറക്കാതിരിക്കാം, നടക്കുവാന്‍ പഠിക്കാം...ഇവയാണ് ആ ഗുണങ്ങള്‍

ഓരോ സഞ്ചാരിയും ഓരോ പ്രതിനിധിയാണ്. തങ്ങള്‍ വരുന്ന നാടിന്‍റെയും രാജ്യത്തിന്‍റെയും ഒക്കെ പ്രതിനിധികള്‍. അതുകൊണ്ടുതന്നെ തങ്ങള്‍ പ്രതിനിധീകരിക്കുന്ന ഇടത്തിന്റെ പേരു നിലനിര്‍ത്തുക എന്നതും അതിനനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതും ഓരോ സഞ്ചാരിയുടെയും ഉത്തരവാദിത്വം കൂടിയാണ്. നമ്മുടെ പെരുമാറ്റവും രീതികളുമനുസരിച്ചാവും ആതിഥേയര്‍ നമ്മുടെ രാജ്യത്തെ‌‌‌യും നാ‌ടിനെയും വിലയിരുത്തുക എന്നതും ഇതിനൊരു കാരണമാണ്.
ഒരു സ്ഥലം സന്ദര്‍ശിക്കുമ്പോള്‍ ഓരോ സ‍ഞ്ചാരിയും പാലിക്കേണ്ട ചില കാര്യങ്ങളും പിന്തുടരേണ്ട ചില രീതികളുമുണ്ട്. അത് ഒരിക്കലും നമ്മളെ അതിഥികളായി കണക്കാക്കുന്ന നാട്ടുകാരെ ബുദ്ധിമു‌‌ട്ടിപ്പിക്കുന്നതായിരിക്കുകയുമരുത്. ഇതാ എളുപ്പത്തില്‍ എങ്ങനെ ഒരു ഉത്തരവാദിസ്വ സഞ്ചാരി ആകാമെന്നു നോക്കാം...

മൃഗങ്ങള്‍ക്കു തീറ്റ കൊടുക്കാതിരിക്കുക

മൃഗങ്ങള്‍ക്കു തീറ്റ കൊടുക്കാതിരിക്കുക

വിദേശ രാജ്യങ്ങളിലെന്നല്ല, നമ്മു‌ടെ നാട്ടിലും മൃഗങ്ങള്‍ വഴിയിലലഞ്ഞു നടക്കുന്നത് പതിവ് കാഴ്ചയാണ്. പലപ്പോഴും മുന്നില്‍വന്നു പെടുമ്പോള്‍ കയ്യിലുള്ലള ബിസ്കറ്റോ മറ്റോ കൊ‌ടുക്കുന്നത് മിക്കയി‌ടങ്ങളിലും സാധാരണവുമാണ്. എന്നാല്‍ യാത്രകളില്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ട കാര്യങ്ങളിലൊന്നാണിത്. തീറ്റ കൊടുക്കരുതെന്ന് വഴിയില്‍ എഴുതി വച്ചാലും മിക്കവരും അതിനെ അവഗണിക്കുകയാണ് പതിവ്, യാത്രകളില്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ട കാര്യങ്ങളിലൊന്നാണിത്.

വസ്ത്രം ധരിക്കാം മാന്യമായി

വസ്ത്രം ധരിക്കാം മാന്യമായി

ഓരോ പ്രദേശത്തിനും അവര്‍ കാലാകാലങ്ങളായി പിന്തുടരുന്ന ചില രീതികളുണ്ടാവും. വസ്ത്രധാരണത്തിന്റെ രീതികളില്‍ അതിനനുസരിച്ച് മാറ്റം വരുത്താം. ഗോവ പോലുള്ള ഇടങ്ങളില്‍ ഏതു തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാമെങ്കിലും സാധാരണ ആളുകള്‍ താമസിക്കുന്ന ഇടങ്ങളില്‍ സാധാരണ വസ്ത്രം ധരിക്കുവാന്‍ ശ്രദ്ധിക്കുക. ആളുകള്‍ അമിതമായി ശ്രദ്ധിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കാം...

പ്ലീസും താങ്ക്യുവും പ്രാദേശിക ഭാഷയില്‍

പ്ലീസും താങ്ക്യുവും പ്രാദേശിക ഭാഷയില്‍

പോകുന്ന നാട്ടിലെ പ്രാദേശിക ഭാഷയില്‍ കുറച്ചു വാക്കുകള്‍ പഠിക്കുന്നത് ആ നാട്ടുകാരുടെ ഹൃദയത്തിലോ‌ട്ട് കയറുവാനുള്ള എളുപ്പ വഴികളിലൊന്നാണ്. സോറി, താങ്ക്യു, പ്ലീസ്, അത്യാവശ്യം വഴി ചോദിക്കുന്ന കാര്യങ്ങള്‍, ഭക്ഷണം ഒക്കെ അവരുടെ ഭാഷയില്‍ ചോദിക്കുന്നത് വളരെ വ്യത്യസ്തമായ ഒരു സമീപനം അവരില്‍ നിന്നും പ്രതീക്ഷിക്കുന്നതിനു കാരണമാവുകയും ചെയ്യും. അവരുടെ ഭാഷയെയും സംസ്കാരത്തെയും ബഹുമാനിക്കുന്നു എന്ന തോന്നല്‍ അവരിലുണ്ടാക്കുകയും ചെയ്യും.

ഭാഷ ശ്രദ്ധിക്കാം

ഭാഷ ശ്രദ്ധിക്കാം

നമ്മു‌ടെ ഭാഷയിലാണെങ്കിലും അല്ലെങ്കിലും പൊതുസ്ഥലത്ത് വെച്ച് മോശമായ വാക്കുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ആളുകള്‍ അതെങ്ങനെയെ‌ടുക്കുമെന്ന് അറിയാത്തതിനാല്‍ അത്തരം സന്ദര്‍ഭങ്ങള്‍ എന്തുവിലകൊടുത്തും ഒഴിവാക്കുന്നതായിരിക്കും നല്ലത്. ശാപവാക്കുകളും മറ്റും തീര്‍ത്തും ഒഴിവാക്കുക.

മുന്നറിയിപ്പുകള്‍ അവഗണിക്കാതിരിക്കുക

മുന്നറിയിപ്പുകള്‍ അവഗണിക്കാതിരിക്കുക

മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പല തരത്തിലുള്ള മുന്നറിയിപ്പുകളും സ്ഥാപിച്ചിരിക്കും. ഇനിയും മുകളിലേക്ക് പോകരുതെന്നോ, വെള്ളത്തില്‍ ഇറങ്ങരുതെന്നോ കൃത്യ സമയത്തിനുള്ളില്‍ തിരിച്ചെത്തണമെന്നോ ഉള്ള കാര്യങ്ങളായിരിക്കും അവ. പലപ്പോഴും സഞ്ചാരികള്‍ ഇത് അവഗണിക്കാറുണ്ട്. മികച്ച ഫോട്ടോ കിട്ടുമെന്ന പ്രതീക്ഷയിലോ അല്ലെങ്കില്‍ കുറച്ചുകൂടി കാഴ്ച കാണാമെന്നോ ആഗ്രഹിച്ചായിരിക്കും പോവുക. ഇത് തീര്‍ത്തും ഒഴിവാക്കേണ്ടതാണ്. നേരത്തെയുണ്ടായ അപകടങ്ങളോ മറ്റോ കാരണമായിരിക്കും ഇത്തരത്തിലുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടാവുക. അതിനാല്‍ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കുക.

ഭക്ഷണത്തില്‍ ശ്രദ്ധിക്കാം

ഭക്ഷണത്തില്‍ ശ്രദ്ധിക്കാം


ഓരോ പ്രദേശത്തിന്റെയും ഭക്ഷണ വൈവിധ്യം തീര്‍ച്ചയായും ആസ്വദിക്കേണ്ടത് തന്നെയാണ്. എന്നു കരുതി വഴിയില്‍ കാണുന്നതെല്ലാം വലിച്ചുവാരി കഴിച്ചാല്‍ പണിപാളും എന്ന കാര്യം മറക്കാതിരിക്കുക. വൃത്തിയുണ്ട്, ആരോഗ്യത്തിന് നല്ലതാണ് എന്നു തോന്നുന്നിടത്തു നിന്നു മാച്രം കഴിക്കുക. കഴിക്കുവാന്‍ തോന്നിയില്ലെങ്കില്‍ കഴിക്കാതിരിക്കുക. നേരത്തോ പോയവരോട് ചോദിച്ച് ഏറ്റവും മികച്ച ഇടം തിരഞ്ഞെടുത്ത് അവിടുന്ന കഴിക്കുന്നതായിരിക്കും കുറച്ചുകൂടി മികച്ച രീതി.

ഭക്ഷണപ്രിയരാണോ? യാത്ര ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍ഭക്ഷണപ്രിയരാണോ? യാത്ര ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

നാടിനെയാണ് പ്രതിനിധീകരിക്കുന്നത്‌

നാടിനെയാണ് പ്രതിനിധീകരിക്കുന്നത്‌

ഓരോ യാത്രയിലും ഓര്‍മ്മിക്കേണ്ട കാര്യം നമ്മള്‍ നമ്മുടെ നാടിനെയാണ് അല്ലെങ്കില്‍ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്നതാണ്. ആ പേരിനു കോട്ടം വരുത്തുന്ന കാര്യങ്ങളൊന്നും ചെയ്യാതിരിക്കുക. വളരെ കുറച്ച് ആളുകളുടെ മോശമായ പെരുമാറ്റത്തെത്തു‌ടര്‍ന്ന് ഒരു നാടിന് മൊത്തമായി പഴി കേള്‍ക്കുന്നത് ഒഴിവാക്കാം.

ശരിയായ വശത്തുകൂടി നടക്കാം

ശരിയായ വശത്തുകൂടി നടക്കാം

റോഡിലും തെരുവിലും നടക്കുവാന്‍ മാറ്റിവെച്ചിരിക്കുന്ന ഇടത്തുകൂടി നടക്കുക. വാഹനങ്ങള്‍ പോകുവാനുള്ള വശത്തുകൂടിയുള്ള ന‌ടത്തം പരമാവധി ഒഴിവാക്കുക. പ്രദേശവാസികളോട് ചോദിച്ച് അവിടുത്തെ രീതികള്‍ മനസ്സിലാക്കുക.

ശബ്ദത്തില്‍ ശ്രദ്ധിക്കാം

ശബ്ദത്തില്‍ ശ്രദ്ധിക്കാം

മറ്റൊരു നാ‌ട്ടില്‍ ചെല്ലുമ്പോള്‍ മുന്‍ഗണന നല്കേണ്ടത് അവരുടെ രീതികള്‍ക്കായിരിക്കും. പുറത്തുവച്ചും മറ്റും വലിയ ശബ്ദത്തില്‍ സംസാരിക്കാതെ, അധികം ബഹളം വയ്ക്കാതെ ശാന്തമായി പെരുമാറുവാന്‍ ശ്രദ്ധിക്കുക. ഭക്ഷണം കഴിക്കുമ്പോഴും തെരുവിലൂടെ നടക്കുമ്പോഴും ഷോപ്പിങ് ന‌ടത്തുമ്പോഴുമെല്ലാം കൂടുതല്‍ ശബ്ദം വയ്ക്കുന്നത് എല്ലാവര്‍ക്കും അരോചകമാരിയിര്രുമെന്ന് ഓര്‍മ്മിക്കാം,

 എല്ലാം വ്യത്യസ്തമാണ്

എല്ലാം വ്യത്യസ്തമാണ്

യാത്ര പോകുന്ന എല്ലായി‌ടത്തും കാര്യങ്ങള്‍ നമ്മു‌ടെ നാ‌‌ട്ടിലേതു പോലെയാണെന്ന് കരുതരുത്. ഓരോ നാടിനും അതിന്‍റേതായ പ്രത്യേകതകളും കുറവുകളും കാണും. അതിനനുസരിച്ച് തയ്യാറെടുക്കുവാനും പെരുമാറുവാനും ശ്രദ്ധിക്കാം.

യാത്രകളിലെ ഭക്ഷണവും ഭക്ഷണ നിയന്ത്രണവും... ഇക്കാര്യങ്ങളറിയാംയാത്രകളിലെ ഭക്ഷണവും ഭക്ഷണ നിയന്ത്രണവും... ഇക്കാര്യങ്ങളറിയാം

ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് മാത്രം മതി...ഈ രാജ്യങ്ങളില്‍ സുഖമായി കറങ്ങുവാന്‍ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് മാത്രം മതി...ഈ രാജ്യങ്ങളില്‍ സുഖമായി കറങ്ങുവാന്‍

വര്‍ക് ഫ്രം ഹോം എടുക്കാം ഈ സ്ഥലങ്ങളില്‍വര്‍ക് ഫ്രം ഹോം എടുക്കാം ഈ സ്ഥലങ്ങളില്‍

ഇംഗ്ലീഷ് പഠിപ്പിക്കല്‍ മുതല്‍ ഫോട്ടോഗ്രഫി വരെ... ലോകം ചുറ്റാന്‍ ശമ്പളം കിട്ടുന്ന ജോലികള്‍ ഇതാഇംഗ്ലീഷ് പഠിപ്പിക്കല്‍ മുതല്‍ ഫോട്ടോഗ്രഫി വരെ... ലോകം ചുറ്റാന്‍ ശമ്പളം കിട്ടുന്ന ജോലികള്‍ ഇതാ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X