» »മഞ്ഞില്ലാത്ത കാശ്മീര്‍ അറിയുമോ?

മഞ്ഞില്ലാത്ത കാശ്മീര്‍ അറിയുമോ?

Written By: Elizabath

കാശ്മീര്‍ എന്നു കേട്ടാല്‍ ആരുടെയും മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് മഞ്ഞുപുതച്ച മലനിരകളും പര്‍വ്വതങ്ങളും ഒക്കെയാണ്. മഞ്ഞില്ലെങ്കില്‍ അത് കാശ്മീരല്ല എന്നു പറയുന്നിടത്തോളമുണ്ട് മഞ്ഞും കാശ്മീരും തമ്മിലുള്ള ബന്ധം.
എന്നാല്‍ ഇന്ത്യയുടെ തലയ്ക്കല്‍ നിന്നും ഇങ്ങ് താഴെ എത്തുമ്പോള്‍ ഒരു സ്ഥലമുണ്ട്. കര്‍ണ്ണാടകയിലെ ഷിമോഗയ്ക്ക് സമീപം മഞ്ഞില്ലാത്ത കാശ്മീര്‍ എന്നറിപ്പെടുന്ന തീര്‍ഥഹള്ളി.
പുണ്യജലമൊഴുകുന്നുവെന്നു വിശ്വസിക്കപ്പെടുന്ന തീര്‍ഥഹള്ളിയെക്കുറിച്ചറിയാം.

പുണ്യജലമൊഴുകുന്ന ഗ്രാമം

പുണ്യജലമൊഴുകുന്ന ഗ്രാമം

തുംഗനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിന് തീര്‍ഥഹള്ളി എന്ന പേരു വന്നതിനെക്കുറിച്ച നിരവധി കഥകളുണ്ട്. ഹിന്ദു പുരാണവുമായി ബന്ധപ്പെട്ടതാണ് കഥകളെല്ലാം.
തന്റെ പിതാവിന്റെ നിര്‍ദ്ദേശപ്രകാരം അമ്മയായ രേണുകയുടെ തലവെട്ടിയ പരശുരാമന്‍ മഴുവലെ രക്തക്കര മായിക്കാനായി പല നദികളിലും പോയത്രെ. എന്നാല്‍ എവിടെ കഴുകിയിട്ടും മഴുവിലെ രക്തക്കറ പോയില്ല. ഒടുവില്‍ തീര്‍ഥഹള്ളിക്ക് സമീപം തുംഗ നദിയിലെത്തി കഴുകിയപ്പോള്‍ അത് പോയത്രെ. ആസ്ഥലത്തിന് പിന്നീട് പരശുരാമ തീര്‍ഥ (രാമതീര്‍ഥ) എന്ന പേരും ലഭിച്ചു.
തീര്‍ഥ വാക്കിന് പുണ്യജലം എന്നും ഹള്ളി എന്ന കന്നഡ വാക്കിന് ഗ്രാമം എന്നുമാണ് അര്‍ഥം.

PC:Manjeshpv

മഞ്ഞില്ലാത്ത കാശ്മീര്‍

മഞ്ഞില്ലാത്ത കാശ്മീര്‍

മഞ്ഞില്ലാത്ത കാശ്മീര്‍ എന്നൊരു വിളിപ്പേരുകൂടിയുണ്ട് തീര്‍ഥഹള്ളിക്ക്. ഇതിനെ പറ്റി ആധികാരികമായ വിവരങ്ങള്‍ ഇല്ലെങ്കിലും പണ്ട് കാലത്ത് സഞ്ചാരികളും ഇവിടെയെത്തുന്ന സന്ദര്‍ശകരുമാണ് ഈ പേരിനു പിന്നില്‍. ഇവിടുത്തെ തണുപ്പേറിയ കാലാവസ്ഥ കൊണ്ടാണ് മഞ്ഞില്ലാത്ത കാശ്മീര്‍ എന്ന പേരു വന്നതെന്നു കരുതപ്പെടുന്നു.

pc: Prashanth H S

മാരീചനെ കൊന്നയിടം

മാരീചനെ കൊന്നയിടം

രാമായണമനുസരിച്ച് രാമനേയും ലക്ഷ്മണനെയും സീതയുടെ അടുത്തുനിന്നും മാറ്റാന്‍ രാവണനയച്ച മാരീചനെ രാമന്‍ ഇവിടെ വെച്ചാണ് കൊന്നതെന്ന് കരുതപ്പെടുന്നു. മൃഗവധെ എന്നറിയപ്പെടുന്ന ഈ സ്ഥലം തീര്‍ഥഹള്ളിക്ക് സമീപമാണ്.

PC: Manjeshpv

തുംഗ പാലം

തുംഗ പാലം

തീര്‍ഥഹള്ളിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഇവിടുത്തെ തുംഗാ ബ്രിഡ്ജ്. 1943 ല്‍ പണിതീര്‍ത്ത ഈ പാലം തീര്‍ഥഹള്ളിയെ കുറുവഹള്ളിയുമായി ബന്ധിപ്പിക്കുന്നു. പാലം ഉദ്ഘാടനം ചെയ്ത മൈസൂര്‍ രാജാവായ ജയചാമരാജേന്ദ്ര വോഡയാറിനോടുള്ളറ ആദര സൂചകമായി ജയചാമരാജേന്ദ്ര പാലം എന്നും ഇതറിയപ്പെടുന്നു.

PC:Manjeshpv

ശ്രീ രാമേശ്വര ക്ഷേത്രം

ശ്രീ രാമേശ്വര ക്ഷേത്രം

തീര്‍ഥഹള്ളിയിലെ പ്രധാന ഹിന്ദു ക്ഷേത്രങ്ങളിലൊന്നാണിത്. കല്ലുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം തുംഗ നദിക്കരയില്‍ പരശുരാമ തീര്‍ഥയ്ക്ക് സമീപത്താണ് സ്ഥിതി ചെയ്യുന്നത്.
ക്ഷേത്രത്തിലെ ശിവലിംഗം പരശുരാമന്‍ സ്ഥാപിച്ചതാമെന്ന് വിശ്വസിക്കപ്പെടുന്നു.

PC: Manjeshpv

 അഗുംബെ

അഗുംബെ

ദക്ഷിണേന്ത്യയിലെ ചിറാപ്പുഞ്ചി എന്നറിപ്പെടുന്ന അഗുംബെ ഇന്ത്യയില്‍ ഏറ്റവുമധികം മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ്. യുനസ്‌കോയുടെ വോകപൈതൃക പട്ടികയിലുള്ള പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണിത്. രാജവെമ്പാലകളുടെ തലസ്ഥാനം എന്നും അഗുംബെ അറിയപ്പെടുന്നു.

PC: Mylittlefinger

കുണ്ടാദ്രി മലനിരകള്‍

കുണ്ടാദ്രി മലനിരകള്‍

സമുദ്രനിരപ്പില്‍ നിന്നും 826 അടി ഉയരമുള്ള കുണ്ടാദ്രി മലനിരകള്‍ കാടിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒരിടമാണ്. തീര്‍ഥഹള്ളിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ഈ സ്ഥലം 17-ാം നൂറ്റാണ്ടിലെ ജൈനക്ഷേത്രത്താല്‍ പ്രസിദ്ധമാണ്. 23-ാം തീര്‍ഥങ്ഖരനായ പരശ്വന്തറെയാണ് ഇവിടെ ആരാധിക്കുന്നത്. ക്ഷേത്രത്തിനു സമീപമുള്ള രണ്ടു ചെറിയ കുളങ്ങളുണ്ട്.
തീര്‍ഥഹള്ളിക്കും അഗുംബൈയ്ക്കും ഇടയിലയാമ് ഈ സ്ഥലങ്ങള്‍ സ്ഥിതി ചെയ്യുന്നത്.

PC: Manjeshpv

കവലെദുര്‍ഗ

കവലെദുര്‍ഗ

തീര്‍ഥഹള്ളിയില്‍ നിന്നും 18 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കവലെദുര്‍ഗ പ്രശസ്തമായിരിക്കുന്നത് ഇവിടുത്തെ കോട്ടയാലാണ്. ഒന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ ഗുഹ 14-ാം നൂറ്റാണ്ടില്‍ ബെലഗുട്ടി രാജാവ് ചെലുവാരംഗപ്പ നവീകരിച്ചതായി പറയപ്പെടുന്നു. പിന്നീട് 18-ാം നൂറ്റാണ്ടില്‍ ഹൈദരലി കീഴടക്കിയ ഈ കോട്ട ടിപ്പു സുല്‍ത്താന്‍ കൈവശപ്പെടുത്തുകയും തുടര്‍ന്ന് മൈസൂര്‍ രാജവംശത്തിന്റെ കീഴിലെത്തുകയും ചെയ്തു.

PC: Manjeshpv

ചിബ്ബലഗുഡെ

ചിബ്ബലഗുഡെ

ശ്രീ സിദ്ധിവിനായക ക്ഷേത്രം സ്ഥിതി ചെയ്യുന്ന ചിബ്ബലഗുഡെ തീര്‍ഥഹള്ളിയിലെ പ്രധാന സ്ഥലങ്ങളിലൊന്നാണ്. തീര്‍ഥഹള്ളിയില്‍ നിന്നും 9 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തുംഗ നദിയുടെ കരയിലാണ് ക്ഷേത്രം.

PC: Manjeshpv

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഷിമോഗയില്‍ നിന്ന് 60 കിലോമീറാണ് തീര്‍ഥഹള്ളിയിലേക്കുള്ള ദൂരം. അടുത്തുള്ള റെയില്‍ വേ സ്റ്റേഷന്‍ ഷിമോഗയാണ്.
മംഗലാപുരത്തു നിന്നും 167 കിലോമീറ്ററും ബാംഗ്ലൂരില്‍ നിന്ന് 335 കിലോമീറ്ററും ദൂരമുണ്ട് ഇവിടേക്ക്.

Read more about: karnataka temples forts agumbe

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...