Search
  • Follow NativePlanet
Share
» »ഗുജറാത്തിലെ കലക്കൻ ഇടങ്ങളിതാ

ഗുജറാത്തിലെ കലക്കൻ ഇടങ്ങളിതാ

ഇന്ത്യയുടെ മാറ്റത്തിന്റെ അടയാളങ്ങളാി എടുത്തു പറയുന്ന നാടാണ് ഗുജറാത്ത്. മാറ്റങ്ങളുടെ കാര്യത്തിൽ വലിയ മാറ്റമൊന്നുമില്ലെങ്കിലും സഞ്ചാരികൾക്ക് ഇഷ്ടം പോലെ കാഴ്ചകളുള്ള നാടാണ് ഗുജറാത്ത്. തടാകങ്ങളും സ്മാരകങ്ങളും പുരാതനമായ ക്ഷേത്രങ്ങളും ഒക്കെ കൊണ്ട് ഏതുതരത്തിലുള്ള സഞ്ചാരിയേയും കൊതിപ്പിക്കുന്ന നാട്. ഇതാ ഗുജറാത്തിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഏഴ് കാഴ്ചകൾ പരിചയപ്പെടാം.

കൻകാരിയ തടാകം

കൻകാരിയ തടാകം

അഹമ്മദാഹാദിലെ ഏറ്റവും വലിയ തടാകങ്ങളിലൊന്നായ കൻകാരിക 1451 ല്‍ കുത്തബ്ബുദ്ദീൻ ഐബക്കാണ് നിർമ്മിക്കുന്നത്. തടാതത്തിനു നടുവിൽ ഒരു മൺതുരുത്തും അവിടെ വേനൽക്കാല വസതിയും സ്ഥിതി ചെയ്യുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കുവാൻ പറ്റിയ കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത.

PC:Mahargh Shah

ഗിർ ദേശീയോദ്യാനം

ഗിർ ദേശീയോദ്യാനം

ഗുജറാത്തിലെ ജുനാഗഡ് ജില്ലയിലാണ് പ്രശസ്തമായ ഗിർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. സ്വഭാവീക വനത്തൽ സിംഹങ്ങളെ കാണുന്ന ഇടമെനന് നിലയിലാണ് ഇവിടം പ്രശസ്തമായിരിക്കുന്നത്. കദേശം 1412 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചുകിടക്കുന്ന വനപ്രദേശമാണിത്. സിംഹങ്ങളെ സംരക്ഷിക്കുക എന്നതാണ് ഇതിന്റെ നിർമ്മാണോദേശ്യം. പച്ചപ്പിന്റെ കാര്യത്തിലും ഗുജറാത്തിലെ മറ്റിടങ്ങളേക്കാൾ ഇവിടം മുന്നിട്ടു നിൽക്കുന്നു.

ലക്ഷ്മി വിലാസ് പാലസ്

ലക്ഷ്മി വിലാസ് പാലസ്

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വസതിയായാണ് ലക്ഷ്മി വിലാസ് പാലസ് അറിയപ്പെടുന്നത്. ഗുജറാതതിലെ വഡോധരയിൽ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം മഹാരാജ സയാജിറാവുവിന്‍റെ കാലത്ത് 1890ല്‍ പണികഴിപ്പിച്ചതാണ്‌. ഇന്ത്യന്‍ ഇസ്ലാമിക് യൂറോപ്യന്‍ രീതികള്‍ സമന്യയിച്ചിരിക്കുന്ന ഈ കൊട്ടാരം വെള്ളക്കുമ്മായത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഏകദേശം 700 ഏക്കർ സ്ഥലത്ത് പരന്നു കിടക്കുന്ന ഈ കൊട്ടാരത്തിന് 170 മുറികളുണ്ട്.

PC:Weirdlywired193

റാൻ ഓഫ് കച്ച്

റാൻ ഓഫ് കച്ച്

ഗുജറാത്ത് കാഴ്ചകളിൽ ഒരിക്കലും മിസ് ചെയ്യാൻ പാടില്ലാത്ത കാഴ്ചയാണ് റാൻ ഓഫ് കച്ചിലേത്. തെക്കുഭാഗത്ത് കച്ച് ഉള്‍ക്കടലും പടിഞ്ഞാറ് അറബിക്കടലും വടക്കും കിഴക്കും ഭാഗങ്ങള്‍ റാന്‍ ഒഫ് കച്ച് മേഖലകളാലും ചുറ്റപ്പെട്ട കച്ച് ഒരുവശത്ത് പാക്കിസ്ഥാനുമായും അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയായ കച്ചിന് ഭൂമിശാസ്ത്രപരമായ ചില പ്രത്യേകതകള്‍ ഉണ്ട്. മഴക്കാലത്ത് കടലില്‍ നിന്നു ഉപ്പുവെള്ളം കയറുന്ന ഇവിടം മറ്റു സമയങ്ങളില്‍ വരണ്ടുണങ്ങിയാണ് കാണപ്പെടുന്നത്. പരന്നു കിടക്കുന്ന ഉപ്പുപാടങ്ങള്‍കൊണ്ട് സമൃദ്ധമായ ഗ്രേറ്റ് റാന്‍ ഓഫ് കച്ച് 7850 സ്‌ക്വയര്‍ കിലോമീറ്റര്‍ നീളത്തിലാണ് പരന്നു കിടക്കുന്നത്. മഞ്ഞുമൂടിയപോലെയാണ് ഇവിടം കാണപ്പെടുന്നത്. മഴക്കാലങ്ങളില്‍ വെള്ളത്താല്‍ നിറയുന്ന ഇവിടം വേനലാകുമ്പോഴേക്കും വെള്ളനിറത്തിലുണ്ടാവും. മൂന്നു മാസത്തോളം നീണ്ടു നില്‍ക്കുന്ന റാന്‍ ഉത്സവ് ആണ് ഇവിടുത്തെ പ്രധാന ആഘോഷം.

PC:Shaunak Chitgopkar

 മറൈൻ ദേശീയോദ്യാനം

മറൈൻ ദേശീയോദ്യാനം

ഇന്ത്യയിലെ ആദ്യത്തെ തീരദേശ ദേശീയോദ്യാനമാണ് ഗുജറാത്തിലെ ഗൾഫ് ഓഫ് കച്ചിൽ സ്ഥിതി ചെയ്യുന്ന മറൈൻ ദേശീയോദ്യാനം. 295 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. കണ്ടൽ വനങ്ങളാണ് ഇവിടെ കൂടുതലായും കാണപ്പെടുന്നത്.

PC:Sheetal Goel

 ഖിജാദിയ പക്ഷി സങ്കേതം

ഖിജാദിയ പക്ഷി സങ്കേതം

ജാംനഗറിൽ നിന്നും 10 കിലോമീറ്റർ അകലെയാണ് ഖിജാദിയ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. 300 തരത്തിലധികം ദേശാടന പക്ഷികൾ വിരുന്നെത്തുന്ന ഇവിടം പക്ഷി നിരീക്ഷകർക്കു ഇഷ്ടപ്പെടും എന്നതിൽ ഒരു സംശയവുമില്ല.

PC:Koustabh Dutta

പോർബന്ദർ ബീച്ച്

പോർബന്ദർ ബീച്ച്

ചൌപാത്തി എന്ന പേരില്‍ പ്രസിദ്ധമായ പോര്‍ബന്ദര്‍ ബീച്ചാണ് കണ്ടിരിക്കേണ്ട ഗുജറാത്ത കാഴ്ചകളിൽ അവസാനത്തേത്. ഗുജറാത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായ പോർബന്ദറിലെ ഈ ബീച്ചിന് തൊട്ടടുത്തായാണ് പ്രസിദ്ധ കൊട്ടാരമായ ഹുസൂർ പാലസ് സ്ഥിതി ചെയ്യുന്നത്.

PC:Ashokjmaru

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more