01. വാഗത്തോര്‍ ബീച്ച്, ഗോവ
ഗോവയെന്ന ആഘോഷത്തിന്റെ ഭാഗമായ മനോഹരമായ ഒരു കടല്‍ത്തീരമാണ് വാഗത്തോര്‍ ബീച്ച്. പോര്‍ട്ടുഗീസ് ശൈലിയില്‍ നിര്‍മിച്ച പാതയിലൂടെ കൂറ്റന്‍ ബംഗ്ലാവുകള്‍ക്കിടയിലൂടെ മാപുസയില്‍ നിന്നും വളരെ വേഗം ചെന്നെത്താവുന്ന ഒരു ബീച്ചാണിത്.
Photo Courtesy: Zerohund~commonswiki
അഞ്ജുനയും ചപ്പോറയും
മനോഹരമായ ഈ ബീച്ചില്‍ അധികം ബഹളങ്ങളുണ്ടാകാറില്ല. അഞ്ജുന ബീച്ചിലേക്ക് നടക്കാവുന്ന ദൂരം മാത്രമേ ഇവിടെ നിന്നുള്ളൂ. ചപ്പോറ കോട്ടയില്‍ നിന്നും വളരെ അടുത്താണ് വാഗത്തോര്‍ ബീച്ച്.
Photo Courtesy: Shirin tejani
പ്രൈംറോസ് ഷാക്ക്
ഗോവന്‍ രുചികള്‍ക്ക് പേരുകേട്ട നിരവധി ഷാക്കുകളും റെസ്റ്റോറന്റുകളും ഉണ്ട് ഇവിടെ. അവയില്‍ പ്രസിദ്ധമായ ഒന്നാണ് പ്രൈംറോസ് ഷാക്ക്. കടല്‍വിഭവങ്ങളാണ് വാഗത്തോറിലെ പ്രധാനപ്പെട്ട ഇനം.
Photo Courtesy: Ashwin Kumar from Bangalore, India
എത്തിച്ചേരാൻ
മാപുസ, അഞ്ജുന ബീച്ചുകളില്‍ നിന്നും ഇവിടേക്ക് നടക്കാവുന്ന ദൂരമേയുള്ളൂ. കണ്‌ഡോലിം, ബാഗ ബീച്ചുകളില്‍ നിന്നും ഏതാനും മിനുട്ടുകള്‍ സഞ്ചരിച്ചാല്‍ വാഗത്തോറിലെത്താം.
Photo Courtesy: Nikhilb239
02. യാരാദ ബീച്ച്, വിശാഖപട്ടണം
വിശാഖ പട്ടണത്തിന് വളരെ അടുത്താണു ഈ ബീച്ച്. അത് കൊണ്ട് വിനോദ സഞ്ചാരികള്‍ക്കിടയിലും തദ്ദേശ വാസികള്‍ക്കിടയിലും ഒരു പോലെ പ്രസിദ്ധമാണിത്.
Photo Courtesy: Krishna Potluri
കുന്നുകൾക്കിടയിലായി
മൂന്നു വശത്തും പച്ചപിടിച്ച കുന്നുകളാലും നാലാമത്തെ ഭാഗത്ത് ബംഗാള്‍ ഉള്‍ക്കടലും കൊണ്ട് ചുറ്റിക്കിടക്കുന്ന ഈ കടല്‍ത്തീരം അതിമനോഹരമായ പ്രകൃതി ഭംഗിയുള്ളതാണ്.
Photo Courtesy: puzzlescript
വിശ്രമകേന്ദ്രം
സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള മൃദുവായ മണലും ചുറ്റുമുള്ള സസ്യജാലങ്ങളുമാണ് ബീച്ചിനു ചുറ്റും. മനോഹരമായ സൂര്യാസ്തമയദൃശ്യവും പ്രസന്നമായ ശാന്തതയും കടല്‍ത്തീരത്തെ നല്ലൊരു വിശ്രമ സ്ഥലമാക്കുന്നു. തീരം വളരെ ഭംഗിയായും വൃത്തിയായും പരിരക്ഷിക്കപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്.
Photo Courtesy: Adityamadhav83
03. അരാംബോള്‍ ബീച്ച്, ഗോവ
ഗോവ ഡബോലിം എയര്‍പോര്‍ട്ടില്‍ നിന്നും ഉദ്ദേശം ആരു മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ അരാംബോള്‍ ബീച്ചിലെത്താം. ഗോവയുടെ വടക്കുഭാഗത്തായാണ് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഈ ബീച്ച് സ്ഥിതിചെയ്യുന്നത്.
Photo Courtesy: Ridinghag
ബാഗ, കലാന്‍ഗുട്ട്
ബാഗ, കലാന്‍ഗുട്ട് ബീച്ചുകളുടെ അടുത്തായാണിത്. ഗോവയിലെ മറ്റുള്ള ബീച്ചുകളില്‍ നിന്നും വ്യത്യാസപ്പെട്ട് കിടക്കുന്ന ഒരു ബീച്ചാണിത്.
Photo Courtesy: Serg Serg
തടാകം പോലെ
തടാകത്തിനുസമാനമായ അന്തരീക്ഷവും പ്രശാന്തതയുമാണ് അരാംബോളിന്റെ പ്രത്യേകത. ഇവിടെ അധികം ഹോട്ടലുകളോ റസ്റ്റോറന്റുകളോ കാണാനില്ല. ശുദ്ധമായ വെള്ളവും വായുവുമാണ് ഇവിടത്തെ പ്രത്യേകത. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ചുറ്റും കാണുന്ന മണ്‍കുടിലുകളില്‍ നിന്നുമാണ് അവശ്യസാധനങ്ങള്‍ ലഭിക്കുക.
Photo Courtesy: Elluliini at English Wikipedia
മണിസ്റ്റോൺ
അഞ്ജുന, മാപുസ ബീച്ചുകളുടെ പരിസരത്തായാണ് അരാംബോള്‍ ബീച്ചിന്റെ സ്ഥാനം. മണി സ്റ്റോണ്‍ എന്ന പേരില്‍ പ്രസിദ്ധമായ ഒരു പ്രതിമ ഇവിടെ കാണാം.
Photo Courtesy: Tylicki
ശാന്തസ്ഥലം
ഗോവയിലെ ബഹളങ്ങളും തിക്കും തിരക്കുമല്ല, ശാന്തസുന്ദരമായ ഈ സ്ഥലം പ്രകൃതിസ്‌നേഹികള്‍ക്കാണ് കൂടുതല്‍ ഇഷ്ടമാകുക. മനോഹരമായ വൈകുന്നേര നടത്തങ്ങള്‍ക്ക് പ്രശസ്തമാണ് ശാന്തമായ ഈ സ്ഥലം.
Photo Courtesy: Elluliini at English Wikipedia
എത്തിച്ചേരാൻ
മപുസയില്‍ നിന്നും പഞ്ജിമില്‍ നിന്നും ബസ്സ് മാര്‍ഗം എളുപ്പത്തില്‍ ഇവിടെയത്തിച്ചേരാം. കാബ്‌സ്, ഓട്ടോറിക്ഷ എന്നിവ വഴിയും ഇവിടെയെത്താം, എന്നാല്‍ ഇവ ഈടാക്കുന്ന തുകയുടെ കാര്യത്തില്‍ ശ്രദ്ധവേണം എന്നുമാത്രം.
Photo Courtesy: Aleksandr Zykov
04. ഗോകർണ ബീച്ച്, ഗോകർണം
ഒരുഭാഗത്ത് അറബിക്കടലും മറുഭാഗത്ത് പശ്ചിമഘട്ടവും ഒരുക്കുന്ന വ്യത്യസ്തമായ കാഴ്ചാനുഭവമാണ് ഗോകര്‍ണം ബീച്ചിലേത്. ബീച്ചില്‍ രുചികരമായ ഭക്ഷണം ലഭിയ്ക്കുന്ന ഏറെ ചെറു കടകളുണ്ട്.
Photo Courtesy: Axis of eran
ആക്റ്റിവിറ്റികൾ
വാട്ടര്‍ സ്‌പോര്‍ട്‌സിനും, സണ്‍ബാത്തിനുമെല്ലാം ബീച്ചില്‍ സൗകര്യമുണ്ട്. നഗരവല്‍ക്കരണത്തിന്റെ വൃത്തികേടുകളും അസ്വസ്ഥതകളുമില്ലാത്ത തീരത്ത് സഞ്ചാരികള്‍ക്കായി സംഗീതവിരുന്നുകളും പതിവാണ്.
Photo Courtesy: Axis of eran
പേരിന് പിന്നിൽ
അഹനാശിനി, ഗംഗാവലി എന്നീ രണ്ട് നദികളുടെ സംഗമസ്ഥാനത്താണ് ഗോകര്‍ണം. നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥലത്തിന് പശുച്ചെവിയുടെ ആകൃതിയാണ് അതുകൊണ്ടാണ് ഇതിന് ഗോകര്‍ണം എന്ന പേരുവീണത്.
Photo Courtesy: Happyshopper
05. വർക്കല ബീച്ച്, വർക്കല
തിരുവനന്തപുരത്ത് നിന്ന് 54 കിലോമീറ്റര്‍ വടക്കുഭാഗത്തായാണ് വർക്കല ബീച്ച് സ്ഥിതി ചെയ്യുന്നത്. കടലും കുന്നുകളും മുട്ടിയുരുമ്മി നില്ക്കുന്ന അപൂര്‍വ സുന്ദരമായ കാഴ്ച വര്‍ക്കലയുടെ സവിശേഷതയാണ്.
Photo Courtesy: Ikroos
വർക്കല ഫോർമേഷൻ
ചെങ്കുത്തായ മലമടക്കുകള്‍ അറബിക്കടലിനോട് കിന്നാരം പറയുന്ന പ്രകൃതിയുടെ ഈ ലയനത്തെ വര്‍ക്കല ഫോര്‍മേഷന്‍ എന്നാണ് ഇന്ത്യയിലെ ജിയോളജിക്കല്‍ സര്‍വ്വേ വിശേഷിപ്പിച്ചത്
Photo Courtesy: Peter Fristedt