Search
  • Follow NativePlanet
Share
» »ബുദ്ധൻ സന്ദർശിച്ചിട്ടു പോലുമില്ലെങ്കിലുംവിശ്വാസികളുടെ തീർഥാടന കേന്ദ്രം ഇതാണ്!!

ബുദ്ധൻ സന്ദർശിച്ചിട്ടു പോലുമില്ലെങ്കിലുംവിശ്വാസികളുടെ തീർഥാടന കേന്ദ്രം ഇതാണ്!!

ബുദ്ധമത വിശ്വാസികളുടെയും ഭാരതത്തിന്റെ ചരിത്രം അന്വേഷിക്കുന്നവരുടെയും പ്രിയപ്പെട്ട ഇടമാണ് സാഞ്ചി. ബുദ്ധ വിശ്വാസികൾക്ക് ഇവിടം ബുദ്ധന്റെ സ്മരണകൾ ഉണർത്തുന്ന ഇടമാണെങ്കിൽ ചരിത്രപ്രേമികളെ സംബന്ധിച്ച് കഴിഞ്ഞ കാലത്തിലേക്കുള്ള വാതിൽ തുറക്കുന്ന നാടാണിത്. സമ്പന്നമായ ഭൂതകാലത്തിന്റെ അവശിഷ്ടവും സഞ്ചാരികൾക്ക് കൺനിറയെ കാഴ്ചകളുമായി നിൽക്കുന്ന ഈ സ്ഥലത്തിന് കഥകളൊത്തിരി പറയുവാനുണ്ട്. കാലങ്ങളോളം ഭൂപടത്തിൽ പോലും ഇല്ലാത്ത വിധത്തിൽ മറഞ്ഞു കിടന്നിരുന്ന ഇവിടം കണ്ടെത്തിയതും അതിന്റെ മാഹാത്മ്യം പറഞ്ഞു തന്നതും ഒക്കെ ബ്രിട്ടീഷുകാരാണ് എന്നത് മറ്റൊരു യാഥാർഥ്യം. യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സാഞ്ചിയിലെ പ്രധാനപ്പെട്ട അഞ്ച് ഇടങ്ങൾ പരിചയപ്പെടാം..

സാഞ്ചിയിലെ സ്തൂപം

സാഞ്ചിയിലെ സ്തൂപം

സാഞ്ചി എന്നു കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിലെത്തുക ഇവിടുത്തെ സ്തൂപമാണ്. കഴിഞ്ഞ കാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളെ എത്ര പറഞ്ഞാലും മതിയാവില്ല എന്ന് ഇത് കണ്ടാൽ മനസ്സിലാകും. അത്രയ്ക്കും മനോഹരമായ ഒരു നിര്‍മ്മിതിയായാണ് ഇതിനെ കണക്കാക്കിയിരിക്കുന്നത്. ഗ്രേറ്റ് സ്തൂപ എന്നറിയപ്പെടുന്ന സാഞ്ചിയിലെ സ്തൂപം മൂന്നാം നൂറ്റാണ്ടിൽ അശോക ചക്രവർത്തിയുടെ കാലത്താണ് നിർമ്മിക്കുന്നത്. ഇതിനു പുറത്തെ കൊത്തുപണികൾ മാത്രം മതി ഇതിന്റെ മേന്മ മനസ്സിലാക്കുവാൻ. മുന്നൂറ് അടി ഉയരത്തിലുള്ള ഒരു ചെറിയ കുന്നിന്‍റെ മുകളിൽ സ്ഥിതി ചെയ്യുന്ന സ്തൂപയ്ക്ക് 71 അടിയാണ് ഉയരമുള്ളത്. ഭോപ്പാലിൽ നിന്നും 46 കിലോമീറ്റർ അകലെയാണ് സാഞ്ചി സ്ഥിതി ചെയ്യുന്നത്.

PC:Wikimedia

ഉദയഗിരി ഗുഹകൾ

ഉദയഗിരി ഗുഹകൾ

കഴിഞ്ഞ കാലത്തനെ അടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങള്‍ സന്ദർശിക്കുന്നത് സഞ്ചാരികൾക്കും ചരിത്രകാരന്മാർക്കും നല്കുന്നത് വ്യത്യസ്തമായ ഒരനുഭവമാണ്. അത്തരത്തിലൊരനുഭവം നല്കുന്ന ഇടമാണ് ഉദയഗിരി ഗുഹകൾ. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഈ ഗുഹകൾ ജൈന സന്യാസിമാർക്കു വേണ്ടി നിർമ്മിച്ചതാണെന്നാണ് കരുതപ്പെടുന്നത്. കൊത്തുപണികളും ചിത്രവേലകളുമുള്ള ഈ ഗുഹകൾ ആകെ 20 എണ്ണമാണുള്ളത്. കൂടാതെ ഹിന്ദു മതത്തിലെയും ബുദ്ധമതത്തിലെയും ഒട്ടേറെ സംഭവങ്ങള്‍ ഇവിടെ ഗുഹയിൽ രേഖപ്പെടുത്തിയിരിക്കുന്നതും കാണാം. ഉദയഗിരി ഗുഹയ്‌ക്ക്‌ തൊട്ടടുത്തുള്ള ഖന്ധഗരി ഗുഹയും കാണേണ്ടതാണ്‌. രാവിലെ 8 മണി മുതല്‍ വൈകിട്ട്‌ 6 മണി വരെ ഗുഹകളില്‍ പ്രവേശനം അനുവദിക്കും.

അടുത്തിടെ കുഴിച്ചെടുത്ത നിരവധി ബുദ്ധ വിഹാരങ്ങളും സ്‌തൂപങ്ങളും ഇവിടെ കാണാം. നിരവധി ബുദ്ധമത സഞ്ചാരകള്‍ ഇവിടേയ്‌ക്കെത്താറുണ്ട്‌. ഈ ഗുഹകളില്‍ റാണികുംഭ, ഹാത്തികുംഭ,ഗണേശകുംഭ എന്നി വ കൊത്തുപണികളും ലിഖിതങ്ങളും ഏറെയുള്ള ഗുഹകളാണ്‌. ഖരവേല രാജവംശത്തെ സംബന്ധിക്കുന്ന നിരവധി പുരാതന ചരിത്ര സംഭവങ്ങള്‍ മനസ്സിലാക്കാന്‍ ഇവിടുത്തെ ശിലാലിഖിതങ്ങള്‍ വഴി തെളിച്ചിട്ടുണ്ട്‌. മറ്റ്‌ ഗുഹകളിലും മനോഹരങ്ങളായ ശില്‍പങ്ങള്‍ കാണാന്‍ കഴിയും.

PC:Iti Dubey

 അശോക പില്ലർ

അശോക പില്ലർ

സാഞ്ചിയിലെ മറ്റൊരു പ്രധാന ആകർഷണമാണ് അശോക പില്ലർ. ഇന്ത്യയിലെ തന്നെ എണ്ണപ്പെട്ട ചരിത്ര ശേഷിപ്പുകളിൽ ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്. നാല് സിംഹത്തലകളാണ് ആ സ്തംഭത്തിന് ഉള്ളത്. മൂന്നാം നൂറ്റാണ്ട് ബി സിയിലാണ് ഈ സ്തംഭം നിര്‍മിച്ചത്. സാരാനാഥിലെ അശോകസ്തംഭത്തോട് വറലെ സാമ്യമുള്ളതാണ് മനോഹരമായ ഈ അശോക സ്തംഭവും. പക്ഷേ സാരാനാഥിലെ പോലെ ധര്‍മചക്രം ഈ സ്തംഭത്തിനില്ല. 16.4 മീറ്റർ ഉയരമാണ് ഇതിനുള്ളത്.

PC:Suyash Dwivedi

സാഞ്ചി മ്യൂസിയം

സാഞ്ചി മ്യൂസിയം

സാഞ്ചിയുടെ ചരിത്രം കണ്ടറിഞ്ഞ് മനസ്സിലാക്കുവാൻ പറ്റിയ ഇടമാണ് സാഞ്ചി മ്യൂസിയം. ഇവിടെ ഖനനപ്രവർത്തനങ്ങൾ നടത്തിയപ്പോൾ കുഴിച്ചെടുത്ത രണ്ടായിരത്തിലധികം വർഷം പഴക്കമുള്ള ചരിത്ര വസ്തുക്കളാണ് ഇവിടെ പ്രദർശനത്തിന് വെച്ചിരിക്കുന്നത്. വിവിധ രാജവംശങ്ങളുടെ കാലത്ത് നിലനിന്നിരുന്ന വിവിധ സാധനങ്ങൾ ഇവിടെ കാണാം. അക്കാലത്തെ ആളുകളുടെ ജീവിത രീതിയും ആചാരങ്ങളും ഒക്കെ മനസ്സിലാക്കുവാൻ ഈ മ്യൂസിയം സന്ദർശിച്ചാൽ മതി.

PC: Jean-Pierre Dalbéra

ഗുപ്ത ക്ഷേത്രം

ഗുപ്ത ക്ഷേത്രം

ഗുപ്ത കാലഘട്ടത്തിലെ ക്ഷേത്ര നിർമ്മാണ രീതിയുടെ വിശേഷങ്ങൾ മനസ്സിലാക്കുവാൻ സന്ദർശിക്കേണ്ട ഇടമാണ് ഗുപ്ത ക്ഷേത്രം. അ‍ഞ്ചാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം ഇന്ത്യയുടെ ആ കാലത്തെ നിർമ്മാണ രംഗത്തുണ്ടായ വളർച്ചയെ സൂചിപ്പിക്കുന്ന ഒരു നിർമ്മിതിയായാണ് ചരിത്രകാരന്മാർ കാണുന്നത്. സാഞ്ചിയിൽ തീർച്ചായും സന്ദർശിച്ചിരിക്കേണ്ട ഇടങ്ങളിലൊന്നു കൂടിയാണിത്.

ഭാര്യമാര്‍ തങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍ക്കു വേണ്ടി സ്‌നേഹപൂര്‍വ്വം പണിതുയര്‍ത്തിയ സ്മാരകങ്ങളുടെ കഥ

ദ്വീപിനുള്ളിലെ പ്രതിമ മുതൽ കടലിലേക്കിറങ്ങി നിൽക്കുന്ന കോട്ട വരെ..അതിശയിപ്പിക്കുന്ന നിർമ്മിതികൾ ഇതാണ്

പ്രണയിനിക്കായി നദിയെ വഴിതിരിച്ചൊഴുക്കിയ രാജാവിന്റെ നാട്... കപ്പിലിന്റെ രൂപത്തിൽ ഒഴുകുന്ന കൊട്ടാരവും

PC:Biswarup Ganguly

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X