» »ഗുരുദ്വാറിലെത്തി ആത്മാവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാം

ഗുരുദ്വാറിലെത്തി ആത്മാവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാം

Written By: Nikhil John

മനുഷ്യർ എന്തിന് യാത്രചെയ്യുന്നു എന്നതിന് വ്യത്യസ്തമായ അനവധി കാരണങ്ങളുണ്ട്. ചില ആളുകൾ വെറുതെ സന്തോഷത്തിനും രസത്തിനും വേണ്ടി യാത്രചെയ്യുന്നു, മറ്റു ചിലർ തിരക്കുപിടിച്ച തങ്ങളുടെ ജീവിത സാഹചര്യങ്ങളിൽ നിന്ന് മാറി നടക്കാൻ വേണ്ടി യാത്ര ചെയ്യുന്നു, ചിലർ അവരെ തന്നെ വീണ്ടും കണ്ടെത്തുവാനായി സഞ്ചരിക്കുന്നു, മറ്റുചിലരാകട്ടെ ദൈവത്തോടും അവരുടെ തന്നെ ഉള്ളിൻറെ ഉള്ളിലേക്കും കൂടുതൽ ചേർന്ന് നിൽക്കാൻ വേണ്ടി യാത്ര ചെയ്യുന്നു. അങ്ങനെ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ഉള്ളിൻറെ ഉള്ളിലേക്ക് തിരിഞ്ഞുനടക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന പരിസര പ്രകൃതിയാണ് നന്ദേഡിൽ ഉള്ളത്. മഹാരാഷ്ട്രയിലെ ഗോദാവരി നദിയുടെ തീരത്തുള്ള ഒരു നഗരമാണ് നന്ദേഡ്.

ഗുരുദ്വാരയുടെ പട്ടണം എന്ന പേരിൽ കൂടി പറയപ്പെട്ടു വരുന്ന നന്ദേഡ് ദേശം ഈശ്വര കടാക്ഷം തുളുമ്പിനിൽക്കുന്ന സിഖ് തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്. ഇവിടെ ജീവിച്ചു മരിച്ച സിഖ് ഗുരു ഗോവിന്ദിന്റെ വാസസ്ഥലമായിരുന്ന ഇവിടുത്തെ ദൈവസാന്നിധ്യത്തെ തൊട്ടറിയാനായി യാത്രീകർ അനേകം ദൂരം താണ്ടി ഇവിടെയെത്തുന്നു. ഇവയൊക്കെ കൂടാതെ തന്നെ അനവധി ചരിത്ര സത്യങ്ങൾ കുടികൊള്ളുന്നു നന്ദേഡ് പട്ടണത്തിൽ. നാന്ദേഡിലെ മുഴുവൻ നഗരവും ആത്മീയവും സമാധാനപരവുമായ അന്തരീക്ഷ വിശുദ്ധിയാൽ നിറഞ്ഞതാണ്.

ഹസൂർ സാഹിബ്

ഹസൂർ സാഹിബ്

ഹസൂർ സാഹിബ് തീർച്ചയായും നന്ദേഡ് നഗരത്തിലെ പ്രശസ്തമായ ഒരു തീർത്ഥാടനാലയമാണ്. സിഖിസത്തിന്റെ പത്താമത്തെ ഗുരുവായ ഗോവിന്ദ് സിംഗ് മരണമടഞ്ഞ സമയത്ത് സ്ഥാപിച്ച അഞ്ച് പ്രധാന സിംഹാസനങ്ങളിലൊന്നാണ് ഇവിടെ നിലകൊള്ളുന്നത്. 1708ൽ ഗുരു ഗോവിന്ദ് സിംഗ് താമസിച്ചു പോന്ന ഹസൂർ സാഹിബ് മന്ദിരം സിഖിസത്തിന്റെ അതിപ്രധാനമായ ഏടുകളെ കാത്തുസൂക്ഷിക്കുന്നതിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. മഹാരാജാ രഞ്ജിത്ത് സിംഗിൻറെ നേതൃത്വത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഹസൂർ സാഹിബ് ഗുരുദ്വാര നിർമ്മിക്കപ്പെട്ടത്

PC: Subhag Singh

നാന്ദേഡ് ഫോർട്ട്

നാന്ദേഡ് ഫോർട്ട്

നാന്ദീഡിന്റെ മതപരവും ആത്മീയപരവുമായ പ്രാധാന്യത്തെ മാറ്റിനിർത്തിയാൽ ചരിത്രത്തിന് ഇവിടെ വളരെയധികം സ്വാധീനമുണ്ട്. നാന്ദേഡ് റെയിൽവേ സ്റ്റേഷന് നാല് കിലോമീറ്റർ അകലെയായി നിലകൊള്ളുന്ന നാന്ദേഡ് കോട്ടയെ ഗോദാവരി പുഴയോരം മൂന്നു വശത്തുനിന്നുമുള്ള തന്റെ കൈകൾകൊണ്ട് അണച്ചു പിടിച്ചിരിക്കുന്നു. ഈ കോട്ടയ്ക്ക് വിശ്വ സൗന്ദര്യതയാർന്ന ഒരു പൂന്തോട്ടവുമുണ്ട്. ഏവർക്കും വിശ്രമിക്കാനായി മികച്ച അവസരമൊരുക്കുന്ന ഈ പൂന്തോട്ടത്തിനു നടുവിൽ നിലകൊള്ളുന്ന ചരിത്ര സമുച്ചയം തീർച്ചയായും നിങ്ങൾ കണ്ടിരിക്കേണ്ട ഒരു ആശ്ചര്യ സ്ഥാനമാണ്

മഹുർ

മഹുർ

മഹുർ അഥവാ മഹുർഗാദ് എന്നറിയപ്പെടുന്ന ഈ സ്ഥലം ദേവന്മാരുടെയും ദേവതകളുടെയും കഥകളൊക്കെ ഇഷ്ടപ്പെടുന്നെവർക്ക് തീർച്ചയായും ഹൃദയദത്തമാക്കൻ കഴിയുന്ന സ്ഥലമാണ്. മഹാരാഷ്ട്രയിൽ ഏറ്റവുമധികം ഈശ്വര സാന്നിധ്യം നിറഞ്ഞുനിൽക്കുന്ന സ്ഥലമായ ഇവിടെയാണ് ദത്താത്രയ ( ഹിന്ദു മതങ്ങളിലെ ദൈവീക പ്രതിരൂപങ്ങളായ ശിവന്റെയും വിഷ്ണുവിന്റെയും ബ്രഹ്മാവിന്റെയും തലകൾ ഒത്തുചേർന്ന് ജനിച്ചവൻ ) പിറന്നു വീണത്

മഹുർ പ്രദേശത്ത് രേണുക മാതാ ക്ഷേത്രം, ഭട്ട് ശിഖാർ, ആര്തി അനസൂയ എന്നിങ്ങനെയുള്ള മൂന്ന് പർവതനിരകളാണ് നിലകൊള്ളുന്നത്. കൂടാതെ മറ്റു പല ക്ഷേത്രങ്ങളും കെട്ടിടസമുച്ചയങ്ങളും ഈ പട്ടണത്തിന്റെ സൗന്ദര്യ സമ്പത്തിനെ വർദ്ധിപ്പിക്കുന്നു .

PC: V.narsikar

സഹസ്രക്കുന്ദ് വെള്ളച്ചാട്ടം

സഹസ്രക്കുന്ദ് വെള്ളച്ചാട്ടം

പ്രകൃതിയുടെ സംഗീതാത്മകമായ സസ്യ ശ്യാമളതയിലേക്ക് ഓടിമറയാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ഓരോരുത്തരും തീർച്ചയായും സഹസ്രക്കുന്ദ് വെള്ളച്ചാട്ടങ്ങൾ സന്ദർശിക്കണം. നിരവധി ക്ഷേത്രങ്ങളുടെ സാന്നിധ്യം കൊണ്ട് പുണ്യാവഹം ആയി മാറിയ ഇവിടുത്തെ ശാന്ത അന്തരീക്ഷം സഞ്ചാരികൾക്കൊക്കെ ഏറെ പ്രിയപ്പെട്ടതാണ്. അതിസുന്ദരമായ ഈ ചെറിയ വെള്ളച്ചാട്ടത്തിലെ നീർ പ്രവാഹങ്ങളിൽ കാലുകൾ നനച്ച് ആത്മനിർവൃതിയുടെ വിശ്വ സൗന്ദര്യത്തെ ആവോളം ഹൃദയംഗമമാക്കാം

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...