» »ഫ്രെയിമിലാക്കാന്‍ പറ്റിയ കേരളത്തിലെ കിടിലന്‍ സ്ഥലങ്ങള്‍

ഫ്രെയിമിലാക്കാന്‍ പറ്റിയ കേരളത്തിലെ കിടിലന്‍ സ്ഥലങ്ങള്‍

Written By: Elizabath

മികച്ച ഫോട്ടോകള്‍ തേടി ആളുകള്‍ യാത്ര ചെയ്യുന്ന കാലമാണിത്. സ്ഥലങ്ങള്‍ കാണുക എന്നതിനപ്പുറം അവിടം ക്യാമറയില്‍ പകര്‍ത്തുക എന്നതും ഇക്കാലത്തെ യാത്രകളുടെ പ്രത്യേകതയാണ്. റൈഡിങ്ങിനോടൊപ്പം ഫോട്ടോഗ്രഫിക്കും പറ്റിയ കേരളത്തിലെ കിടിലന്‍ സ്ഥലങ്ങള്‍ പരിചയപ്പെടാം...

മീശപ്പുലിമല

മീശപ്പുലിമല

കേരളത്തിലെ ഫ്രീക്കന്‍മാരും സഞ്ചാരികളും ഏറ്റെടുത്ത് മീശപ്പുലിമലയോളം പ്രശസ്തമാക്കിയ മറ്റൊരു സ്ഥലമില്ല. കുറച്ചു കാലം മുന്‍പ് വരെ ആരാലും അറിയപ്പെടാതെ കിടന്ന ഇവിടം ചാര്‍ളി സിനിമയോടെയാമ് പ്രശസ്തമാകുന്നത്. കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആണിവിടെ ട്രക്കിങ്ങ് നടത്തുന്നത്.
ഫോട്ടോഗ്രഫിക്കും ട്രക്കിങ്ങിനും ഏറെ മികച്ച സ്ഥലമാണിത്.

മീശപ്പുലിമലയിലെ മഞ്ഞുകാണാന്‍ പോകുന്നതിനു മുന്‍പ്..!!!

PC : Ajay Nandakumar

പൊന്‍മുടി

പൊന്‍മുടി

തിരുവനന്തപുരം ജില്ലയിലെ പ്രശസ്ത ഹില്‍ സ്റ്റേഷനായ പൊന്‍മുടി സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തിയാര്‍ജിച്ച മറ്റൊരു സ്ഥലമാണ്. കേരളത്തിലെ ഏറ്റവും പേരുകേട്ട സ്ഥലമായ ഇവിടേക്കുള്ള യാത്ര തന്നെ മികച്ച അനുഭവമാണ്. തേയിലത്തോട്ടങ്ങളും ഹെയര്‍ പിന്‍ റോഡുകളുമെല്ലാമാണ് ഇവിടുത്തെ ആകര്‍ഷണം.

PC: Arunelectra

 മൂന്നാര്‍

മൂന്നാര്‍

കേട്ടുപഴകിയെങ്കിലും അത്ഭുതങ്ങള്‍ക്കും കാഴ്ചകള്‍ക്കും ഒരു പഞ്ഞവുമില്ലാത്ത സ്ഥലമാണ് മൂന്നാര്‍. എങ്ങോട്ടു തിരിഞ്ഞാലും ഒരു കിടിലന്‍ ഫ്രെയിമിനുള്ള വകയുണ്ടാകും ഇവിടെ.

PC: Liji Jinaraj

പൈതല്‍മല

പൈതല്‍മല

കണ്ണൂര്‍ കാത്തുസൂക്ഷിച്ചിരുന്ന അത്ഭുതങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് പൈതല്‍മല. കേരളത്തിന്‍രെ കൂര്‍ഗ് എന്നറിയപ്പെടുന്ന ഇവിടം സമുദ്രനിരപ്പില്‍ നിന്നും 4500 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

PC: Vinayaraj

പാലക്കയം തട്ട്

പാലക്കയം തട്ട്

സഞ്ചാരികള്‍ക്കിടയില്‍ പെട്ടന്ന് ഉയര്‍ന്നുവന്ന സ്ഥലമാണ് കണ്ണൂരിലെ പാലക്കയം തട്ട്. പ്രകൃതി ഭംഗികകൊണ്ടും ഉയരത്തിലെ കാഴ്ചകള്‍കൊണ്ടും ഇവിടം ഏറെ പ്രശസ്തമാണ്.

PC:Dvellakat

രാമക്കല്‍മേട്

രാമക്കല്‍മേട്

ഇടുക്കിയുടെ സൗന്ദര്യം വിളിച്ചുപറയുന്ന മറ്റൊരു സ്ഥലമാണ് രാമക്കല്‍മേട്. കാഴ്ചകള്‍ കൊണ്ട് സഞ്ചാരികളെ അതിശയിപ്പിക്കുന്ന ഇവിടെ നിന്നുള്ള തമിഴ്ഗ്രാമങ്ങളുടെ കാഴ്ച അതിമനോഹരമാണ്

PC: Arshad.ka5

വട്ടവട

വട്ടവട

ഇടുക്കിയുടെ മറ്റൊരു മുഖം കാണിച്ചു തരുന്ന സ്ഥലമാണ് വട്ടവട. ശീതകാല പച്ചക്കറികള്‍ കൃഷി ചെയ്യുന്ന ഇവിടെ തട്ടുതതട്ടായാണ് കൃഷിയിടങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പാമ്പാടുംഷോല ദേശീയോദ്യാനത്തിലൂടെയുള്ള യാത്ര ഇവിടുത്തെ പ്രത്യേകതയാണ്.

PC:Teeyem

ചെമ്പ്ര പീക്ക്

ചെമ്പ്ര പീക്ക്


മലമുകളില്‍ തേയിലക്കാടുകള്‍ക്കു നടുവില്‍ ഹൃദയാകൃതിയിലുള്ള സ്ഥലം...ഏതൊരു ഫോട്ടോഗ്രാഫറെയും വീഴ്ത്താന്‍ ഇത് ധാരാളമാണ്. വയനാട്ടിലെ ചെമ്പ്ര പീക്ക് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്ന വിസ്മയമാണ് മലമുകളിലെ ഹൃദയാകൃതിയിലുള്ള തടാകം.

PC:Aneesh Jose

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...