Search
  • Follow NativePlanet
Share
» »ആഗ്രയിലെത്തിയാൽ ചെയ്യേണ്ട കാര്യങ്ങൾ

ആഗ്രയിലെത്തിയാൽ ചെയ്യേണ്ട കാര്യങ്ങൾ

ആഗ്ര സന്ദർശിക്കുവാൻ കാരണങ്ങൾ ഒരു പാടുണ്ടെങ്കിലും അതിൽ ഏറ്റവും വലിയ കാരണം എന്നത് താജ്മഹൽ തന്നെയാണ്. ലോകത്തിൽ തന്നെ ഏറ്റവും അധികം സഞ്ചാരികൾ എത്തുന്ന ഒരിടമായ ഈ സ്മാരകം അനശ്വര പ്രണയത്തിന്റെ ഇന്നും തലയുയർത്തി നിൽക്കുന്ന സ്മാരകമാണ്. എന്നാൽ ഇത് മാത്രം തേടിയല്ല സഞ്ചാരികൾ ആഗ്രയിലെത്തുന്നത് എന്നതാണ് യാഥാർഥ്യം.

പ്രകൃതിയൊരുക്കിയിരിക്കുന്ന അത്ഭുതങ്ങൾ മുതൽ മനുഷ്യൻ ചോര നീരാക്കി നിർമ്മിച്ച സൗധങ്ങളും ഷോപ്പിങ്ങ് പോയിന്റുകളു വായിൽ കപ്പലോടിപ്പിക്കുന്നയത്രയും രുചികരമായ വിഭവങ്ങളും ഒക്കെ ആഗ്രയിൽ തേടിയെത്തുന്നവരുണ്ട്. അങ്ങനെയാണെങ്കിൽ ആഗ്ര യാത്രയിൽ എന്തൊക്കെയായിരിക്കാം ചെയ്യാൻ സാധിക്കുക...എങ്ങനെയൊക്കെ ആഗ്രയിലെ ദിവസങ്ങൾ അടിച്ചുപൊളിക്കാം എന്ന് ആലോചിച്ചാലോ....

താജ്മഹൽ കാണാതെ എന്തു യാത്ര

എത്ര എഴുതിയാലും കണ്ടാലും പറഞ്ഞാലും ഒന്നും തീരാത്ത ഭംഗിയാണ് താജ്മഹലിനുള്ളത്. അതുകൊണ്ടു തന്നെ വേറെ എന്തൊക്കെ പ്ലാനുകൾ ഉണ്ടെങ്കിലും താജ്മഹൽ കണ്ടതിനു ശേഷം മാത്രം മതി അതൊക്കെ എന്നുവയ്ക്കാം. ലോകത്തിലെ സപ്താത്ഭുതങ്ങളിൽ ഒന്നായതാജ്മഹൽ മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ തന്റെ പ്രിയപത്നിയായ മുംതാസിനോടുള്ള സ്നേഹം കാണിക്കുവാനായി നിർമ്മിച്ചതാണ്.

മുസ്ലീം നിർമ്മിതികളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന താജ്മഹൽ നിർമ്മാണത്തിന് ഉസ്താദ് അഹമ്മദ് ലാഹൗരി എന്നു പേരായ ശില്പിയാണ് നേതൃത്വം നല്കിയത്. വർഷാവർഷം ഇവിടെ ഇരുപത് ലക്ഷത്തിലധികം സന്ദർശകരാണ് എത്തിച്ചേരുന്നത്.

കണ്ടു തീർക്കാം ആഗ്രാ ഫോർട്ട്

ആഗ്രയിൽ കറങ്ങുവാൻ ഇറങ്ങുമ്പോൾ അടുത്ത ലക്ഷ്യം ആഗ്രാ ഫോർട്ട് ആയിരിക്കണം. വാസ്തുവിദ്യയിൽ ഇങ്ങനെയൊക്കെ അത്ഭുതങ്ങൾ കാണിക്കാം എന്നതിന്റെ അടയാളമാണ് ഇവിടുത്തെ ഓരോ ചെറിയ കൊത്തുപണികളും. ഇതിലൂടെ വെറുതേ നടക്കുന്നതു പോലും കാഴ്ചകളുടെ കൂമ്പാരത്തിലേക്കുള്ള ഇറക്കമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.

താജ്മഹലിൽ നിന്നും വെറും 2.5 കിലോമീറ്റർ അകലെയാണ് ആഗ്രാ കോട്ട സ്ഥിതി ചെയ്യുന്നത്. 94 ഏക്കറിലധികം സ്ഥലത്തായി പരന്നു കിടക്കുന്ന ഈ കോട്ടയുടെ കാഴ്ചകൾ കണ്ടു തീർക്കുവാൻ ചെറിയ പണിയാണെങ്കിലും കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയായിരിക്കും. ഹിന്ദു-മുഗൾ വാസ്തുവിദ്യകളുടെ ചെറി സമ്മേളനവും പല നിർമ്മിതികളിലും ഇവിടെ കാണാം.

ചമ്പൽ നദിക്കരയിലെ പക്ഷി നിരീക്ഷണം

ആഗ്രയിൽ നിന്നും 77 കിലോമീറ്റർ അകലെയാണെങ്കിലും ഇവിടെ എത്തിയാൽ കണ്ടിരിക്കേണ്ട ഒന്നാണ് ചമ്പൽ നദി. പക്ഷി നിരീക്ഷണത്തിൽ താല്പര്യമുള്ളവർക്ക് ചാകരയാണ് ഇവിടം. ഏകദേശം 242 ഓളം തരത്തിലുള്ള പക്ഷികളെ ഇവിടെ വേർതിരിച്ചു കാണാം. ആഗ്രയിലെത്തിയാൽ ഒരു തരത്തിലും മിസ് ചെയ്യരുതാത്ത ഒരിടം കൂടിയാണിത്. പ്രകൃതിയുടെ മനോഹാരിതയെ അടയാളപ്പെടുത്തുവാൻ ഇതിലും മനോഹരമായ മറ്റൊരിടം ഇവിടെ പറയുവാനില്ല.

ഫത്തേപൂർ സിക്രിയിലേക്കൊരു യാത്ര

ആഗ്രയിലെ മറ്റൊരു സ്ഥലമാണ് ഫത്തേപൂർ സിക്രി. 1569 ൽ അക്ബർ ചക്രവർത്തി സ്ഥാപിച്ച ഈ നഗരം നിർമ്മാണത്തിലെ പ്രത്യേകതകൊണ്ട് എടുത്തു പറയേണ്ട സ്ഥാനമാണ്. ചുവന്ന മണൽക്കല്ലിൽ മൂന്നു വശവും മതിലിനുള്ളിലാക്കി നിർമ്മിച്ചിരിക്കുന്ന ഫത്തേപൂർ സിക്രിയുടെ ഒരു വശം തുറക്കുന്നത് മനോഹരമായ കായൽ കാഴ്ചകളിലേക്കാണ്.

ഇതിനകത്തു കയറിയാൽ ഒഴിവാക്കുവാൻ വയ്യാത്ത കുറച്ച് കാഴ്ചകൾ കൂടിയുണ്ട്. ബുലന്ദ് ദർവാസ, സലിം ചിഷ്ടിയുടെ കബറിടം,ജമാ മസ്ജിദ്, ബീർബലിന്റെ ഭവനം, ദിവാൻ ഈ ആം അങ്ങനെയങ്ങനെ കാഴ്ചകൾ ഒരുപാടുണ്ട് ഇതിനുള്ളിൽ. അതിനാൽ ആവശ്യത്തിനു സമയം കരുതിവേണം ഇവിടെ സന്ദർശിക്കുവാനെത്തുവാൻ.

കിനാരി ബസാറിലെ ഷോപ്പിങ്ങ്

ആഗ്ര വരെ എത്തിയിട്ട് കാഴ്ചകൾ മാത്രം കണ്ടു പോയാൽ പോരല്ലേ....വീട്ടിലേക്ക് മടങ്ങുമ്പോൾ കയ്യിലും എന്തെങ്കിലും ഒക്കെ കരുതേണ്ടെ? ആഗ്രയിൽ ഷോപ്പിങ്ങിന് പറ്റിയ ഇടങ്ങളിലൊന്നാണ് കിനാരി ബസാർ.പച്ചക്കറികൾ മുതൽ വിവാഹ വസ്ത്രങ്ങൾ വരെ ലഭിക്കുന്ന ഒരു വലിയ മാർക്കറ്റാണിത്.

എത്നിക് സാധനങ്ങളാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. രാവിലെ 11 മണി മുതൽ രാത്രി 9.00 വരെയാണ് ഇവിടെ സന്ദർശിക്കുവാൻ പറ്റിയ സമയം.

മുഗൾ തലമുറയുടെ രുചി പരിചയിക്കാം

ആഗ്രയിലെത്തിയാൽ മുഗൾ രുചികൾ അറിയാതെ പോവുക എന്നത് ഒരു വലിയ നഷ്ടമായിരിക്കും. വ്യത്യസ്ത തരത്തിലുള്ള രുചികൾ ആസ്വദിക്കുവാൻ പറ്റിയ ഇടമായ ആഗ്രയിൽ ഏറ്റവും കൂടുതൽ ആളുകൾ തേടിയെത്തുന്നത് മുഗൾ രുചി തന്നെയാണ്.

ചിക്കൻ ടിക്കയും രുചികരമായ കബാബുകളും ഇവിടുത്തെ പ്രത്യേകതയാണ്.

അക്ബറിന്റെ ശവകുടീരം

ചരിത്രത്തിൽ താല്പര്യമുള്ളവർക്ക് സന്ദർശിക്കുവാൻ പറ്റിയ ഇടമാണ് അക്ബറിന്റെ ശവകുടീരം. മുഗൾ കാലഘട്ടത്തിലെ ഏറ്റവും മനോഹരമായ നിർമ്മിതകളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. 119 ഏക്കർ സ്ഥലത്തായി നിർമ്മിച്ചിരിക്കുന്ന ഇത് ആഗ്രയിൽ നിന്നും 8 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. എത്ര സമയമെടുത്തു വേണമെങ്കിലും കാണുവാൻ സാധിക്കുന്ന ഇടം കൂടിയാണിത്.

ഡെൽഹിയുടെ ശ്വാസകോശമായ സൂരജ്കുണ്ഡ്

ശൂന്യമായ ശ്രീകോവിലിലെ അദൃശ്യ വിഗ്രഹത്തെ ആരാധിക്കുന്ന ക്ഷേത്രം

പട്ട് എന്നാലത് പോച്ചംപള്ളി പട്ട് തന്നെയാവണം... പട്ടിന്റെ നഗരത്തിലെ വിശേഷങ്ങൾ

Read more about: agra monuments history taj mahal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X