» »വിചിത്രമായ കാരണങ്ങള്‍കൊണ്ട് ഉപേക്ഷിക്കപ്പെട്ട ദേവാലയങ്ങള്‍

വിചിത്രമായ കാരണങ്ങള്‍കൊണ്ട് ഉപേക്ഷിക്കപ്പെട്ട ദേവാലയങ്ങള്‍

Written By: Elizabath Joseph

ഉപേക്ഷിക്കപ്പെടുക...കെട്ടിടങ്ങളുമായി ബന്ധിപ്പിച്ച് വായിച്ചാല്‍ പ്രേതഭവനങ്ങള്‍ക്കാണ് ഈ വാക്ക് കൂടുതല്‍ യോജിക്കുക. എന്നാല്‍ ദേവാലയങ്ങള്‍ക്കും ഈ പേരു യോജിക്കും. കാരണം പ്രേതാനുഭവങ്ങള്‍കൊണ്ടും അതീന്ദ്രിയമായ ശക്തികളുടെ സാന്നിധ്യം കൊണ്ടും ഇതുവരെയും കണ്ടെത്തിയിട്ടില്ലാത്ത കാരണങ്ങള്‍ കൊണ്ടും വിശ്വാസികള്‍ ഉപേക്ഷിച്ച നിരവധി ദേവാലയങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണുവാന്‍ സാധിക്കും. കാഴ്ചയില്‍ ഏറെ മനോഹരവും എന്നാല്‍ ആളുകള്‍ പോകാന്‍ മടിക്കുന്നതുമായ കുറച്ച് ദേവാലയങ്ങള്‍ പരിചയപ്പെടാം....

സെന്റ് അഗസ്റ്റിന്‍ ദേവാലയം, ഗോവ

സെന്റ് അഗസ്റ്റിന്‍ ദേവാലയം, ഗോവ

ഓള്‍ഡ് ഗോവയില്‍ സ്ഥിതി ചെയ്യുന്ന സെന്റ് അഗസ്റ്റിന്‍ ദേവാലയം ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ മൂന്ന് അഗസ്റ്റിനിയന്‍ ദേവാലയങ്ങളില്‍ ഒന്നാണെങ്കിലും ഇപ്പോള്‍ ഏറെക്കുറെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഹോളി ഹില്‍ എന്നറിയപ്പെടുന്ന മോണ്ടെ സാന്റോ എന്ന കുന്നിന്റെ മുകളിലാണ് ദേവാലയം സ്ഥിതി ചെയ്യുന്നത്. 1597 നും 1603 നും ഇടയില്‍ നിര്‍മ്മിക്കപ്പെട്ട ഈ ദേവാലയം അഗസ്റ്റിനിയന്‍ ഫ്രൈയേഴ്‌സ് എന്നവരുടെ നേതൃത്വത്തിലാണ് നിര്‍മ്മിക്കുന്നത്. എട്ടു ചാപ്പലുകള്‍, നാലു വലിയ ഗോപുരങ്ങള്‍,നാല് അള്‍ത്താരകള്‍, ഒരു മഠം എന്നിവ ഇവിടെ ഉണ്ടായിരുന്നുവത്രെ.

PC:Francesco Bandarin

ദേവാലയം ഉപേക്ഷിക്കപ്പെടുന്നു

ദേവാലയം ഉപേക്ഷിക്കപ്പെടുന്നു

1830 കളില്‍ ഗോവയില്‍ പോര്‍ച്ചഗീസുകാര്‍ നടപ്പാക്കിയ പുതിയ നിയമങ്ങളുടെയും മാറ്റങ്ങളുടെയും ഭാഗമായാണ് ഈ ദേവാലയം ഉപേക്ഷിക്കപ്പെടുന്നത്. അങ്ങനെ 1835 മുതല്‍ ഈ ദേവാലയത്തെ ആളുകള്‍ തിരസ്‌കരിച്ചു തുടങ്ങി. പിന്നീട് 1842 ല്‍ ഇവിടം പൂര്‍ണ്ണമായും അവഗണിക്കപ്പെടുകയും പള്ളി കെട്ടിടം തന്നെ തകര്‍ന്നു വീഴുകയും ചെയ്തു. പിന്നീട് 1871 ല്‍ ഇവിടുത്തെ പള്ളിമണി ഔര്‍ ലേഡി ഓഫ് ഇമ്മാക്കുലേറ്റ് ചര്‍ച്ചിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പനാജിമിലാണ് ഔര്‍ ലേഡി ഓഫ് ഇമ്മാക്കുലേറ്റ് ചര്‍ച്ച് സ്ഥിതി ചെയ്യുന്നത്.

PC:Jupitus Smart

ഷെട്ടിഹള്ളി റോസറി ചര്‍ച്ച്

ഷെട്ടിഹള്ളി റോസറി ചര്‍ച്ച്

ഗോഥിക് മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഷെട്ടിഹള്ളി റോസറി ചര്‍ച്ച് കര്‍ണ്ണാടകയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്. ഗോരൂര്‍-ഹോമാവതി റിസര്‍വോയറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഇവിടം ഇടയ്ക്കു് മുങ്ങുകയും ഇടയ്ക്ക് പൊങ്ങുകയും ചെയ്യുന്ന ഒരു ദേവാലയമാണ്.

മണ്‍സൂണ്‍ സമയത്ത് ഹേമാവതി ഡാം നിറയുമ്പോള്‍ പള്ളി പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങാറുണ്ട്. പിന്നെ ദേവാലയത്തിന്റെ യഥാര്‍ഥ സൗന്ദര്യം ആസ്വദിക്കണമെങ്കില്‍ വേനല്‍ക്കാലത്തു വരേണ്ടി വരും. വര്‍ഷത്തില്‍ പകുതി വെള്ളത്തിനടിയിലും ബാക്കി സമയങ്ങളില്‍ വെള്ളത്തിനു പുറത്തുമാണ് ഷെട്ടിഹള്ളി റോസറി ചര്‍ച്ച് കാണപ്പെടുന്നത്.

PC: Bikashrd

ദേവാലയം ഉപേക്ഷിക്കപ്പെട്ട കഥ

ദേവാലയം ഉപേക്ഷിക്കപ്പെട്ട കഥ

860കളിലാണ് ഫ്രഞ്ച് മിഷനറിമാര്‍ ഷെട്ടിഹള്ളി എന്ന ഗ്രാമത്തില്‍ റോസറി ചര്‍ച്ച് സ്ഥാപിക്കുന്നത്. പിന്നീട് സര്‍ക്കാര്‍ 1960ല്‍ സ്ഥാപിച്ച ഹേമാവതി ഡാമിന്റെ റിസര്‍വോയറിന്റെ ഭാഗമായി മാറുന്നതുവരെ ഗ്രാമത്തില്‍ ആളുകള്‍ ഉണ്ടായിരുന്നു. റിസര്‍വോയറിന്റെ ഭാഗമായി മാറിയതോടെ അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കം ഗ്രാമീണരെ ഇവിടെനിന്നും മാറിതാമസിക്കുന്നതിന് നിര്‍ബന്ധിതരാക്കി. തുടര്‍ന്ന് ദേവാലയവും സമീപ പ്രദേശങ്ങളും ഒറ്റപ്പെടുകയായിരുന്നുവത്രെ.

PC:Bikashrd

ധനുഷ്‌കോടി പോര്‍ച്ചുഗീസ് ദേവാലയം

ധനുഷ്‌കോടി പോര്‍ച്ചുഗീസ് ദേവാലയം

ഇന്ത്യയിലെ ഔദ്യോഗിക പ്രേതനഗരമെന്ന് സ്വദേശികള്‍ക്കിടയിലും വിദേശികള്‍ക്കിടയിലും അറിയപ്പെടുന്ന ധനുഷ്‌കോടിയിലെ ഉപേക്ഷിക്കപ്പെട്ട ഒരു ദേവാലയമാണ് ധനുഷ്‌കോടി പോര്‍ച്ചുഗീസ് ദേവാലയം.
ധനുഷ്‌കോടി ബീച്ചിലേക്കുള്ള പാതയിലാണ് ഇത് ്സ്ഥിതി ചെയ്യുന്നത്. ചുവരുകള്‍ മാത്രം നിനനില്‍ക്കുന്ന ഈ ദേവാലയത്തിന്റെ ബാക്കി ഭാഗങ്ങള്‍ ഒന്നും കാണാനേ ഇല്ല.

PC: Chenthil

സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ചര്‍ച്ച്, മുംബൈ

സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ചര്‍ച്ച്, മുംബൈ

1579ല്‍ പോര്‍ച്ചുഗീസ് ജസ്യൂട്ട് വൈദികരുടെ നേതൃത്വ്തതില്‍ നിര്‍മ്മിക്കപ്പെട്ട സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ചര്‍ച്ച് ഇന്ന് മുഴുവനായും നശിക്കപ്പെട്ട നിലയിലാണ് ഉള്ളത്. ഇപ്പോള്‍ അന്ധേരിയിലെ സ്പീസ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് ഉള്ളത്. 1579ല്‍ വിശ്വാസികള്‍ക്കായി തുറന്നു കൊടുത്ത ഈ ദേവാലയം 1840 ലാണ് ഉപേക്ഷിക്കപ്പെടുന്നത്. അതിന്റെ പ്രധാന കാരണം ആ വര്‍ഷം ഈ പ്രദേശത്തെ പിടിച്ചുകുലുക്കിയ പകര്‍ച്ചവ്യാധിയാണ്. അതില്‍പെട്ട് ആയിരക്കണക്കിന് ആളുകള്‍ മരണമടയുകയും ബാക്കിയുള്ളവര്‍ ഇവിടം ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു. പിന്നീട് ഈ ദേവാലയത്തെ തൊട്ടടുത്തുള്ള മറോല്‍ ഗ്രാമത്തില്‍ കൊണ്ടുപേയി വെച്ചു. ഇവിടെ നിന്നും തൂണുകള്‍, അള്‍ത്താര തുടങ്ങിയവ അവിടെ കൊണ്ടുപോയി സ്ഥാപിക്കുകയായിരുന്നു.
ഇന്ന് ഈ ഉപേക്ഷിക്കപ്പെട്ട ദേവാലയത്തില്‍ നവര്‍ഷത്തില്‍ ഒരു ദിവസം ആളുകള്‍ എത്താറുണ്ട്.

PC:Nichalp

പ്രെസ്ബിറ്റീരിയന്‍ ചര്‍ച്ച് റോസ് ഐലന്‍ഡ്

പ്രെസ്ബിറ്റീരിയന്‍ ചര്‍ച്ച് റോസ് ഐലന്‍ഡ്

ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റിലെ പ്രേതദ്വീപ് എന്നറിയപ്പടുന്ന സ്ഥലമാണ് റോസ് ഐലന്‍ഡ്. കിഴക്കിന്റെ പാരീസ് എന്ന് അറിയപ്പെട്ടിരുന്ന ഇവിടം ഇന്ന് ലോകസഞ്ചാരികള്‍ തിരഞ്ഞു വരുന്ന പ്രേതസ്ഥലങ്ങളില്‍ ഒന്നാണ്. ഇവിടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണുന്ന ദേവാലയമാണ് പ്രെസ്ബിറ്റീരിയന്‍ ചര്‍ച്ച്

PC: Pulkit Sinha

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...