Search
  • Follow NativePlanet
Share
» »ഒന്നുമല്ലെങ്കിലും ഒരു മലയാളിയല്ലേ...തമിഴ്നാട്ടിലെ ഈ സ്ഥലങ്ങൾ കണ്ടില്ല എന്നു പറയരുത്!!

ഒന്നുമല്ലെങ്കിലും ഒരു മലയാളിയല്ലേ...തമിഴ്നാട്ടിലെ ഈ സ്ഥലങ്ങൾ കണ്ടില്ല എന്നു പറയരുത്!!

ചെന്നൈയും പോണ്ടിയും മഹാബലിപുരവും കന്യാകുമാരിയും മധുരയും ഒക്കെയായി തമിഴ്നാട്ടിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങൾ പരിചയപ്പെടാം!!

തൊട്ടടുത്തു കിടക്കുന്ന സ്ഥലമാണെങ്കിലും മലയാളികൾക്ക് തമിഴ്നാട് അത്ര പരിചിതമല്ല, പ്രത്യേകിച്ചും സഞ്ചാരികൾക്ക്. ഊട്ടിയും കൊടൈക്കനാലും കണ്ടാൽ തമിഴ്നാട് മൊത്തത്തിൽ കണ്ട പോലെയാണ്. എന്നാൽ അത് മാത്രമാണോ ഈ നാട്? ഇന്ത്യയിൽ തന്നെ ഏറ്റവും അധികം സഞ്ചാരികൾ തിരഞ്ഞെത്തുന്ന ഇവിടെ കാഴ്ചകൾ അനവധിയുണ്ട്. ചെന്നൈയും പോണ്ടിയും മഹാബലിപുരവും കന്യാകുമാരിയും മധുരയും ഒക്കെയായി തമിഴ്നാട്ടിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങൾ പരിചയപ്പെടാം!!

ചെന്നൈ

ചെന്നൈ

മലയാളി വിദ്യാർഥികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യം കൊണ്ട് മറ്റൊരു മിനി കേരളമായി മാറിയ നാടാണ് ചെന്നൈ. കാലങ്ങളോളം ദക്ഷിണെന്ത്യൻ രാജാക്കൻമാർ മാറിമാറി ഭരിച്ചിരുന്ന ഇവിടം ചരിത്രങ്ങൾ കൊണ്ട് കഥയെഴുതിയ നാടാണ്. റെയിൽവേ സ്റ്റേഷനിൽ തുടങ്ങി സിനിമാ ശാലകളും പുസ്തകാലയങ്ങളും വരെ നീളുന്ന ഇരുപതോളം പൈതൃക സ്ഥാനങ്ങൾ ചെന്നൈ നഗരത്തിനുള്ളിലുണ്ട്. ഡെൽഹിയും മുംബൈയും കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും അധികം സഞ്ചാരികളെത്തുന്ന ഇടം കൂടിയാണിത്.

ചെന്നൈയിൽ കാണാൻ

ചെന്നൈയിൽ കാണാൻ

ക്ഷേത്രങ്ങളും ബീച്ചുകളുമാണ് എന്നും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. മറീന ബീച്ച്, സെമ്മോഴി പൂങ്കാ,അരിഗ്നർ അണ്ണാ സുവോളജിക്കൽ പാർക്ക്. പുലിക്കാട്ട് തടാകം, ബ്രീസി ബീച്ച്, നാഷണൽ ആർട് ഗാലറി, ലിറ്റിൽ മൗണ്ട് ഷ്രൈൻ, കപാലീശ്വർ ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകൾ.

മഹാബലിപുരം

മഹാബലിപുരം

പുരാതന കാലത്ത് മാമല്ലപുരം എന്നറിയപ്പെട്ടിരുന്ന മഹാബലിപുരം ചരിത്രത്തിനും പൈതൃകത്തിനും പേരുകേട്ടിരിക്കുന്ന ഇടമാണ്. രു കാലത്ത് പ്രധാന തുറമുഖങ്ങളിലൊന്നായിരുന്ന ഇവിടം ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള സ്ഥലമാണ്. യുനസ്കേയുടെ ലോകപൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ഇവിടം കല്ലുകൾ കൊണ്ട് ചരിത്രം തീർത്തിരിക്കുന്ന മണ്ണാണ്. ദ്രാവിഡ വാസ്തുവിദ്യയുടെ കഴിവുകൾ മുഴുവൻ ഇനിടെ കാണാം. പൂർത്തിയായതും അല്ലാത്തതുമായ മനോഹര കൽശില്പങ്ങളാണ് ഇവിടുത്തെ കാഴ്ച.

മാമല്ലപുരം കാഴ്ചകള്‍

മാമല്ലപുരം കാഴ്ചകള്‍

ഗുഹാ ക്ഷേത്രം, ഷോർ ക്ഷേത്രം, രഞ്ച രഥം, സൂര്യോദയവും സൂര്യസ്തമയവും തുടങ്ങിയവയാണ് മഹാബലിപുരത്തെ സവിശേഷ കാഴ്ചകൾ.

കന്യാകുമാരി

കന്യാകുമാരി

മലയാളികൾക്ക് ഒട്ടും പരിചയപ്പെടുത്തേണ്ടാത്ത ഇടമാണ് കന്യാകുമാരി. തിരുവനന്തപുരത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടം കേപ് കോമറിൻ എന്നാണ് കന്യാകുമായി അറിയപ്പെടുന്നത്. ഒരു കാലത്തെ നൊസ്റ്റാൾജിക് യാത്രകളുടെ പ്രധാന ഇടം കൂടിയായിരുന്നു ഇവിടം.

കന്യാകുമാരിയിലെ കാഴ്ചകൾ

കന്യാകുമാരിയിലെ കാഴ്ചകൾ

കന്യാകുമാരി ദേവിയുടെ ക്ഷേത്രത്തിൽ നിന്നും തുടങ്ങി ബീച്ചും വിവേകാനന്ദപ്പാറയും തിരുവുള്ളവർ പ്രതിമയും ഒക്കെയായി നിറയെ കാഴ്ചകളാണ് കന്യാകുമാരിയിലുള്ളത്.

മധുരൈ

മധുരൈ

തമിഴ്നാടിന്റെ ഒരു പരിഛേദം എന്നു വിശേഷിപ്പിക്കപ്പെടുന്ന പക്കാ ടിപ്പിക്കൽ തമിഴ് നഗരമാണ് മധുരൈ. നൂറു കണക്കിന് ക്ഷേത്രങ്ങൾ ചുറ്റും നിരന്ന് നിൽക്കുന്ന ഇവിടം ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ജനവാസ പ്രദേശമാണ്. ലോക പ്രശസ്ത തീർഥാടന കേന്ദ്രമായ മീനാക്ഷി അമ്മൻ കോവിലും അതിന്റെ ഉപക്ഷേത്രങ്ങളും ഒക്കെ ചേർന്ന് ഈ നാടിനെ ഒരു തീർഥാടന കേന്ദ്രമാക്കി മാറ്റുന്നു..

 മധുരൈ പട്ടണം

മധുരൈ പട്ടണം

ശ്രീ മീനാക്ഷി അമ്മൻ ക്ഷേത്രം, തിരുപ്പരൻകുണ്ട്രം മുരുകൻ ക്ഷേത്രം, ഗാന്ധി മ്യൂസിയം, തിരുമലൈ നായകാർ മഹൽ, പഴമുധിർ സോലൈ തുടങ്ങിയ ഇടങ്ങളാണ് മധുരൈയിൽ സന്ദർശിക്കാനുള്ളത്.

കൊടൈക്കനാൽ

കൊടൈക്കനാൽ

ഒട്ടുമിക്ക മലയാളികളുടെയും കുട്ടിക്കാല ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന ഒരിടമാണ് കൊടൈക്കനാൽ. മലനിരകളുടെ റാണി എന്നറിയപ്പെടുന്ന ഇവിടം കാട് നാടിനു നല്കിയ സമ്മാനം കൂടിയാണ്. സമുദ്ര നിരപ്പിൽ നിന്നും ശരാശരി 2331 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം പ്രകൃതിയുടെ മനോഹര കാഴ്ചകൾക്കു പ്രശസ്തമാണ്.

കൊടൈ കാഴ്ചകൾ

കൊടൈ കാഴ്ചകൾ

ബെരിജാം തടാകം, കോക്കേഴ്സ് വാക്ക്, കൊടൈ ലേക്ക്, കുറിഞ്ഞി ആണ്ടവാർ ക്ഷേത്രം, ഡോൾഫിൻസ് നോസ്, ബ്രയന്ത് പാർക്ക്, ഗ്രീൻ വാലി വ്യൂ തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്തകൾ.

വെല്ലൂർ

വെല്ലൂർ

പുരാതനമായ ഒരു നാടിൻരെ സംസ്കൃതിയിലേക്ക് നയിക്കുന്ന നാടാണ് വെല്ലൂർ. പഴയ കോട്ടകളും തനി നാടൻ രുചികളും ഒക്കെയായി ആളുകളെ കാത്തിരിക്കുന്ന ഇവിടം എന്നും മനോഹരമായ ഇടമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ടിപ്പു സുൽത്താന്‍റെ കുടുംബം താമസിച്ചിരുന്ന ഇടം എന്ന പ്രത്യേകത കൂടി ഈ നാടിനുണ്ട്.

PC:Manu Anthrayose

 വെല്ലൂരിലെ കാഴ്ചകൾ

വെല്ലൂരിലെ കാഴ്ചകൾ

വെല്ലൂർ കോട്ട, ജലകന്ദേശ്വരർ ക്ഷേത്രം, വെയ്നു ബാപ്പു ഒബ്സർവേറ്ററി, യെലാഗിരി, ഡെൽഹി ഗേറ്റ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന സ്ഥലങ്ങൾ.

PC:radeepp24

 ഊട്ടി

ഊട്ടി

തമിഴ്നാട്ടിൽ നീലഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഊട്ടി മലയാളികളുടെ നൊസ്റ്റാൾജിയ ഉറങ്ങുന്ന മറ്റൊരിടമാണ്. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 2240 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നു കൂടിയായിരുന്നു. കോടമ‍ഞ്ഞും കൊടും തണുപ്പും ഒക്കെ ഊട്ടിയുടെ മാത്രം പ്രത്യേകതയാണ്.

PC:wikipedia

ഊട്ടിയിലെത്തിയാൽ

ഊട്ടിയിലെത്തിയാൽ

ബോട്ടാണിക്കൽ ഗാർഡൻ, ടീ പാക്ടറി, ഡൊഡ്ഡബേട്ടാ പീക്ക്, റോസ് ഗാർഡൻ, അവലാഞ്ചെ ലേക്ക്, പൈക്കര റിവർ, മുതുമലൈ ദേശീയോദ്യാനം, എമറാൾഡ് തടാകം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.

കാഞ്ചിപുരം

കാഞ്ചിപുരം

പട്ടുസാരിയുടെ പേരിനോട് മാത്രം ചേർത്തുവെച്ച കാഞ്ചിപുരം പക്ഷേ, സഞ്ചാരികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഇടമാണ്. വേഗാവതി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഇവിടം ഒട്ടേറെ രാജാക്കൻമാരും പടപ്പുറപ്പാടുകൾ കണ്ട നാടാണ്.

PC:Charles H. Hubbell

കാഞ്ചി കാഴ്ചകൾ

കാഞ്ചി കാഴ്ചകൾ

ഏകാംബരേശ്വർ ക്ഷേത്രം, കാമാക്ഷി അമ്മൻ ക്ഷേത്രം, കൈലാസ നാഥർ ക്ഷേത്രം, കാഞ്ചി കുടിൽ വേടന്താങ്കൽ പക്ഷി സങ്കേതം തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകൾ.

PC:Ssriram mt

 കോയമ്പത്തൂർ

കോയമ്പത്തൂർ

ഇന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന കോയമ്പത്തൂർ തമിഴ്നാട്ടിലെ രണ്ടാമത്തെ പ്രധാന നഗരമാണ്. വ്യത്യസ്തങ്ങളായ ക്ഷേത്രങ്ങൾക്കും ഷോപ്പിങ്ങ് സ്ഥലങ്ങൾക്കും തനത് തമിഴ് രുചികൾക്കും പേരുകേട്ട നാടാണിത്.

PC:Jay Sands

കോയമ്പത്തൂരിലെത്തിയാൽ

കോയമ്പത്തൂരിലെത്തിയാൽ

മരുതുമലൈ ക്ഷേത്രം, ഈച്ചനാരി വിനായകാർ ക്ഷേത്രം, ശിരുവാണി വെള്ളച്ചാട്ടം, തുടങ്ങിയ സ്ഥലങ്ങൾ കോയമ്പത്തൂർ യാത്രയിൽ കണ്ടിരിക്കേണ്ടവയാണ്.

തിരുനെൽവേലി

തിരുനെൽവേലി

തിരുനെൽവേലിയെന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുക തിരുനെൽവേലി ഹൽവയാണ്. ഹൽവയുടെ മധുരത്തിനുമപ്പുറം കാഴ്ചയുടെ വിസ്മയങ്ങളാണ് ഈ നാടിനെ പ്രശസ്തമാക്കുന്നത്.

PC:Nijumania

തിരുനെൽവേലിയിലെത്തിയാൽ

തിരുനെൽവേലിയിലെത്തിയാൽ

നെല്ലായപ്പർ ക്ഷേത്രം, ശങ്കരനാരായൺ കോവിൽ, പാപവാശം, കുട്രാളം, തുടങ്ങിയ സ്ഥലങ്ങളാണ് തിരുനെൽവേലിയുടെ ആകർഷണങ്ങൾ.

പ്രാർഥിക്കാൻ ഓരോരോ കാരണങ്ങൾ..ഇതാ കേരളത്തിലെ ഏറ്റവും പ്രശസ്തമായ 50 ക്ഷേത്രങ്ങൾ പരിചയപ്പെടാം..!!പ്രാർഥിക്കാൻ ഓരോരോ കാരണങ്ങൾ..ഇതാ കേരളത്തിലെ ഏറ്റവും പ്രശസ്തമായ 50 ക്ഷേത്രങ്ങൾ പരിചയപ്പെടാം..!!

<br />അയ്യപ്പൻമാർ മാലയൂരുന്ന പള്ളി മുതൽ ഹനുമാന്റെ രൂപം കൊത്തിയ പള്ളിവരെ.. ആലപ്പുഴയിലെ ഈ ആരാധനാലയങ്ങൾ അത്ഭുതപ്പെടുത്തും!!
അയ്യപ്പൻമാർ മാലയൂരുന്ന പള്ളി മുതൽ ഹനുമാന്റെ രൂപം കൊത്തിയ പള്ളിവരെ.. ആലപ്പുഴയിലെ ഈ ആരാധനാലയങ്ങൾ അത്ഭുതപ്പെടുത്തും!!

PC:rajaraman sundaram

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X