Search
  • Follow NativePlanet
Share
» »തിരുമലയുടെ കവാടമായ കടപ്പയിലെ കാഴ്ചകൾ

തിരുമലയുടെ കവാടമായ കടപ്പയിലെ കാഴ്ചകൾ

പശ്ചിമഘട്ടത്തിനും പൂർവ്വഘട്ടത്തിനും ഇടയിൽ പെണ്ണാർ നദിയുടെ തീരത്ത്, നല്ലമലയെയും പാൽക്കോണ്ട ഹിൽസിനെയും ചുറ്റിക്കിടക്കുന്ന കടപ്പ മിക്കവർക്കും കേട്ടുമാത്രം പരിചയമുള്ള നാടാണ്. ഒട്ടേറെ ഭരണാധികാരികളുടെ കൈയ്യൊപ്പു പതിഞ്ഞ ഈ നാട് ചരിത്രത്തോട് ഏറെ ചേർന്നു കിടക്കുന്ന സ്ഥലം കൂടിയാണ്. ഒട്ടേറെ സംസ്കാരങ്ങളുടെ ഒരു മിശ്രിതം ഇന്നും കാണുവാൻ സാധിക്കുന്ന ഇവിടം ഒരു കലാകാരന്റെ കയ്യൊപ്പു പതിഞ്ഞപോലെ സുന്ദരമായ ഇടമാണ്. കടപ്പയുടെ വിശേഷങ്ങളിലേക്ക്

കടപ്പ എന്നാൽ

കടപ്പ എന്നാൽ

കവാടം എന്നർഥമുള്ള ഗഡപ്പാ എന്ന തെലുങ്കു വാക്കിൽ നിന്നുമാണ് കടപ്പയ്ക്ക് ആ പേരു ലഭിക്കുന്നത്. പ്രശസ്ത തീർഥാടന കേന്ദ്രമായിരുന്ന തിരുനലയിലെത്തുവാൻ ഒരു കാലത്ത് കടപ്പ വഴി മാത്രമേ പോകുവാൻ സാധിക്കുമായിരുന്നുള്ളൂ. അങ്ങനെ തിരുമലയിലേക്കുള്ള കവാടം എന്ന അർഥത്തിലാണ് ഇവിടം കടപ്പ എന്ന പേരിലറിയപ്പെടാൻ തുടങ്ങിയത്.

 ബേലം ഗുഹകള്‍

ബേലം ഗുഹകള്‍

നൂറ്റാണ്ടുകളോളം പഴക്കമുണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന ബേലം ഗുഹകളാണ് കടപ്പയിലെ ഏറ്റവും വലിയ ആകർഷണം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രണ്ടാമത്തെ വലിയ ഗുഹ എന്നറിയപ്പെടുന്ന ഇതിന് ആറാിരത്തിലധികം വർഷങ്ങളുടെ പഴക്കം ഉണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഏറ്റവും നീളമുള്ള ഗുഹകളിലൊന്നായ ഇത് വെള്ളത്തിന്റെ ഒഴുക്കിനാൽ രൂപപ്പെട്ട ഒന്നാണെന്നാണ് കരുതുന്നത്.

പ്രദേശവാസികൾക്ക് ഈ ഗുഹ പരിചിതമായിരുന്നുവെങ്കിലും ഇതിനെ പുറം ലോകത്തിനു പരിചയപ്പെടുത്തുന്നത് റോബർട്ട് ബ്രൂസ് ഫൂട്ടെ എന്നു പേരായ ബ്രിട്ടീഷ് ആർക്കിയോളജിസ്റ്റാണ്. ഭൂമിയുടെ നിരപ്പിൽ നിന്നും 150 അടി താഴ്ചെയാണ് ഇവിടുത്തെ ആഴമുള്ള ഭാഗത്തേയ്ക്കുള്ള കവാടം സ്ഥിതി ചെയ്യുന്നത്.

PC:Pravinjha

ഗണ്ടിക്കോട്ട കോട്ട

ഗണ്ടിക്കോട്ട കോട്ട

ആന്ധ്രയിൽ ഏറ്റവും അധികം സഞ്ചാരികൾ എത്തിച്ചേരുന്ന ഇടമാണ് ഗണ്ടിക്കോട്ട കോട്ട. ഇന്ത്യയുടെ ഗ്രേറ്റ് കാന്യൻ എന്നറിയപ്പെടുന്ന ഗണ്ടിക്കോട്ടയുടെ സമീപത്ത് സ്ഥിതി ചെയ്യുന്ന ഈ കോട്ട വിജയനഗര രാജാക്കൻമാർ കുത്തബ്മിനാറിന്റെ മാതൃകയിൽ പണിത ഒരു കോട്ടയായാണ് കരുതപ്പെടുന്നത്. താഴ്വരകളാലും മലനിരകളാലും ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതിയാണ് കോട്ടയ്ക്കു ചുറ്റിലുമുള്ളത്. ക്ഷേത്രങ്ങളും മുസ്ലീം ദേവാലയങ്ങളും കൊട്ടാരങ്ങളും കോട്ടയുടെ കാഴ്ചഭംഗി വർധിപ്പിക്കുന്നു.

PC:Sherlockh64

സിന്ധൗട്ട് കോട്ട

സിന്ധൗട്ട് കോട്ട

പെണ്ണാർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മറ്റൊരു മനോഹര കോട്ടയാണ് സിന്ധൗട്ട് കോട്ട. ചരിത്ര പ്രാധാന്യമേറെയുള്ള ഈ കോട്ട ഇവിടെ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒന്നുകൂടിയാണ്. കവാടത്തിലെ തൂണുകളിലെ കൊത്തുപണികളും മറ്റും കഴിഞ്ഞ കാലത്തിന്റെ മനോഹാരിതയാണ് വിളിച്ചുപറയുന്നത്. കൊത്തുപണികളാലും മറ്റും സമ്പന്നമായ ക്ഷേത്രങ്ങളും ഇവിടെ കാണാം

ഭഗവാൻ മഹാവീർ ഗവൺമെന്റ് മ്യൂസിയം

ഭഗവാൻ മഹാവീർ ഗവൺമെന്റ് മ്യൂസിയം

കടപ്പയ്ക്കു സമീപം കണ്ടിരിക്കേണ്ട പ്രധാന കാഴ്ചകളിലൊന്നാണ് ഇവിടുത്തെ ഭഗവാൻ മഹാവീർ ഗവൺമെന്റ് മ്യൂസിയം. ചരിത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന ഇവിടം ചരിത്രപ്രാധാന്യമുള്ള ഒരു സ്ഥലം കൂടിയാണ്. കടപ, കർണൂൽ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഖനനത്തിലൂടെ കണ്ടെടുത്ത വസ്തുക്കൾ ഇവിടെയാണ് സംരക്ഷിച്ചിരിക്കുന്നത്.

അ‍ഞ്ചാം നൂറ്റാണ്ടിലേത് എന്നു കരുതുന്ന വിഗ്രഹങ്ങളും മറ്റും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.

ശ്രീ വെങ്കടേശ്വര വന്യജീവി സംരക്ഷണ കേന്ദ്രം

ശ്രീ വെങ്കടേശ്വര വന്യജീവി സംരക്ഷണ കേന്ദ്രം

കടപ്പയിലെ പ്രധാനപ്പെട്ട മറ്റൊരിടമാണ് ശ്രീ വെങ്കടേശ്വര വന്യജീവി സംരക്ഷണ കേന്ദ്രം. പ്രകൃതിയെയും പരിസ്ഥിതിയെും സ്നേഹിക്കുന്നവർക്ക് കാണുവാൻ പറ്റിയ കാഴ്ചകളാണ് ഇവിടുത്തെ ആകർഷണം. 100ൽ അധികം തരത്തിലുള്ള പക്ഷികളും 1500 ൽ അദികം വ്യത്യസ്ത ചെടികളും ഇവിടെയുണ്ട്. 18989 ലാണ് ഇത് നിലവിൽ വന്നത്.

PC:ShashiBellamkonda

പുഷ്പഗിരി

പുഷ്പഗിരി

ഒരു തീർഥാടന കേന്ദ്രം എന്ന നിലയിൽ പ്രസിദ്ധമായ സ്ഥലമാണ് പുഷ്പഗിരി. ശൈവ വിശ്വാസികളും വൈഷ്ണവരും ഒരുപോലെ കരുതുന്ന ഇവിടം ക്ഷേത്രങ്ങൾ കൊണ്ട് സമ്പന്നമായ ഇടമാണ്. ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് ചെന്ന കേശവ സ്വാമി ക്ഷേത്രം. ഇവിടെ നിരവധി സഞ്ചാരികൾ എത്താറുണ്ട്. രണ്ടാമത്തെ ഹംപി എന്നും ഇവിടം അറിയപ്പെടുന്നു.

PC:Nikesh.kumar44

പാട്നയിലെ ചരിത്ര സ്മാരകങ്ങൾ ഇതൊക്കെയാണ്!!

പാട്നയിലെ ചരിത്ര സ്മാരകങ്ങൾ ഇതൊക്കെയാണ്!!

ചരിത്രത്തിലെ മഗധാ രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന പാട്നയുടെ വളർച്ച വളരെ പെട്ടന്നായിരുന്നു. ഇന്ന് ബീഹാറിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായി സ്ഥിതി ചെയ്യുന്ന ഇവിടം കഴിഞ്ഞ കാലത്തിന്റെ ഓർമ്മകളെ അതേപടി സൂക്ഷിക്കുന്ന സ്ഥലം കൂടിയാണ്. ഭാരതത്തിൻരെ ചരിത്രത്തോട് ചേർന്നു നിൽക്കുന്ന പാട്നയിലെ പ്രധാനപ്പെട്ട ചരിത്രസ്മാരകങ്ങൾ പരിചയപ്പെടാം

ഭൂമിയിലെ നരകമായ കിണർ, സ്തൂപത്തിന്റെ രൂപത്തിലുള്ള ധാന്യശാല..പാട്നയിലെ ചരിത്ര സ്മാരകങ്ങൾ ഇതൊക്കെയാണ്!!

നന്ദിയുടെ കൊമ്പുകൾക്കിടയിലൂടെ കടന്ന് ഗുഹയിലെത്തുന്ന സൂര്യപ്രകാശം....അതിശയിപ്പിക്കും ഈ ശിവക്ഷേത്രം!!!

നന്ദിയുടെ കൊമ്പുകൾക്കിടയിലൂടെ കടന്ന് ഗുഹയിലെത്തുന്ന സൂര്യപ്രകാശം....അതിശയിപ്പിക്കും ഈ ശിവക്ഷേത്രം!!!

ഭൂമിക്കടിയിൽ നിർമ്മിച്ച ക്ഷേത്രങ്ങളും, എത്രശക്തമായ കാറ്റിലും കാറ്റിൻറെ ദിശയ്ക്കെതിരെ പാറുന്ന കൊടിമരമുള്ള ക്ഷേത്രവും സരിഗമ പാടുന്ന ക്ഷേത്രത്തിലെ തൂണുകളും നിലം സ്പർശിക്കാത്ത തൂണുകളുള്ള ക്ഷേത്രങ്ങളും ഒക്കെ ഭാരതീയരുടെ നിർമ്മാണ വൈദഗ്ധ്യത്തെയാണ് കാണിക്കുന്നത്. ഇത്തരം പ്രത്യേകതകളുള്ള ധാരാളം ക്ഷേത്രങ്ങൾ രാജ്യത്തിന്റെ വല ഭാഗങ്ങളിലും കാണാം. അത്തരത്തിൽ ഒന്നാണ് ബെംഗളുരുവിലെ ഹുളിമാവിൽ സ്ഥിതി ചെയ്യുന്ന ഗവി ഗംഗാധരേശ്വര ക്ഷേത്രം. ഗുഹാ ക്ഷേത്രമെന്ന് അറിയപ്പെടുമ്പോഴും മറ്റനേകം അത്ഭുതങ്ങളും അടയാളങ്ങളും കാണിക്കുന്ന ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ അറിയാം....

നന്ദിയുടെ കൊമ്പുകൾക്കിടയിലൂടെ കടന്ന് ഗുഹയിലെത്തുന്ന സൂര്യപ്രകാശം....അതിശയിപ്പിക്കും ഈ ശിവക്ഷേത്രം!!!

Read more about: andhra pradesh temples history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more