Search
  • Follow NativePlanet
Share
» »സ്ത്രീ യാത്രകളിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

സ്ത്രീ യാത്രകളിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

സ്ത്രീകൾ തനിച്ച് യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരുപാടുണ്ട്. അതെന്തൊക്കെയാണെന്നു നോക്കാം...

യാത്രകളിൽ ആളുകൾക്കുള്ള ഇഷ്ടങ്ങൾ വ്യത്യസ്തമാണ്. ഒരു കൂട്ടം ആളുകളുമായി പോയി അടിച്ച് പൊളിച്ച് വരുന്നവരും അതുപോലെ സ്വന്തം ഇഷ്ടത്തിന് ഒറ്റയ്ക്ക് കറങ്ങി തീർത്ത് വരുന്നവരും ഒരുപാടുണ്ട് നമ്മുടെ ഇടയില്‍. എന്നാൽ മിക്കപ്പോഴുമ യാത്രകശെ സ്നേഹിക്കുന്ന സ്ത്രീകളെ സംബന്ധിച്ചെടുത്തോളം അത്ര എളുപ്പമായിരിക്കില്ല ഒറ്റയ്ക്കുള്ള യാത്രകൾ. സ്ത്രീകൾത്തു നേരെ ഉയർന്നു വരുന്ന അതിക്രമങ്ങളും മാധ്യമങ്ങളിലെ വാർത്തകളും ഒക്കെ മിക്കപ്പോഴും സ്ത്രീകളെ ഒറ്റയ്ക്കു യാത്ര ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നു. എന്നാൽ അതിലൊന്നും കാലിടറാതെ യാത്ര ചെയ്യുന്നവരും ഉണ്ട്. സ്ത്രീകൾ തനിച്ച് യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരുപാടുണ്ട്. അതെന്തൊക്കെയാണെന്നു നോക്കാം...

സ്ത്രീകൾക്ക് ഇന്ത്യയിൽ യാത്ര ചെയ്യാമോ?

സ്ത്രീകൾക്ക് ഇന്ത്യയിൽ യാത്ര ചെയ്യാമോ?

തീർച്ചയായും...മറ്റെവിടെയും സഞ്ചരിക്കുന്നതുപോലെ തന്നെ, ആത്മ വിശ്വാസത്തോടെ സ്ത്രീകൾക്കും ഇന്ത്യയിൽ സ‍ഞ്ചരിക്കാം. സുരക്ഷിതത്വത്തിന്റെ കാര്യം പറയുമ്പോള്‍ റിസ്കി യാത്രയാണെന്ന് സമ്മതിക്കേണ്ടി വരുമെങ്കിലും ഇതിനകം ഇന്ത്യ മുഴുവനായി ഒറ്റയ്ക്ക് കറങ്ങി തീർത്ത സ്ത്രീകളുട‍െ കഥകൾ പ്രചോദനം തന്നെയാവും. നീണ്ട യാത്രകൾ ആരംഭിക്കുമ്പോൾ ആദ്യ കുറച്ചു ദിവസങ്ങൾ ഒരു ഗ്രൂപ്പിനൊപ്പം ചിലവഴിച്ചാൽ തുടർ ദിവസങ്ങളിലെ യാത്രകൾക്ക് അത് നല്കുന്ന ഊര്‍ജ്ജം ചെറുതായിരിക്കില്ല.

പ്രധാന ഇടങ്ങൾ കാണാൻ പാക്കേുകൾ

പ്രധാന ഇടങ്ങൾ കാണാൻ പാക്കേുകൾ

എല്ലായിടങ്ങളും കാണാൻ തനിച്ച് പോകുന്നതിലും നല്ലത് ‌ടൂർ പാക്കേജിൽ പോകുന്നതാണ്. പാക്കേജിലാകുമ്പോൾ വലിയ തിരക്കില്ലാതെ, സൗകര്യപ്രദമായി, ഓട്ടപ്പാച്ചിലുകളില്ലാതെ കണ്ടു തീർക്കുവാൻ സാധിക്കും എന്നതാണ് പ്രത്യേകത. പ്രധാന ഇടങ്ങൾ കണ്ടു തീർത്താൽ ബാക്കിയുള്ള ഓഫ്ബീറ്റ് സ്ഥലങ്ങള്ഡ സമയമെടുത്ത് ആസ്വദിക്കുകയുമാവാം.

എന്തുകൊണ്ട് സൗത്ത് ഇന്ത്യയിൽ തുടങ്ങണം

എന്തുകൊണ്ട് സൗത്ത് ഇന്ത്യയിൽ തുടങ്ങണം

മിക്കവരും നേരെ ഡെൽഹിയിലെത്തി അവിടുന്ന് ഗോൾഡൻ ട്രയാങ്കിളും കണ്ട് നോർത്തിലേകക് കയറുന്നതാണ് മിക്കവരുടെയും രീതി. .ന്നാൽ ഏറ്റവും മികച്ചത് എന്നു പറയുന്നത് സൗത്ത് ഇന്ത്യയിൽ യാത്ര ആരംഭിക്കുന്നതാണ്. കേരളത്തിലെത്തി കാഴ്ചകള്‍ കണ്ട് കർണ്ണാ‌‌ടകയും ഗോവയും തമിഴ്നാടും കണ്ടിട്ട് ഡെൽഹിയിലേക്ക് പോവുകയാണ്.

അർധ രാത്രിയിലെത്താതിരിക്കുക

അർധ രാത്രിയിലെത്താതിരിക്കുക

എവിടേക്കുള്ള യാത്രയാണെങ്കിലും അർധരാത്രിയിൽ അവി‌‌ടെ എത്താതിരിക്കുക. വൈകുന്നേരത്തിനുള്ളിൽ സ്ഥലം കണ്ടെത്തി താമസ സൗകര്യങ്ങൾ കണ്ടെത്തണം. രാത്രിയിൽ താമസ സൗകര്യങ്ങൾ കണ്ടെത്തുന്നത് സൗകര്യക്കുറവും ചിലവ് കൂടുതലുമാണെന്ന് മാത്രമല്ല, അത് സുരക്ഷിതത്വത്തിന്റെ പ്രശ്നം കൂടിയാണ്.

ആരെയും കണ്ണടച്ച് വിശ്വസിക്കാതിരിക്കുക

ആരെയും കണ്ണടച്ച് വിശ്വസിക്കാതിരിക്കുക

യാത്രകളിൽ സഹായിക്കാനും കാര്യങ്ങൾ പറഞ്ഞു തരാമെന്നും പറഞ്ഞ സമീപിക്കുന്നവരെ ധാരാളം കാണാം. നിങ്ങളെയും കയ്യിലുള്ള പണത്തെയും ലക്ഷ്യം വെച്ചായിരിക്കും അവരിൽ മിക്കവരും എത്തുക. അവരെ വിശ്വസിക്കാതിരിക്കുക. പോകേണ്ട സ്ഥലങ്ങളെക്കുറിച്ചും അവി‌ടെ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഒക്കെ മുൻകൂട്ടി മനസ്സിലാക്കിയിരിക്കുന്നത് യാത്രയ്ക്ക് നലല്താണ്. ഓർമിക്കുക....ആരെയുംമിതമായി വിശ്വസിക്കരുത്.

Read more about: travel travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X