Search
  • Follow NativePlanet
Share
» »കുമരകത്തിനും തേക്കടിക്കുമിടയിൽ!!!

കുമരകത്തിനും തേക്കടിക്കുമിടയിൽ!!!

By Elizabath Joseph

കുമരകവും തേക്കടിയും....വിനോദ സഞ്ചാര രംഗത്ത് വ്യത്യസ്ത തരത്തിലുള്ള അനുഭവങ്ങൾ നല്കുന്ന രണ്ടിടങ്ങൾ. കായലിന്റെ കാഴ്ചകൾ നല്ല നാടൻ രുചിയോടൊപ്പം കുമരകം നല്കുമ്പോൾ തേക്കടി ക്ഷണിക്കുന്നത് കാടിന്റെ കാഴ്ചകളിലേക്കാണ്. ഒരിക്കലും മനസ്സിന്റെ ഫ്രെയിമിൽ നിന്നും മങ്ങിപ്പോകുവാൻ ആഗ്രഹിക്കാത്ത ഒരുപിടി കാഴ്ചകൾ നല്കുന്ന ഈ സ്ഥലങ്ങളിലേക്ക് ഒരു യാത്രയായാലോ... നാട്ടുവഴികൾ പിന്നിട്ടും കാടിന്റെ കാഴ്ചകൾ കണ്ടും ആസ്വദിച്ചൊരു ഡ്രൈവ് തരപ്പെടുത്തുന്ന ഒരു യാത്ര...

കുമരകം

കുമരകം

കേരളമെന്നു കേട്ടാൽ വിദേശികൾക്ക് ആദ്യം മനസ്സിൽ തെളിയുന്ന രൂപം കുമരകത്തിന്‍റേതാണ്. വേമ്പനാട്ടു കായൽത്തിരകൾ ചേർന്നൊരുക്കുന്ന കുമരകം എന്നും എല്ലാ തരത്തിലുമുള്ള സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമാണ്. കേരളത്തിന്റെ നെതർലൻഡ് എന്നു വിളിക്കപ്പെടുന്ന ഇവിടം അറബിക്കടലിനുള്ളിൽ രൂപപ്പെട്ട ഇടമാണ്. ഇടത്തോടുകളിലൂടെയുള്ള യാത്രകളാണ് ഇവിടുത്തെ ആകർഷണം. ഹൗസ് ബോട്ടുകളിലൂടെയുള്ള യാത്രയാണ് ഇവിടെയെത്തുന്നവർ തിരഞ്ഞെടുക്കുന്നത്.

PC:Ashwin Kumar

കുമരകത്തു നിന്നും തേക്കടിയിലേക്ക്

കുമരകത്തു നിന്നും തേക്കടിയിലേക്ക്

കുമരകത്തു നിന്നും നടത്താവുന്ന ഏറ്റവും മനോഹരമായ യാത്രകളിൽ ഒന്നാണ് തേക്കടിയിലേക്കുള്ളത്. കേരളത്തിലെ അവധി ദിവസങ്ങൾ പ്ലാൻ ചെയ്തെത്തുന്ന വിനോദ സഞ്ചാരികളിലധികവും കുമരകത്തു നിന്നും തേക്കടിയിലേക്കുള്ള പാക്കേജുകളാണ് ആവശ്യപ്പെടുന്നതും.

PC:Upendra Kanda

വഴികൾ പലത്....

വഴികൾ പലത്....

കുമരകത്തു നിന്നും മൂന്നു വഴികളാണ് തേക്കടിയിലേക്കുള്ളത്.

റൂട്ട് 1:

കുമരകം-മാഞ്ഞൂർ-കുറവിലങ്ങാട്-ഉഴവൂർ-രാമപുരം-മൂലമറ്റം-വാഗമൺ വഴി തേക്കടി.

144 കിലോമീറ്ററാണ് ഈ വഴിയുള്ളത്.

റൂട്ട് 2:

കുമരകം-ഏറ്റുമാനൂർ-കിടങ്ങൂര്‍-മുത്തോലി-പിണ്ണാക്കനാട്-മുണ്ടക്കയം-കുട്ടിക്കാനം-വണ്ടിപ്പെരിയാർ-തേക്കടി.

144 കിലോമീറ്ററാണ് ഈ വഴിയുള്ള ദൂരം

റൂട്ട് 3 :

കുമരകത്തു നിന്നും മണ്ണാർക്കാട് നിന്നും കാഞ്ഞിരപ്പള്ളിയിലെത്തി അവിടുന്നു മുണ്ടക്കയം-കുട്ടിക്കാനം-വണ്ടിപ്പെരിയാർ വഴി തേക്കടിയിലെത്തുന്നത്,

ഈ മൂന്നു റൂട്ടുകളിലും ഏറ്റവും മികച്ചത് റൂട്ട് രണ്ടാണ്

 യാത്ര തുടങ്ങാം

യാത്ര തുടങ്ങാം

കുമരകത്തു നിന്നും ചെങ്ങളം സൗത്ത്-കുടയംപടി വഴി ഏറ്റുമാനൂരെത്താം. കോട്ടയം ജില്ലയിലെ പ്രധാനപ്പെടട് നഗരങ്ങളിലൊന്നാണ് ഏറ്റുമാനൂർ മഹാക്ഷേത്രം സ്ഥിതി ചെയ്യുന്ന ഏറ്റുമാനൂർ. ഏറ്റുമാനൂരിൽ നിന്നും കിടങ്ങൂർ-കുമ്മണ്ണൂർ-വഴി മുത്തോലിയിലെത്താം. മുത്തോലി-പൂവരണി-വഴി കാപ്പാടും ഇവിടുന്ന് മുണ്ടക്കയത്തും എത്താം.

മുണ്ടക്കയം

മുണ്ടക്കയം

ഹൈറൈഞ്ചിന്റെ കവാടം എന്നറിയപ്പെടുന്ന ഇടമാണ് മുണ്ടക്കയം. ചാരക്കൊക്കുകൾ അഥവാ മുണ്ടികൾ ധാരാളമായി വന്നിരിക്കുന്ന ഒരു ചെറിയ കയം ഇവിടെയുണ്ടായിരുന്നുവത്രെ. അങ്ങനെ ഇവിടെ മുണ്ടിക്കയം എന്നും പിന്നീട് കാലക്രമത്തിൽ മുണ്ടക്കയം എന്നും അറിയപ്പെടുവാൻ തുടങ്ങി എന്നാണ് കരുതുന്നത്.

മുക്കൂട്ടുതറ, പൊൻകുന്നം, ഈരാറ്റുപേട്ട,

കാഞ്ഞിരപ്പള്ളി, ഏന്തയാർ, കുട്ടിക്കാനം, എരുമേലി തുടങ്ങിയവയാണ് അടുത്തുള്ള സ്ഥലങ്ങൾ.

PC:Kattapana

 മുണ്ടക്കയത്തു നിന്നും പീരുമേട്ടിലേക്ക്

മുണ്ടക്കയത്തു നിന്നും പീരുമേട്ടിലേക്ക്

സഞ്ചാരികൾക്കിടയിൽ ഏറെ പ്രശസ്തമായിരിക്കുന്ന ഇടുക്കിയിലെ സ്ഥലങ്ങളാണ് മുണ്ടക്കയവും പീരുമേടും പാഞ്ചാലിമേടുമൊക്കെ. മുണ്ടക്കയത്തു നിന്നും പീരുമേട്ടിലേക്ക് പോകുമ്പോൾ കാഴ്ചകൾ ഒരുപാടുണ്ട്. പെരുവന്താനം, വളഞ്ഞങ്ങാനം വെള്ളച്ചാട്ടം, അമ്മച്ചി കൊട്ടാരം, പൈൻ ഫോറസ്റ്റ്, പരുന്തുംപാറ തുടങ്ങിയവ ഇവിടുത്തെ മനോഹരമായ കാഴ്ചകളാണ്.

വളഞ്ഞങ്ങാനം വെള്ളച്ചാട്ടം

വളഞ്ഞങ്ങാനം വെള്ളച്ചാട്ടം

മുണ്ടക്കയത്തു നിന്നും പീരുമേട്ടിലേക്കു പോകുമ്പോൾ കാണുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം. വളഞ്ഞകാനം വെള്ളച്ചാട്ടം,മുറിഞ്ഞപുഴ വെള്ളച്ചാട്ടം, കേലരി വെള്ളച്ചാട്ടം തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ഈ വെള്ളച്ചാട്ടം ഒരു ഹെയർപിൻ വളവിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ തൊട്ടടുത്തെത്തിയാൽ മാത്രമേ ഇത് കാണുവാൻ സാധിക്കുകയുള്ളൂ.

ഇടുക്കിയിലെ ആരവം നിറഞ്ഞ വെള്ളച്ചാട്ടങ്ങള്‍

. അമ്മച്ചിക്കൊട്ടാരം

. അമ്മച്ചിക്കൊട്ടാരം

ചുരുക്കം ചില സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയ ഇടമാണ് കുട്ടിക്കാനത്തിനു സമീപമുള്ള അമ്മച്ചിക്കൊട്ടാരം.ഫഹദ് ഫാസിലിന്റെ കാർബൺ സിനിമയുടെ പ്രധാന ലൊക്കേഷൻ കൂടിയായിരുന്ന ഇവിടം തിരുവിതാംകൂർ റാണിയുടെ വേനൽക്കാല വസതിയായിരുന്നുവത്രെ. രണ്ടു ഹാൾ, മൂന്നു കിടപ്പുമുറി, സ്വീകരണമുറി, അകത്തളങ്ങൾ, രണ്ട് രഹസ്യ ഇടനാഴികൾ എന്നിവ അടങ്ങുന്നതാണ് അമ്മച്ചി കൊട്ടാരം. ശത്രുക്കളുടെ ആക്രമണം ഉണ്ടായാൽ രക്ഷപെടാനായി രണ്ട് രഹസ്യ തുരങ്കങ്ങളുണ്ട്.

PC:Albin Joseph

പീരുമേട്ടിൽ നിന്നും തേക്കടി

പീരുമേട്ടിൽ നിന്നും തേക്കടി

പീരുമേട്ടിലെത്തിയാൽ ഇനി വളരെ കുറച്ചു ദൂരം മാത്രമേ തേക്കടിയിലേക്കുള്ളൂ. യാത്ര ചെയ്ത് ക്ഷീണിച്ചവർക്ക് തേക്കടിയിലെത്തും മുൻപ് ഒന്നു വിശ്രമിക്കുവാൻ പറ്റിയ ഇടം കൂടിയാണ്. ഒരു ചെറിയ ഗ്രാമമായ ഇവിടെ കാണുവാനുള്ളത് സൂഫി സന്യാസിയായ പീർ മുഹമ്മദിന്റെ ശവകുടീരമാണ്. അദ്ദേഹത്തിൽ നിന്നുമാണ് ഈ സ്ഥലത്തിനു പേരു ലഭിച്ചതെന്നും ഒരു വിശ്വാസമുണ്ട്. .പാഞ്ചാലിമേട്, പരുന്തും പാറ വാഗമൺ തുടങ്ങിയവയാണ് സമീപത്തുള്ള പ്രധാന സ്ഥലങ്ങൾ

PC:Praveenp

തേക്കടി

തേക്കടി

അങ്ങനെ നമ്മുടെ യാത്ര തേക്കയിലിലെത്തിയിരിക്കുകയാണ്. പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമായ ഇവിടം വിദേശ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ്. തേകക്ടി വന്യജീവി സങ്കേതം, തേക്കടി തടാകം. തടാകത്തിലൂടെയുള്ള ബോട്ടിങ്ങ്, കാടിനു നടുവിലെ താമസ ഇടങ്ങൾ,

ട്രക്കിങ്ങ്, കാടിനുള്ളിലെ കടുവകളെ കാണാനുള്ള ടൈഗർ ട്രയലുകൾ തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

PC:Kerala Tourism

 ഇവിടെ നിന്നും കാണുവാന്‍

ഇവിടെ നിന്നും കാണുവാന്‍

തേക്കടിയിൽ നിന്നും കാണുവാനായി കേരളത്തിലെ മാത്രമല്ല തമിഴ്നാട്ടിലെയും ധാരാളം ഇടങ്ങളുണ്ട്. കുമളി, കമ്പം, തേനി, സുരുളി വെള്ളച്ചാട്ടം, മേഘമലൈ തുടങ്ങിയവയാണ് ഇവിടെ നിന്നും പേകാൻ സാധിക്കുന്ന മറ്റിടങ്ങൾ.

PC:Sivaraj.mathi

നോക്കേണ്ട...എത്ര നോക്കിയാലും ഈ സ്ഥലങ്ങൾ ഗൂഗിൾ മാപ്പിൽ കാണില്ല!!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more