Search
  • Follow NativePlanet
Share
» »അറിയാം ഹിമാചലിലെ ഈ വെള്ളച്ചാട്ടങ്ങളെ

അറിയാം ഹിമാചലിലെ ഈ വെള്ളച്ചാട്ടങ്ങളെ

ഹിമാചൽ പ്രദേശിൽ സന്ദർശിച്ചിരിക്കേണ്ട വെള്ളച്ചാട്ടങ്ങൾ പരിചയപ്പെടാം.

ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്ന്...ഹിമാചൽ പ്രദേശ്...പർവ്വത നിരകളും മഞ്ഞുവീണ മലനിരകളും കാടുകളും ഒക്കെ യാത്രികരെ കാണിച്ചു തരുന്ന ഈ നാട്ടിൽ വേറെയും ചില കാഴ്ചകളുണ്ട്. ആകാശത്തിന്റെ ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങളാണ് ഇവിടുത്തെ സ്പെഷ്യൽ കാഴ്ച

ബാഗ്സുനാഗ് വെള്ളച്ചാട്ടം

ബാഗ്സുനാഗ് വെള്ളച്ചാട്ടം

ഹിമാചലിലെ ഏറ്റവും പ്രധാന നഗരമായ ധരംശാലയില്‍ നിന്നും വെറും പത്തു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് ബാഗ്സുനാഥ് വെള്ളച്ചാട്ടം. ഈ പ്രദേശത്തെ ഏറ്റവും വലുതും ഉയരമേറിയതുമായ വെള്ളച്ചാട്ടമാണിത്. കൽക്കെട്ടുകൾക്കിയിലൂടെ വന്ന് ഏകദേശം 65 അടി ഉയരത്തിൽ നിന്നുമാണ് ഈ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്.
ശിവന് സമർപ്പിക്കപ്പെട്ടിരിക്കുന്നു എന്നു വിശ്വസിക്കുന്ന ഈ വെള്ളച്ചാട്ടം കാണുവാൻ കുറച്ചു കാലം മുൻപ് വരെ കൂടുതലും ശൈവ വിശ്വാസികളാണ് വന്നിരുന്നത്. ഇപ്പോൾ ഇവിടം സഞ്ചാരികളുടെ ഇടം കൂടിയായി മാറിയിട്ടുണ്ട്. മക്ലിയോഡ്ഗഞ്ചിൽ നിന്നും വെറും അ‍ഞ്ച് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം നിറഞ്ഞ പച്ചപ്പിനു നടുവിലാണുള്ളത്.

രെഹലാ വെള്ളച്ചാട്ടം

രെഹലാ വെള്ളച്ചാട്ടം

ലേ-മണാലി ഹൈവേയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ വെള്ളച്ചാട്ടമാണ് രെഹാലാ വെള്ളച്ചാട്ടം.മണാലിയിൽ നിന്നും 15 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം കാടിനു നടുവിലൂടെ ഒഴുകിയെത്തുന്ന അരുവിയില്‍ നിന്നുമാണ് വെള്ളച്ചാട്ടമായി മാറുന്നത്. പക്ഷി നിരീക്ഷകരും പ്രകൃതി സ്നേഹികളുമായി ഒരുപാടാളുകൾ തേടി എത്തുന്ന ഈ വെള്ളച്ചാട്ടവും അതിന്റെ വഴികളും ഫോട്ടോഗ്രാഫർമാർക്കും യോജിച്ച ഇടമാണ്. ഒരിക്കലും ഒഴിയാത്ത മണാലിയിലെ തിരക്കുകളിൽ നിന്നും ഒന്നു രക്ഷപെടുവാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലം കൂടിയാണിത്.

ചാഡ്വിക് വെള്ളച്ചാട്ടം

ചാഡ്വിക് വെള്ളച്ചാട്ടം

380 അടി ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് ചാഡ്വിക്ക് വെള്ളച്ചാട്ടം. ഷിംല നഗരത്തിന്റെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം മഴക്കാലങ്ങളിലാണ് ഏറ്റവും ഭംഗിയാവുന്നത്.. മഴക്കാലങ്ങളിൽ നല്ല ശക്തിയിൽ വരുന്ന വെള്ളം വീഴുന്ന ഇടം ഒരു കുളമായി രൂപപ്പെടാറുണ്ട്. ചാഡ്വിക്ക് എന്ന ശാസ്ത്രജ്ഞൻ ആത്മഹത്യ ചെയ്തത് ഇവിടെയാണെന്നാണ് വിശ്വാസം. അങ്ങനെയാണ് വെള്ളച്ചാട്ടം ചാഡ്വിക് വെള്ളച്ചാട്ടം എന്ന പേരിൽ അറിയപ്പെടുന്നത്.

ജോഗിനി വെള്ളച്ചാട്ടം

ജോഗിനി വെള്ളച്ചാട്ടം

ഹിമാചലിലെ മനോഹരമായ മറ്റൊരു വെള്ളച്ചാട്ടമാണ് മണാലിക്ക് സമീപമുള്ള ജോഗിനി വെള്ളച്ചാട്ടം. പ്രശസ്തമായ വസിഷഠ് ക്ഷേത്രത്തിൽ നിന്നും നാലു കിലോമീറ്റർ അകലെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ട്രക്ക് ചെയ്തുമാത്രം എത്തുവാൻ സാധിക്കുന്ന ഇത് 150 അടി ഉയരത്തിൽ നിന്നുമാണ് പതിക്കുന്നത്. കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം സന്ദർശിക്കുവാൻ പറ്റിയ ഇടം കൂടിയാണിത്.

ജനാ വെള്ളച്ചാട്ടം

ജനാ വെള്ളച്ചാട്ടം

മണാലിയിൽ നിന്നും 32 കിലോമീറ്റർ അകലെ ഒരു ചെറിയ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് ജനാ വെള്ളച്ചാട്ടം. പ്രകൃതി ഭംഗി ആസ്വദിക്കുവാൻ താല്പര്യമുള്ളവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഇടങ്ങളിലൊന്നാണിത്. പച്ചക്കാടുകൾക്കു നടുവിലായി സ്ഥിതി ചെയ്യുന്ന ഇവിടെ ഫോട്ടോഗ്രഫിയിൽ താല്പര്യമുള്ളവരാണ് കൂടുതലും എത്തിച്ചേരുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X