» »ഹിമാലയത്തിലേക്കൊരു മണ്‍സൂണ്‍ ട്രക്ക്

ഹിമാലയത്തിലേക്കൊരു മണ്‍സൂണ്‍ ട്രക്ക്

Written By: Elizabath

ഹിമാലയത്തിലേക്ക് മണ്‍സൂണ്‍ ട്രക്കിങ് എന്നു കേട്ടു നെറ്റിചുളിക്കേണ്ട. മഴയില്‍ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ഹിമാലയത്തിലെ ഭൂമിയിലൂടെ എങ്ങനെ ട്രക്കിങ് നടത്താന്‍ കഴിയും എന്നല്ലേ . പക്ഷേ സാഹസികമായ വഴികള്‍ ഉപേക്ഷിച്ച് താരത്യേന അപകടം കുറഞ്ഞ വഴികള്‍ നിരവധിയുണ്ട് ഹിമാലയത്തില്‍.
മഴയില്‍ ആകാശവും ഭൂമിയും അത്രയധികം സുന്ദരമായിരിക്കുന്ന സമയം ഇവിടെ വേറെയില്ല. ഇടയ്ക്കിടയ്ക്ക് തെളിയുന്ന മാനവും പൊടുന്നനെ നിറംമാറുന്ന മേഘവുമൊക്കെ തരുന്ന നിമിഷങ്ങള്‍ അത്ര പെട്ടന്ന് കയ്യെത്തിപ്പിടിക്കാവുന്ന ഒന്നല്ല.
മഴയിലെ ഹിമാലയത്തെ അറിയാന്‍ പറ്റിയ ട്രക്കിങ് റൂട്ടുകള്‍ പരിചയപ്പെടാം...

 ബിരിഗു ലേക്ക് ട്രക്ക്

ബിരിഗു ലേക്ക് ട്രക്ക്

മഴക്കാലത്ത് അധികം ആയാസമില്ലാതെ നടത്താന്‍ പറ്റിയ ട്രക്കിങ്ങാണ് ഹിമാചല്‍ പ്രദേശിലെ ബിരിഗു ലേക്ക് ട്രക്ക്. പുല്‍മേടുകളിലൂടെ മുന്നേറുന്ന ട്രക്കിങിലുടനീളം മനോഹരമായ കാഴ്ചകളാണ് കാത്തിരിക്കുന്നത്.
പുല്‍മേടുകളില്‍ മേഞ്ഞുനടക്കുന്ന കുതിരകളും ആട്ടിന്‍പറ്റങ്ങളുമെല്ലാമുള്ള തനിഹിമാലയന്‍ കാഴ്ചകളും ഇവിടെ കാണാന്‍ സാധിക്കും.

PC:Vidhu Krishna

പിന്‍വാലി ട്രക്ക്

പിന്‍വാലി ട്രക്ക്

ഏഴു ദിവസത്തോളം നീളുന്ന പിന്‍വാലി ട്രക്ക് മണ്‍സൂണില്‍ ഹിമാലയത്തില്‍ പോകാന്‍ കഴിയുന്ന മികച്ച ട്രക്കിങ് റൂട്ടുകളില്‍ ഒന്നാണ്.
പിന്‍ ബാബാ പാസ് ട്രക്ക് എന്ന പേരിലറിയപ്പെടുന്ന പിന്‍വാലി ട്രക്ക് കിനൗറിലെ പുല്‍മേടുകളില്‍ നിന്നു തുടങ്ങി സ്പിതിയിലെ തരിശുഭൂമിവരെയാണ് നീളുന്നത്.
പര്‍വ്വതങ്ങളും മലനിരകളും താഴ്‌വരകളും നിറഞ്ഞ ഈ ട്രക്കിങ് സാഹസികപ്രിയരെ ആകര്‍ഷിക്കും എന്നതില്‍ തര്‍ക്കമില്ല.

PC: Ra.manimtech

ഹംപ്താ പാസ് ട്രക്ക്

ഹംപ്താ പാസ് ട്രക്ക്

ഹിമാലയത്തിലെ സാധാരണ ട്രക്കിങ്ങുകളില്‍ നിന്നും യാത്രകളില്‍ നിന്നും വളരെ വ്യത്യസ്തമായ ഒന്നാണ് ഹംപ്താ പാസ് ട്രക്ക്. തിങ്ങിനിറഞ്ഞ കാടുകളും പുല്‍മേടുകളും മൊട്ടക്കുന്നുകളും തരിശുഭൂമികളും പിന്നിട്ടുള്ള യാത്രയാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. തികച്ചും വ്യത്യസ്തമായ പനോരമിക് കാഴ്ചകളാണ് ഹംപ്താ പാസ് ട്രക്കിന്റെ പ്രത്യേകത.

PC: Lodhra

കനാമോ പീക്ക് ട്രക്ക്

കനാമോ പീക്ക് ട്രക്ക്

ഹിമാലയത്തില്‍ നടത്താവുന്ന മറ്റൊരു ട്രക്കിങ് റൂട്ടാണ് കനാമോ പീക്ക് ട്രക്ക്. സ്റ്റോക്ക് കാംഗ്രി എന്ന സ്ഥലത്തേക്കു നടത്തുന്ന ട്രക്കിങ്ങിനു പകരമുള്ള റൂട്ടായി തിരഞ്ഞെടുക്കുന്ന ഒന്നുകൂടിയാണ് കനാമോ പീക്ക് ട്രക്ക്

PC:ShivaRajvanshi

കാശ്മീര്‍ ഗ്രേറ്റ് ലേക്ക്‌സ് ട്രക്ക്

കാശ്മീര്‍ ഗ്രേറ്റ് ലേക്ക്‌സ് ട്രക്ക്

ഒന്നും രണ്ടുമല്ല, ഏഴു തടാകങ്ങള്‍ കടന്നുള്ള ഒരു ട്രക്കിങ് എങ്ങനെയുണ്ടാവും?
നീലനിറത്തിന്റെ വകഭേദങ്ങള്‍ നിറഞ്ഞ ഏഴു തടാകങ്ങള്‍ താണ്ടിയുള്ള കാശ്മീര്‍ ഗ്രേറ്റ് ലേക്ക്‌സ് ട്രക്ക് പകരം വയ്ക്കാന്‍ കഴിയാത്ത ഒരു റൂട്ടും യാത്രയും തന്നെയാണ്.

PC:Kashmir Pictures

 തര്‍സാര്‍ ലേക്ക് ട്രക്ക്

തര്‍സാര്‍ ലേക്ക് ട്രക്ക്

പകരം വയ്ക്കാനില്ലാത്ത സൗന്ദര്യമാണ് കാശ്മീരിന്റേത് എന്നു കരുതുന്നവര്‍ തീര്‍ച്ചയായും പോയിരിക്കേണ്ടതാണ് തര്‍സാര്‍ ലേക്ക് ട്രക്കിന്. ഹിമാലയത്തിലെ ഏറ്റവും ആകര്‍ഷകമായ ട്രക്കിങ്ങുകളില്‍ ഒന്നു കൂടിയാണിത്.
മലകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന തടാകങ്ങളും വ്യത്യസ്ത സ്വഭാവമുള്ള റൂട്ടുകളുമൊക്കെയാണ് ഈ യാത്രയുടെ ആകര്‍ഷണം.

PC: Thisguyhikes

വാലി ഓഫ് ഫ്‌ളവേഴ്‌സ് ട്രക്ക്

വാലി ഓഫ് ഫ്‌ളവേഴ്‌സ് ട്രക്ക്


ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ മണ്‍സൂണ്‍ ട്രക്കുകളില്‍ പ്രധാനപ്പെട്ടതാണ് പൂക്കളുടെ താഴ്‌വരയിലെ യാത്ര. നന്ദാ ദേവി ബയോസ്ഫിയറിലാണ് വാലി ഓഫ് ഫ്‌ളവേഴ്‌സ് ട്രക്കിന്റെ ഏറ്റവും നല്ല നിമിഷങ്ങളുള്ളത്. മഞ്ഞണിഞ്ഞു നില്‍ക്കുന്ന മലകളും പ്രകൃതിയുമൊക്കെ പകരം വയ്ക്കാനില്ലാത്ത കാഴ്ചകള്‍ തന്നെയാണ്.

PC: Alosh Bennett