Search
  • Follow NativePlanet
Share
» »സിനിമാക്കാരുടെ അഭയകേന്ദ്രമായ 20 പുണ്യസ്ഥലങ്ങള്‍

സിനിമാക്കാരുടെ അഭയകേന്ദ്രമായ 20 പുണ്യസ്ഥലങ്ങള്‍

By Staff

സിനിമയിൽ നിലനി‌ൽക്കണമെങ്കിൽ കഴിവിനൊപ്പം ഭാഗ്യവും വേണം. ഭാഗ്യം തേടി സിനിമക്കാർ എത്തിച്ചേരുന്നത് ചില തീർത്ഥാടന കേന്ദ്രങ്ങളിൽ ആണ്. കൊല്ലൂരും ശബരിമലയുമാണ് ഗായകൻ യേശുദാസിന്റെ പ്രിയപ്പെട്ട തീർത്ഥാടന കേന്ദ്രമെങ്കിൽ മറ്റു ചിലർക്ക് ഇഷ്ട‌പ്പെട്ട സ്ഥലം തിരുപ്പ‌‌തിയാണ്.

സിനിമാക്കാർ ഭാഗ്യം തേടി എത്തിച്ചേരുന്ന, തെക്കേ ഇന്ത്യയിലെ 20 തീർത്ഥാടന കേന്ദ്രങ്ങൾ നമു‌ക്ക് പരിചയപ്പെടാം

20. മണ്ണാറശാല, കേരളം

20. മണ്ണാറശാല, കേരളം

കേരളത്തിലെ പ്രശസ്തമായ നാഗക്ഷേത്രങ്ങളിലൊന്നായ മണ്ണാറശാല നാഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ആലപ്പുഴയിലാണ്. ഒട്ടേറെ ഐതീഹ്യങ്ങളും കഥകളുമുണ്ട് ഈ ക്ഷേത്രത്തെക്കുറിച്ച്. ആലപ്പുഴയിലെ ഹരിപ്പാടാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവസര്‍പ്പമായ വാസുകിയും നാഗയക്ഷിയുമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകള്‍. നിലവറയില്‍ വിഷ്ണു സര്‍പ്പമായ അനന്തന്റെ പ്രതിഷ്ഠയുമുണ്ട്. പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

Photo Courtesy: Vibitha vijay

19. ഗുരുവായൂർ, കേരളം

19. ഗുരുവായൂർ, കേരളം

ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഗുരുവായൂര്‍ ക്ഷേത്രം. കേരളത്തില്‍ ഏറ്റവും അധികം വിശ്വാസികള്‍ ദിവസേന സന്ദര്‍ശിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണിത്. മഹാവിഷ്ണു ഗുരുവായൂരപ്പനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഇവിടെ വിഷ്ണുവിന്റെ പൂര്‍ണ്ണാവതാരമായ ശ്രീകൃഷ്ണനാണ് പ്രതിഷ്ഠ. പാതാളാഞ്ജനം എന്ന വിശിഷ്ടമായ കല്ലുകൊണ്ടാണ് ഈ വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. നാലു കൈകളില്‍ പാഞ്ചജന്യം, സുദര്‍ശനചക്രം, ഗദ, താമര എന്നിവ ധരിച്ച് മാറില്‍ ശ്രീവത്സവും കൗസ്തുഭവുമണിഞ്ഞ് മഞ്ഞപ്പട്ടും ധരിച്ച് കിഴക്കോട്ട് ദര്‍ശനമായാണ് ഗുരുവായൂരപ്പന്‍ നിലകൊള്ളുന്നത്.

18. ശബരിമല, കേരളം

18. ശബരിമല, കേരളം

കേരളത്തിന് പുറത്തും ഏറേ പ്രശസ്തമാണ് ശബരിമലയിലെ അയ്യപ്പ ക്ഷേത്രം. 41 ദിവസത്തെ കഠിനവ്രതത്തോട് കൂടിയാണ് ഭക്തര്‍ ശബരിമല ദര്‍ശനത്തിനെത്തുന്നത്. സ്വാമി അയ്യപ്പനാണ് ശബരിമല ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള മണ്ഡലകാലത്താണ് ഇവിടെ ഏറേ തിരക്ക്

17. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം

17. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം

തലസ്ഥാന നഗരിയായ തിരുവനന്തപുരത്താണ് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവാണ് ഇവിടുത്തെ പ്രതിഷ്ട. അനന്തൻ എന്ന സർപ്പത്തിൽ നീണ്ട് നിവർന്ന് കിടക്കുന്ന മഹാവിഷ്ണുവിന്റെ വിഗ്രഹമാണ് ഇവിടെ പ്രതിഷ്ടിച്ചിരിക്കുന്നത്. തഞ്ചാവൂരിലെ നിർമ്മാണ ശൈലിയിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പ്രധാനവിഗ്രഹത്തിന് അരികിലായി ശ്രീദേവി, ഭൂദേവി വിഗ്രഹങ്ങളും കാണാം.

Photo Courtesy: Ashcoounter

16. ഭദ്രാചലം, തെ‌ലങ്കാന

16. ഭദ്രാചലം, തെ‌ലങ്കാന

മേരുവിനും മേനകയ്ക്കും വരസിദ്ധിയാല്‍ ലഭിച്ച ഭദ്ര എന്ന പുത്രനില്‍ നിന്നാണ് ഭദ്രഗിരി അഥവാ ഭദ്രാചലം എന്ന പേര് ഈ പട്ടണത്തിന് ലഭിച്ചത്. പുണ്യനദിയായ ഗോദാവരിയുടെതീരത്ത് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു ചെറു പട്ടണമാണ് ഭദ്രാചലം. ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് ഇതിഹാസ സമൃദ്ധമായ ഈ പട്ടണം. വിശദമായി വായിക്കാം

15. കാളഹസ്തി, ആന്ധ്രാപ്രദേശ്

15. കാളഹസ്തി, ആന്ധ്രാപ്രദേശ്

ആന്ധ്രാപ്രദേശിലെ തിരുപ്പതിക്ക്‌ സമീപമുള്ള ഒരു മുനിസിപ്പാലിറ്റിയാണ്‌ കാളഹസ്‌തി. മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക നാമം ശ്രീകാളഹസ്‌തി എന്നാണ്‌. സ്വര്‍ണ്ണമുഖി നദിയുടെ തീരത്ത്‌ സ്ഥിതി ചെയ്യുന്ന കാളഹസ്‌തി ഇന്ത്യയിലെ ഏറ്റവും പരിപാവനമായ സ്ഥലങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. വിശദമായി വായിക്കാം

14. തിരുപ്പതി, ആന്ധ്രാപ്രദേശ്

14. തിരുപ്പതി, ആന്ധ്രാപ്രദേശ്

പൂര്‍വ്വ ഘട്ടത്തിന്‍റെ താഴ്വാര ക്കുന്നിലെ ചിറ്റൂര്‍ ജില്ലയില്‍ ആണു ഇന്ത്യയുടെ പ്രസിദ്ധമായ ഒരു സാംസ്കാരിക നഗരമെന്നറിയപ്പെടുന്ന തിരുപ്പതി. പേരുകേട്ട തിരുപ്പതി ക്ഷേത്രത്തിനു സമീപമായത്തിനാല്‍ ഭക്ത ജനങ്ങളും വിനോദ സഞ്ചാരികളും ഒരു പോലെ സന്ദര്‍ ശിക്കുന്ന സ്ഥലമാണിത്. വിശദമായി വായിക്കാം

13. കൊല്ലൂര്‍, കര്‍ണാടക

13. കൊല്ലൂര്‍, കര്‍ണാടക

വിദ്യാദേവതയെ ആരാധിയ്ക്കുന്നവരുടെയെല്ലാം ഇഷ്ടസ്ഥലമാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, കുടജാദ്രിയുടെ വിശുദ്ധിയുമായി ഒഴുകിയെത്തുന്ന സൗപര്‍ണിക നദിയുടെ കരയില്‍ വാഴുന്ന മൂകാംബിക ദേവിയെ നേരില്‍ തൊഴാന്‍ കഴിയുകയെന്നത് ജന്മസൗഭാഗ്യമായിട്ടാണ് ഭക്തര്‍ കരുതുന്നത്. വിശദമായി വായിക്കാം

12. ഉഡുപ്പി, കര്‍ണാടക

12. ഉഡുപ്പി, കര്‍ണാടക

വൈവിധ്യങ്ങളുടെ നഗരമാണ് കര്‍ണാടകത്തിലെ ഉഡുപ്പി ജില്ല. ക്ഷേത്രങ്ങളും വൈവിധ്യമേറെയുള്ള രുചികളുമാണ് ഉഡുപ്പിയെ വ്യത്യസ്തമാക്കുന്നത്. ഉഡുപ്പിയെന്ന് കേള്‍ക്കുമ്പോഴേ വിശ്വാസികള്‍ക്ക് ഓര്‍മ്മവരുക പ്രശസ്തമായ ശ്രീകൃഷ്ണ ക്ഷേത്രമാണ്. എന്നാല്‍ ഭക്ഷണപ്രിയരെ ആകര്‍ഷിയ്ക്കുന്നതാകട്ടെ ഇവിടത്തെ രുചിഭേദങ്ങളാണ്. വിശദമായി വായിക്കാം

Photo Courtesy: Ashok Prabhakaran from Chennai, India

11. കുക്കെ സുബ്രഹ്മണ്യ, കര്‍ണാടക

11. കുക്കെ സുബ്രഹ്മണ്യ, കര്‍ണാടക

കര്‍ണാടകത്തിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ദക്ഷിണ കന്നഡ ജില്ലയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം. വര്‍ഷാവര്‍ഷം ഏറെ തീര്‍ത്ഥാടകര്‍ ഈ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നുണ്ട്. കുമാരധാര നദിക്കരയിലെ സുബ്രഹ്മണ്യ ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Soorajna

10. ധര്‍മ്മസ്ഥല, കര്‍ണാടക

10. ധര്‍മ്മസ്ഥല, കര്‍ണാടക

ധര്‍മ്മസ്ഥലയെന്ന പേരുതന്നെ ഭക്തിയെന്ന വാക്കിന്റെ മറ്റൊരു വാക്കുപോലെയാണ്. കര്‍ണാടകത്തിലെ നേത്രാവതി നദിയുടെ കരയിലാണ് ധര്‍മ്മസ്ഥല. ഭക്തിനിറഞ്ഞ അന്തരീക്ഷം മാത്രമല്ല ഇവിടുത്തെ പ്രത്യേകത. ചരിത്രാന്വേഷികളുടെ ഇഷ്ടപ്പെട്ട സ്ഥലംകൂടിയാണ് പശ്ചിമഘട്ടത്തില്‍ സ്ഥിതിചെയ്യുന്ന ഈ നഗരം. വിശദമായി വായിക്കാം

Photo Courtesy: Vedamurthy J

09. ഗോകര്‍ണം, കര്‍ണാടക

09. ഗോകര്‍ണം, കര്‍ണാടക

ഉത്തരകര്‍ണാടകത്തിലെ പ്രമുഖ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ഗോകര്‍ണം. തീര്‍ത്ഥാടനകേന്ദ്രമെന്നതുപോലെതന്നെ മനോഹരമായ കടല്‍ത്തീരമുള്ള ഗോകര്‍ണം വിനോദസഞ്ചാരികളുടെ ഇഷ്ടസ്ഥലങ്ങളില്‍ ഒന്നുകൂടിയാണ്. വിശദമായി വായിക്കാം

Photo Courtesy: Vinodtiwari2608

08. പഴനി, തമിഴ്‌നാട്

08. പഴനി, തമിഴ്‌നാട്

തമിഴ്‌നാട്ടിലെ ദിണ്ടിഗല്‍ ജില്ലയിലുള്ള അതിമനോഹരമായ ഹില്‍ സ്റ്റേഷനാണ്‌ പളനി. രാജ്യത്തെ ഏറെ പഴക്കം ചെന്ന മലനിരകളുടെ ഭാഗം കൂടിയാണ്‌ പഴനി. പഴം,നീ എന്നീ രണ്ട്‌ വാക്കുകളില്‍ നിന്നാണ്‌ പഴനി എന്ന പേരുണ്ടായത്‌. വിശദമായി വായിക്കാം

07. ചിദംബരം, തമിഴ്‌നാട്

07. ചിദംബരം, തമിഴ്‌നാട്

ചിദംബരമെന്ന ക്ഷേത്രനഗരത്തെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലാണ് വ്യാവസായികപ്രാധാന്യമുള്ള ഈ നഗരം സ്ഥിതിചെയ്യുന്നത്. തനി ദ്രാവിഡ സംസ്‌കാരത്തിന്റെ സ്മരണകള്‍ നിറയുന്ന ചിദംബരം കാഴ്ചകളുടെ കലവറയാണ്. വിശദമായി വായിക്കാം

Photo Courtesy: Flickr user Melanie Molitor

06. കാഞ്ചിപുരം, തമിഴ്‌നാട്

06. കാഞ്ചിപുരം, തമിഴ്‌നാട്

തമിഴ് നാട്ടിലെ ഏറ്റവും പഴക്കംചെന്ന പട്ടണങ്ങളിലൊന്നായ കാഞ്ചീപുരം. ഇന്നും അതിന്റെ പൂര്‍വ്വ പ്രതാപം ഒട്ടും കൈമോശം വരാതെ കാത്തുസൂക്ഷിക്കുന്നു. ക്ഷേത്രങ്ങളുടെ പെരുമയും ബാഹുല്യവും നിമിത്തം "ആയിരം ക്ഷേത്രങ്ങളുടെ നഗരം" എന്നാണ് വിദേശസഞ്ചാരികള്‍ക്കിടയില്‍ ഇതറിയപ്പെടുന്നത്. വിശദമായി വായിക്കാം

Photo Courtesy: Thamizhpparithi Maari

05. രാമേശ്വരം, തമിഴ്നാട്

05. രാമേശ്വരം, തമിഴ്നാട്

തമിഴ്‌നാട്ടിലെ ശാന്ത സുന്ദരമായ ഒരു പട്ടണമാണ്‌ രാമേശ്വരം. മനോഹരമായ പാമ്പന്‍ ദ്വീപിന്റെ ഭാഗമായ രാമേശ്വരത്തെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത്‌ പ്രശസ്‌തമായ പാമ്പന്‍ പാലമാണ്‌. വിശദമായി വായിക്കാം

Photo Courtesy: எஸ். பி. கிருஷ்ணமூர்த்தி

04. മധുര, തമിഴ്‌നാട്

04. മധുര, തമിഴ്‌നാട്

തെക്കേ ഇന്ത്യന്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമാണ് മധുര. വൈഗാനദിയുടെ കരയിലായാണ് ഈ പുണ്യനഗരം സ്ഥിതിചെയ്യുന്നത്. മധുരം എന്ന വാക്കില്‍ നിന്നാണ് മധുര അഥവാ മധുരൈ എന്ന പേര്‌ ഉണ്ടായതെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്. വിശദമായി വായിക്കാം

Photo Courtesy: Rengeshb

03. തഞ്ചാവൂര്‍, തമിഴ്‌നാട്

03. തഞ്ചാവൂര്‍, തമിഴ്‌നാട്

കലയുടെയും സംസ്‌കാരത്തിന്റെയും സമ്മേളന നഗരിയാണ്‌ തഞ്ചാവൂര്‍. സംഗീതത്തിന്റെയും പട്ടിന്റെയും നാടായ തഞ്ചാവൂരിന്‌ വളരെ ബൃഹത്തായ പാരമ്പര്യമാണുള്ളത്‌. ചോള രാജാക്കന്‍മാരുടെ കാലത്താണ്‌ തഞ്ചാവൂരിന്റെ പ്രാധാന്യം ഉയരുന്നത്‌. ചോള രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു തഞ്ചാവൂര്‍. വിശദമായി വായിക്കാം

Photo Courtesy: பா.ஜம்புலிங்கம்

02. തിരു‌വണ്ണാമല, തമിഴ്നാട്

02. തിരു‌വണ്ണാമല, തമിഴ്നാട്

സ്നേഹത്തിനും സാഹോദര്യത്തിനും പേരുകേട്ട തിരുവണ്ണാമലയെ ആധുനിക കാലത്തെ ഉട്ടോപ്യ എന്ന് വിളിക്കുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. തീര്‍ത്ഥാടകരുടെ ഇടയില്‍ ഏറെ പ്രശസ്തമായ ഈ ക്ഷേത്ര നഗരം സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലെ തിരുവണ്ണാമല ജില്ലയിലാണ്‌. ജില്ലാ ഹെഡ്ക്വോര്‍ട്ടേഴ്സും ഇവിടെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Adam Jones Adam63

01. കുംഭകോണം, തമിഴ്നാട്

01. കുംഭകോണം, തമിഴ്നാട്

സമാന്തരമായി ഒഴുകുന്ന രണ്ട് നദികള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു തമിഴ്പട്ടണമാണ് കുംഭകോണം. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലാണ് ഈ ചെറുപട്ടണം സ്ഥിതിചെയ്യുന്നത്. കംഭകോണത്തിന്റെ വടക്കുഭാഗത്തുകൂടി കാവേരിയും തെക്കുഭാഗത്തുകൂടി അര്‍സലര്‍ നദിയുമാണ് ഒഴുകുന്നത്. വിശദ‌മായി വായിക്കാം

Photo Courtesy: Ssriram mt

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more