Search
  • Follow NativePlanet
Share
» »റോഡ് ട്രിപ്പില്‍ ഈ ടിപ്സ് അറിയാം...

റോഡ് ട്രിപ്പില്‍ ഈ ടിപ്സ് അറിയാം...

യാത്ര എന്തുതന്നെയായാലും യാത്രയില്‍ നിങ്ങളൊരു പുലി ആണെങ്കിലും അല്ലെങ്കിലും ഈ ടിപ്സുകള്‍ അറിഞ്ഞിരിക്കാം

യാത്രയിലെ ഏറ്റവും മിക്ച അനുഭവമേതാണ്? റോഡ് ട്രിപ്പ് എന്നൊരുത്തരം വരുവാന്‍ അധികമൊന്നും കാത്തിരിക്കേണ്ടതില്ല. ജീവിതത്തില്‍ എന്നും ഓര്‍ത്തിരിക്കുവാന്‍ സാധിക്കുന്ന ഒരുപി‌ടി ഓര്‍മ്മകളായിരിക്കും ഓരോ റോഡ് ട്രിപ്പും നമുക്ക് സമ്മാനിക്കുക. മുന്‍കൂട്ടി ഒന്നും തീരുമാനിക്കാതെ തോന്നിയ പോലെ പോകുന്നതു തന്നെയാണ് റോഡ് ട്രിപ്പുകളുടെ പ്രധാന മെച്ചം. ഏതുവഴി തിരഞ്ഞെടുക്കുമെന്നോ എവിടെ വിശ്രമിക്കുമെന്നോ എവിടെ ഉറങ്ങുമെന്നോ അടുത്ത സ്റ്റോപ്പ് എവിടെയോന്നോ അറിയാതെ പോകുന്ന യാത്രകളുടെ സുഖം എത്ര പറഞ്ഞാലും മതിയാവൂല്ല.
യാത്ര എന്തുതന്നെയായാലും യാത്രയില്‍ നിങ്ങളൊരു പുലി ആണെങ്കിലും അല്ലെങ്കിലും ഈ ടിപ്സുകള്‍ അറിഞ്ഞിരിക്കാം

ഗൂഗിള്‍ മാപ്സ്

ഗൂഗിള്‍ മാപ്സ്

റോഡ് യാത്രകളില്‍ കയ്യില്‍ കൊണ്ടുന‌‌ടക്കേണ്ട സുഹൃത്താണ് ഗൂഗിള്‍ മാപ്. യാത്ര തുടങ്ങുമ്പോള്‍ തന്നെ പോകേണ്ട സ്ഥലം കൊടുത്താല്‍ ഏറ്റവും എളുപ്പത്തില്‍ എത്തിപ്പെടുവാനുള്ള വഴിയും വഴിയിലെ കാഴ്ചകളും മികച്ച ഹോട്ടലുകളുെ എന്തിനധികം വണ്ടിയില്‍ എണ്ണ എവിടുന്നു നിറയ്ക്കാം എന്നു വരെ ആശാന്‍ കണ്ടെത്തിത്തരും.

ഏതു കാര്‍ വേണം

ഏതു കാര്‍ വേണം

റോഡ് ട്രിപ് പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ മിക്കപ്പോഴുമുള്ള കണ്‍ഫ്യൂഷനാണ് ഏത് കാര്‍ തിരഞ്ഞെടുക്കണം എന്നത്. ഉപയോഗിച്ച് ശീലമായ കാര്‍ എടുക്കുന്നതായിരിക്കും നല്ലത്. കൂടാതെ പോകുന്ന ഇ‌ടത്തിന്‍റെയും വരുന്ന ആളുകളുടെയും സ്ഥിതിയും എണ്ണവും കൂടി നോക്കുവാന്‍ മറക്കേണ്ട. റോഡ് പോലും ഇല്ലാത്ത വഴികളിലൂടെയാണ് യാത്രയെങ്കില്‍ ഫോര്‍വീല്‍ ഡ്രൈവ് സൗകര്യമുള്ള വാഹനങ്ങം എടുക്കാം. മികച്ച ഗ്രൗണ്ട് ക്ലിയറന്‍സും മൈലേജും കൂടി നോക്കുവാന്‍ മറക്കേണ്ട.

സംഗീതം

സംഗീതം


റോഡ് യാത്രകളോടൊപ്പം എന്നും ചേര്‍ത്തുവയ്ക്കുവാന്‍ സാധിക്കുന്ന ഒന്ന് സംഗീതമാണ്. യാത്രയ്ക്കിടയില്‍ വീണു കിട്ടുന്ന സമയങ്ങള്‍ സംഗീതവുമായി ചേര്‍ന്നു പോകുന്ന് ആലോചിച്ചാല്‍ മാത്രം ഒരു യാത്ര പ്ലാന്‍ ചെയ്യുവാന്‍. യാത്ര പോകുന്നതിനു മുന്‍പേ ഇഷ്ടപ്പെ‌‌ട്ട പാട്ടുളുടെ ഒരു ശേഖതം തന്നെ തയ്യാറാക്കാം. ഫോണിലോ പെന്‍ഡ്രൈവിലോ മറക്കാതെ സൂക്ഷിച്ചുവയ്ക്കാം. യാത്രയിലെ നല്ല നിമിഷങ്ങളുടെ സന്തോഷം ഇരട്ടിയാക്കുവാന്‍ ഈ പാട്ടുകളും കൂടുമെന്നതു തീര്‍ച്ച.

പോകാത്ത വഴിയിലൂടെ

പോകാത്ത വഴിയിലൂടെ

മിക്കവാറും റോഡ് ട്രിപ്പുകളെല്ലാം മുന്നേറുക ഹൈവേകളിലൂടെ ആയിരിക്കും. പക്ഷേ, ഇങ്ങനെ പോയാല്‍ കാണുവാന്‍ സാധിക്കുക നഗരത്തിരക്കുകള്‍ മാത്രമായിരിക്കും. പകരം അധികമാരും തിരഞ്ഞെടുക്കാത്ത വഴികളിലൂടെ പോകാം. ഓരോ നാടിനെയും അവിടെ ചെന്ന് കണ്ടറിഞ്ഞ് അനുഭവിച്ച് പോകുന്നതായിരിക്കും ഹൈവേ യാത്രകളേക്കാലും മികച്ചത്. വഴി തെറ്റി പോകുന്നതും ആരും ചിലപ്പോള്‍ പോയിട്ടുപോലുമില്ലാത്ത വഴികളിലൂടെ സഞ്ചരിക്കുന്നതുമെല്ലാം ഇതിന്റെ ത്രില്ല് കൂട്ടുന്ന കാര്യങ്ങളാണ്.

പക്കാ ലോക്കല്‍

പക്കാ ലോക്കല്‍


യാത്രകള്‍ കൂടുതലും ആസ്വാദ്യകരമാകണമെന്നുണ്ടെങ്കില്‍ പക്കാ ലോക്കലായി മാറാം. പോകുന്ന വഴിയ മുഴുവനും ആസ്വദിച്ച് മഴ നനഞ്ഞും കാറ്റടിച്ചും വിശക്കുമ്പോള്‍ വണ്ടി നിര്‍ത്തി നല്ല തനിനാടന്‍ ഭക്ഷണം കഴിച്ചുമെല്ലാം യാത്ര അടിപൊളിയാക്കാം സാധാരണ റോഡുകളിലൂടെയുള്ള യാത്രയും വഴിയിലെ നാട്ടുകാരെ പരിചയപ്പെടലും സംസാരവുമെല്ലാം യാത്രയുടെ ഭാഗമാക്കി മാറ്റാം.

ക്യാംപ് ചെയ്യാം

ക്യാംപ് ചെയ്യാം

റോഡ് ‌‌ട്രിപ്പാണെങ്കില്‍ ക്യാംപിങ് നിര്‍ബന്ധമാണ്. ടെന്റ് അടിച്ചോ വണ്ടിയില്‍ തന്നെയോ ക്യാംപ് ചെയ്യാം. ക്യാംപ് ചെയ്യാതെ ഒരു യാത്ര പൂര്‍ത്തിയാക്കിയാല്‍ അത് വലിയ നഷ്ടമാണെന്നോ പറയുവാന്‍ പറ്റൂ. ഹോട്ടലുകളിലും മോട്ടലുകളിലും താമസിക്കുന്നതില്‍ നിന്നും വ്യത്യസ്തമായ അനുഭവമായിരിക്കും യാത്രയ്ക്കിടയിലെ ക്യാംപിങ്. ചിലവ് കുറവ്, കൂടുതല്‍ ആളുകളെ പരിചയപ്പെടുവാനുള്ള സാധ്യതകള്‍ എന്നിവയെല്ലാം ഇതിന്റെ പ്രത്യേകതകളാണ്.

പുതിയ സൗഹൃദങ്ങള്‍

പുതിയ സൗഹൃദങ്ങള്‍


യാത്രകളുടെ പ്രധാന മെച്ചങ്ങളിലൊന്ന് പുതിയ സൗഹൃദങ്ങളാണ്. യാത്രകളെ സ്നേഹിക്കുന്ന സമാന മനസ്കരെ പരിചയപ്പെടുവാനും യാത്രകളെക്കുറിച്ച് കൂടുതല്‍ അറിയുവാനും നിര്‍ദ്ദേശങ്ങള്‍ക്കുമായുമെല്ലാം ഇത് സഹായിക്കും.
യാത്രയ്ക്കിടയിലെ അക്കിടികള്‍ക്ക് മിക്കപ്പോഴും രക്ഷകരായി എത്തുന്നതും ഇതുപോലെയുള്ള യാത്രക്കാര്‍ തന്നെയായിരിക്കും. ഇങ്ങനെ ലഭിക്കുന്ന സൗഹൃദങ്ങള്‍ ചിലപ്പോള്‍ പുതിയ ഇടങ്ങളിലേക്കും കാണാ കാഴ്ചകളിലേക്കുമുള്ള വഴികാട്ടികള്‍ കൂടിയാവും.

ഓഫ് ലൈനിലും പോകാം

ഓഫ് ലൈനിലും പോകാം


ഗൂഗിള്‍ മാപ്പിനെ മാത്രം യാത്രയില്‍ ആശ്രയിക്കാതെ കയ്യില്‍ ഒരു ഭൂപടം കൂടി കരുതാം. ഗൂഗിള്‍ പോലും വഴി തെറ്റിച്ചു പോകുന്ന അവസരങ്ങളില്‍ ഇത്തരം ഭൂപടങ്ങളായിരിക്കും മിക്കപ്പോഴും സഹായകരായി വരിക.

മുന്‍കൂട്ടി ബുക്ക് ചെയ്യാം

മുന്‍കൂട്ടി ബുക്ക് ചെയ്യാം


നേരത്തേ പ്ലാന്‍ ചെയ്യുന്ന, ഉറപ്പായ യാത്രകളാണെങ്കില്‍ റൂം, ഹോട്ടല്‍, ടിക്കറ്റുകള്‍ തുടങ്ങിയവ നേരത്തേ തന്നെ ബുക്ക് ചെയ്യാം. സീസണിലുണ്ടാവുന്ന തിരക്ക് ഒഴിവാക്കുവാനും കുറഞ്ഞ ചിലവില്‍ റൂമുകളും മറ്റും ബുക്ക് ചെയ്യുവാനും മുന്‍കൂട്ടിയുള്ള പ്ലാനിങ് സഹായിക്കും.

റോഡിലെ നിയമങ്ങള്‍ പാലിക്കാം

റോഡിലെ നിയമങ്ങള്‍ പാലിക്കാം

റോഡ് ‌‌ട്രിപ്പില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്ന് റോഡ് നിയമങ്ങള്‍ തന്നെയാണ്. നമ്മുടെ സുരക്ഷിതത്വത്തിനും റോഡിലുള്ളവരുടെ സുരക്ഷിതത്വത്തിനും റോഡ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കുക. അനാവശ്യമായി ഹോണ്‍ മുഴക്കുന്നതും ഓവര്‍ ടേക്ക് ചെയ്തു പോകുന്നതും ഡ്രൈവിങ്ങിലെ മുഴുവന്‍ കഴിവും റോഡില്‍ പുറത്തെടുക്കുന്നതും അത്ര നല്ല കാര്യങ്ങളല്ല എന്നു ഓര്‍ക്കാം.

സുരക്ഷിതരായിരിക്കാം

സുരക്ഷിതരായിരിക്കാം

യാത്രയില്‍ ഏറ്റവും ശ്രദ്ധ നല്കേണ്ടത് നമുക്കും കൂടെയുള്ളവര്‍ക്കുമാണ്. സുരക്ഷിതമെന്നു തോന്നുന്ന ഇടങ്ങളില്‍ താമസിക്കുകയും ടെന്‍റ് അടിക്കുകയും ചെയ്യുക. മുന്‍പ് യാത്ര പോയിട്ടുള്ളവരുമായി ബന്ധപ്പെട്ട് അത്യാവശ്യ കാര്യങ്ങള്‍ മനസ്സിലാക്കി വയ്ക്കുക.

ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാം

ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാം

ജിപിഎസ് മുതല്‍ റൂം ബുക്ക് ചെയ്യുന്നതുവരെ നിരവധി ആപ്പുകള്‍ നമ്മെളെ സഹായിക്കുവാനുണ്ട്. കൂ‌ടാതെ ഓരോ പ്രദേശത്തിനും അതിനെക്കുറിച്ചും പ്രാദേശികമായി തയ്യാറാക്കിയ ആപ്പുകളും കാണും. പോകുന്ന ഇടത്തെക്കുറിച്ച് അറിയുവാന്‍ ഇത്തരം ആപ്പുകളുടെ സഹായവും തേടാം.

സംശയിക്കേണ്ട, യാത്രയില്‍ കൂടെ‌ക്കൂട്ടുവാന്‍ പറ്റിയ ആളുകള്‍ ഇവരാണ്സംശയിക്കേണ്ട, യാത്രയില്‍ കൂടെ‌ക്കൂട്ടുവാന്‍ പറ്റിയ ആളുകള്‍ ഇവരാണ്

30 വര്‍ഷത്തിനു ശേഷം അപൂര്‍വ്വ കാഴ്ച; സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റ്, ആഘോഷമാക്കി ജനങ്ങള്‍30 വര്‍ഷത്തിനു ശേഷം അപൂര്‍വ്വ കാഴ്ച; സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റ്, ആഘോഷമാക്കി ജനങ്ങള്‍

കൊറോണയ്ക്കും ലോക്ഡൗണിനും ശേഷം യാത്രകൾ ഇങ്ങനെയാണ് മാറുവാൻ പോകുന്നത്കൊറോണയ്ക്കും ലോക്ഡൗണിനും ശേഷം യാത്രകൾ ഇങ്ങനെയാണ് മാറുവാൻ പോകുന്നത്

Read more about: travel travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X