Search
  • Follow NativePlanet
Share
» »ശ്രീകോവിലിനു പുറത്തെടുത്താൽ ഭാരം കൂടുന്ന വിഗ്രഹം മുതൽ നിഴൽ നിലത്തു വീഴാത്ത ക്ഷേത്രം വരെ...

ശ്രീകോവിലിനു പുറത്തെടുത്താൽ ഭാരം കൂടുന്ന വിഗ്രഹം മുതൽ നിഴൽ നിലത്തു വീഴാത്ത ക്ഷേത്രം വരെ...

അത്ഭുതങ്ങൾ കൊണ്ടും വിചിത്രമായ സംഭവങ്ങൾ കൊണ്ടും എല്ലായ്പ്പോഴും അമ്പരപ്പിക്കുന്ന നാടാണ് തമിഴ്നാട്. ഇവിടുത്തെ ക്ഷേത്രങ്ങൾക്കും വിശ്വാസങ്ങൾക്കും ഒക്കെ പറയുവാനുള്ള കഥകൾ നിഗൂഢതകളുടേതാണ്. കണികാണുവാൻ പോലും കരിങ്കല്ലില്ലാത്ത ഒരു നാട്ടിൽ പൂർണ്ണമായും കരിങ്കല്ലിൽ തീർത്ത ഏക ക്ഷേത്രവും ചരിഞ്ഞ പ്രതലത്തിൽ ഒന്നിന്‍റെയും സഹായമില്ലാതെ നിൽക്കുനന് 250 ടണ്ണിലധികം ഭാരമുള്ള കരിങ്കല്ലും ഇനിയും തർക്കം അവസാനിക്കാത്ത രാമസേതുവും ഒക്ക ഇവിടുത്തെ മാത്രം നിഗൂഡതകളാണ്. തമിഴ്നാട്ടിൽ എത്തുന്നവരെ വിസ്മയിപ്പിക്കുന്ന കുറച്ച് കാര്യങ്ങളും ഇടങ്ങളും പരിചയപ്പെടാം

ബൃഹദീശ്വരക്ഷേത്രം

ബൃഹദീശ്വരക്ഷേത്രം

തമിഴ്നാട്ടിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നാണ് ബൃഹദീശ്വരക്ഷേത്രം. പൂർണ്ണമായും കരിങ്കല്ലിൽ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്ന ഈ ക്ഷേത്രം യുനസ്കോയുടെ പൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്ന ക്ഷേത്രം കൂടിയാണ്. ഇന്ത്യൻ നിർമ്മാണ കലയുടെയും ക്ഷേത്ര വാസ്തുവിദ്യയുടെയും ഒക്കെ കാര്യത്തിൽ ഒരു നാഴികക്കല്ല് എന്നു വിശേഷിപ്പിക്കാവുന്ന ഇടം കൂടിയാണ് ഈ ക്ഷേത്രം

Pc: Ramkumar Radhakrishnan

നിഴൽ നിലത്തു വീഴാത്ത ക്ഷേത്രം

നിഴൽ നിലത്തു വീഴാത്ത ക്ഷേത്രം

മുൻപ് പറഞ്ഞതുപോലെ പ്രത്യേകതകൾ ഒരുപാടുള്ള ക്ഷേത്രമാണ് തഞ്ചാവൂർ ക്ഷേത്രം. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇവിടുത്തെ നിഴലിന്റെ കാര്യം. 81 ടണ്‍ ഭാരമുള്ള ഒറ്റക്കല്ലില്‍ നിര്‍മ്മിച്ചതാണ് ഇവിടുത്തെ ക്ഷേത്രത്തിന്റെ മകുടം. ഗോപുരത്തിനു മുകളില്‍ സ്ഥിതി ചെയ്യുന്ന മകുടത്തിന്റെ നിഴല്‍ നിലത്ത് വീഴില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഉച്ച സമയത്തുള്ള നിഴലാണ് താഴെ വീഴാത്തത്. വര്‍ഷത്തില്‍ ഏതു ദിവസമായാലും ഉച്ച് നേരത്ത് ഇവിടുത്തെ നിഴല്‍ നിലത്ത് വീഴില്ല എന്നാണ് വിശ്വാസം.

അഭിനയമുദ്രകൾകാണാം

അഭിനയമുദ്രകൾകാണാം

ഭരതനാട്യത്തിന്റെ 108 അഭിനമയ മുദ്രകളും ആലേഖനം ചെയ്തിട്ടുള്ള ക്ഷേത്രം കൂടിയാണിത്. നാട്യശാസ്ത്രത്തില്‍ ഭരതമുനി വിവരിച്ചിരിക്കുന്ന കരണങ്ങളാണ് ഇവിടെ ശില്പരൂപത്തില്‍ കൊത്തിയിരിക്കുന്നത്.

ബൃഹദീശ്വര ക്ഷേത്രത്തിന്റെ മുഴുവന്‍ ഭാഗങ്ങളും കരിങ്കല്ല് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഏകദദേശം 130,000 ടണ്‍ കരിങ്കല്ല് മാത്രം വേണ്ടി വന്നുവത്രെ ഇവിടുത്തെ പ്രധാന ക്ഷേത്രത്തിന്റെ നിര്‍മ്മിതിക്ക്.

PC:IM3847

മഹാഹലിപുരത്തെ കൃഷ്ണന്റെ വെണ്ണപ്പാത്രം

മഹാഹലിപുരത്തെ കൃഷ്ണന്റെ വെണ്ണപ്പാത്രം

ഒന്നു തട്ടിയാലെ അല്ലെങ്കിൽ ഒന്നു ചരിഞ്ഞ് നിന്നാലോ ഉരുണ്ട് പോകും എന്നു തോന്നിപ്പിക്കുന്ന ഒരു കല്ലാണ് അത്ഭുതങ്ങളുടെ ലിസ്റ്റിൽ അടുത്തതായുള്ളത്. ചരിഞ്ഞു കിടക്കുന്ന പാറയിൽ അധികം സഹായങ്ങളൊന്നുമില്ലാതെ നിൽക്കുന്ന ഈ പാറ അറിയപ്പെടുന്നത് കൃഷ്ണന്റെ വെണ്ണപ്പാത്രം എന്നാണ്. എപ്പോള്‍ വേണമെങ്കിലും താഴെ വീഴുമെന്ന് തോന്നുമെങ്കിലും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പാറയ്ക്ക് ഇതുവരെയും അനക്കമൊന്നും സംഭവിച്ചിട്ടില്ല. മഹാബലിപുരത്ത് പ്രകൃതി തീര്‍ത്തിരിക്കുന്ന നിരവധി അത്ഭുതങ്ങളില്‍ ഒന്നാണിത്.

PC:Destination8infinity

250 ടൺ ഭാരം

250 ടൺ ഭാരം

ആറു മീറ്റർ ഉയരവും 5 മീറ്റർ വീതിയും 250 ടൺ ഭാരവുമാണ് ഈ കല്ലിനുള്ളത്,. ആ കല്ലിന്റെ നിൽപ്പിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണത്രെ രാജരാജ ചോളൻറെ കാലത്ത് എന്തൊക്കെ സംഭവിച്ചാലും മറിഞ്ഞു വീഴാത്ത തഞ്ചാവൂർ പാവ നിർമ്മാണം ആരംഭിക്കുന്നത്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ ഒരു സംരക്ഷിത സ്മാരകം കൂടിയാണിതിന്ന്. എന്തുകൊണ്ടാണ് ഇങ്ങനെ ഇത് നിൽക്കുന്നത് എന്ത് ഇതുവരെയും ശാസ്ത്രത്തിന് മനസ്സിലാക്കുവാൻ സാധിച്ചിട്ടില്ല.

PC:Prince Roy

സിക്കൽ സിംഗരാവെലാവർ കാർത്തികേയ ക്ഷേത്രം

സിക്കൽ സിംഗരാവെലാവർ കാർത്തികേയ ക്ഷേത്രം

തമിഴ്നാട്ടിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്ന് നടക്കുന്ന ക്ഷേത്രമാണ് സിക്കൽ സിംഗരാവെലാവർ കാർത്തികേയ ക്ഷേത്രം. ചില പ്രത്യേക അവസരങ്ങളിൽ വിയർത്തൊലിക്കുന്ന മുരുകന്റെ വിഗ്രഹം ഇവിടെ കാണാം. അസുരനായ സുരപത്മന്‍റെ മേലുള്ള സുബ്രഹ്മണ്യന്റെ വിജയം ഇവിടെ എല്ലാ വർഷവും ഒക്ടോബർ-നവംബർ മാസങ്ങളിലായി ആഘോഷിക്കുവാറുണ്ട്. ആറു ദിവസം നീണ്ടു നിൽക്കുന്നതാണ് ഈ ഉത്സവം. ഈ സമയത്താണ് കഠിനമായ ദേഷ്യം മബൂലം സുബ്രഹ്മണ്യൻ വിയർത്തൊലിക്കുന്നത് കാണുവാൻ സാധിക്കുന്നത്. ഈ വിയർപ്പ് തുടച്ച് വിശ്വാസികളുടെ മേൽ തളിക്കുകയും ചെയ്യാറുണ്ട്.

PC:Srinivasa247

നാച്ചിയാർ കോവിലിലെ കാല ഗരുഡൻ

നാച്ചിയാർ കോവിലിലെ കാല ഗരുഡൻ

എങ്ങനെ സംഭവിക്കുന്നു ൺന്നതിന് ഇനിയും കൃത്യമായ ഒരുത്തരം ലഭിക്കാത്ത മറ്റൊരിടമാണ് കുംഭകോണത്തിനു സമീപമുള്ള നാച്ചിയാർ കോവിൽ. വിഷ്ണുവിന്റെ വാഹനമായ ഗരുഡനാണ് ഇവിടുത്തെ മുഖ്യ പ്രതിഷ്ഠ. കല്ലിൽ നിർമ്മിരിക്കുന്ന ഈ പ്രതിഷ്ഠയ്ക്ക് പ്രത്യേകതകൾ ഒരുപാടുണ്ട്. മാർഗഴി-പാൻഗുനി മാസങ്ങളിലാണ് ഇവിടുത്തെ പ്രധാന ആഘോഷം നടക്കുന്നത്. ആ സമയങ്ങളിൽ ഗരുഡ വിഗ്രഹം ശ്രീ കോവിലിൽ നിന്നും പുറത്തേയ്ക്ക് എടുക്കുമ്പോൾ ഇതിന്റെ ഭാരം കൂടിക്കൊണ്ടിരിക്കും. വിഗ്രഹം പിടിക്കുവാൻ ആദ്യം 4 പേർ മാത്രം മതിയായിരുന്ന സ്ഥാനത്ത് അത് എട്ട് ആവുകയും അത് വർധിച്ച് 16 ഉം 32 ഉം ഒക്കെ ആവുമത്രെ. പിന്നാട് എഴുന്നള്ളിപ്പ് കഴിഞ്ഞ് തിരികെ വിഗ്രഹം ശ്രീ കോവിലിലേക്ക് കയറ്റുമ്പോൾ ഭാരം പഴയ അവസ്ഥയിലാവുകയും ഇത് എടുക്കേണ്ട ആളുകളുടെ എണ്ണം 32 ൽ നിന്നും തിരികെ 4 ആവുകയും ചെയ്യും. എന്നാൽ എന്താണ് ഇതിനു പിന്നിലെ രഹസ്യം എന്ന് ഇതുവരെയും ആർക്കും കണ്ടെത്തുവാനായിട്ടില്ല.

PC:Ssriram mt

രാമസേതു പാലം

രാമസേതു പാലം

രാമസേതുവിനെക്കുറിച്ച് ആദ്യമായി പറയുന്നത് രാമായണത്തിലാണ്. സീതയെ രാവണനില്‍ നിന്നും വീണ്ടെടുക്കാന്‍ രാമന്‍ഹനുമാന്റെ നേതൃത്വത്തില്‍ ശ്രീലങ്കയിലേക്ക് കെട്ടിയ പാലമാണിതെന്നാണ് രാമായണത്തില്‍ പറയുന്നത്. ഇതുവഴിയാണ് രാമനും സംഘവും ലങ്കയിലെത്തിയതും രാവണനെ വധിച്ച് സീതയെ വീണ്ടെടുക്കുകയും ചെയ്തതും.

1804ല്‍ ബ്രിട്ടീഷുകാര്‍ തയ്യാറാക്കിയ രേഖകളില്‍ ഈ പാലം അറിയപ്പെടുന്നത് ആഡംസ് ബ്രിഡ്ജ് എന്നാണ്. ഭൂമിയില്‍ വീണ ആദം ശ്രീലങ്കയില്‍ നിന്നും ഇന്ത്യയിലേക്ക് വരാന്‍ ഈ പാലം ഉപയോഗിച്ചിരുന്നു എന്നാണ് വിശ്വാസം. ഇതിനെ സാധൂകരിക്കാനായി ശ്രീലങ്കയില്‍ ആദംസ് പീക്കും ഉണ്ടത്രെ.

ശ്രീലങ്കയിലെ മാന്നാര്‍ ദ്വീപിനും ഇന്ത്യയിലെ രാമേശ്വരത്തിനും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 30 കിലോമീറ്റര്‍ നീളത്തിലാണിതുള്ളത്.

ഇന്ത്യയെയും ശ്രീലങ്കയെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ പണ്ട് കാലത്ത് ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള പാലമായി ഇതിനെ ഉപയോഗിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. 1840 ല്‍ ഉണ്ടായ കൊടുങ്കാറ്റിനു മുന്നേ വരെ ഇത് കടലിനു മുകളില്‍ കാണാമായിരുന്നുവത്രെ.

ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട വിസ്മയിപ്പിക്കുന്ന സ്ഥലങ്ങള്‍

ഒന്നും നോക്കേണ്ട!! കണ്ണുംപൂട്ടി കറങ്ങുവാനിറങ്ങാൻ ഈ ഇടങ്ങൾ

സൂര്യനസ്തമിച്ചാൽ പ്രവേശനമില്ലാത്ത കോട്ട മുതൽ പൗർണ്ണമിയിൽ ജീവൻ രക്ഷിക്കുവാനോടുന്ന നിലവിളി വരെ...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more