Search
  • Follow NativePlanet
Share
» »ഭൂമിയെ ചുറ്റാന്‍ കഴിവുള്ള ഇരുമ്പുള്ള പാലം, ഒഴുകുന്ന പോസ്റ്റ് ഓഫീസ്..ഈ കാഴ്ചകള്‍ ഞെട്ടിക്കും തീര്‍ച്ച

ഭൂമിയെ ചുറ്റാന്‍ കഴിവുള്ള ഇരുമ്പുള്ള പാലം, ഒഴുകുന്ന പോസ്റ്റ് ഓഫീസ്..ഈ കാഴ്ചകള്‍ ഞെട്ടിക്കും തീര്‍ച്ച

ഗിസായിലെ പിരമിഡും ബാബിലോണിലെ തൂങ്ങുന്ന ഉദ്യാനവും ചൈനയിലെ വൻമതിലും നമ്മുടെ സ്വന്തം താജ്ഹലും ഒക്കെയുള്ള ലോകത്തിലെ അതിശയങ്ങൾ നമുക്ക് പരിചിതമാണ്. കേൾക്കുമ്പോൾ തന്നെ അമ്പോ എന്നു തോന്നിപ്പിക്കുന്ന അതിശയങ്ങൾ‌. എന്നാൽ ഇതിലും വലിയ അതിശയങ്ങളും നിർമ്മിതകളും നമ്മുടെ രാജ്യത്തുള്ള കാര്യം അറിയുമോ? ലോകം മുഴുവൻ അറിയുമ്പോഴും നമുക്ക് മാത്രം ഇന്നും അപരിചിതമായി കിടക്കുന്ന കുറേ അത്ഭുതങ്ങൾ...

ഒഴുകുന്ന പോസ്റ്റ് ഓഫീസ്

ഒഴുകുന്ന പോസ്റ്റ് ഓഫീസ്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പോസ്റ്റ് ഓഫീസിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഒഴുകുന്ന പോസ്റ്റ് ഓഫീസ് നമുക്ക് അത്ര പരിചിതല്ല. തടാകത്തിലൂടെ അങ്ങുമിങ്ങും ഒഴുകി നടക്കുന്ന ഒരു പോസ്റ്റ് ഓഫീസാണിത്.

PC:procaffenation.com

എവിടെയാണ്

എവിടെയാണ്

ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെടുന്ന കാശ്മീരിലെ ദാൽ തടാകത്തിലാണ്

ഒഴുകുന്ന പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. കാശ്മീർ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് ഇത് തുടങ്ങിയിരിക്കുന്നത്. ഇവിടെ നിന്നും പോസ്റ്റ് ചെയ്യുന്ന കാർഡുകളിൽ ദാൽ തടാകത്തിന്റെയും ശ്രീനഗർ സിറ്റിയുടെയും മനോഹരമായ ഒരു ഡിസൈനും ഉണ്ടായിരിക്കും.

കുംഭമേള

കുംഭമേള

ഇന്ത്യയുടെ വിശ്വാസങ്ങളെയും മിത്തുകളേയും അതിശയത്തോടെ വീക്ഷിക്കുന്നവരാണ് വിദേശികൾ. അതിൽ അവരെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന ഒന്നാണ് കുംഭമേള. പാലാഴി മഥനവുമായി ബന്ധപ്പെട്ട കഥകളിൽ നിന്നുമാണ് കുംഭമേള എന്ന ആശയം വന്നത് എന്നാണ് കരുതുന്നത്. അർധ കുംഭമേള 12 വർഷത്തിലൊരിക്കലും 144 വർഷത്തിലൊരിക്കൽ മഹാകുംഭമേളയുമാണ് നടക്കുക. 2007ൽ അർദ്ധ കുംഭമേളയും 2013 ൽ മഹാകുംഭമേളയുമാണ് അവസാനം ഇതു നടന്ന വർഷങ്ങൾ.

Coupdoeil

എവിടെ

എവിടെ

പാലാഴി മഥനത്തിൽ ഗരുഡൻ വഹിച്ച കുംഭത്തിൽ നിന്നും അമ‍ത് തുളുമ്പി നാലിടങ്ങളിൽ പതിച്ചുവത്രെ. അലഹാബാദ്, ഹരിദ്വാർ, ഉജ്ജെയിൻ, നാസിക് എന്നിവിടങ്ങളിലാണ് അത് പതിച്ചത്. ഈ സ്ഥലങ്ങളിലാണ് കുമഭമേള നടക്കുക. അർദ്ധ കുംഭമേള ആറു വർഷത്തിലൊരിക്കൽ ഹരിദ്വാറിലും അലഹബാദിലും നടക്കുന്നു

PC:Devinasch

ലോകത്തിലെ ഏറ്റവും നനവാർന്ന സ്ഥലം

ലോകത്തിലെ ഏറ്റവും നനവാർന്ന സ്ഥലം

മഴയുടെ അടയാളങ്ങൾ നദികളായും വെള്ളച്ചാട്ടങ്ങളായും ഒക്കെ കാണപ്പെടുന്ന ഒരിടം നമ്മുടെ നാട്ടിലുണ്ട്. ഒരു ചാറ്റൽ മഴയെങ്കിലും നനയാതെ എത്തിപ്പെടുവാൻ സാധിക്കാത്ത ഈ നാടിനെ ലോകം അടയാളപ്പെടുത്തിയിരിക്കുന്നത് ലോകത്തിലെ ഏറ്റവും നനവാർന്ന ഇടം എന്നാണ്. വർഷത്തിൽ ഏകദേശം 11,872 മില്ലീ മീറ്ററിലധികം മഴയാണ് ശരാശരി ഒരു വർഷം ഇവിടെ ലഭിക്കുക . ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് അനുസരിച്ച് 1985 ൽ ഇവിടെ 26,000 മില്ലീമീറ്റർ മഴ ലഭിച്ചിരുന്നു.

PC:wikimedia

എവിടെ

എവിടെ

മേഘാലയയിലെ മൗസിന്‍റാമാണ് ലോകത്തില ഏറ്റവും നനവാർന്ന ഇടം എന്നറിയപ്പെടുന്നത്. ഷില്ലോങ്ങിൽ നിന്നും 65 കിലോമീറ്റർ അകലെ ഈസ്റ്റ് ഖാസി ഹിൽസി ജില്ലയിലാണ് ഇവിടമുള്ളത്.

PC:Arpandhar

ഭൂമിയെ ചുറ്റുവാൻ തക്ക ഇരുമ്പുള്ള പാലം

ഭൂമിയെ ചുറ്റുവാൻ തക്ക ഇരുമ്പുള്ള പാലം

ഭൂമിയെ ഒരുതവണ ചുറ്റിവരുവാൻ മാത്രം ഇരുമ്പ് ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഒരു പാലമുണ്ട്. 50000 ആഫ്രിക്കൻ ആനകളുടെ ശക്തിയുള്ള ഒരു പാലം. കേൾക്കുമ്പോൾ വിചിത്രം എന്നൊക്കം തോന്നുമെങ്കിലും സംഭവം സത്യമാണ്. കേബിളിൽ നിലനിൽക്കുന്ന ഈ പാലം നമ്മുടെ നിർമ്മാണ വൈദഗ്ദ്യത്തിന്റെ അടയാളമാണ്.

PC:Woodysworldtv

എവിടെ

എവിടെ

ബാന്ദ്രാ-വോർളിസീലിങ്ക് പാലമാണ് ഇത്രയധികം പ്രശസ്തമായിട്ടുള്ളത്. തിരക്കുള്ള സമയങ്ങളിൽ മുംബൈയിലെ ബാന്ദ്രയിൽ നിന്നും വോർളിയിലേക്കുള്ള 20 മുതൽ 30 മിനിറ്റ് വരെയുള്ള യാത്രാ ദൂരം ഈ പാലം വെറും പത്തു മിനിട്ടായി കുറയ്ക്കുന്നു.

PC:Ibuz4u

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിക്കറ്റ് സ്റ്റേഡിയം

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിക്കറ്റ് സ്റ്റേഡിയം

ക്രിക്കറ്റിനു ജീവനേക്കാളധികം വില കൊടുക്കുന്ന നമ്മുടെ നാട്ടിൽ തന്നെയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിക്കറ്റ് സ്റ്റേഡിയവും സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 2240 മീറ്റർ ഇയരത്തിലാണ് ഇതുള്ളത്.

PC: Dilbagh Singh Grewal

എവിടെയാണിത്?

എവിടെയാണിത്?

ഹിമാചൽ പ്രദേശിലെ ചൈൽ ഹിൽ സ്റ്റേഷനടുത്താണ് ചൈൽ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. ഷിംലയിൽ നിന്നും 44 കിലോമീറ്ററും സോളാനിൽ നിന്നും 45 കിലോമീറ്ററുമണ് ഇവിടേക്കുള്ള ദൂരം.

PC:Vinish K Saini

ലോകത്തിലാദ്യമായി കബടി തുടങ്ങിയ ഇടം

ലോകത്തിലാദ്യമായി കബടി തുടങ്ങിയ ഇടം

തമിഴ്നാടും മഹാരാഷ്ട്രയും ഈ പദവിക്കുവേണ്ടി മത്സരിച്ചുവെങ്കിലും വിജയിച്ചത് മഹാരാഷ്ട്രയാണ്. എന്നാൽ കബഡിയുടെ ചരിത്രം ചേർന്നു നിൽക്കുന്നതാവട്ടെ തമിഴ്നാടിനൊപ്പവും.

PC:Sukumaran sundar

സൈന്യത്തിനെ പാകപ്പെടുത്താൻ

സൈന്യത്തിനെ പാകപ്പെടുത്താൻ

യുദ്ധമില്ലാത്ത സമയങ്ങളിൽ തങ്ങളുടെ സൈനികരുടെ ശരീരത്തെ ശക്തിയോടെ തന്നെ നിലനിർത്തുക എന്ന ഉദ്ദേശത്തിലാണ് കബഡി എന്ന കളി രൂപം കൊണ്ടത്. ചോള രാജാക്കൻമാരുടെയും പാണ്ഡ്യ രാജാക്കൻമാരുടെയും കാലത്താണ് ഇതിന് കൂടുതൽ പ്രചാരം ലഭിച്ചത്.

ചന്ദ്രനിലെ വെള്ളം കണ്ടെത്തിയ ഇടം

ചന്ദ്രനിലെ വെള്ളം കണ്ടെത്തിയ ഇടം

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഓ എന്നറിയപ്പെടുന്ന ഇസ്രോ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇസ്രോ ലോകത്തിൻറെ ഗതിയെ തന്നെ മാറ്റി മറിക്കുന്ന ഒട്ടേറെ കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്. അതിലൊന്നായിരുന്നു ചന്ദ്രോപരിതലത്തിലെ ജലത്തിന്റെ സാന്നിധ്യം. ചാന്ദ്ര പര്യവേക്ഷണത്തിനായി ഇന്ത്യ അയച്ച ചാന്ദ്രയാൻ ഒന്നിൽ കൊണ്ടുപോയ നാസയുടെ നിരീക്ഷണോപകരണമാണ് ആ കണ്ടുപിടുത്തം നട്തതിയത്.

PC:ISRO

ഇന്ത്യയിലെ ആദ്യ റോക്കറ്റ്

ഇന്ത്യയിലെ ആദ്യ റോക്കറ്റ്

ഇന്ത്യയില ആദ്യത്തെ റോക്കറ്റി വിക്ഷേപണം നടത്തിയ ഇടം നമ്മുടെ തിരുവനന്തപുരത്തെ തുമ്പയിൽ നിന്നാണ്. 1963 നവംബർ 21 ന് തുമ്പയിലെ INCOSPAR കേന്ദ്രത്തിൽ നിന്നുമാണ് ചരിത്രത്തിലേക്ക് റോക്കറ്റ് കുതിച്ചുയർന്നത്.

tkayala.com

ആനകൾക്കു സ്പെഷ്യൽ സ്പാ

ആനകൾക്കു സ്പെഷ്യൽ സ്പാ

കേരളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ആനവളർത്തൽ കേന്ദ്രമാണ് തൃശൂരിലെ പുന്നത്തൂർകോട്ട ആനവളർത്തൽ കേന്ദ്രം. ഗുരുവായൂരപ്പന് വഴിപാടായി ലഭിക്കുന്ന ആനകളെയാണ് ഇവിടെ വളർത്തുക.

ഗുരുവായൂരിന് സമീപം കോട്ടപ്പടി എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

PC:Jaseem Hamza

ലോകത്തിലെ ഏറ്റവും വലിയ വൈരം കണ്ടെത്തിയ ഇടം

ലോകത്തിലെ ഏറ്റവും വലിയ വൈരം കണ്ടെത്തിയ ഇടം

ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ വജ്രം എന്നറിയപ്പെട്ടിരുന്ന കോഹിന്നൂർ രത്നം ഖനനം ചെയ്ത് കണ്ടെത്തിയത്

ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ നിന്നുമാണ്. ഇവിടെ പിരിതാല, കൊല്ലൂർ എന്ന സ്ഥലത്തെ ഖനി ഇതിന്‍റെ പേരിൽ ഏറെ പ്രശസ്തമാണ്. ഇന്ത്യയിലെ വിവിധ രാജവംശങ്ങളിലൂടെ കൈമറിഞ്ഞ് ഇത് നിലവിൽ ബ്രിട്ടീഷുകാരുടെ കൈവശമാണുള്ളത്.

വയനാട്ടിലെ കിണറ്റിൽ മുങ്ങിയാൽ മൈസൂരിലെ ടിപ്പുവിന്റെ കൊട്ടാരത്തിലെത്താം....ടിപ്പുവിന്റെ രഹസ്യതുരങ്കത്തിന്റെ കഥയിങ്ങനെ!!

ശിവൻ തന്‍റെ ഭക്തരെ നേരിട്ട് കാണാനെത്തുന്ന ക്ഷേത്രങ്ങൾ ഇതാണ്

ഖജരാഹോയില്‍ കൊത്തിവെച്ചത് കാമസൂത്രമോ? യാഥാര്‍ത്ഥ്യം ഇതാണ്

ഈ ചിത്രങ്ങള്‍ നിങ്ങളുടെ മനം മയക്കും ഉറപ്പ്! ഇവ ഒളിഞ്ഞിരിക്കുന്നത് ഇന്ത്യയിലാണ്‌

Read more about: mystery epic history travel temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more