» »കിഴക്കിന്റെ ഏഥന്‍സില്‍ കാണാന്‍..!!!

കിഴക്കിന്റെ ഏഥന്‍സില്‍ കാണാന്‍..!!!

Written By: Elizabath

സഞ്ചാരികളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമാണ് തമിഴ്‌നാട് എല്ലായ്‌പ്പോഴും.
സ്വദേശത്തേയും വിദേശത്തേയും സഞ്ചാരികള്‍ സഞ്ചരിക്കാന്‍ കൊതിക്കുന്ന ഇവിടുത്തെ പ്രധാനപ്പെട്ട ഒരിടമാണ് ക്ഷേത്രനഗരമായ മധുര.
കിഴക്കിന്റെ ഏഥന്‍സ് എന്നറിയപ്പെടുന്ന മധുരയിലെ കാഴ്ചകള്‍ പരിചയപ്പെടാം.

സഞ്ചാരികളുടെ പ്രിയകേന്ദ്രം തമിഴ്‌നാടോ?

മീനാക്ഷി അമ്മന്‍ ക്ഷേത്രം

മീനാക്ഷി അമ്മന്‍ ക്ഷേത്രം

പരമശിവനേക്കാള്‍ പാര്‍വ്വതീ ദേവിക്ക് പ്രാധാന്യം കല്പ്പിക്കുന്ന മീനാക്ഷി അമ്മന്‍ ക്ഷേത്രംതമിഴ്‌നാട്ടിലെ മധുരയില്‍ ആണ് സ്ഥിതി ചെയ്യുന്നത്.
മൂവായിരത്തി അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രം ലോകവിസ്മയങ്ങളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.

PC:Bernard Gagnon

 മധുരയുടെ ഹൃദയം

മധുരയുടെ ഹൃദയം

മധുര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നതിനാല്‍ മധുരയുടെ ഹൃദയം എന്ന് ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കാറുണ്ട്. 17 ഏക്കറില്‍ അഞ്ച് കവാടങ്ങളും പത്ത് ഗോപുരങ്ങളുമുള്ള ഈ ക്ഷേത്രം ഇവിശ്വാസികളേപ്പോലും ആകര്‍ഷിക്കുന്നതാണ്.

PC:IM3847

ആയിരംകാല്‍ മണ്ഡപം

ആയിരംകാല്‍ മണ്ഡപം

ക്ഷേത്രനിര്‍മ്മിതിയോടൊപ്പം തന്നെ ആളുകളെ ആകര്‍ഷിക്കുന്ന മറ്റൊന്നാണ് ഇവിടുത്തെ ആയിരംകാല്‍ മണ്ഡപം. 985 കല്‍ത്തൂണുകളാണ് ഇതിന്റെ പ്രത്യേകത.

PC:Rengeshb

തിരുമലൈ നായക്കാര്‍ മഹല്‍

തിരുമലൈ നായക്കാര്‍ മഹല്‍

എഡി 1636 ല്‍ തിരുമലൈ നായക്ക് എന്ന രാജാവിന്റെ കാലത്ത് പണിത തിരുമലൈ നായക്കാര്‍ മഹല്‍ വാസ്തുവിദ്യയില്‍ വളരെയധികം മുന്നിട്ട് നില്‍ക്കുന്ന ഒരു നിര്‍മ്മിതിയാണ്.

PC:Vanilabalaji

തെക്കേ ഇന്ത്യയുടെ സപ്താത്ഭുതങ്ങളിലൊന്ന്

തെക്കേ ഇന്ത്യയുടെ സപ്താത്ഭുതങ്ങളിലൊന്ന്

തെക്കേ ഇന്ത്യയിലെ സപ്താത്ഭുതങ്ങളിലൊന്ന് എന്ന വിശേഷണമുള്ള നിര്‍മ്മിതിയാണ് തിരുമലൈ നായക്കാര്‍ മഹല്‍. മീനാക്ഷി ക്ഷേത്രത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ച് വരെ സന്ദര്‍ശിക്കാന്‍ സാധിക്കും.

PC:Karthik Easvur

കൂടല്‍ അഴഗാര്‍ ക്ഷേത്രം

കൂടല്‍ അഴഗാര്‍ ക്ഷേത്രം

ദ്രാവിഡിയന്‍ വാസ്തുവിദ്യയില്‍ നിര്‍മ്മിച്ച് വിഷ്ണുവിന് സമര്‍പ്പിക്കപ്പെട്ടിട്ടുള്ള കൂടല്‍ അഴഗാര്‍ ക്ഷേത്രം 108 ദിവ്യദേശങ്ങളിലൊന്നാണ്. അഞ്ച് നിലകളിലായുള്ള ഗോപുരമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

PC:Ssriram mt

കല്ലഴഗാര്‍ ക്ഷേത്രം

കല്ലഴഗാര്‍ ക്ഷേത്രം

കോട്ടയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന കല്ലഴഗാര്‍ ക്ഷേത്രം തമിഴ്‌നാട്ടിലെ ഗ്രാമമായ അലഗാര്‍ കോയിലിലാണ് സ്ഥിതി ചെയ്യുന്നത്.
ക്ഷേത്രത്തിന്റെ കവാടത്തിന് ഏഴു നിലകളാണുള്ളത്.
ദ്രാവിഡ വാസ്തുവിദ്യയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.

PC:Ssriram mt

പഴമുധിര്‍ചൊലൈ മുരുകന്‍ ക്ഷേത്രം

പഴമുധിര്‍ചൊലൈ മുരുകന്‍ ക്ഷേത്രം

മധുരയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പഴമുധിര്‍ചൊലൈ മുരുകന്‍ ക്ഷേത്രം മുരുകന്റെ ആറു പ്രധാനപ്പെട്ട വാസസ്ഥലങ്ങളിലൊന്നായാണ് കണക്കാക്കുന്നത്.

PC:Baskaran V

തിരുപ്പറങ്കുന്റം മുരുകന്‍ ക്ഷേത്രം

തിരുപ്പറങ്കുന്റം മുരുകന്‍ ക്ഷേത്രം

സുബ്രഹ്മണ്യസ്വാമി ദേവയാനിയെ വിവാഹം ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷ്ത്രമാണ് മധുരയില്‍ നിന്നും 8 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തിരുപ്പറങ്കുന്റം മുരുകന്‍ ക്ഷേത്രം.
സുബ്രഹ്മണ്യസ്വാമിയുടെ ആറ് ദിവ്യക്ഷേത്രങ്ങളില്‍(അറുപടൈവീട്) ഒന്നുകൂടിയാണിത്.

PC: Kramasundar

 വണ്ടിയൂര്‍ മാരിയമ്മന്‍ തെപ്പക്കുളം

വണ്ടിയൂര്‍ മാരിയമ്മന്‍ തെപ്പക്കുളം

മീനാക്ഷി അമ്മന്‍ ക്ഷേത്രത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വണ്ടിയൂര്‍ മാരിയമ്മന്‍ ക്ഷേത്രത്തിന്റെ പ്രത്യേതകയാണ് ഇവിടുത്തെ കുളം.
വൈഗ നദിയുമായി ഈ ക്ഷേത്രക്കുളം ചേരുന്നുണ്ട് എന്നൊരു വിശ്വാസവും ഇവിടെയുണ്ട്.

PC:ஸ்ஸார்

കസീമര്‍ ബിഗ് മോസ്‌ക്

കസീമര്‍ ബിഗ് മോസ്‌ക്

മധുരയിലെ ആദ്യത്തെ മുസ്ലീം ആരാധനാ കേന്ദ്രമായ
കസീമര്‍ ബിഗ് മോസ്‌ക് അഥവാ കസീമര്‍ പെരിയ പള്ളിവാസല്‍ മധുര ക്ഷേത്രത്തില്‍ നിന്നും 800 മീറ്റര്‍ ഇകലെയാണ് സ്ഥിതി ചെയ്യുന്നത്.

PC:Wasifwasif

Read more about: tamil nadu, temples