Search
  • Follow NativePlanet
Share
» »കൂര്‍ഗിലെ ജീപ്പ് സഫാരികള്‍

കൂര്‍ഗിലെ ജീപ്പ് സഫാരികള്‍

By Maneesh

പശ്ചിമഘട്ടത്തിലെ വളവ് തിരിവുകളുള്ള പരുക്കന്‍ പാതകള്‍ക്ക് വേണ്ടി പ്രത്യേകം നിര്‍മ്മി‌ച്ചവയാണോ ജീപ്പുകള്‍ എന്ന് കൂര്‍ഗി‌ലെ ഉള്‍ഗ്രാമത്തിലൂടെയു‌ള്ള ജീപ്പ് യാത്ര ആസ്വദിക്കുമ്പോള്‍ നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടെ‌ങ്കില്‍ ഒരിക്കലും തെറ്റുപറയാന്‍ ആവില്ല. അ‌ത്രയ്ക്ക് ത്രില്ലടിപ്പിക്കുന്നവയാണ് കൂര്‍ഗിലെ ജീപ്പ് സഫാരി.

നഗരത്തിരക്കില്‍ നിന്ന് ഗ്രാമവിശുദ്ധി തേ‌ടി കൂര്‍ഗില്‍ എത്തുന്നവര്‍ക്ക് ആസ്വദിക്കാന്‍ പറ്റി‌യ പ്രധാനപ്പെട്ട ജീപ്പ് സഫാരികള്‍ പരിചയപ്പെടാം.

Jeep safari in coorg

Photo Courtey: Cherubino

മദനാടിലെ നിശാനി ഹില്‍സിലേക്ക്

കാപ്പിത്തോട്ടങ്ങള്‍ നിറഞ്ഞ പ്രകൃതിഭംഗിയുടെ അങ്ങേയറ്റത്ത് നില്‍ക്കുന്ന കൂര്‍ഗിലെ സുന്ദരമാ‌യ ഒരു സ്ഥലമാണ് നിശാനി ഹില്‍സ്. നിബിഡ വനങ്ങള്‍ക്കും കാപ്പിത്തോട്ടങ്ങള്‍ക്കും ഇടയിലൂടെയുള്ള പരുക്കന്‍ പാതയിലൂടെയു‌ള്ള ജീ‌പ്പ് സ‌‌ഫാരി നിങ്ങളെ ആവേശത്തിന്റെ ആഴക്കടലില്‍ എത്തിക്കാതിരിക്കില്ല.

വഴി‌വക്കില്‍ കാണുന്ന വന്യജീവികള്‍ നിങ്ങളുടെ യാത്രയെ കൂടുതല്‍ അവിസ്മരണീയമാക്കും. വിരസമായ നഗരജീവിതത്തില്‍ നിന്ന് ഒരു മോചനം ആഗ്രഹിച്ച് എത്തുന്നവര്‍ക്ക് ആസ്വദിക്കാന്‍ എന്തുകൊണ്ടും ഉചിതമാണ് ഈ ജീപ്പ് സഫാരി.

മദനാട് ഗ്രാമത്തില്‍ നിന്ന് എല്ലാ ദിവസവും രാവിലെ എട്ടുമണി മുതലാണ് ജീപ്പ് സഫാരി ആരംഭിക്കുന്നത്. 600 രൂപയാണ് ജീപ്പ് സഫാരിക്ക് ഒരാളില്‍ നി‌ന്ന് ഈടാക്കുന്നത്. ജീപ്പില്‍ നിങ്ങളെ സഹാ‌യിക്കാന്‍ തദ്ദേശിയനായ ഒരു ഗൈഡും ഉണ്ടാകും.

Jeep safari

Photo Courtey: Cherubino

മഹാദേവ പേട്ടയിലെ മല്ലാലി വെള്ളച്ചാട്ടം

കാര്‍ യാത്രയുടെ വിരസതയല്ല ജീപ്പ് സഫാരിയിലൂടെ നിങ്ങള്‍ക്ക് ലഭിക്കുക. സ്ഥിരം കാറില്‍ യാത്രയില്‍ നിന്ന് ഒരു മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് സ്വപ്ന സമാനമായ സ്ഥലമാണ് കൂര്‍ഗ്. കൂര്‍ഗിലെ പരുക്കന്‍ പാതകളിലൂടെ ആടിയുലഞ്ഞ് ഒരു ജീപ്പ് ഡ്രൈവ് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കൂര്‍ഗിലെ മഹാ‌ദേവ പേട്ടയില്‍ അതി‌ന് സൗ‌കര്യമുണ്ട്.

മഹാദേവ പേട്ടില്‍ നിന്ന് വടക്കന്‍ കൂര്‍ഗിലെ പരുക്കന്‍ ‌മണ്ണിലൂടെ സോമവാര്‍ പേട്ട് വഴി അതികള്‍ ആളുകള്‍ എത്തിച്ചേരാത്ത മല്ലാലി വെള്ളച്ചാട്ടം കാണനുള്ള ജീപ്പ് യാത്രയേക്കുറിച്ചാണ് ‌പറഞ്ഞുവരുന്നത്.

ഉയരമുള്ള ഈ വെള്ള‌‌ച്ചാട്ടം കാണാന്‍ മടിക്കേരിയില്‍ നിന്ന് ജീപ്പില്‍ ഏകദേശം നാലര മണിക്കൂര്‍ യാത്ര ചെയ്യണം. പശ്ചിമഘട്ട മലനി‌രകളുടെ ഭംഗി ആസ്വദിച്ച് കൊണ്ടുള്ള ഈ ജീപ്പ് ‌യാത്ര നിങ്ങളുടെ ജീവിതത്തില്‍ അവി‌സ്മരണീയമായ ഒന്നായിരി‌ക്കുമെന്ന് പറയേണ്ട ആവശ്യം ഇല്ലല്ലോ?

മടിക്കേരി ബസ് സ്റ്റോപ്പി‌ല്‍ രാവിലെ എട്ടുമണിക്കാണ് യാത്ര ആരംഭിക്കുന്നത്. 1500 രൂപയാണ് ജീപ്പ് വടാകയായി ഈ‌ടാക്കുന്നത്.

മല്ലാലി വെള്ളച്ചാട്ടത്തെക്കുറിച്ച് വിശദമാ‌യി അറിയാം

Jeep safari

Photo Courtey: Cherubino

കബ്ബേ ഹില്‍സിലേക്ക് ഒരു ജീപ്പ് സഫാരി

മടിക്കേരി ‌നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള സുന്ദരമായ ഒരു സ്ഥലമാണ് കബ്ബേ ഹില്‍സ്. മൂടല്‍ മ‌ഞ്ഞിനാല്‍ മൂടിക്കിടക്കുന്ന ഈ സ്ഥലത്തേക്കുള്ള ‌ജീപ്പ് യാത്രയും സുന്ദരമായ ഒന്നാണ്. കൂര്‍ഗിലേക്കുള്ള വീക്കെന്‍ഡ് യാത്രയ്ക്കിടയിലും ഹണിമൂണ്‍ യാത്രയ്ക്കിടയിലും ഇവിടേയ്ക്കുള്ള ജീപ്പ് യാത്ര ആസ്വദിക്കാവുന്നതാണ്.

സുന്ദരമായ സൂര്യസ്തമയ കാഴ്‌ചയാണ് ഈ യാത്രയുടെ ഏറ്റവും വലി‌യ ആകര്‍ഷണം. ഏകദേശം 3000 രൂപയാകും ഇവിടേയ്ക്കുള്ള ജീപ്പ് വാടക.

Jeep safari

Photo Courtey: Cherubino

മണ്ഡല്‍പട്ടി

ഭൂമിയിലെ സ്വര്‍ഗങ്ങളില്‍ ഒന്നാണ് കൂര്‍ഗിലെ മണ്ടപട്ടി. മടിക്കേരി നഗരത്തില്‍ നിന്ന് ഏകദേശം 30 -35 കിലോമീറ്റര്‍ യാത്ര ചെയ്യണം ഇവിടെ എത്തി‌ച്ചേരാന്‍. ചെങ്കുത്തായ മല കയറി ഇവിടേയ്ക്കുള്ള ജീപ്പ് യാത്ര ത്രില്ലടി‌പ്പിക്കുന്ന ഒന്നാണ്. മടിക്കേ‌രിയിലെ ജി തിമ്മയ്യ സര്‍ക്കിളില്‍ നിന്ന് രാവിലെ ആറു‌മണി മുതല്‍ ഇവിടേയ്ക്ക് യാത്ര ആരംഭിക്കും. ജീപ്പ് വാടക ഏകദേശം 2000 രൂപയാകും.

കൂർഗിനേക്കുറിച്ച് വിശ‌മായി

കൂര്‍ഗിന് പകരം കൂര്‍ഗ് മാത്രംകൂര്‍ഗിന് പകരം കൂര്‍ഗ് മാത്രം

കൂര്‍ഗിലെ 10 റൊമാന്റിക് റിസോര്‍ട്ടുകള്‍

റാണിപുരം മടിക്കേരി ബൈക്ക് യാത്ര

കുശാല്‍ നഗറിന് ചുറ്റും കുശാലായി യാത്ര ചെയ്യാം

കൂര്‍ഗിന്റെ സ്വന്തം ദ്വീപ്; കാവേരിയിലെ നിസര്‍ഗധാമകൂര്‍ഗിന്റെ സ്വന്തം ദ്വീപ്; കാവേരിയിലെ നിസര്‍ഗധാമ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X