» »കേരളത്തിലെ ഈ പ്രശസ്ത സ്ഥലങ്ങള്‍ അറിയില്ലേ ?

കേരളത്തിലെ ഈ പ്രശസ്ത സ്ഥലങ്ങള്‍ അറിയില്ലേ ?

Written By: Elizabath Joseph

ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം..മനോഹരമായ ഭൂപ്രകൃതിയും വെള്ളച്ചാട്ടങ്ങളും കാടും കല്‍ത്തീരവും ഒക്കെച്ചേര്‍ന്ന് സഞ്ചാരികളുടെ സ്വര്‍ഗ്ഗമാക്കി മാറ്റുന്ന നമ്മുടെ സ്വന്തം കോട്ടയം വിദേശികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഒരിടം കൂടിയാണ്. ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുമായി സഞ്ചാരികള്‍ എത്തുന്ന ഇവിടെ എല്ലായിടത്തും കാഴ്ചകളുടെ വസന്തമാണ്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ, സഞ്ചാരികള്‍ എത്താന്‍ കൊതിക്കുന്ന സ്ഥലങ്ങള്‍ പരിചയപ്പെടാം...

മൂന്നാര്‍

മൂന്നാര്‍

കേരളത്തില്‍ വിദേശികളെ ഏറ്റവും അധികം ആകര്‍ഷിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ഒന്നാമതുള്ള ഇടമാണ് ഇടുക്കി ജില്ലയിലെ മൂന്നാര്‍. കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങളും മനോഹരമായ വെള്ളച്ചാട്ടങ്ങളും വ്യൂ പോയിന്റുകളും ഒക്കെയായി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇവിടം ഇന്ത്യയിലെ ഏറ്റവും മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ എന്ന പേരിനും ഉടമയാണ്. തെക്കിന്റെ കാശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാറില്‍ ഒട്ടേറെ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. മാട്ടുപ്പെട്ടി ഡാം, ടോപ് സ്റ്റേഷന്‍, റോസ് ഡാര്‍ഡന്‍, ടീ ഫാക്ടറി, വട്ടവട തുടങ്ങിയവ ഇവിടെ എത്തിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ടവയാണ്.

ആലപ്പുഴ

ആലപ്പുഴ

കായലുകള്‍ക്കും കെട്ടുവള്ളങ്ങള്‍ക്കും പേരുകേട്ട ആലപ്പുഴ വിദേശിയര്‍ക്ക് പ്രിയപ്പെട്ട മറ്റൊരിടമാണ്. കേരളത്തിലെത്തുന്ന വിദേശികളില്‍ ഏറ്റവും അധികം ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലം കൂടിയാണ് ആലപ്പുഴ. കായലും കായലിലെ കെട്ടുവള്ളങ്ങളിലൂടെയുള്ള യാത്രയും ബീച്ചും വ്യത്യസ്തമായ രുചികളും നാട്ടുകാരുടെ സഹകരണവുമൊക്കെയാണ് ആലപ്പുഴയെ സഞ്ചാരികളുടെ സ്വര്‍ഗ്ഗം ആക്കി മാറ്റുന്നത്. അതുകൊണ്ടുതന്നെ ഇവിടെ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലു ഈ വ്യത്യാസം കാണുവാന്‍ സാധിക്കും.

വയനാട്

വയനാട്

ശാന്തമായ കാലാവസ്ഥയും പ്രകൃതി മനോഹര ദൃശ്യങ്ങളുമായി ആരെയും ആകര്‍ഷിക്കുന്ന സ്ഥലമാണ് വയനാട്. പൂക്കോട് തടാകം തുടങ്ങി സുല്‍ത്താന്‍ ബത്തേരി വരെ നിറഞ്ഞു നില്‍ക്കുന്ന കാഴ്ചകളാണ് വയനാടിന്റെ ഏറ്റവും വലിയ പ്രത്യേകത. സൂചിപ്പാറ വെള്ളച്ചാട്ടവും എടക്കല്‍ ഗുഹകളും ഫാന്റം റോക്കും കാന്തന്‍പാറ വെള്ളച്ചാട്ടവും ബാണാസുര സാഗറും ഒക്കെയായി നീണ്ട ഒരു നിര തന്നെയുണ്ട് ഇവിടെ കാണുവാനും അറിയുവാനും.

കോവളം

കോവളം

കേരളത്തില്‍ ബീച്ചുകളുട സൗന്ദര്യം തേടി എത്തുന്നവരുടെ ആദ്യ ചോയ്‌സാണ് തിരുവനന്തപുരം ജില്ലയിലെ കോവളം. വിദേശികള്‍ക്ക് സ്വാതന്ത്ര്യത്തോടെ പെരുമാറാന്‍ സാധിക്കുന്ന ഇവിടം സൂര്യോദയത്തിവും സൂര്യാസ്തമയത്തിനും പേരുകേട്ട ഇടം കൂടിയാണ്. ഉച്ചകഴിഞ്ഞ് ഏകദേശം മൂന്നു മണിയോടു കൂടെ സജീവമാകുന്ന ഇവിടം അര്‍ധരാത്രി വരെ ബഹളങ്ങളില്‍ ആയിരിക്കും.

തേക്കടി

തേക്കടി

സാഹസികത തേടി വരുന്ന സഞ്ചാരികള്‍ക്ക് പറ്റിയ ഇടമാണ് തേക്കടി. കാടുകളും വന്യജീവി സങ്കേതവും ഒക്കെ ഇവിടെ തരുന്നത് തീര്‍ത്തും വ്യത്യസ്തമായ അനുഭവങ്ങളാണ്. പ്രകൃതിയെ ഇത്രയും മനോഹരമായ രീതിയില്‍ ആസ്വദിക്കാന്‍ തേക്കടിയ അല്ലാതെ മറ്റൊരു സ്ഥലവും കണ്ടെത്താന്‍ സാധിക്കില്ല.
പെരിയാര്‍ വന്യജീവി സങ്കേതവും ഇവിടുത്തെ ബോട്ടിങ്ങും കാടിനുള്ളിലൂടെയുള്ള ട്രക്കിങ്ങും എല്ലാം എന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്നവയാണ്.

കൊച്ചി

കൊച്ചി

അറബിക്കടലിന്റെ റാണിയായ കൊച്ചി കേരളത്തെ ലോകത്തിനു മുന്നില്‍ അടയാളപ്പെടുത്തുന്ന സ്ഥലമാണ്. കേരളത്തിന്റെ ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനമുള്ള കൊച്ചി ഇന്ന് ഇന്ത്യയിലെ ഏറ്റവും വികസിച്ച നഗരങ്ങളിലൊന്നുകൂടിയാണ്. ബ്രിട്ടീഷുകാരുടെയും ഡച്ചുകാരുടെയും പോര്‍ച്ചുഗീസുകാരുടെയും അറബികളുടെയും ഒക്കെ ശേഷിപ്പുകല്‍ അവശേഷിക്കുന്ന ഇവിടുത്തെ സംസ്‌കാരത്തിലും ഈ ഒരു മിശ്രിതം കാണുവാന്‍ സാധിക്കും. ഫോര്‍ട്ട് കൊച്ചിയാണ് ഇവിടെ സഞ്ചാരികള്‍ ഏറ്റവും

തെന്മല

തെന്മല

തേനിന്റെ മല എന്നറിയപ്പെടുന്ന തെന്മല കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഇക്കോ ടൂറിസം മേഖലയാണ്. മലകളും പുഴകളും നിറഞ്ഞ ഭൂപ്രകൃതിയും ജൈവവൈവിധ്യവും സാഹസികമായ യാത്രകളും ഒക്കെയാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. ബോട്ട് യാത്രയാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം.

കുമരകം

കുമരകം

കായല്‍ യാത്രയുടെ രസങ്ങള്‍ ശരീരത്തിനും മനസ്സിനും പകര്‍ന്നു നല്കുന്ന കുമരകം വിദേശികളുടെ മാത്രമല്ല, സ്വദേശികളുടെയും പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ്. വേമ്പനാട് കായലിന്റെ ഭംഗി ആസ്വദിച്ചുള്ള കെട്ടുവള്ള യാത്രയും നല്ല നാടന്‍ രുചികളും ചേര്‍ന്നാല്‍ മാത്രമേ കുമരകം യാത്ര പൂര്‍ണ്ണമാണെന്ന് പറയുവാന്‍ സാധിക്കൂ.

 ബേക്കല്‍ കോട്ട

ബേക്കല്‍ കോട്ട

കേരളത്തിലെ ഏറ്റവും മനോഹരമായ കോട്ടകളില്‍ ഒന്നാണ് കാസര്‍ഗോഡ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ബേക്കല്‍ കോട്ട. നിരവധി പ്രശസ്തമായ സിനിമകള്‍ക്ക് ലൊക്കേഷനായ ഇവിടം കേരളത്തിലുള്ളവര്‍ക്ക് പരിചയം ഉണ്ടെങ്കിലും പുറത്തുനിന്നുള്ളവര്‍ക്ക് ഇവിടം ഏഫെ പരിചിതമായ ഒന്നല്ല. ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഈ ബേക്കല്‍ കോട്ട നിരവധി സ്മരണകളും യുദ്ധപ്പുറപ്പാടുകളും ഉറങ്ങിക്കിടക്കുന്ന സ്ഥലമാണ്. സൂര്യാസ്തമയത്തിനു പേരുകേട്ട ഇവിടെ അടുത്തുതന്നെയാണ് പ്രശസ്തമായ ബേക്കല്‍ ബീച്ചും സ്ഥിതി ചെയ്യുന്നത്.

തൃശൂര്‍

തൃശൂര്‍

പൂരങ്ങളുടെ നാടായ തൃശൂരിനെ അറിയാത്ത വിദേശികള്‍ കാണില്ല. തൃശൂര്‍ പൂരം എന്ന വാക്കു മാത്രം മതി സഞ്ചാരികള്‍ക്ക് ഇവിടേക്കു വരാന്‍. ഏപ്രില്‍ മാസം 26 നു നടക്കുന്ന തൃശൂര്‍ പൂരം കേരളത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണ്. വടക്കുംനാഥ ക്ഷേത്രവും അതിരപ്പള്ളി വെള്ളച്ചാട്ടവും വാഴച്ചാലും ഒക്കെ ചേര്‍ന്ന് മനോഹരമാക്കുന്ന നാടാണ് തൃശൂര്‍.

Read more about: travel forts thekkady wayanad

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...