കാട്ടിലൊക്കെ കറങ്ങി കടുവയെ ഒക്ക കണ്ട് വരണമെന്ന് ആഗ്രഹിക്കാത്തവർ കാണില്ല. കാട്ടിൽ, കടുവകളുടെ വാസസ്ഥലത്ത് പോയി, കയ്യെത്തും തൂരത്തിൽ കടുവകളെ കണ്ട് സ്റ്റാറായ കഥകൾ പലരും പറഞ്ഞ് കേട്ടിരിക്കുമല്ലോ..
എണ്ണത്തിൽ ഓരോ ദിവസവും കുറവ് വന്നുകൊണ്ടിരിക്കുന്ന കാട്ടിലെ കടുവകളെ അങ്ങനെയിങ്ങനെയൊന്നും പോയാൽ കാണാൻ പറ്റില്ല എന്നതാണ് യാഥാർഥ്യം. ഇന്ന് വിനോദ സഞ്ചാര രംഗത്ത് പ്രശസ്തമായ ടൈഗർ സഫാരികളെക്കുറിച്ചും ഇന്ത്യയിൽ സഫാരി നടത്തുവാൻ പറ്റിയ ഇടങ്ങൾ പരിചയപ്പെടാം...

ഇന്ത്യയിലെ കടുവ സംരക്ഷണ കേന്ദ്രങ്ങൾ
ടൈഗർ പ്രോജക്ട് എന്ന പദ്ധതിയുടെ കീഴിൽ 20 കടുവ സംരക്ഷണ കേന്ദ്രങ്ങളാണ് ഇന്ത്യയിലുള്ളത്. നാഷണൽ ടൈഗർ കൺസെർവേഷൻ അതോറിറ്റിയുടെ ചുമതലയിലാണ് ഇവ പ്രവർത്തിക്കുന്നത്. ലോകത്തെ ആകെയുള്ള കടുവകളുടെ 70 ശതമാനത്തോളം ജീവിക്കുന്നതും ഇന്ത്യയിലാണ് എന്നും ഇതോടൊപ്പം കൂട്ടിവായിക്കാം.

പെരിയാർ കടുവ സംരക്ഷണ കേന്ദ്രം
കേരളത്തിൽ നിന്നുള്ളവർക്ക് ഏറ്റവും എളുപ്പത്തിൽ പോകുവാൻ സാധിക്കുന്ന കടുവ സംരക്ഷണ കേന്ദ്രമാണ് ഇടുക്കിയിലെ തേക്കടിയിലുള്ള പെരിയാർ കടുവ സംരക്ഷണ കേന്ദ്രം. കടുവകളെ അതിന്‍റെ സ്വാഭാവീക പരിസ്ഥിതിയിൽ സംരക്ഷിച്ചിരിക്കുന്ന ഇടം കൂടിയാണിത്. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് 48 കടുവകളാണ് ഇവിടെയുള്ളത്.
PC:WIikipedia

പെരിയാർ ടൈഗർ ട്രക്കിങ്ങ്
പെരിയാൽ ടൈഗർ ട്രക്കിങ്ങ് എന്ന പേരിലാണ് ഇവിടുത്തെ ട്രക്കിങ്ങ് അറിയപ്പെടുന്നത്. അനുഭവ സമ്പന്നരായ ഗൈഡുകളോടും സുരക്ഷാ ഉദ്യോഗസ്ഥരോടുമൊപ്പം കാട്ടിൽ പോയി കടുവയെ കാണാം. ഈ ട്രക്കിങ്ങിന്റെ ഭാഗമായി 28 കിലോമീറ്റർ ദൂരം ആകെ നടക്കുവാനുണ്ട്.
PC:Eric Kilby

മൂന്ന് പാക്കേജുകൾ
കാട്ടിലേക്കുള്ള യാത്രയ്ക്കായി മൂന്നു പാക്കേജുകളാണ് ഇവിടെയുള്ളത്. ആദ്യ പാക്കേജ് തിങ്കളാഴ്ച രാവിലെ തുടങ്ങി ബുധനാഴ്ച അവസാനിക്കും. രണ്ടാമത്തെ പാക്കേജും ഇതുപോലെ ഒരു രാത്രിയു രണ്ട് പകലുമടങ്ങുന്നതാണ്. അതായത് ബുധനാഴ്ച തുടങ്ങി വെള്ളിയാഴ്ച അവസാനിക്കുന്ന രീതി.
മൂന്നാമത്തെ പാക്കേജാണ് കാട്ടില്‍ നടക്കാനും സമയം ഒരുപാട് ചെലവഴിക്കാനും താല്പര്യമുള്ളവര്‍ക്ക് ബെസ്റ്റ്. ഇതില്‍ വെള്ളിയാഴ്ച തുടങ്ങി ഞായറാഴ്ച അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് തിരഞ്ഞെടുക്കുന്നവര്‍ക്ക് രണ്ട് രാത്രിയും മൂന്ന് പകലും നീണ്ടു നില്‍ക്കുന്ന യാത്രയാണ് ലഭിക്കുക. ഒരു പാക്കേജില്‍ വെറും ആറു പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ.
രണ്ടു മാര്‍ഗ്ഗങ്ങളാണ് ഈ ട്രക്കിങ്ങ് ബുക്ക് ചെയ്യാനുള്ളത്. ആദ്യത്തേത് 8547603066എന്ന നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്യുന്നതാണ്. periyarfoundation.online എന്ന സൈറ്റ് വഴിയും ട്രക്ക് ബുക്ക് ചെയ്യാം.
PC:Simeen23
ബാന്ധവ്ഗഡ് ദേശീയോദ്യാനം
വിന്ധ്യൻ മലനിരകൾക്കു നടുവിൽ, കനതത് കാടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ബാന്ധവ്ഗഡ് ദേശീയോദ്യാനം, മധ്യപ്രദേശിലെ എന്നല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ കടുവാ സംരക്ഷണ കേന്ദ്രങ്ങളിൽ ഒന്നാണ്. കടുവകളെ കാണുവാൻ ഏറ്റവും സാധ്യതയുള്ള ഇടങ്ങളിലൊന്നായ ഇവിടെ 50 ൽ അധികം കടുവകൾ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഈ ദേശീയോദ്യാനത്തിന്റെ കോർ ഏരിയ 100 കിലോമീറ്ററിലധികം വിസ്തൃതിയിൽ പരന്നു കിടക്കുകയാണ്. വെള്ളക്കടുവകളുടെ നാട് എന്നും ഇതറിയപ്പെടുന്നുണ്ട്. എന്നാൽ ഇവിടെ വെള്ളക്കടുവകളെ കാണാനേ കിട്ടില്ല എന്നതാണ് സത്യം.
രൺഥംഭോർ ദേശീയോദ്യാനം, രാജസ്ഥൻ
ഒരു കാലത്ത് രാജസ്ഥാനിലെ രാജാക്കന്മാരുടെ വേട്ടയാൽ കേന്ദ്രമായിരുന്ന രൺഥംഭോർ ഇന്ന് ലോകമറിയപ്പെടുന്ന കടുവാ സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണ്.
ബംഗാൾ കടുവകൾക്കു പേരുകേട്ട കടുവാ സംരക്ഷണ കേന്ദ്രമാണ് രൺഥംഭോർ ദേശീയോദ്യാനം. 392 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിലാണ് ഇത് കിടക്കുന്നത്.
പകൽ സമയത്തുപോലും കടുവകളെ ഇഷ്ടംപോലെ കാണുവാൻ സാധിക്കുന്ന ഇവിടെ കടുവകൾ അതിന്റെ സ്വാഭാവീകമായ പരിസ്ഥിതിയിലാണ് ജീവിക്കുന്നത്. നവംബർ മുതൽ മേയ് വരെയുള്ള സമയങ്ങളിലാണ് ഇവിടെ കടുവകളെ കാണുവാൻ ഏറ്റവും യോജിച്ച സമയം. കടുവകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള കടുവാ സങ്കേതം കൂടിയാണിത്.

ഖന്നാ ദേശീയോദ്യാനം, മധ്യപ്രദേശ്
കടുവകളെ കാണുവാൻ പോകുന്നതിൽ ഏറ്റവും പേരുകേട്ട ഇടമാണ് മധ്യ പ്രദേശിലെ ഖന്നാ ദേശീയോദ്യാനം. ഏറ്റവും സുരക്ഷിതമായ രീതിയിൽ കടുപവകളെ കണ്ട് വരുവാൻ പറ്റിയ ഇടവും ഇത് തന്നെമാണ്. മധ്യ ഇന്ത്യയിലെ ഏറ്റവും വലിയ കടുവാ സംരക്ഷണ കേന്ദ്രമായ ഇത് ഇന്ത്യയുടെ ഹൃദയ ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട വന്ജീവി സന്ദര്‍ശന കേന്ദ്രങ്ങളിൽ ഖന്നായും ഇടം നേടിയിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി ഔദ്യോഗിക ചിഹ്നം പുറത്തിറക്കിയ കടുവാ സംരക്ഷണ കേന്ദ്രവും ഇതു തന്നെയാണ്. 'ബൂർസിംഗ് ദ ബാരസിംഗ' ആണ് ഇവിടുത്തെ ഔദ്യോഗിക ചിഹ്നം.
ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്. ജൂലെ 1 മുതൽ ഒക്ടോബർ 15 വരെ ഇവിടെ പ്രവേശനം അനുവദിക്കാറില്ല.
PC:Honzasoukup

ജിം കോർബെറ്റ് ദേശീയോദ്യാനം, ഉത്തരാഖണ്ഡ്
ഇന്ത്യയിലെ ഏറ്റവും പഴയ ദേശീയോദ്യാനമാണ് ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്ന ജിം കോർബെറ്റ് ദേശീയോദ്യാനം. 1288 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിലാണ് ഇത് കിടക്കുന്നത്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ബംഗാൾ കടുവകളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തിലാൺ് 1936 ൽ ഹെയ്ലി ദേശീയോദ്യാനം സ്ഥാപിക്കുന്നത്. പിന്നീട് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വേട്ടക്കാരിൽ ഒരാളായ ജിം കോർബെറ്റിനോടുള്ള ആദര സൂചകമായി ഇത്
ജിം കോർബെറ്റ് ദേശീയോദ്യാനം എന്ന പേരിലേക്ക് മാറുകയായിരുന്നു. പ്രോജക്ട് ടൈഗറിന്റെ കീഴിൽ ഉൾപ്പെട്ട ആദ്യ ദേശീയോദ്യാനവും ഇത് തന്നെയാണ്.
തടോബാ ദേശീയോദ്യാനം, മഹാരാഷ്ട്ര
2014 ലെ കണക്കനുസരിച്ച് 65 കടുവകള് ഉണ്ടായിരുന്ന ദേശീയോദ്യാനമാണ് ചന്ദാപൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന തടോബാ ദേശീയോദ്യാനം. വേനൽക്കാലങ്ങളിൽ, ദേശീയോദ്യാനത്തിലെ തടോബ തടാകത്തിന്റെ കരയിൽ കൂട്ടമായി വെള്ളം കുടിക്കുവാനും വിശ്രമിക്കുവാനുമായി എത്തുന്ന കടുവകളെ കാണുവാൻ ഒരുപാട് സന്ദര്‍ശകർ എത്താറുണ്ട്. മഹാരാഷ്ട്രയിലെ ഏറ്റവും പഴക്കമേറിയ ദേശീയോദ്യാനം കൂടിയാണിത്.
മുകൾ വശം തുറന്ന ജീപ്പുകളിൽ നടത്തുന്ന ജംഗിൾ സഫാരിയാണ് ഇവിടുത്തെ ആകർഷണം. ബസുകളിലും ഇത്തരം സവാരികൾ ഇവിടെ നടത്തുവാറുണ്ട്. പരിശീലനം ലഭിച്ച ലോക്കൽ ഗൈഡുകൾ യാത്രയിൽ അനുഗമിക്കും.

സത്പുര ദേശീയോദ്യാനം, മധ്യപ്രദേശ്
ബംഗാൾ കടുവകളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് മധ്യപ്രദേശിലെ സത്പുര ദേശീയോദ്യാനം. 524 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ കിടക്കുന്നവയാണ് ഇത്. വേനൽക്കാലങ്ങളിൽ സങ്കേതത്തിനുള്ളിലെ ചെറിയ ചെറിയ ജലാശയങ്ങളിൽ കടുവകൾ വെള്ളം തേടിയിറങ്ങുന്ന സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.
നാഗർഹോളെ ദേശീയോദ്യാനം, കർണ്ണാ ക
ഏറ്റവും സുരക്ഷിതമായ കടുവകൾ വസിക്കുന്ന ഒരിടമാണ് കർണ്ണാടകയിലെ നാഗർഹോളെ ദേശീയോദ്യാനം. സഞ്ചാരികൾക്കിടയിൽ അധികൊന്നും അറിയപ്പെടുന്നില്ലെങ്കിലും ഇവിടുത്തെ കാഴ്ചകൾ ഗംഭീരമാണ്.