Search
  • Follow NativePlanet
Share
» »തിരുവൈരാണിക്കുളം നടതുറപ്പ് ദർശനം കാണാം! പ്രത്യേക സർവീസുമായി കെഎസ്ആർടിസി

തിരുവൈരാണിക്കുളം നടതുറപ്പ് ദർശനം കാണാം! പ്രത്യേക സർവീസുമായി കെഎസ്ആർടിസി

തിരുവനന്തപുരത്തു നിന്നും തിരുവൈരാണിക്കുളത്തേയ്ക്ക് പോകുവാനായി ആഗ്രഹിക്കുന്നവർക്ക് ഒറ്റ ദിവസത്തെ പാക്കേജ് കെഎസ്ആർടിസി ബജറ്റ് ടൂറിസം അവതരിപ്പിച്ചിട്ടുണ്ട്.

തിരുവൈരാണികുളം ക്ഷേത്രമാഹാത്മ്യം പതിചിതമല്ലാത്ത ഒരു വിശ്വാസിയും കാണില്ല.
വർഷത്തിൽ വെറും 12 ദിവസം മാത്രം ദേവി നട തുറന്നു ദർശനം നല്കുന് അപൂർവ്വ ക്ഷേത്രം. ഒറ്റ ശ്രീകോവിലിൽ വ്യത്യസ്ത ദിശകളിലേക്ക് അനഭിമുഖമായി നിൽക്കുന്ന ശിവനും പാർവ്വതിയും വാണരുളുന്ന ഈ ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടത്തിന്‍റെ നാളുകളാണ് ഇന്നു മുതലുള്ള 12 ദിവസങ്ങൾ. ആയിരക്കണക്കിന് വിശ്വാസികൾ ഓരോ വർഷം കാത്തിരുന്നു ഇവിടുത്ത നടതുറപ്പു മഹോത്സവത്തിൽ പങ്കെടുക്കുവാനെത്തുന്നു. തിരുവനന്തപുരത്തു നിന്നും തിരുവൈരാണിക്കുളത്തേയ്ക്ക് പോകുവാനായി ആഗ്രഹിക്കുന്നവർക്ക് ഒറ്റ ദിവസത്തെ പാക്കേജ് കെഎസ്ആർടിസി ബജറ്റ് ടൂറിസം അവതരിപ്പിച്ചിട്ടുണ്ട്.

നടതുറപ്പ് മഹോത്സവം 2023

നടതുറപ്പ് മഹോത്സവം 2023

എറണാകുളം ജില്ലയിൽ ആലുവ താലൂക്കിൽ വെള്ളാരപ്പിള്ളി തിരുവൈരാണിക്കുളത്ത് ആണ് പ്രസിദ്ധമായ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാർവ്വതി ദേവിയുടെ നട തുറക്കുന്ന നടതുറപ്പ് മഹോത്സവം ആണ് ഇപ്പോൾ നടക്കുന്നത്. വർഷത്തിലൊരിക്കൽ മാത്രംം, ധനുമാസത്തിലെ തിരുവാതിര നാൾ മുതൽ 12 ദിവസം ഇവിടെ ദേവിയുടെ നട വിശ്വാസികൾക്ക് ദർശനത്തിനായി തുറന്നു നല്കും. ഈ സമയത്ത് അഭൂതപൂർവ്വമായ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്. ഈ വര്‍ഷം ജനുവരി 5 മുതൽ 16 വരെയാണ് നടതുറപ്പ് മഹോത്സവം ഉള്ളത്.

 ദർശന സമയം

ദർശന സമയം


നടതുറപ്പ് ദിവസമായ ജനുവരി അഞ്ചിന് വൈകിട്ട്ട്ടു മണി മുതൽ പത്ത് മണി വരെയും തുടർന്ന് ആറാം തിയതി മുതൽ പതിനഞ്ചാം തിയതി വരെ പുലർച്ചെ 4.00 മുതൽ രാത്രി 9.00 വരെയും അവസാന ദിവസമായ 16-ാം തിയതി രാത്രി എട്ടുമണി വരെയും ആണ് വിശ്വാസികൾ്കക് ദർശനം അനുവദിച്ചിരിക്കുന്ന സമയം.

തിരുവൈരാണികുളം കെഎസ്ആർടിസി യാത്ര

തിരുവൈരാണികുളം കെഎസ്ആർടിസി യാത്ര

തിരുവനന്തപുരം സിറ്റി യൂണിറ്റ് തിരുവൈരാണികു നടതുറപ്പ് മഹോത്സവത്തിന്റെ ഭാഗമായി പ്രത്യേക ബസ് സർവീസ് നടത്തുന്നു. മകരവിളക്ക് ദിവസമായ ജനുവരി 14നാണ് ഏകദിന സർവീസുള്ളത്. പുലർച്ചെ മൂന്ന് മണിക്ക് സിറ്റി ഡിപ്പോയില്‍ നിന്നും ആരംഭിക്കുന്ന യാത്ര രാത്രി 11 മണിയോടെ കിഴക്കേക്കോട്ട ഡിപ്പോയിൽ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യാത്രയിൽ മറ്റു ക്ഷേത്രങ്ങളും

യാത്രയിൽ മറ്റു ക്ഷേത്രങ്ങളും

തിരുവൈരാണിക്കുളം ക്ഷേത്രം മാത്രമല്ല, വഴിയിലെ മറ്റുചില പ്രധാന ക്ഷേത്രങ്ങൾ കൂടി കണ്ടുപോകുന്ന രീതിയിലാണ് കെഎസ്ആർടിസി യാത്ര ക്രമീകരിച്ചിരിക്കുന്നത്. അങ്ങോട്ടോയ്ക്ക് പോകുമ്പോൾ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിൽ കയറി തുടർന്ന് തിരുവൈരാണികുളത്ത് എത്തുന്നു. അവിടെ നിന്ന് തിരികെ അമ്പലപ്പുഴ ക്ഷേത്രർശനം നടത്തി തുറവൂർ മഹാദേവ ക്ഷേത്രം , കൊറ്റംകുളങ്ങര, ഓച്ചിറ എന്നീ ക്ഷേത്രങ്ങളും കണ്ട് തിരികെ എത്തുന്ന രീതിയിലാണ് യാത്ര.

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം

ശിവനും പാർവ്വതിയും പ്രധാന പ്രതിഷ്ഠകളാണെങ്കിലും ഗണപതിയുടെ പേരിൽ ലോകം അറിയപ്പെടുന്ന ക്ഷേത്രമാണ് കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം. ബാലഗണപതിയെ ആരാധിക്കുന്ന ഈ ക്ഷേത്രത്തിലെ വിഗ്രഹം പെരുന്തച്ചൻ കൊത്തിയതാണ് എന്നാണ് വിശ്വാസം. ഇവിടുത്തെ ഗണപതിയുെ പ്രധാന നിവേദ്യം ഉണ്ണയപ്പമാണ്. കൊട്ടാരക്കര ഉണ്ണിയപ്പത്തിന്റെ രുചിയും കഥയും ഏറെ പ്രസിദ്ധമാണ്. ഇവിടെ ഗണപതിക്ക് ഉണ്ണിയപ്പം നിവേദിക്കുന്ന വഴിപാട് ഏറെ വിശിഷ്ടമാണ്.

PC: Binupotti

വൈക്കം മഹാദേവ ക്ഷേത്രം

വൈക്കം മഹാദേവ ക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രമാണ് വൈക്കം മഹാദേവ ക്ഷേത്രം. അന്നദാന പ്രഭുവായി ശിവനെ ആരാധിക്കുന്ന ഇവിടെ പാർവ്വതി ദേവിയെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ദക്ഷിണ കാശി എന്നു വിളിക്കപ്പെടുന്ന ഈ ക്ഷേത്രം അതിന്റെ ശിവരാത്രി ആഘോഷങ്ങൾക്കും ഒപ്പം വൈക്കത്തഷ്ടമിക്കുമാണ് പ്രസിദ്ധം. പരശുരാമൻ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തി എന്നാണ് വിശ്വാസമെങ്കിലും ക്ഷേത്രം നിർമ്മിച്ചത് വിശ്വകർമ്മാവാണത്രെ.

PC:Georgekutty

ടിക്കറ്റ് നിരക്കും ബുക്കിങ്ങും

ടിക്കറ്റ് നിരക്കും ബുക്കിങ്ങും

ഒരാൾക്ക് 1130 രൂപയാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണം, പ്രവേശന ഫീസ് തുടങ്ങിയവ ഉൾപ്പെടുത്താതെയുള്ള നിരക്കാണിത്. ടിക്കറ്റ് ഒഴികെയുള്ള മറ്റു ചിലവുകളെല്ലാം യാത്രക്കാർ സ്വയം ചിലവാക്കേണ്ടതാണ്. താല്പര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും തിരുവനന്തപുരം സിറ്റി ഡിപ്പോയുടെ 995986658, 9388855554, 8592065557, 9446748252 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

തിരുവൈരാണിക്കുളം നട നാളെ തുറക്കും! പാർവ്വതി ദേവി ദർശനം നല്കുന്ന 12 നാളുകൾ! കേരളത്തിലിവിടെ മാത്രംതിരുവൈരാണിക്കുളം നട നാളെ തുറക്കും! പാർവ്വതി ദേവി ദർശനം നല്കുന്ന 12 നാളുകൾ! കേരളത്തിലിവിടെ മാത്രം

ധനുമാസത്തിലെ തിരുവാതിര: സർവൈശ്വര്യവും ഇഷ്ടമാംഗല്യവും നേടാം, ഈ ശിവപാർവ്വതി ക്ഷേത്രങ്ങളിലെ ദർശനം ഉത്തമംധനുമാസത്തിലെ തിരുവാതിര: സർവൈശ്വര്യവും ഇഷ്ടമാംഗല്യവും നേടാം, ഈ ശിവപാർവ്വതി ക്ഷേത്രങ്ങളിലെ ദർശനം ഉത്തമം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X