Search
  • Follow NativePlanet
Share
» »പാർവ്വതി വാലിയിലേക്ക് പോകും മുൻപേ...

പാർവ്വതി വാലിയിലേക്ക് പോകും മുൻപേ...

പാർവ്വതി വാലി..ഹിമാലയ കാഴ്ചകൾ തേടി പോകുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്ന്. ഒരു നദിയുടെ ഇരുകരകളിലായി കിടക്കുന്ന ഗ്രാമങ്ങളും മഞ്ഞു മൂടിയ ഹിമാലയവുംഎന്നും കൊതിപ്പിക്കുന്ന മലാനയും മണികരണും ഘീർഗംഗയും തോഷും കസോളും ഒക്കെ സന്ദർശിക്കുമ്പോൾ തീർച്ചയായും കടന്നു പോകേണ്ട പാർവ്വതി വാലി എന്നും ഒരത്ഭുതം തന്നെയായിരിക്കും.

നമ്മുടെ നാട്ടില്‍ നിന്നും മാത്രമല്ല, പാർവ്വതി വാലിയെക്കുറിച്ചു കേട്ടറിഞ്ഞ് എത്തിച്ചേരുന്നവരിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുണ്ട്. ട്രക്കിങ്ങും സാഹസികതയും ഹിമാചലിലെ മറ്റിടങ്ങളിലേക്ക് പോകുവാനുള്ള എളുപ്പവും ഒക്കെ നോക്കിയാണ് ആളുകൾ പാർവ്വതി വാലി തിരഞ്ഞെടുക്കുന്നത്. എന്നാൽ ഇവിടേക്കുള്ള യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിരവധിയുണ്ട്...

 പാർവ്വതി വാലിയിലേക്ക്

പാർവ്വതി വാലിയിലേക്ക്

ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നായാണ് പാർവ്വതി വാലി അറിയപ്പെടുന്നത്. ഓരോ കോണിലും ഓരോ കാഴ്ചകൾ ഒളിഞ്ഞിരിക്കുന്ന ഇവിടം ഒറ്റക്കാഴ്ചയിൽ തന്നെ സഞ്ചാരികളുടെ ഹൃദയത്തിലേക്ക് ഇടിച്ചു കയറും എന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. എന്നാൽ ഇവിടേക്ക് യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരുപാടുണ്ട്. യാത്ര ചെയ്യുന്ന സമയം മുതൽ പരിചയപ്പെടുന്ന ആളുകൾ വരെ ചിലപ്പോൾ അപകടകാരികളാവുന്ന പ്രദേശം കൂടിയാണിത്.

PC:Alok Kumar

കാലാവസ്ഥ നോക്കി പോകാം

കാലാവസ്ഥ നോക്കി പോകാം

വര്‍ഷത്തിൽ എപ്പോൾ വേണമെങ്കിലും യാത്ര പോകാൻ സാധിക്കുന്ന ഇടമാണെങ്കിലും മൺസൂണിന് ശേഷമുള്ള സമയമാണ് മിക്കവരും തിരഞ്ഞെടുക്കുക. പച്ചപ്പിന്‍റെ പശ്ചാത്തലത്തിൽ ഹിമാലയൻ മലനിരകളുടെ സൗന്ദര്യം ആസ്വദിക്കുവാൻ സാധിക്കും എന്നതു തന്നെയാണിന്റെ കാര്യം. എന്നാൽ ഇവിടേക്ക് യാത്ര പോകുമ്പോൾ കാലാവസ്ഥ ശ്രദ്ധിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. പ്രത്യേകിച്ച് പുറമേ നിന്നും അവിടെ എത്തുന്ന ഒരാളെന്ന നിലയിൽ. പരിചയമില്ലാത്തെ ഭൂപ്രകൃതിയിൽ അപ്രതീക്ഷിതമായെത്തുന്ന കാലാവസ്ഥ മാറ്റങ്ങൾ കുറച്ചൊന്നുമായിരിക്കില്ല വലക്കുന്നത്.

PC:Dhilon89

ഗൈഡിനെ ഒഴിവാക്കരുത്

ഗൈഡിനെ ഒഴിവാക്കരുത്

പാർവ്വതി വാലിയെന്നല്ല, സാഹസികത നിറഞ്ഞതും പരിചയയമില്ലാത്ത ഭൂപ്രദേശവുമാണെങ്കിൽ യാത്രയിൽ ഒരു ഗൈഡിനെ തീർച്ചയായും കൂടെക്കൂട്ടുവാൻ ശ്രദ്ധിക്കുക. എങ്ങനെയാണ് പരിചയമില്ലാത്ത പ്രദേശത്തുകൂടെ സഞ്ചരിക്കേണ്ടെതെന്നും സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്ത് എങ്ങനെ എത്തിച്ചേരണമെന്നും അപ്രതീക്ഷിത അപകടങ്ങളും പരിക്കും ഉണ്ടായാൽ എന്തു ചെയ്യണമെന്നും ഒരു ഗൈഡിനോളം അറിയുന്നവർ ട്രക്കിങ്ങിൽ കാണില്ല.

PC:Jan J George

ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് പോകുന്നത്

ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് പോകുന്നത്

പ്രധാന പ്രദേശങ്ങളെ മാറ്റി നിര്‍ത്തിയാൽ പാർവ്വതി വാലിയും തോഷും കസോളും ഒക്കെ ഒരു പരിധി വരെ ഒറ്റപ്പെട്ടതാണെന്ന് പറയാം. കൂടുതൽ കാഴ്ചകള്‍ കാണുന്നതിന്‍റെ ഭാഗമായി പലരും അറിയാത്ത, വിജനമായ പ്രദേശങ്ങൾ നടക്കുവാനും ഫോട്ടോഗ്രഫിക്കും ഒക്കെയായി തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ കസോൾ പോലെ,പാർവ്വതി വാലി പോലെയൊക്കെയുള്ള പ്രദേശങ്ങളിൽ ഇങ്ങനെ ഇറങ്ങി നടക്കുന്നത് ഒട്ടും യോജിച്ച ഒരു കാര്യമല്ല.

PC:Jan J George

 അപരിചിതരുമായി ഇടപഴകുന്നത്

അപരിചിതരുമായി ഇടപഴകുന്നത്

മയക്കു മരുന്ന് വ്യവസായത്തിനും ഡീലുകൾക്കും കുപ്രസിദ്ധി നേടി പ്രദേശം കൂടിയാണ് പാർവ്വതി വാലിയും മലാനയും കസോളും ഒക്കെ. ഇതു ലക്ഷ്യം വച്ചു വരുന്ന സഞ്ചാരികൾ ഇല്ല എന്നു തീർത്തു പറയുവാൻ സാധിക്കുകയില്ല. എന്നാൽ ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നത് തികച്ചും നിയമത്തിന് എതിരാണ് എന്നു മാത്രമല്ല, പലപ്പോഴും അത് മരണത്തിലേക്കും കൊണ്ടെത്തിക്കാറുണ്ട്. അതുകൊണ്ടു തന്നെ യാത്രകളിൽ ഇത്തരം കാര്യങ്ങളിൽ ചെന്നുപെടാതിരിക്കുവാനും നിയമാനുസൃതമല്ലാത്ത പ്രവർത്തികളിൽ ഏർപ്പെടാതിരിക്കുവാനും ശ്രദ്ധിക്കുക.

PC:Dhilon89

 അധികം സാഹസകരാവുന്നത്

അധികം സാഹസകരാവുന്നത്

ഒരു യാത്ര പോകുമ്പോൾ ഫുൾ മൂഡിലായിരിക്കും എല്ലാവരും. എന്നാൽ ഇത് ചിലപ്പോൾ അപകടത്തിനും കാരണമാകും. സാഹസികത തെളിയിക്കുവാൻ നിരോധിത പ്രദേശങ്ങളിലേക്ക് പോകുന്നതും രാത്രിയിൽ നടക്കുവാനിറങ്ങുന്നതും ഒക്കെ തീർച്ചയായും ഒഴിവാക്കേണ്ട കാര്യങ്ങളാണ്. കഴിവതും പകൽ സമയത്ത് മാത്രം സ്ഥലം സന്ദർശിക്കുവാൻ പോവുക.

PC:wikipedia

മഴക്കാലത്ത് യാത്ര വേണ്ട

മഴക്കാലത്ത് യാത്ര വേണ്ട

മഴക്കാലങ്ങളിൽ കഴിവതും യാത്ര ഒഴിവാക്കുവാൻ ശ്രമിക്കുക. ഭൂചലനത്തിനും കനത്ത മഴയ്ക്കും ഒക്കെ സാധ്യതയുള്ള പ്രദേശമായതിനാൽ സുരക്ഷിതമായ സമയം നോക്കി മാത്രം യാത്രയ്ക്ക് തിരഞ്ഞെടുക്കുക.മഴക്കലത്ത് മണ്ണ് കൂടുതൽ സ്ലിപ്പ് ആയി കിടക്കുന്നതിനാൽ ട്രക്കിങ്ങിന് കൂടുതൽ ദോഷകരമായിരിക്കും അത്.

PC:Jan J George

കരുതിയിരിക്കാം യാത്രയിലുടനീളം

കരുതിയിരിക്കാം യാത്രയിലുടനീളം

പൊതുവേ സുരക്ഷിതമായ പ്രദേശമാണെങ്കിലും കരുതിയിരിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. ആളുകളെ കാണാതാവുന്നതും അപകടകരമായ സാഹചര്യത്തിൽ കണ്ടെത്തുന്നതും ഒക്കെ പലപ്പോഴും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ലഹരി മരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കോ, അപരിചിതരുമായുള്ള പരിചയത്തിനോ അമിത സാഹസികതയ്ക്കോ കഴിവതും ഇറങ്ങിപ്പുറപ്പെടാതിരിക്കുക.

പൈൻ കാടിനുള്ളിലെ താമസം മുതൽ ഓപ്പൺ എയറിലെ കുളി വരെ.. ഖീർഗംഗ നിങ്ങളെ മോഹിപ്പിക്കും!! ഉറപ്പ്!!

കാടിനുള്ളിലെ ബരോറ്റും മഞ്ഞുമരുഭൂമിയും..ഇത് ഹിമാചലിന്റെ മാത്രം പ്രത്യേകത

PC:L K Harshavardhan

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X