Search
  • Follow NativePlanet
Share
» »ഈ മസ്ജിദുകള്‍ കണ്ടാല്‍ നിങ്ങള്‍ അത്ഭുതപ്പെടും

ഈ മസ്ജിദുകള്‍ കണ്ടാല്‍ നിങ്ങള്‍ അത്ഭുതപ്പെടും

By Maneesh

ഇസ്ലാം മതത്തിന്റെ ആഭിര്‍ഭാവത്തോടെ ഇന്ത്യയില്‍ മസ്ജിദുകളുടെ നിര്‍മ്മാണവും ആരംഭിച്ചു. കേരളത്തിലെ ചേരമാന്‍ ജുമ മസ്ജിദ് ആണ് ഇന്ത്യയിലെ ആദ്യത്തെ മസ്ജിദ്. മുഗളന്‍മാരുടെ ഭരണകാലത്താണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മസ്ജിദുകള്‍ നിര്‍മ്മിക്കപ്പെട്ടത്. ഇക്കാലത്ത് നിര്‍മ്മിക്കപ്പെട്ട മസ്ജിദുകളെല്ലാം തന്നെ മുഗളന്മാരുടെ വാസ്തുനിര്‍മ്മാണ വൈദഗ്ദ്യം എടുത്ത് കാണിക്കുന്നതാണ്.

ഇന്ത്യയിലെ ഏറ്റവും വലുതും സുന്ദരവുമായ അഞ്ച് മസ്ജിദുകള്‍ നമുക്ക് പരിചയപ്പെടാം. ഡല്‍ഹിയിലെ ജമാ മസ്ജിദ്, ഭോപ്പലിലെ താജ് ഉല്‍ മസ്ജിദ്, ഹൈദരബാദിലെ മെക്കാ മസ്ജിദ്, ശ്രീനഗറിലെ ജാമിയ മസ്ജിദ്, ആഗ്രയിലെ ജമാ മസ്ജിദ് എന്നിവയാണ് ഇന്ത്യയില്‍ ഏറ്റവും വലിപ്പമുള്ള അഞ്ച് മസ്ജിദുകള്‍.

ജമാ മസ്ജിദ് ഡൽഹി

ജമാ മസ്ജിദ് ഡൽഹി

ഇന്ത്യയിൽ ഏറ്റവും പഴക്കമേറിയ മസ്ജിദുകളിൽ ഒന്നാണ് ഡൽഹിയിലെ ജമാ മസ്ജിദ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മസ്ജിദും ഇതാണ്.
Photo Courtesy: Tanzeel Ahmed

ജമാ മസ്ജിദ് ഡൽഹി

ജമാ മസ്ജിദ് ഡൽഹി

മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാനാണ് ഈ മസ്ജിദ് നിർമ്മിച്ചത്. അദ്ദേഹം നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കെട്ടിടമാണ് ഈ പള്ളി.
Photo Courtesy: Airunp

ജമാ മസ്ജിദ് ഡൽഹി

ജമാ മസ്ജിദ് ഡൽഹി

1650ല്‍ ആരംഭിച്ച ഈ മസ്ജിദിന്റെ നിർമ്മാണം 1656ലാണ് പൂര്‍ത്തിയായത്. ഓള്‍ഡ് ദില്ലിയിലെ ചൗരി ബസാര്‍ റോഡില്‍ ചാന്ദ്‌നി ചൗക്കിലാണ് ഈ ആരാധനാലയം സ്ഥിതിചെയ്യുന്നത്.
Photo Courtesy: taylorandayumi

ജമാ മസ്ജിദ് ഡൽഹി

ജമാ മസ്ജിദ് ഡൽഹി

ഈ മസ്ജിദിന്റെ യഥാര്‍ത്ഥ പേര് ലോകം പ്രതിഫലിയ്ക്കുന്ന ദേവാലയം എന്ന് അർത്ഥം വരുന്ന മസ്ജിദ് ഇ ജഹാന്‍ നുമ എന്നാണ്. പിന്നീട് ഏറെക്കാലം കഴിഞ്ഞാണ് ജമ മസ്ജിദ് എന്ന് പേരുവന്നത്.
Photo Courtesy: Koshy Koshy

ജമാ മസ്ജിദ് ഡൽഹി

ജമാ മസ്ജിദ് ഡൽഹി

വെള്ളിയാഴ്ച ഉച്ചനമസ്‌കാരവുമായി ബന്ധപ്പെട്ടാണ് ജമാ മസ്ജിദ് എന്ന പേരുവന്നത്. 25,000 പേരെ ഉള്‍ക്കൊള്ളാന്‍ മാത്രം വിസ്തൃതിയുള്ള കെട്ടിടമാണിത്.

Photo Courtesy: Niteshjha1

ജമാ മസ്ജിദ് ഡൽഹി

ജമാ മസ്ജിദ് ഡൽഹി

40 മീറ്റര്‍ ഉയരമുള്ള മിനാരങ്ങളുള്ള പള്ളിയ്ക്ക് മൂന്ന് വമ്പൻ കവാടങ്ങളുമുണ്ട്.
Photo Courtesy: A.winzer

ജമാ മസ്ജിദ് ഡൽഹി

ജമാ മസ്ജിദ് ഡൽഹി

മനോഹമരായ ചുവന്ന മണല്‍ക്കല്ലും വെളുത്തമാര്‍ബിളും കലര്‍ത്തിയാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.
Photo Courtesy: Dennis Jarvis

ജമാ മസ്ജിദ് ഡൽഹി

ജമാ മസ്ജിദ് ഡൽഹി

മനോഹരമായി പണിത 260 തൂണുകളുള്ള ഈ മസ്ജിദിന്റെ നിര്‍മ്മാണശൈലി, ഹിന്ദു, ജൈന വാസ്ദുവിദ്യകള്‍ കലര്‍ന്നതാണ്.
Photo Courtesy: Vinayaraj

ജമാ മസ്ജിദ് ഡൽഹി

ജമാ മസ്ജിദ് ഡൽഹി

ഉയരമുള്ള തറയിലാണ് പള്ളി പണിതുയര്‍ത്തിയിരിക്കുന്നത്. വിശുദ്ധ ഗ്രന്ഥമായ ഖുറാന്റെ മാന്‍തോലിലുള്ള പഴയകാല കോപ്പി ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
Photo Courtesy: E.vabhilash

ജമാ മസ്ജിദ് ഡൽഹി

ജമാ മസ്ജിദ് ഡൽഹി

ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് നേര്‍എതിര്‍ഭാഗത്തായിട്ടാണ് ജമാ മസ്ജിദ് സ്ഥിതിചെയ്യുന്നത്.
Photo Courtesy: Dennis Jarvis

താജ് ഉൽ മസ്ജിദ്, ഭോപ്പാൽ

താജ് ഉൽ മസ്ജിദ്, ഭോപ്പാൽ

ഭോപ്പാലിന്റെ പ്രധാനപ്പെട്ട ഒരു ലാൻഡ് മാർക്കാണ് മനോഹരമായ ഈ മസ്ജിദ്. രാജ്യത്തെ തന്നെ ഏറ്റവും വലുതും മനോഹരവുമായ മുസ്ലിം പള്ളികളില്‍ ഒന്നാണ് താജ് ഉല്‍ മസ്ജിദ്.
Photo Courtesy: Aneela

താജ് ഉൽ മസ്ജിദ്, ഭോപ്പാൽ

താജ് ഉൽ മസ്ജിദ്, ഭോപ്പാൽ

മസ്ജിദുകളുടെ കിരീടം എന്നാണ് താജ് ഉല്‍ മസ്ജിദ് എന്ന വാക്കിന് തന്നെ അര്‍ത്ഥം. പിങ്ക് നിറത്തിലാണ് ഈ പള്ളി.
Photo Courtesy: Abhishek727

താജ് ഉൽ മസ്ജിദ്, ഭോപ്പാൽ

താജ് ഉൽ മസ്ജിദ്, ഭോപ്പാൽ

വിശ്വാസികളും അല്ലാത്തവരുമായ നിരവധി സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.
Photo Courtesy: Manoj jina

താജ് ഉൽ മസ്ജിദ്, ഭോപ്പാൽ

താജ് ഉൽ മസ്ജിദ്, ഭോപ്പാൽ

വലിയൊരു പ്രധാന ഹാളും കൂറ്റന്‍ മിനാരങ്ങളും പള്ളിക്കുണ്ട്.
Photo Courtesy: Belimbing

താജ് ഉൽ മസ്ജിദ്, ഭോപ്പാൽ

താജ് ഉൽ മസ്ജിദ്, ഭോപ്പാൽ

വിശാലമായ മുറ്റമാണ് താജ് ഉല്‍ മസ്ജിദിന്റെ മറ്റൊരു പ്രത്യേകത.
Photo Courtesy: Eeshan Sharma

മെക്കാ മസ്ജിദ്, ഹൈദരാബാദ്

മെക്കാ മസ്ജിദ്, ഹൈദരാബാദ്

ഹൈദരാബാദിലെ ഏറ്റവും പഴക്കം ചെന്ന മസ്ജിദായ മെക്ക മസ്ജിദ് രാജ്യത്തെ ഏററ്റവും വലിയ മുസ്ലിം ദേവായങ്ങളില്‍ ഒന്നുകൂടിയാണ്.
Photo Courtesy: Suraj Garg

മെക്കാ മസ്ജിദ്, ഹൈദരാബാദ്

മെക്കാ മസ്ജിദ്, ഹൈദരാബാദ്

ചാര്‍മിനാറിനോടും ചൗവ്വാ മഹല്ലാ കൊട്ടാരത്തിനോടും ചേര്‍ന്നുനില്‍ക്കുന്ന ഈ ചരിത്രഗേഹം മുസ്ലിംങ്ങള്‍ ആരാധന നിർവഹിക്കുന്ന സ്ഥലമെന്നതിൽ ഉപരി പ്രമുഖ വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്.
Photo Courtesy: Sriharsha

മെക്കാ മസ്ജിദ്, ഹൈദരാബാദ്

മെക്കാ മസ്ജിദ്, ഹൈദരാബാദ്

സംസ്ഥാന സര്‍ക്കാരിന്റെ സംരക്ഷിത പട്ടികയിലുള്ള മെക്കാമസ്ജിദിന്റെ നിര്‍മാണം പതിനാറാം നൂറ്റാണ്ടില്‍ മുഹമ്മദ് ക്വിലി ഖുത്തുബ്ഷായാണ് തുടങ്ങിയതെങ്കിലും ഔറംഗസേബ് ആണ് പൂര്‍ത്തീകരിച്ചത്.
Photo Courtesy: Karthik Uppaladhadiam

മെക്കാ മസ്ജിദ്, ഹൈദരാബാദ്

മെക്കാ മസ്ജിദ്, ഹൈദരാബാദ്

മക്കയില്‍ നിന്ന് കൊണ്ടുവന്ന മണ്ണ് ചുട്ട് നിർമ്മിച്ച ഇഷ്ടികകള്‍ കൊണ്ടാണ് പള്ളിയുടെ പ്രധാന കവാടം നിര്‍മിച്ചതെന്നാണ് കരുതപ്പെടുന്നത്.
Photo Courtesy: Karthik Uppaladhadiam

മെക്കാ മസ്ജിദ്, ഹൈദരാബാദ്

മെക്കാ മസ്ജിദ്, ഹൈദരാബാദ്

പ്രവാചകനായ മുഹമ്മദ് നബിയുടേതെന്ന് കരുതുന്ന തലമുടി ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ സൂക്ഷിച്ചിട്ടുള്ള ഈ മുടി കാണുന്നതിനായി നിരവധി വിശ്വാസികള്‍ എത്താറുണ്ട്.
Photo Courtesy: Moeezsabuwala

ജാമിയ മസ്ജിദ്, ശ്രീനഗർ

ജാമിയ മസ്ജിദ്, ശ്രീനഗർ

എഡി 1400 ല്‍ പണികഴിപ്പിച്ച ജമ മസ്‌ജിദ്‌ ശ്രീനഗറിലെ ഏറ്റവും പഴയ മുസ്ലീം പള്ളിയാണന്നാണ്‌ കരുതപ്പെടുന്നത്‌. `ഫ്രൈഡെ മോസ്‌ക്‌ ' എന്നാണ്‌ ഇത്‌ പൊതുവെ അറിയപ്പെടുന്നത്‌. പണ്ട്‌ നിരവധി തവണ തകര്‍ക്കപ്പെട്ടിട്ടുള്ള പള്ളി പല പ്രാവശ്യം പുതുക്കി പണിയുകയും ചെയ്‌തിട്ടുണ്ട്‌.
Photo Courtesy: Syedowaissyed

ജാമിയ മസ്ജിദ്, ശ്രീനഗർ

ജാമിയ മസ്ജിദ്, ശ്രീനഗർ

ഇന്‍ഡോ-സാഴ്‌സെനിക്‌ ആര്‍കിടെക്‌ചര്‍ എന്നറിയപ്പെടുന്ന നിര്‍മാണ ശൈലിയാണ് ഈ മസ്ജിദിനുള്ളത്‌. തനത്‌ മുസ്ലീം രൂപ കല്‍പനയില്‍ കാണുന്ന ഉയരത്തിലുള്ള കുംഭഗോപുരം ഇത്തരം പുതിയ പള്ളികളില്‍ കാണില്ല.

Photo Courtesy: Salafiyaseen

ജമാ മസ്ജിദ്, ആഗ്ര

ജമാ മസ്ജിദ്, ആഗ്ര

ഷാജഹാന്‍ ചക്രവര്‍ത്തി തന്റെ വത്സലപുത്രിയായ ജഹനരബീഗത്തിനുള്ള ആദരാഞ്ജലിക്കായ് പണിതതാണിത്. ജമാ മസ്ജിദ് എന്നും വെള്ളിയാഴ്ച മസ്ജിദ് എന്നും ഇതറിയപ്പെടുന്നു. ചുവന്ന കല്ലുകളും വെണ്ണക്കല്ലുകളും കൊണ്ട് വളരെ ലളിതമായാണ് ഇത് പണിതിട്ടുള്ളത്. ചുമരുകളും മേല്‍തട്ടും നീലഛായം പൂശിയിട്ടുണ്ട്.
Photo Courtesy: Guilhem Vellut

ജമാ മസ്ജിദ്, ആഗ്ര

ജമാ മസ്ജിദ്, ആഗ്ര

ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദുകളില്‍ ഒന്നാണിത്. പട്ടണത്തിന്റെ ഹൃദയഭാഗത്ത് ആഗ്രഫോര്‍ട്ട് റെയില്‍വേ സ്റ്റേഷന്റെ എതിര്‍ വശത്തായാണ് ഇത് നിലകൊള്ളുന്നത്.
Photo Courtesy: Jonathan Freundlich

ജമാ മസ്ജിദ്, ആഗ്ര

ജമാ മസ്ജിദ്, ആഗ്ര

ജമാ മസ്ജിദിന്റെ പ്രധാന അങ്കണം വളരെ വിശാലമാണ്. ഒരേ സമയം പതിനായിരത്തോളം വിശ്വാസികള്‍ ക്ക് നമസ്ക്കാരം നിര്‍ വ്വഹിക്കാനുള്ള സൌകര്യം ഇവിടെയുണ്ട്. മസ്ജിദിന്റെ പരിസരത്തായി തന്നെ വിശ്രുത സൂഫി സന്യാസിയായ ഷെയ്ഖ്ഖ് സലീം ചിശ്ടിയുടെ മഖ്ബറയുമുണ്ട്
Photo Courtesy: Pavel Suprun

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+