Search
  • Follow NativePlanet
Share
» »ത്രില്ലടിക്കാന്‍ കൊതിക്കുന്നവര്‍ക്ക് ചില ഐഡിയകള്‍

ത്രില്ലടിക്കാന്‍ കൊതിക്കുന്നവര്‍ക്ക് ചില ഐഡിയകള്‍

By Maneesh

പുതിയവര്‍ഷത്തില്‍ പുതുയാത്രകള്‍ തേടുന്നവരാണ് നമ്മള്‍ കഴിഞ്ഞ യാത്രയുടെ നല്ല ഓര്‍മ്മകള്‍ മനസില്‍ അവശേഷിപ്പിച്ചുകൊണ്ട് തന്നെ ഈ വര്‍ഷവും നമ്മുടെ യാത്ര തുടരുകയാണ്. 2015ല്‍ യാത്രയ്ക്ക് ഒരുങ്ങുന്നവര്‍ക്ക് മുന്‍കൂട്ടി ഒരുങ്ങാന്‍ പാകത്തിന് ചില ട്രാവല്‍ ഐഡിയകള്‍ അവതരിപ്പിക്കുകയാണ് ഇവിടെ.

ഹോട്ടല്‍, ബസ്, ഫ്‌ലൈറ്റ് ബുക്കിംഗില്‍ 50% ലാഭം നേടാം

കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെയുള്ള ഇന്ത്യയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ രസകരവും കൗതുകകരവും അങ്ങേയറ്റം ത്രില്ലടിപ്പിക്കുന്നതുമായ ചില ട്രാവല്‍ ഐഡിയകള്‍ നമുക്ക് പരിചയപ്പെടാം.

പ്രിയപ്പെട്ട സഞ്ചാരികളെ നിങ്ങളുടെ മനസിലും ഇത്തരം ട്രാവല്‍ ഐഡിയകള്‍ തോന്നുവെങ്കില്‍ കമന്റ് ചെയ്യാന്‍ മറക്കരുതേ...

01. രാജസ്ഥാനിലെ ഡിസേര്‍ട്ട് ക്യാമ്പിംഗ്

01. രാജസ്ഥാനിലെ ഡിസേര്‍ട്ട് ക്യാമ്പിംഗ്

മരുഭൂമിയില്‍ ഒരു രാത്രി ചിലവിടുന്നതില്‍ ഒരു ത്രില്‍ ഇല്ലേ. നേരെ രാജസ്ഥാനിലേക്ക് ചെല്ലു. അവിടെ നിങ്ങള്‍ക്കായി ക്യാമ്പിംഗ്
ഒരുക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്. രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ ആണ് ക്യാമ്പ് ചെയ്യാന്‍ മികച്ച സ്ഥലം.
Photo Courtesy: timeflicks

02. നോര്‍ത്ത് ഈസ്റ്റിലൂടെ ഒരു ബാക്ക്പാക്ക് യാത്ര

02. നോര്‍ത്ത് ഈസ്റ്റിലൂടെ ഒരു ബാക്ക്പാക്ക് യാത്ര

ബാക്ക് പാക്ക് യാത്രയില്‍ ത്രില്‍ കാണുന്നവരാണ് പലരും. എന്തുകൊണ്ട് നോര്‍ത്ത് ഈസ്റ്റിലൂടെ മുതുകത്ത് തോളും തൂക്കി ഒരു യാത്ര ചെയ്തുകൂടാ.
Photo Courtesy: rajkumar1220

03. ദൂത്‌സാഗര്‍ ട്രെക്കിംഗ്

03. ദൂത്‌സാഗര്‍ ട്രെക്കിംഗ്

ഗോവയ്ക്ക് സമീപത്തെ, പ്രശസ്തമായ ദൂത് സാഗര്‍ വാട്ടര്‍ ഫാളിലേക്ക് ഒരു ട്രെക്കിംഗ് നടത്തുന്നത് ത്രില്ലടിപ്പിക്കുന്ന കാര്യമല്ലേ. എന്തുകൊണ്ട് അത്തരം ഒരു ട്രെക്കിംഗിനേക്കുറിച്ച് ആലോചിച്ചുകൂടാ!
Photo Courtesy: Karthik Narayana

04. ബന്ദിപ്പൂര്‍ വനത്തിലൂടെ ഒരു ഡ്രൈവിംഗ്

04. ബന്ദിപ്പൂര്‍ വനത്തിലൂടെ ഒരു ഡ്രൈവിംഗ്

ഡ്രൈവിംഗിലെ ത്രില്‍ ആഗ്രഹിക്കുന്നവര്‍ക്ക് കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനത്തിലൂടെ ഒന്ന് ഡ്രൈവ് ചെയ്ത് ത്രില്ലടിക്കാവുന്നതേയുള്ളു. ഡ്രൈവ് ചെയ്യുമ്പോള്‍ സൂക്ഷിക്കുക വന്യജീവികള്‍ ക്രോസ് ചെയ്യുന്നുണ്ടാകും.
Photo Courtesy: Manoj K

05. ചിറാപുഞ്ചിയിലെ ലിവിംഗ് റൂട്ട് ബ്രിഡ്ജിലൂടെ

05. ചിറാപുഞ്ചിയിലെ ലിവിംഗ് റൂട്ട് ബ്രിഡ്ജിലൂടെ

നേരെ പൊയ്‌ക്കോ നോര്‍ത്ത് ഈസ്റ്റില്‍, മേഘാലയിലെ ചിറാപുഞ്ചിയിലെ ഗ്രാമങ്ങളില്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന പാലങ്ങള്‍ കാണാം. വേരുകള്‍ കൊണ്ട് നിര്‍മ്മിച്ച ഈ പാലങ്ങള്‍ അറിയപ്പെടുന്നത്. ലിവിംഗ് റൂട്ട് ബ്രിഡ്ജുകള്‍ എന്നാണ്.

Photo courtesy: 2il org

06. നീലഗിരിയില്‍ സൈക്ലിംഗ് നടക്കാം

06. നീലഗിരിയില്‍ സൈക്ലിംഗ് നടക്കാം

മലനിരകളിലൂടെ സൈക്ലിംഗ് നടത്തുന്നതില്‍ ഒരു ത്രില്ല് കണ്ടെത്താന്‍ കഴിയുന്നവര്‍ക്ക് തമിഴ്‌നാട്ടിലെ നീലഗിരിയിലേക്ക് പോകാം. അവിടെ നിരവധി സൈക്ലിംഗ് ട്രെയിലുകള്‍ കാണാം.

Photo Courtesy: Natataek

07. ഗോവയിലെ നിശാജീവിതം

07. ഗോവയിലെ നിശാജീവിതം

നൈറ്റ്‌ലൈഫില്‍ ത്രില്ലടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേരെ ഗോവയിലേക്ക് വണ്ടികയറാം. അവിടെ ഒരു രാത്രി മുഴുവന്‍
ആഘോഷിക്കാന്‍ നിരവധി കാര്യങ്ങളുണ്ട്.
Photo Courtesy: Jorge Royan

8. റിപ്പബ്ലിക്കിന് ഡല്‍ഹിയിലേക്ക്

8. റിപ്പബ്ലിക്കിന് ഡല്‍ഹിയിലേക്ക്

റിപ്പബ്ലിക്ക് നാളില്‍ ഡല്‍ഹിയില്‍ ചിലവഴിച്ചിട്ടുണ്ടോ. ഇല്ലെങ്കില്‍ ഒന്ന് പോയി നോക്ക് റിപ്പബ്ലിക്ക് നാളിലെ പരേഡുകളും എയര്‍ഷോയും കണ്ട് രാജ്യസ്‌നേഹം തുളുമ്പുന്ന ത്രില്ലടിക്കാം.
Photo Courtesy: HaeB

09. ലേ മണാലി റൂട്ടിലൂടെ ബൈക്ക് റൈഡ്

09. ലേ മണാലി റൂട്ടിലൂടെ ബൈക്ക് റൈഡ്

ലേ മണാലി റൂട്ടിലൂടെ ബൈക്ക് ഓടിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്. ബൈക്ക് റൈഡേഴ്‌സിന്റെ പറുദീസയാണ് ലേ
മണാലി റൂട്ട്.
Photo Courtesy: Ashoosaini2002

10. കൊങ്കണിലൂടെ ഒരു ട്രെയിന്‍ യാത്ര

10. കൊങ്കണിലൂടെ ഒരു ട്രെയിന്‍ യാത്ര

ട്രെയിന്‍ യാത്രയില്‍ ത്രില്ലടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൊങ്കണ്‍ റെയില്‍വേയിലൂടെ ഒരു യാത്ര ചെയ്യുക എന്നത് ത്രില്ലടിക്കാന്‍
പറ്റിയ ഏറ്റവും നല്ല ഐഡിയ ആണ്.
Photo Courtesy: Altafalvi

11. ശ്രീനഗറില്‍ നിന്ന് ലേയിലേക്കുള്ള ബസ് യാത്ര

11. ശ്രീനഗറില്‍ നിന്ന് ലേയിലേക്കുള്ള ബസ് യാത്ര

ബസ് യാത്ര ചെയ്യാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ ബസ് യാത്രയുടെ ത്രില്‍ അടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും
ശ്രീനഗറില്‍ നിന്ന് ലേയിലേക്ക് ഒരു ബസ് യാത്ര നടത്തണം.
Photo Courtesy: Yogeshgupta26 at en.wikipedia

12. സോളാംഗിലെ പാരഗ്ലൈഡിംഗ്

12. സോളാംഗിലെ പാരഗ്ലൈഡിംഗ്

സോളാംഗിലെ സുന്ദരമായ കാഴ്ചകള്‍ കാണാന്‍ ഒരു ആകാശ യാത്ര നടത്തി ത്രില്‍ അടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും പാരഗ്ലൈഡിംഗ് മികച്ച അനുഭവം നല്‍കും.
Photo Courtesy: Anil1956 at en.wikipedia

13. ലഡാക്കിലെ യാക്ക് സഫാരി

13. ലഡാക്കിലെ യാക്ക് സഫാരി

നിങ്ങള്‍ കുതിരപ്പുറത്ത് കയറിയിട്ടുണ്ടാകാം ആനപ്പുറത്ത് കയറിയിട്ടുണ്ടാകാം. എന്നാല്‍ യാക്കിന്റെ പുറത്ത് കയറിയുട്ടുണ്ടോ? നേരെ ലഡാക്കിലേക്ക് പോയാല്‍ ഒരു യാക്ക് സഫാരി നടത്തിവരാം.
Photo Courtesy: Pongratz

14. രൂപ്കുണ്ഡിലേക്ക് ട്രെക്കിംഗ് നടത്താം

14. രൂപ്കുണ്ഡിലേക്ക് ട്രെക്കിംഗ് നടത്താം

അസ്ഥികൂടങ്ങള്‍ നിറഞ്ഞ മാന്ത്രിക തടാകമായ രൂപ്കുണ്ഡിലേക്ക് ഒരു ട്രെക്കിംഗ് നടത്തുകയെന്നത് ത്രില്ലടിപ്പിക്കുന്ന ഒന്നായിരിക്കും.
Photo Courtesy: Schwiki

15. ഋഷികേശില്‍ റാഫ്റ്റിംഗ് നടത്താം

15. ഋഷികേശില്‍ റാഫ്റ്റിംഗ് നടത്താം

ഇന്ത്യയില്‍ റിവര്‍റാഫ്റ്റിംഗിന് പേരുകേട്ട നിരവധി സ്ഥലങ്ങളുണ്ട്. എന്നാല്‍ ഗംഗാനദിയില്‍ റിവര്‍ റാഫ്റ്റിംഗ് നടത്താന്‍
ആഗ്രഹിക്കുന്നവര്‍ക്ക് നേരെ ഋഷികേശില്‍ പോയി ത്രില്ലടിക്കാം.
Photo Courtesy: Vipulkgupta

16. ഗോവയിലെ ക്വാഡ് ബൈക്കിംഗ്

16. ഗോവയിലെ ക്വാഡ് ബൈക്കിംഗ്

ക്വാഡ് ബൈക്കിംഗില്‍ ത്രില്ലടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗോവയാണ് ഉത്തമ സ്ഥലം. നേരെ ഗോവയില്‍ പോകൂ ക്വാഡ്
ബൈക്കുകള്‍ വാടകയ്ക്ക് എടുക്കൂ. യാത്ര തുടരൂ.
Photo Courtesy: Peter Ellis

17. ഹാവ്‌ലോക്കില്‍ സ്‌കൂബ ഡൈവിംഗ് ചെയ്യൂ

17. ഹാവ്‌ലോക്കില്‍ സ്‌കൂബ ഡൈവിംഗ് ചെയ്യൂ

സ്‌കൂബാ ഡൈവിംഗ് നടത്തി ത്രില്ലടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേരെ ആന്ധമാന്‍ ദ്വീപില്‍ പോയി സ്‌കൂബ ഡൈവിംഗ്
ആസ്വദിക്കാം.
Photo Courtesy: Andrés Dagnone

18. ജയ്പ്പൂരിലെ ഹോട്ട് എയര്‍ ബലൂണ്‍ സഫാരി

18. ജയ്പ്പൂരിലെ ഹോട്ട് എയര്‍ ബലൂണ്‍ സഫാരി

ബലൂണിലൂടെ ഒരു ആകാശയാത്ര നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേരെ ജയ്പ്പൂരില്‍ ചെന്നാല്‍ മതി. ബലൂണ്‍ യാത്രയുടെ ത്രില്‍
അനുഭവിക്കാം.
Photo Courtesy: Superbass

19. താജ്മഹല്‍ സന്ദര്‍ശിക്കൂ നാണക്കേട് മാറ്റൂ

19. താജ്മഹല്‍ സന്ദര്‍ശിക്കൂ നാണക്കേട് മാറ്റൂ

ഒരു സഞ്ചാരിയെന്ന നിലയില്‍ ആഗ്രയിലെ താജ്മഹല്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് പറയുന്നതിലും വലിയ നാണക്കേടില്ലാ. താജ്മഹല്‍
സന്ദര്‍ശിച്ച് നാണക്കേട് മാറ്റി ത്രില്ലടിക്കൂ.
Photo Courtesy: Jitujetster

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X