» »കച്ചില്‍ മറക്കാതെ കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍

കച്ചില്‍ മറക്കാതെ കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍

Written By: Elizabath

ഗുജറാത്തിലെ ഒരു ദ്വീപിനോട് സദൃശ്യമായ പ്രദേശമാണ് കച്ച്.
തെക്കുഭാഗത്ത് കച്ച് ഉള്‍ക്കടലും പടിഞ്ഞാറ് അറബിക്കടലും വടക്കും കിഴക്കും ഭാഗങ്ങള്‍ റാന്‍ ഒഫ് കച്ച് മേഖലകളാലും ചുറ്റപ്പെട്ട കച്ച് ഒരുവശത്ത് പാക്കിസ്ഥാനുമായും അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയായ കച്ചിന് ഭൂമിശാസ്ത്രപരമായ ചില പ്രത്യേകതകള്‍ ഉണ്ട്. മഴക്കാലത്ത് കടലില്‍ നിന്നു ഉപ്പുവെള്ളം കയറുന്ന ഇവിടം മറ്റു സമയങ്ങളില്‍ വരണ്ടുണങ്ങിയാണ് കാണപ്പെടുന്നത്.
സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം ഒരുപാടൊന്നും കാണാനില്ലെങ്കിലും കണ്ടിരിക്കേണ്ട ചില സ്ഥലങ്ങള്‍ ഇവിടെയുണ്ട്. ഒരിക്കലെങ്കിലും കച്ചിലെത്തിയാല്‍ മറക്കാതെ കണ്ടിരിക്കേണ്ട കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം.

ലാഖ്പാട്ട്

ലാഖ്പാട്ട്

ഒരുകാലത്ത് ഗുജറാത്തിലെ പ്രധാനപ്പെട്ട തുറമുഖ നഗരങ്ങളില്‍ ഒന്നായിരുന്ന ലാഖ്പാട്ടിന് ഇന്ന് ഉപേക്ഷിക്കപ്പെട്ട ഒരുപ്രേതനഗരത്തിനോടാണ്
കൂടുതല്‍ സാമ്യം.
18-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഒരുവലിയ കോട്ടമതിലാണ് ഇവിടെയെത്തിയാല്‍ ആദ്യം കാണാന്‍ സാധിക്കുക. ഏഴു കിലോമീറ്റര്‍ നീളത്തിലുള്ള ഈ മതില്‍ ഫെച്ച് മുഹമ്മദ് നിര്‍മ്മിച്ചതാണ്.
ഇന്‍ഡസ് നദിയെ ഗുജറാത്തുമായി ബന്ധിപ്പിച്ചിരുന്ന ഈ നഗരം 1819 ലെ ഭൂമികുലുക്കത്തില്‍ ഇന്‍ഡസ് ഗതി മാറി ഒഴുകാന്‍ തുടങ്ങിയതോടെ ഒറ്റപ്പെടുകയായിരുന്നു.
സൂഫിയുടെ അനുയായിയായ പീര്‍ ഗൗസ് മുഹമ്മദിന്റെ കബറിടമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

PC: Aalokmjoshi

കച്ച് മ്യൂസിയം

കച്ച് മ്യൂസിയം

1877 ല്‍ നിര്‍മ്മിച്ച കച്ച് മ്യൂസിയം ഗുജറാത്തിലെ ഏറ്റവും പഴക്കംചെന്ന മ്യൂസിയമാണ്. മുന്‍പ് ഫെര്‍ഗുസ്സന്‍ മ്യൂസിയം എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്.
18-ാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന നാണയങ്ങളുടെ അപൂര്‍വ്വ ശേഖരമുള്ള ഈ മ്യൂസിയം കച്ച് മേഖലയിലെ ജനങ്ങളുടെ ജീവിതവും ചരിത്രവും വെളിപ്പെടുത്തുന്ന ഒരിടം കൂടിയാണ്. ഇറ്റാലിയന്‍ ഗോഥ് ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇത് ഹമിര്‍സാര്‍ തടാകത്തിന്റെ കരയിലായാണ് സ്ഥിതി ചെയ്യുന്നത്.

PC: Nizil Shah

ഗ്രേറ്റ് റാന്‍ ഓഫ് കച്ച്

ഗ്രേറ്റ് റാന്‍ ഓഫ് കച്ച്

ഉപ്പുപാടങ്ങള്‍ നിറഞ്ഞ ഒരു വലിയ പ്രദേശമാണ് റാന്‍ ഓഫ് കച്ച.് ഇതിനെ ഗ്രേറ്റ് റാന്‍ ഓഫ് കച്ച് എന്നും ലിറ്റില്‍ റാന്‍ ഓഫ് കച്ച് എന്നും രണ്ടായി തരംതിരിച്ചിച്ചിട്ടുണ്ട്.
പരന്നു കിടക്കുന്ന ഉപ്പുപാടങ്ങള്‍കൊണ്ട് സമൃദ്ധമായ ഗ്രേറ്റ് റാന്‍ ഓഫ് കച്ച് 7850 സ്‌ക്വയര്‍ കിലോമീറ്റര്‍ നീളത്തിലാണ് പരന്നു കിടക്കുന്നത്. മഞ്ഞുമൂടിയപോലെയാണ് ഇവിടം കാണപ്പെടുന്നത്.
മഴക്കാലങ്ങളില്‍ വെള്ളത്താല്‍ നിറയുന്ന ഇവിടം വേനലാകുമ്പോഴേക്കും വെള്ളനിറത്തിലുണ്ടാവും.
മൂന്നു മാസത്തോളം നീണ്ടു നില്‍ക്കുന്ന റാന്‍ ഉത്സവ് ആണ് ഇവിടുത്തെ പ്രധാന ആഘോഷം.

PC: Rahul Zota

സിയോട്ട് ഗുഹകള്‍

സിയോട്ട് ഗുഹകള്‍

ഇന്‍ഡസ് നദിയുടെ സമീപം സ്ഥിതി ചെയ്യുന്ന സിയോട്ട് ഗുഹകള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ബുദ്ധസന്യാസിമാരുടെ ഗുഹകളായി കരുതപ്പെടുന്ന ഈ ഗുഹകള്‍ക്ക് അഞ്ച് ഭാഗങ്ങളുണ്ട്. നിര്‍മ്മാണ ശൈലിയും രൂപവും ഇതൊരു ശിവക്ഷേത്രമാണന്ന് തോന്നിപ്പിക്കും. എന്നാല്‍ പിന്നീട് ഇവിടെനിന്നും കിട്ടിയ ചില പുരാരേഖകള്‍ ഇത് ബുദ്ധവിശ്വാസികളുടെ അധീനതയിലുണ്ടായിരുന്ന ഗുഹയാണെന്ന് പറയുന്നുണ്ട്.
2001ലെ ഭൂകമ്പത്തില്‍ തകര്‍ന്നെങ്കിലും ഇപ്പോള്‍ പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്.

PC: nevil zaveri

ഇന്ത്യന്‍ വൈല്‍ഡ് ആസ് സാങ്ച്വറി

ഇന്ത്യന്‍ വൈല്‍ഡ് ആസ് സാങ്ച്വറി

ഇന്ത്യയിലെ ഏറ്റവും വലിയ വൈല്‍ഡ് ആസ് സാങ്ച്വറികളില്‍ ഒന്നാണ് 1972 ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ വൈല്‍ഡ് ആസ് സാങ്ച്വറി. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ വൈല്‍ഡ് ആസ് കാണപ്പെടുന്ന അപൂര്‍വ്വം ഇടങ്ങളില്‍ ഒന്നു കൂടിയാണിത്.

PC: Asim Patel

ബണ്ണി ഗ്രാസ് ലാന്‍ഡ്

ബണ്ണി ഗ്രാസ് ലാന്‍ഡ്

ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതിദത്തമായ പുല്‍മേടുള്ള ബണ്ണിയില്‍ ഏകദേശം 27 തരത്തിലുള്ള വ്യത്യസ്തമായ പുല്‍ച്ചെടികള്‍ കാണാന്‍ സാധിക്കും.

PC: UdayKiran28

നാരായണ്‍ സരോവര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി

നാരായണ്‍ സരോവര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി

ചീറ്റകളെ കാണപ്പെടുന്ന അപൂര്‍വ്വം ചില സ്ഥലങ്ങളില്‍ ഒന്നായി രേഖപ്പെടുത്തിയിട്ടുള്ള നാരായണ്‍ സരോവര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി കച്ചിലെ കാണേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്. മരുഭൂമിക്ക് തുല്യമാണ കാലാവസ്ഥയില്‍ ഇവിടെ കഴിയാന്‍ വിധിക്കപ്പെട്ടിരിക്കുന്നത് ചിങ്കാരമാന്‍ എന്ന ജീവിയാണ്. കൂടാതെ ഇവിടുത്തെ കാലാവസ്ഥയില്‍ മാത്രം ജീവിക്കാന്‍ കഴിയുന്ന ചിലമൃഗങ്ങളും ഇവിടെയുണ്ട്.

PC: Pawar Pooja

 കച്ച് ബസ്റ്റാര്‍ഡ് സാങ്ച്വറി

കച്ച് ബസ്റ്റാര്‍ഡ് സാങ്ച്വറി

കൊക്കിനെപ്പോലെ നീണ്ട കഴുത്തുകളും ഒട്ടകപക്ഷിയെപ്പോലെ നീണ്ട കാലുകളുമുള്ള ദ ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡിന്റെ ആവാസ സ്ഥലമാണ് കച്ച് ബസ്റ്റാര്‍ഡ് സാങ്ച്വറി. ബസ്റ്റാര്‍ഡ് പക്ഷികളുടെ ആവാസകേന്ദ്രമായി 1992 ല്‍ ആണ് ഇവിടം പ്രഖ്യാപിക്കപ്പെടുന്നത്.

PC:Gujarat Forest Department

ബുജിയോ ഹില്‍

ബുജിയോ ഹില്‍

ബുജ് നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലായി സ്ഥിതി ചെയ്യുന്ന ബുജിയോ ഹില്‍ ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്. 1741 ല്‍ പണി പൂര്‍ത്തിയാക്കിയ ഇവിടുത്തെ കോട്ട ഏഴോളം യുദ്ധങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്.

PC: Bhargavinf

 മാതാ നോ മത്

മാതാ നോ മത്

ലാഖ്പാട്ടിലെ ഒരു ചെറിയ ഗ്രാമമായ മാതാ നോ മത് ഇവിടുത്തെ ആശാപുര മാതായ്ക്ക് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രത്താല്‍ പ്രസിദ്ധമാണ്. കച്ചിലെ മുന്‍ ഭരണാധികാരികളായിരുന്ന ജഡേജകളുടെ കുലദൈവം കൂടിയാണ് ആശാപുര മാതാ.
1819ലെയും 2001 ലെയും ഭൂമികുലുക്കത്തില്‍ തകര്‍ന്നെങ്കിലും പിന്നീട് ഇത് രണ്ടുതവണയും പുനര്‍നിര്‍മ്മിച്ചു.
PC: Raman Patel