Search
  • Follow NativePlanet
Share
» »തിരുവനന്തപുരത്തെ എണ്ണപ്പെട്ട ക്ഷേത്രങ്ങള്‍ ഇതാ!!

തിരുവനന്തപുരത്തെ എണ്ണപ്പെട്ട ക്ഷേത്രങ്ങള്‍ ഇതാ!!

തിരുവനന്തപുരത്തെത്തുന്ന സഞ്ചാരികൾ അല്ലെങ്കിൽ ഈ നാടിനെക്കുറിച്ച് അറിയുവാൻ താല്പര്യപ്പെടുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഇടങ്ങൾ...

കേരളത്തിൽ അങ്ങോളമിങ്ങോളം ക്ഷേത്രങ്ങൾ ഒരുപാടുണ്ട്. വിശ്വാസങ്ങൾ കൊണ്ടും ആചാരാനുഷ്ഠാനങ്ങൾകൊണ്ടും ഒക്കെ വ്യത്യസ്തത പുലർത്തുന്ന ക്ഷേത്രങ്ങൾ. തിരുവനന്തപുരത്തിന്റെ കാര്യമെടുത്താൽ ക്ഷേത്രങ്ങളുടെ കാര്യത്തിൽ പിന്നെയും പ്രത്യേകതകൾ കാണാം. തിരുവിതാംകൂർ രാജാക്കന്മാരുടെ കേന്ദ്രമായിരുന്ന ഇവിടെ ചരിത്രത്തോടും ഐതിഹ്യങ്ങളോടും ചേർന്നു നിൽക്കുന്ന ക്ഷേത്രങ്ങൾ. ലോകത്തിലെ തന്നെ ഏറ്റവും വലിയ നിധി ശേഖരമുള്ള ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം മുതൽ പട്ടാളക്കാർ നിർമ്മിച്ച പഴവങ്ങാടി ക്ഷേത്രം വരെ തിരുവനന്തപുരത്തെ എണ്ണപ്പെട്ട ക്ഷേത്രങ്ങളിൽ ഉൾപ്പെടുന്നു. തിരുവനന്തപുരത്തെത്തുന്ന സഞ്ചാരികൾ അല്ലെങ്കിൽ ഈ നാടിനെക്കുറിച്ച് അറിയുവാൻ താല്പര്യപ്പെടുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഇടങ്ങൾ...

പത്മനാഭസ്വാമി ക്ഷേത്രം

പത്മനാഭസ്വാമി ക്ഷേത്രം

തിരുവനന്തപുരത്തെ ഏറ്റവും അറിയപ്പെടുന്ന ഇടങ്ങളിലൊന്നാണ് പത്മനാഭസ്വാമി ക്ഷേത്രം. തിരുവനന്തപുരം സന്ദർശിക്കുന്ന ഏതൊരാളം നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട ഇടമാണ് അനന്തപത്മനാഭ സ്വാമി ക്ഷേത്രം. ചരിത്രങ്ങളും ഐതിഹ്യങ്ങളും മാറ്റി നിർത്തിയാൽ ഇവിടേക്ക് സന്ദർശകരെ കൂടുതൽ ആകർഷിക്കുന്നതിനുള്ള ഒരു കാരണം ഇതിന്റെ രൂപകല്പന തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ കാണുന്നതിൽ നിന്നും വ്യത്യസ്തമായി ഉയരം കൂടിയ ക്ഷേത്രഗോപുരങ്ങളാണ് ഇവിടെയുള്ളത്. സാധാരണയായി തമിഴ്നാട്ടിൽ കാണപ്പെടുന്ന ക്ഷേത്രങ്ങളോടാണ് ഇതിനു രൂപസാദൃശ്യമുള്ളത്, തമിഴ് ശൈലിയിലുള്ള ഏഴു നിലകളോടു കൂടിയ കിഴക്കേ ഗോപുരം തിരുവനന്തപുരത്തിന്റെ മുഖമുദ്രയായി നിൽക്കുന്നു. തഞ്ചാവൂർ ശൈലിയിൽ ആണ് ഈ ഗോപുരങ്ങൾ നിർമ്മിച്ചിരിക്കുന്നത്. നൂറ് അടി ഉയ‌ര‌ത്തിൽ കൃഷ്ണ ശിലയാണ് ഇതിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഏഴ് തട്ടുകളും, ഏഴ് സ്വർണ്ണ താഴികകുടങ്ങളും ഏഴ് കിളിവാതിലുകളും കിഴക്കേ ഗോപുരത്തിനുണ്ട്. മറ്റുഗോപുരങ്ങൾ സാധാരണ കാണുന്ന കേരളീയ ശൈലിയിൽ രണ്ടുനിലകളോടുകൂടി നിർമ്മിച്ചിരിയ്ക്കുന്നു.

PC:Ashcoounter

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രം

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രം

അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം എന്നു പറയുന്നത് ഇവിടെയുള്ള വിലമതിക്കാനാവാത്ത നിധി ശേഖരമാണ്. 2011 ലാണ് ഇവിടുത്തെ നിധിയെക്കുറിച്ച് പുറംലോകം അറിയുന്നത്. ലോകത്തിൽ അന്നുണ്ടായിരുന്ന സർവ്വ നിധിശേഖരങ്ങളെയും നാണിപ്പിക്കുന്ന വിധത്തിൽ അളക്കാൻ കഴിയാത്തത്രയും മൂല്യമുള്ള നിധിയാണ് ഇവിടെയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നത്. മുഗൾ രാജവംശത്തിന്റെ 90 ബില്യൺ ഡോളർ നിധിയായിരുന്നു അതിനു മുൻപ് ഒരു രാജവംശത്തിന് ഉണ്ടായിരുന്ന നിധികളിൽ അല്ലെങ്കിൽ സമ്പത്തിൽ ഏറ്റവും കൂടുതൽ. എന്നാൽ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി കണ്ടെത്തിയതോടെ മുഘൽ നിധിയൊക്കെ ചിത്രത്തിലേ ഇല്ലാത്ത അവസ്ഥയാണ്. ഒരു ട്രില്യൺ ഡോളറിൽ അധികം മൂല്യമുണ്ട് ഇവിടുത്തെ നിധി ശേഖരത്തിനെന്നാണ് കരുതപ്പെടുന്നത്.

പഴവങ്ങാടി ഗണപതി ക്ഷേത്രം

പഴവങ്ങാടി ഗണപതി ക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഗണപതി ക്ഷേത്രങ്ങളിലൊന്നാണ് തിരുവനന്തപുരത്ത പഴവങ്ങാടി ഗണപതി ക്ഷേത്രം. തമിഴ് ക്ഷേത്രങ്ങളുടെ മാതൃകയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം ഗണപതി ഭക്തരുടെ പ്രിയപ്പെട്ട ക്ഷേത്രമാണ്. കേരളത്തിൽ ഗണപതി ക്ഷേത്രങ്ങൾ ഒരുപാടുണ്ടെങ്കിലും ഇവിടുത്തെപോലെ അപൂർവ്വമായ പ്രതിഷ്ഠ മറ്റൊരിടത്തുമില്ല. വലതുകാൽ മടക്കി, വലത്തോട്ട് തുമ്പിക്കൈ നീട്ടി പീഠത്തിൽ ഇരിക്കുന്ന രൂപത്തിലാണ് ഇവിടുത്തെ ഗണപതിയുള്ളത്. പുറകിലെ വലതുകയ്യിൽ മഴുവും, പുറകിലെ ഇടതുകയ്യിൽ കയറും, മുന്നിലെ ഇടതുകയ്യിൽ മോദകവും കാണാം. മുന്നിലെ വലതുകൈ അഭയമുദ്രാങ്കിതമാണ്.

PC:Official Site

സൈന്യവും ക്ഷേത്രവും

സൈന്യവും ക്ഷേത്രവും

തിരുവിതാംകൂറിന്റെ സൈന്യമായ തിരുവിതാംകൂർ കരസേന രൂപം കണ്ടത് പത്മനാഭപുരത്തു വെച്ചാണ്. ഇവിടമായിരുന്നു തിരുവനന്തപുരത്തിനു മുൻര് തിരുവിതാംകൂറിന്റെ തലസ്ഥാനം. അങ്ങനെയിരിക്കേ, ഒരിക്ൽ കരസേനയിലെ ഒരു അംഗത്തിന് അടുത്തുള്ള പുഴിൽ നിന്നും വളരെ അവിചാരിതമായി ഒരു ഗണപതി വിഗ്രഹം ലഭിക്കുകയുണ്ടായി. അവിടെ ഉപേക്ഷിക്കാതെ അദ്ദഹം വിഗ്രഹം കൂടെക്കൂട്ടുകയും മറ്റു സൈനികരോടേ ചേർന്ന് അതിനെ ആരാധിച്ചുപോരുകയും ചെയ്തു. പിന്നീട് ആ ഗണപതി അവരുടെ പരദേവതയായി മാറി. പിന്നീട് തിരുവിതാംകൂറിന്റെ ആസ്ഥാനം തിരുവനന്തപുരത്തേയ്ക്ക് മാറ്റിയപ്പോൾ അവർ ഗണപതിയേയും കൂട്ടി. അങ്ങനെ തിരുവിതാംകൂർ കരസേനയുടെ ആസ്ഥാനത്ത് ഗണപതി എത്തുകയും ഗണപതിക്കായി ഒരു ക്ഷേത്രം ഇവിടെ നിർമ്മിക്കുകയും ചെയ്തു. അതാണ് ഇന്നത്തെ പഴവങ്ങാടി ഗണപതി ക്ഷേത്രം. ഇന്ത്യന്‍ യൂണിയനില്‍ തിരുവിതാംകൂര്‍ രാജ്യം ലയിച്ചപ്പോള്‍ മുതല്‍ ഭാരത കര സേന വിഭാഗത്തിലെ മദ്രാസ്സ് റജിമെന്റ് ആണ് ക്ഷേത്രം നടത്തുന്നത്.

PC:Official Site

ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം

ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം

അയ്യായിരത്തിലധികം വർഷം പഴക്കമുണിടെന്ന് കരുതപ്പെടുന്ന ക്ഷേത്രമാണ് നെയ്യാറ്റിൻകരയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം.കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും ഒട്ടേറെ വ്യത്യാസങ്ങൾ ഈ ക്ഷേത്ര നിർമ്മിതിയിൽ കാണുവാൻ സാധിക്കും. ശ്രീകോവിലിലേക്കുള്ള കവാടത്തിൽ മുഴുവൻ രാശിചക്രങ്ങളും വരച്ചിട്ടുണ്ട്. ശിവനും പാർവ്വതിയുമാണ് ഈ ലോകത്തെ മുഴുവനും നിയന്ത്രിക്കുന്നത് എന്ന അർഥമാണ് ഈ രാശിചക്രങ്ങൾ സൂചിപ്പിക്കുന്നത്. നാലു കവാടങ്ങളാണ് ക്ഷേത്രത്തിനുള്ളത്. ഓരോ കവാടത്തിന്റെയും മുകളിൽ ഓരോ ഗോപുരവും കാണാം.

PC:Maheswaram Temple official Page

ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം

ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം

ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്നത് ഇവിടെയാണത്രെ. 111 അടി ഉയരത്തിലാണിതുള്ളത്. ധ്യാനിക്കുവാനും ആരാധിക്കുവാനുമായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പുറമേ നിന്നും വെറുതെ നോക്കിക്കാണാവുന്ന രീതിയിലല്ല ഈ ശിവലിംഗം നിർമ്മിച്ചിരിക്കുന്നത്. ഇതിനുള്ളില്‍ കൂടി കയറി പോകാൻ സാധിക്കുന്ന പ്രത്യേകതരം നിർമ്മാണമാണ് ഇതിന്റേത്. മനുഷ് ശരീരത്തിസെ ആറു വ്യത്യസ്ത ചക്രങ്ങളെ ആധാരമാക്കി നിർമ്മിച്ച ആറു ധ്യാനമുറികൾ ഈ മഹാശിവലിംഗത്തിനുള്ളിൽ ഉണ്ട്. വ്യത്യസ്തങ്ങളായ ധർമ്മങ്ങളും ഫലങ്ങളുമാണ് ഈ ആറു ധ്യാനമുറികൾക്കും ഉള്ളത്.

PC:Aadhi Dev

വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രം

വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രം

ദേവന്മാർ നിർമ്മിച്ച ക്ഷേത്രം എന്നറിയപ്പെടുന്ന ക്ഷേത്രമാണ് വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രം, വർക്കല ബീച്ചിനു സമീപം ഒരു കുന്നിന്റെ മുകളിലായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആയിരത്തിലധികം വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം പിതൃതർപ്പണത്തിനും ബലിയിടലിനും പ്രസിദ്ധമാണ്. കർക്കിടക വാവു ദിവസം ആയിരക്കണക്കിന് ഭക്തരാണ് ഇവിടെ ബലിയർപ്പിക്കാനായി എത്തുന്നത്.

PC:Raji.srinivas

തിരുവല്ലം പരശുരാമ ക്ഷേത്രം

തിരുവല്ലം പരശുരാമ ക്ഷേത്രം

പരശുരാമനെ ആരാധിക്കുന്ന കേരളഴത്തിലെ ഏക ക്ഷേത്രമാണ് തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രം. ശങ്കരാചാര്യർ പ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം കരമനയാറും പാർവ്വതി പുത്തനാറും കിള്ളിയാറും സംഗമിക്കുന്ന ത്രിവേണി സംഗമത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്.

PC:pranav

കർക്കിടക വാവിലെത്തിയാൽ

കർക്കിടക വാവിലെത്തിയാൽ

കർക്കിടക വാവു ദിവസത്തിൽ ഇവിടെ എത്തി ബലിയർപ്പിച്ചാൽ വർഷം മുഴുവൻ ബലിയർപ്പിക്കുന്നതിന്റെ പുണ്യം ലഭിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശങ്കരാചാര്യർ ഇവിടെ എത്തി തന്റെ അമ്മയ്ക്ക് ബലിതർപ്പണം നടത്തിയതായും വിശ്വാസമുണ്ട്. ബലിതർപ്പണം നടത്തിയതിലൂടെ തന്റെ മാതാവിന് പുനർജൻമം നല്കി? പരശുരാമനാണ് ഇവിടെ എത്തിയത്. അതുകൊണ്ടുതന്നെ ഇവിടം വന്ന് ബലി തർപ്പണം ചെയ്യുന്നത് മറ്റെവിടെ ചെയ്യുന്നതിലും ഫലം നല്കുന്നതാണ് എന്നും ഭക്തർക്കിടയിൽ വിശ്വാസമുണ്ട്. കേരളത്തിൽ എല്ലാ ദിവസവും ബലിതർപ്പണം നടത്താനുള്ള സൗകര്യങ്ങളുള്ള ക്ഷേത്രവും ഇതുതന്നെയാണ്. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ക്ഷേത്രത്തിനുള്ളില്‍ തന്നെയാണ് ഇവിടെ ബലിതർപ്പണം നടത്തുന്നത് എന്ന ഒരു പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്.

PC:Arayilpdas

ശ്രീ കണ്ഠേശ്വരം മഹാദേവ ക്ഷേത്രം

ശ്രീ കണ്ഠേശ്വരം മഹാദേവ ക്ഷേത്രം

തിരുവനന്തപുരത്തെ അതിപുരാതന ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ കണ്ഠേശ്വരം മഹാദേവ ക്ഷേത്രം. പുരാതന ശിവക്ഷേത്രങ്ങളിലൊന്നായ ഇവിടെ ശിവനെ പ്രതിഷ്ഠിച്ചത് പരശുരാമനാണെന്നാണി വിശ്വാസം. കേരളീയ വാസ്തു വിദ്യയനുസരിച്ച് നിർമ്മിച്ച ഈ ക്ഷേത്രത്തിൽ രണ്ടു വശങ്ങളിലായി പാർവ്വതിയെയും ഗംഗയെയും ഇരുത്തിയ അപൂർവ്വ പ്രതിഷ്ഠയാണ് ഇവിടുത്തേത്. ക്ഷേത്രം ഇന്നു കാണുന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്നത് തിരുവിതാംകൂർ രാജാക്കൻമാരാണ്. ഈ രാജംശത്തിൽ മാറിമാറി വന്ന രാജാക്കൻമാരുടെ ആശയപ്രകാരം ഒട്ടേറെ മാറ്റങ്ങൾ ഇവിടെ ഓരോ കാലത്തും നടന്നിട്ടുണ്ട്. വഞ്ചിയൂരാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:RajeshUnuppally

മഠവൂർ പാറ ഗുഹാക്ഷേത്രം

മഠവൂർ പാറ ഗുഹാക്ഷേത്രം

പാറ തുരന്നുണ്ടാക്കിയ കേരളത്തിലെ ക്ഷേത്രങ്ങളിൽ ഏറെ പ്രശസ്തമാണ് തിരുവന്തപുരം ചെങ്കോട്ടുകോണത്തിനടുത്തുള്ള മഠവൂർ പാറ ഗുഹാക്ഷേത്രം. വളരെ അപൂർവ്വമായ ഈ ക്ഷേത്രത്തിന്റെ എല്ലാ ഭാഗങ്ങളും ഇവിടുത്തെ മാത്രം പാറ തുരന്നു നിർമ്മിച്ചിരിക്കുന്നതാണ്. ഇതിന്റെ നിർമ്മാണ ആവശ്യങ്ങൾക്കായി ഒരു ചെറിയ കല്ലുപോലും പുറത്തു നിന്നും കൊണ്ടുവന്നിട്ടില്ല എന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ ശ്രീ കോവിൽ, തൂണുകൾ, പീഠം, ശിവലിംഗം, പ്രതിമകൾ ഒക്കെയും കല്ലുപയോഗിച്ച് മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്. ചെങ്കോട്ടുകോണം ആശ്രമത്തിന്റെ കീഴിലാണ് ക്ഷേത്രമുള്ളത്.

PC:Sreejithk2000

ശാർക്കര ദേവി ക്ഷേത്രം

ശാർക്കര ദേവി ക്ഷേത്രം

തിരുവനന്തപുരത്തിന്റെ മാത്രമല്ല, കേരളത്തിന്റെ ചരിത്രവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഒരു ക്ഷേത്രമാണ് ശാർക്കര ദേവി ക്ഷേത്രം. ശർക്കര പാത്രത്തിൽ നിന്നും ദേവീ സാന്നിധ്യം കണ്ടെത്തി പ്രതിഷ്ഠിച്ച ക്ഷേത്രം എന്ന അപൂർവ്വ ബഹുമതിയുള്ള ക്ഷേത്രം കൂടിയാണിത്. കാളയൂട്ട് ഉത്സവം ആദ്യമായി തുടങ്ങിയ ക്ഷേത്രം കൂടിയാണിത്. 1748 ൽ അനിഴം തിരുന്നാൾ മാർത്താണ്ഡ വർമ്മായണ് കാളയൂട്ടിന് തുടക്കം കുറിച്ചത്.

കണ്ണൂർ കാഴ്ചകളിൽ ഈ സ്ഥലങ്ങൾ വിട്ടുപോകരുത് കണ്ണൂർ കാഴ്ചകളിൽ ഈ സ്ഥലങ്ങൾ വിട്ടുപോകരുത്

ദേവന്മാർ രാത്രികാലങ്ങളിൽ പൂജ നടത്തുന്ന ക്ഷേത്രം ദേവന്മാർ രാത്രികാലങ്ങളിൽ പൂജ നടത്തുന്ന ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X