Search
  • Follow NativePlanet
Share
» »ഐതിഹ്യങ്ങളിലൂടെ തിരുനാഗംകുളങ്ങര ക്ഷേത്രം

ഐതിഹ്യങ്ങളിലൂടെ തിരുനാഗംകുളങ്ങര ക്ഷേത്രം

വ്യാഘ്രപാദ മഹർഷിക്ക് ലഭിച്ച വെളിപാടിനാൽ നിർമ്മിച്ച ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങളറിയാം...

ഓരോ ക്ഷേത്രങ്ങളുടെയും കഥയും ഒന്നിനൊന്ന് വ്യത്യസ്തമാണ്. വിശ്വാസവും ആചാരവും ഉത്ഭവവും ഒക്കെയനുസരിച്ച് വിശ്വാസികൾ തേടിയെത്തുന്ന നൂറുകണക്കിന് ക്ഷേത്രങ്ങൾ. അതിലൊന്നാണ് നാഗാരാധനയുടെ പേരിൽ പ്രസിദ്ധമായ തിരുനാഗംകുളങ്ങര ശ്രീമഹാദേവക്ഷേത്രം. വ്യാഘ്രപാദ മഹർഷിക്ക് ലഭിച്ച വെളിപാടിനാൽ നിർമ്മിച്ച ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങളറിയാം...

ഐതിഹ്യങ്ങൾ പലവിധം

ഐതിഹ്യങ്ങൾ പലവിധം

ക്ഷേത്രത്തിന്റെ ഉല്പ്പത്തിയെക്കുറിച്ച് പലവിധത്തിലുള്ള കഥകൾ പ്രചാരത്തിലുണ്ട്. അതിലൊന്ന് വ്യാഘ്രപാദ മഹർഷിയുമായി ബന്ധപ്പെട്ടതാണ്. ഒരിക്കൽ അഷ്ടമി രോഹിണിയുടെ തലേന്ന് മഹർഷി വൈക്കത്ത് എത്തിയത്രെ. എന്നാൽ അദ്ദേഹത്തിന് ഗർഭഗൃഹത്തിൽ ഭഗവാന്റെ ചൈതന്യം ദർശിക്കാനായില്ല. അങ്ങനെ അദ്ദേഹം ക്ഷേത്രമുറ്റത്തിനടുത്ത് മാറിയിരുന്ന് പ്രാർഥിച്ചപ്പോൾ ദിവ്യദൃഷ്ടിയിലൂടെ കുറേ ദൂരത്തായി ഭഗവാന്റെ സാന്നിധ്യം കണ്ടു. അങ്ങനെ അദ്ദേഹം അവിടേക്ക് യാത്രയാവുകയും അവിടെയ എത്തിയപ്പോൾ ഭഗവാന്റെ ദർശനം ലഭിക്കുകയും ചെയ്തു. കൂടാതെ അഷ്ടമി നാളില്‍ വൈക്കത്ത് വെച്ച് ദർശനം നല്കുന്നതിനുള്ള വരവും നല്കി. അങ്ഹനെ അവർ മഹർഷിക്ക ഭഗവാന്റെ ദർശനമുണ്ടായ ഇടത്താണ് ഇന്നത്തെ തിരുനാഗംകുളങ്ങര മഹാദേവക്ഷേത്രം നിർമ്മിച്ചത് എന്നാണ് വിശ്വാസം.
ഇത് കൂടാതെ പറവൂരുള്ള ഒരു ബ്രാഹ്മണൻ സൂര്യനെ തപസ്സു ചെയ്ത് പ്രസാദിപ്പിച്ചെന്നും തപസ്സിൽ പ്രസാദിച്ച ഭഗവാൻ അദ്ദേഹത്തിന് നല്കിയ ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നും ഒരു വിശ്വാസമുണ്ട്.

നാഗയക്ഷിയും ഗണപതിയും

നാഗയക്ഷിയും ഗണപതിയും

ശിവനെ പ്രധാന പ്രതിഷ്ഠയായി ആരാധിക്കുന്ന ഈ ക്ഷേത്രത്തിൽ വേറയും ഉപദേവതമാരുണ്ട്. ഗണപതി, ധർമ്മശാസ്താവ്, സുബ്രഹ്മണ്യൻ, ഭഗവതി എന്നിവരാണ് ഉപദേവതകള്‍. ഇത് കൂടാതെ പടിഞ്ഞാറ് ദർശനമായി നാഗയക്ഷിയും വാഴുന്നു.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ആലപ്പുഴയിൽ ചേർത്തലയ്ക്ക് സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചേർത്തലയിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ വയലാർ കവലയിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ തിരുനാഗംകുളങ്ങര ക്ഷേത്രത്തിലെത്താം. വയലാർ വഴിയാണ് ക്ഷേത്രത്തിലേക്കുള്ള വഴി.

മൈസൂരിൽ കൊട്ടാരം മാത്രമല്ല..ഇതും കാണേണ്ടതു തന്നെ മൈസൂരിൽ കൊട്ടാരം മാത്രമല്ല..ഇതും കാണേണ്ടതു തന്നെ

സീത ഭൂമിക്കടിയിലേക്കു പോയ ഇടം..ഇവിടെയാണത്രെ പാതാളത്തിലേക്ക് കടക്കുവാനുള്ള ഏക വഴി!! സീത ഭൂമിക്കടിയിലേക്കു പോയ ഇടം..ഇവിടെയാണത്രെ പാതാളത്തിലേക്ക് കടക്കുവാനുള്ള ഏക വഴി!!

ഒരു ഗ്രാമത്തിലെ 9 നന്ദി ക്ഷേത്രങ്ങൾ..രോഗങ്ങൾ അകറ്റുന്ന ക്ഷേത്രക്കുളം...വിശ്വസിച്ചേ മതിയാവൂ!! ഒരു ഗ്രാമത്തിലെ 9 നന്ദി ക്ഷേത്രങ്ങൾ..രോഗങ്ങൾ അകറ്റുന്ന ക്ഷേത്രക്കുളം...വിശ്വസിച്ചേ മതിയാവൂ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X