Search
  • Follow NativePlanet
Share
» »കാണാന്‍ കൊതിക്കുന്ന പൈതൃകകേന്ദ്രങ്ങള്‍

കാണാന്‍ കൊതിക്കുന്ന പൈതൃകകേന്ദ്രങ്ങള്‍

By Elizabath

സംസ്‌കാരങ്ങളും പൈതൃകങ്ങളും കൊണ്ട് ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ എന്നും തലയുയര്‍ത്തി നില്‍ക്കുന്ന രാജ്യമാണ് നമ്മുടേത്. ഇവിടെം കടന്നു വന്നിട്ടുള്ള ഒരോ മതങ്ങളും ഭരണാധികാരികളും എന്തിനധികം നാട്ടുരാജാക്കന്‍മാര്‍ വരെ തങ്ങളുടേതായ എന്തെങ്കിലും ഒക്കെ ഇവിടെ ബാക്കി വെച്ചിട്ടുണ്ട്. ഇവിടുത്തെ ഒട്ടുമിക്ക ചരിത്ര സ്മാരകങ്ങളും അത്തരത്തില്‍ ഉണ്ടായിട്ടുള്ളവയാണ്.

ഇന്ത്യയെന്ന മഹാരാജ്യത്തെ, നമ്മള്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട, ചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ള സ്മാരകങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങള്‍ പരിചയപ്പെടാം...

ആഗ്ര

ആഗ്ര

സ്മാരകങ്ങളുടെ പട്ടിക എടുത്താല്‍ അതില്‍ ആദ്യം വരുന്ന സ്ഥലം ആഗ്രയാണ്. നിത്യപ്രണയത്തിന്റെ സ്മാരകമായ താജ്മഹല്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. എന്നാല്‍ താജ്മഹല്‍ മാത്രമല്ല ഇവിടുത്തെ ആകര്‍ഷണം. ഇന്ത്യയുടെ ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒട്ടനവധി മറ്റു സ്മാരകങ്ങളും ഇവിടെ കാണാന്‍ സാധിക്കും. മുഗള്‍ പാരമ്പര്യത്തോട് ചേര്‍ന്നു നില്‍ക്കുന്നവയാണ് ഇവിടെ അധികം സ്മാരകങ്ങളും.

PC: Unknown

ജയ്പൂര്‍

ജയ്പൂര്‍

പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പ്പൂര്‍ കഴിഞ്ഞ കാലത്തിന്റെ സ്മരണകളുണര്‍ത്തുന്ന ഒട്ടേറെ കെട്ടിടങ്ങള്‍ നിറഞ്ഞ സ്ഥലമാണ്. കോട്ടകളും കൊട്ടാരങ്ങളും ചേര്‍ന്ന ഇവിടം പാരമ്പര്യവും പൈതൃകവും കാത്തു സൂക്ഷിക്കുന്ന പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ്.

ഹവാ മഹല്‍, സിറ്റി പാലസ്, തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍

PC: Unknown

ഡെല്‍ഹി

ഡെല്‍ഹി

മുഗള്‍ വാസ്തുവിദ്യയുടെ അതിശയിപ്പുന്ന നിര്‍മ്മിതികള്‍ കാണാന്‍ പറ്റിയ സ്ഥലമാണ് ഡെല്‍ഹി.

ഇന്ത്യയുടെ തലസ്ഥാനമായിരിക്കുമ്പോഴും തമ്മില്‍ ഒരിക്കലും ചേരാത്ത നിരവധി സംസ്‌കാരങ്ങളെ ഒരുമിച്ച് കൊണ്ടുപോകുന്ന ഒരിടം കൂടിയാണിത്.

കുത്തബ്മിനാര്‍, റെഡ്‌ഫോര്‍ട്ട്, അക്ഷര്‍ധാം ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

PC: Pi6el

അഹമ്മദാബാദ്

അഹമ്മദാബാദ്

ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ പൈതൃക സ്ഥാനം അലങ്കരിക്കുന്ന സ്ഥലമാണ് അഹമ്മദാബാദ്.

ഇന്‍ഡോ-മുസ്ലീം വാസ്തുവിദ്യയുടെ സമന്നയമായ ഇവിടെ കഴിഞ്ഞ കാലത്തം അനുസ്മരിപ്പിക്കുന്ന ധാരാളം സ്മാരകങ്ങള്‍ കാണാന്‍ സാധിക്കും.

സ്വാമി നാരായണന്‍ ക്ഷേത്രം,സബര്‍മതി ആശ്രമം, സിദി സയ്യിദ് മോസ്‌ക് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.

PC: Spundun

കൊല്‍ക്കത്ത

കൊല്‍ക്കത്ത

ഒറ്റക്കാഴ്ചയില്‍ തന്നെ ആരും സ്‌നേഹിച്ചു പോകുന്ന നഗരം. അതാണ് പശ്ചിമ ബംഗാളിന്റെ തലസ്ഥാനമായ കൊല്‍ക്കത്ത. ഇന്ത്യയുടെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ഇവിടെ കൂടുതലായും വിക്ടോറിയന്‍ മാതൃകയില്‍ പണികഴിപ്പിച്ചിരിക്കുന്ന കെട്ടിടങ്ങളാണ്.

ഹൗറാ പാലം,ബേലൂര്‍ മഠ്,ഫോര്‍ട്ട് വില്യം, വിക്ടോരിയ മെമ്മോറിയല്‍ തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

PC: Tapas Biswas

പോണ്ടിച്ചേരി

പോണ്ടിച്ചേരി

ഒരു വശത്ത് ബീച്ചും മറു വശത്ത് കൊളോണിയല്‍ സ്മരണകളുണര്‍ത്തുന്ന ഫ്രഞ്ച് കെട്ടിടങ്ങളും നിറഞ്ഞ കിടക്കുന്ന പോണ്ടിച്ചേരി ആദ്യം ഓര്‍മ്മിപ്പിക്കുക ഒരു ഫ്രഞ്ച് നഗരത്തെ തന്നെയാണ്.

പാരഡൈസ് ബീച്ച്,ഓറോവില്ല ബീച്ച്, ഓറോവില്ല ആശ്രമം തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

PC: Dey.sandip

ജോധ്പൂര്‍

ജോധ്പൂര്‍

രാജാക്കന്‍മാരുടം നാട് എന്നറിയപ്പെടുന്ന ജോധ്പൂര്‍ രാജസ്ഥാന്റെ നീലനഗരം എന്നാണ് കൂടുതല്‍ അറിയപ്പെടുന്നത്. കടുത്ത ചൂടില്‍ നിന്നും രക്ഷപെടാന്‍ ഇവിടുത്തുകാര്‍ വീടുകളുടെ ചുവരുകള്‍ക്ക് നീലനിറം നല്കിയതോടെയാണ് ജോധ്പൂര്‍ നീലനഗരമായത്.

രജപുത്രന്‍മാരുടെ ആസ്ഥാനമായ ഇവിടെ അവരുടെ യുദ്ധവീര്യത്തിനിണങ്ങുന്നതെല്ലാം നിറഞ്ഞൊരു സ്ഥലമാണ്.

കോട്ടകളും കൊട്ടാരങ്ങളും മനോഹരമായ നിര്‍മ്മിതികളും ഇവിടം ആളുകളെ ആകര്‍ഷിക്കുന്നു.

PC: Ajajr101

ഹംപി

ഹംപി

വിജയനഗരസാമ്രാജ്യം പടുത്തുയര്‍ത്തിയ ഹംപി ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ഒരിടമാണ്. യുനസ്‌കോയുടെ ലോകപൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇവിടം കല്ലുകളില്‍ തീര്‍ത്ത ക്ഷേത്രങ്ങള്‍ക്കും ശില്‍പങ്ങള്‍ക്കും പ്രസിദ്ധമാണ്. വിരൂപാക്ഷ ക്ഷേത്രം, വിറ്റാല ക്ഷേത്രം,ലോട്ടസ് പാലസ്, തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.

PC: Joel Godwin

ഓര്‍ച്ച

ഓര്‍ച്ച

മധ്യപ്രദേശിന്റെ ചരിത്രത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന സ്ഥലമാണ് ബേത്വാ നദിയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന ഓര്‍ച്ച എന്ന സ്ഥലം. ഇന്ത്യന്‍ ചരിത്രത്തിന്റെ മധ്യകാലഘട്ടത്തിലേക്ക് കാഴചക്കാരം കൊണ്ടുപോകുന്ന ഇവിടം മധ്യപ്രദേശിലെ പൈതൃക സ്മാരകങ്ങളിലൊന്നുകൂടിയാണ്.

PC: Doron

കൊച്ചി

കൊച്ചി

അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചി നിരവധി സംസ്‌കാരങ്ങള്‍ കയറിയിറങ്ങിപ്പോയ ഒരിചടമാണ്. വൈദേശികാധിപത്യങ്ങള്‍ ചുവടുറപ്പിച്ച കൊച്ചി കേരള ചരിത്രത്തിലെ പ്രധാനപ്പെട്ട പലസംഭവങ്ങള്‍ക്കും സാക്ഷിയായ ഇടമാണ്. സംസ്‌കാരങ്ങള്‍ സമന്വയിച്ചിരിക്കുന്ന കൊച്ചി ജൂതര്‍ക്കും ഗുജറാത്തികള്‍ക്കും വരെ സ്വന്തമായ ഇടമാണ്.

PC: Sannxavier

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more